2015 ഏപ്രിൽ 2, വ്യാഴാഴ്‌ച

ക് ഷി പ്ര കോര തം അഥവാ കക്ഷ ക്രോതം അല്ലെങ്ങിൽ ...............

ക് ഷി പ്ര കോര തം   അഥവാ കക്ഷ ക്രോതം അല്ലെങ്ങിൽ  ...............

എന്റെ ഒരു അങ്കിൾ താമസിക്കുന്നത് നീരേടുപുറത്തു ആണ്. അങ്കിൾ ളും  ആന്റി യും മാത്രമേ വീട്ടിൽ ഉള്ളു. മക്കൾ രണ്ടുപേരും ഫാമിലി ആയിട്ട് വെളിയിൽ ആണ്.   അതുകൊണ്ട് മിക്ക ആഴ്ച കളിലും ഞാനും ഭാര്യയും കൂടി അവിടെ പോയീ സ്വല്പസമയം വർത്തമാനം പറഞ്ഞിരിക്കും. ചില സമയം മക്കളും കാണും.

അങ്ങനെ ഒരു ആഴ്ച ഞാനും ഭാര്യയും മക്കളും കൂടി അങ്കിൾ ളിനെ കാണാൻ പോയീ.

കാറിൽ ഇരുന്ന്  ഭാര്യയും മക്കളും കൂടി അതിഭായങ്ങര വര്ത്തമാനം ആണ്. പോകുന്ന വഴിയിൽ ഇളയ മകളുടെ മലയാളം ക്ലാസ്സ്‌ ടെസ്റ്റ്‌ പേപ്പർ എക്സാമിനു  വേണ്ടി ഭാര്യ പഠി പ്പിക്കുകയാണ്. തകർത്ത tution
കാറിന്റെ ബാക്ക് സീറ്റിൽ നടക്കുകയാണ്.  മുൻ സീറ്റിൽ ഇരുന്നു ഭാര്യ പുറകിലേക്ക് നോക്കി ക്ലാസ്സ്‌ എടുക്കുകയാണ്

മകൾ: അമ്മെ ഈ  ക് ഷി പ്ര കോര തം എന്ന് പറഞ്ഞാൽ എന്താ.  ടീച്ചർ  ഇത് തീർച്ചയായിട്ടും dictation നു ഇടും.

അമ്മ ( വലിയ മലയാളം പാണ്ഡിത്യം ഉള്ള ഒരു മലയാളം വിദ്വാൻ നെ പോലെ ) :   എന്തുവാടി പറഞ്ഞെ    

ക് ഷി പ്ര കോര തം എന്നോ. ദൈവമേ അങ്ങനെ ഒരു വാക്ക് ഈ ഭൂമി മലയാളത്തിൽ ഇല്ല. സെന്ച്ചയാൻ കേട്ടോ ഈ പറഞ്ഞത്‌  ക് ഷി പ്ര കോര തം എന്ന്. സെന്ച്ചയന്നു ഈ പിള്ളേരെ ഒന്ന് പഠിപ്പികരുതോ. ഇവൾ ഇങ്ങനെ പോയാൽ എന്തയിതീരും.   ക് ഷി പ്ര കോര തം പോലും.

എടി വായിക്കാൻ. ചൊവ്വേ വയിച്ചില്ലയെങ്ങിൽ അടിച്ചു ഞാൻ തുടയിലെ തൊലി ഉരിക്കും.

ഞാൻ : എടി കിടന്നു അലറാതെ. വല്ലവരും വിചാരിക്കും കാറിനകത്ത്‌ വല്ല അടിയും നടക്കുകയാണെന്ന്.

ഭാര്യ: വിചാരിക്കട്ടെ. എനിക്കെന്നാ. ഇങ്ങനെ പഠിക്കുന്നതിലും ഭേദം വേറെ വല്ല പണിക്കും പോകുന്നതാ.

ഞാൻ : എടി കിടന്നു അലറാതെ അവൾക്കു അങ്ങ് പറഞ്ഞു കൊടുക്ക്‌.

