2014 നവംബർ 27, വ്യാഴാഴ്‌ച

ലൈസൻസ്

മകൾ : അപ്പാ എനിക്ക് റബ്ബർ, പെൻ പേപ്പർ ഒക്കെ വേണം.

ഭാര്യ : എനിക്ക് ചാർട്ട് പേപ്പറും വേണം.

ഇളയ മകൾ: ക്രയോനൻസ് വേണം.

ഞാൻ : ഓകെ , ഓകെ, ഇപ്പോൾ തന്നെ പോയേക്കാം.

ഞാൻ നേരെ പേപ്പർ മാര്ട്ടിലേക്ക്  ചെന്നു . തിരുവല്ല മൈതാനത്തിന്റെ അടുത്താണ് ഈ കട. 

കടയിൽ വലിയ തിരക്ക്. തിരക്ക് ഒഴിയെട്ടെ എന്നു വിചാരിച്ചു ഞാൻ മൈതാനത്തേക്ക്‌ നോക്കി നിന്നു.
അവിടെ വെളിയിൽ ഒരാൾ തന്റെ ഭാര്യയെ സ്കുട്ടെർ പഠിപിക്കാൻ നോക്കുന്നു. എനിക്ക് ചിരിവന്നു  
അതു നോക്കി  നിന്നപ്പോൾ ഒരു ഓർമ എന്നെ പഴയ ഒരു സംഭവത്തിലേക്ക് കൂട്ടി കൊണ്ടുപോയീ. 
 
1997 മാർച്ച്‌ മാസം .

എന്റെ വലിയ ഒരു ആഗ്രഹം ആയിരുന്നു ഭാര്യ ഏതെങ്കിലും വണ്ടി ഓടിക്കുക എന്നത്.
എന്റെ കല്യാണം കഴിഞ്ഞ സമയം. ഞാൻ ഒരു സ്കൂട്ടെർ വാങ്ങി. എന്നും രാവിലെ അവളും ഞാനും അതിൽ കയറി എങ്ങോട്ടെങ്ങിലും ഒക്കെ ഓടിക്കാൻ പോകും. സ്ഥിരം റൂട്ടും ഉണ്ട്. അതിൽ ഒന്നാണ് 
തിരുവല്ല - കവിയൂർ - ചങ്ങനാശേരി - തിരുവല്ല. 

സമയം കിട്ടുമ്പോൾ എല്ലാം അവളുടെ ചില കൂട്ടുകാരികൾ അവളെ വിളിച്ചു ഉപദേശിക്കാരുണ്ടായിരുന്നു.

എനിക്ക് എതിരെ ആണ് main ഉപദേശം.

കൂട്ടുകാരി : എടി ഞാൻ പറഞ്ഞില്ലേ ശരിയാകുക ഇല്ലാ എന്ന്. ഭർത്താക്കെന്മാർ പഠിപിച്ചാല്ലേ ശരിയാകുക ഇല്ല. നീ ഡ്രൈവിംഗ് സ്കൂളിൽ പോയി പഠി ച്ചിരുന്നുയെങ്ങിൽ എമ്പണ്ടേ പഠിച്ചേനെ.

അവൾ : ശരിയാ.

ഞാൻ ആണെ ങ്കിൽ അവളെ ചിലപ്പോൾ പൊട്ടത്തരം കാണിക്കുന്നതിന് പിടിച്ചു വെരുട്ടും. അവൾക്കു അത് തീരെ ഇഷ്ടമല്ല.
    
ഒരു വിധത്തിൽ അവളെ ഞാൻ ഓടിക്കാൻ പഠിപ്പിച്ചു.      

ഇനിയും ലൈസൻസ് എടുക്കുക എന്നാ കടമ്പ ഉണ്ട്. അതുകേട്ടപ്പോൾ തൊട്ടു അവൾക്കു എന്നോട് ഒരു തരം ദേഷ്യം  തുടങ്ങി. ചുരുക്കം പറഞ്ഞാൽ  അവൾക്കു വണ്ടി ഓടിക്കേണ്ട. എന്റെ പുറകില ഇരുന്നു പോയാൽ മതി.

അങ്ങനെ ലൈസൻസ് എടുക്കണ്ട ദിവസം വന്നു.

ഞാൻ : ഇന്നാണ് ലൈസൻസ് ടെസ്റ്റ്‌ വേഗം ഒരുങ്ങി വാ.

ഭാര്യ: ഇന്ന് ഒക്കില്ല നാളെ ആവട്ടെ.      

ഞാൻ :  നാളെ ഒന്നും ഇല്ല. ലൈസൻസ് ടെസ്ടിനു ചില ദിവസങ്ങൾ ഉണ്ട്. അതുകൊണ്ട് വേഗം കുളിച്ചു റെഡി ആയിട്ടു വാ .  

ഭാര്യ:  എങ്കിൽ അടുത്ത മാസം പോകാം.

ഞാൻ :  ഒന്നും ഇല്ല. ഇന്നു തന്നെ എടുക്കണം.

ഭാര്യ:  എനിക്ക് വണ്ടി ഓടിക്കണ്ട.

ഞാൻ :  ഓടിച്ചേ പറ്റു. വേഗം റെഡി ആക്‌.     
 
എന്റെ അമ്മ: ചെല്ല് മോളെ. ഒന്നുകില്ലേൽ നിനക്ക് ആരുടേയും സഹായമില്ലാതെ പോകാമല്ലോ.

ആങ്ങനെ ഭാര്യ മനസില്ലാമനസോടെ  റെഡി ആയിട്ട് വന്നു.

ഞങ്ങൾ രണ്ട്‌ പേരും കൂടി   നേരെ പബ്ലിക്‌ stadium ലക്ഷിയമാക്കി നീങ്ങി. മൈതാനത്തിന്റെ സൈഡിൽ കോണക വാൽ പോലെ ഒരു സ്ഥലം ഉണ്ട്. അവിടെയാണ്  ടു വീലെർ ലൈസൻസ് ടെസ്റ്റ്‌ നടക്കുന്നത്. 

ഞങ്ങൾ ചെല്ലുമ്പോൾ അവിടെ എട്ടോളം സ്ത്രീകളും പുരുഷന്മാരുടെ ഒരു വൻ പടയും കൂടി നില്പുണ്ട്. അവർ അന്യോന്യം സംസരിച്ചുകൊണ്ടേ ഇരുന്നു .

ഒരു സ്ത്രീ : ഇന്ന് ലൈസൻസ് കിട്ടുമോന്നു കണ്ടറിയണം.

മറ്റൊരു വനിത : അയ്യോ . എന്നാ കാരണം. ഇത്തവണയുടെ   കിട്ടിയില്ലെങ്ങിൽ അതിയാൻ എന്നെ കൊല്ലും.

ആദ്യത്തെ സ്ത്രീ: ആശാൻ പറഞ്ഞത് ഇന്ന് വരുന്ന ഇൻസ്പെക്ടർ വളരെ strick ആണെന്നാണ്.

വേറെ ഒരാൾ: കുഴപ്പം ആയോ.

അവിടെ ആകെകൂടി ഒരു കണ്‍ഫ്യൂഷൻ.

അപ്പോൾ അതാ വെഹികിൾ ഇന്സ്പെക്റെർ ജീപ്പിൽ ഒരു രാജാവിന്റെ കണക്കെ വരുന്നു.

വന്ന പാടെ വണ്ടിയിൽ നിന്ന് ചാടി ഇറങ്ങി ബംബറിൽ കാലു