ഭാര്യ:  എന്നെ ഒന്ന് നോക്കിട്ടു . എന്നിട്ട് പുസ്തകം വാങ്ങി വായിക്കാൻ തുടങ്ങി .
ഭാര്യ:  എടി വായിക്ക് . കക്ഷ ക്രോതം. പറയെടി   കക്ഷ ക്രോതം.

മകൾ : കക്ഷ ക്രോതം. ഈ കക്ഷ ക്രോതം എന്ന് വച്ചാൽ എന്താ അമ്മെ.

അമ്മ : വീട്ടിൽ ചെന്നിട്ടു നോക്കാം. എന്തൊക്കെ വാക്കുകളാണ്   ഈ കൊച്ചു പിള്ളര്ക് പഠിക്കാൻ ഉള്ളത്.

അപ്പോൾ ഞാൻ ആകെ confused ആയീ ഇരിക്കുക ആണ്. ഞാൻ മനസ്സിൽ ഓർത്തു ഭാഗ്യം ഈ വാക്കിന്റെ അർത്ഥം അമ്മേം മകളും കൂടി എന്നോട് ചോദിക്കാഞ്ഞത് . ഞാൻ എന്റെ ഈ ഭൂമിയിലെ  ജീവിതത്തിൽ  ഇങ്ങനെ ഒരു വാക്ക് ഞാൻ കേടിട്ടില്ല . എങ്ങനെയും ONV യുടെ നമ്പർ കണ്ടു പിടിച്ചു ONV സിറിനോട് ചോദിച്ചു മനസിലാക്കണം.

ഇപ്പോഴും tution പൊടിപൊടിക്കുകയാണ്. വീണ്ടും  വീണ്ടും ഈ വാക്ക് എനിക്ക് തികട്ടി തികട്ടി വന്നു.

ഞാൻ കാർ നിരത്തി. പുസ്തകം വാങ്ങി നോക്കി. ഞാൻ ആദ്യം ഒന്ന് സ്തംഭിച്ചു. പിന്നീടു ഉറക്കെ അലറി ചിരിച്ചു.

ഭാര്യ:  ഇത്രയ്ക്കു അങ്ങോട്ട്‌ ചിരിക്കാൻ എന്നാ. എന്നാന്നു.

ഞാൻ എന്റെ അടുത്തിരിക്കുന്ന ഭാര്യ യെ നോക്കി. വീണ്ടും എനിക്ക് ചിരിപൊട്ടി. ഞാൻ പറഞ്ഞു എടി അത്  കക്ഷ ക്രോതം അല്ല.

ക്ഷിപ്രക്രോതം ആണ്. പുതിയ ലിപിഇൽ അത്  ക് ഷി പ്ര ക്രോ തം എന്ന് എഴുതിയിരിക്കുകയാണ്.

ഞാൻ വീണ്ടും പൊട്ടിച്ചിരിച്ചു കൊണ്ട് കാർ മുന്നോട്ടെടുത്തു. ഞാൻ പതിയെ നോക്കിയപ്പോൾ ഭാര്യ ചമ്മലോടാനെങ്കിലും ചിരി അടക്കാൻ ശ്രമിക്കുന്നത് കണ്ടു.

മകൾ: അപ്പാ അപ്പോൾ അമ്മ ഇങ്ങനാണോ എന്നെ എല്ലാ വാക്കും പഠിപിച്ചത്‌ . എങ്കിൽ തോറ്റത് തന്നെ.

അമ്മ : ഓ ഞാൻ സുഗതകുമാരി ഒന്നും അല്ല കറക്റ്റ് ആയിട്ട് മലയാളം പറയാൻ. നീ യൊക്കെ വേണമെങ്ങിൽ പഠിക്ക്.

ഞാൻ ഓർത്തു  ദൈവമേ കക്ഷ ക്രോതം ഇപ്പോഴും താരതമ്യം ചെയ്യുന്നത് സുഗതകുമാരിയും ആയിട്ടാണ്.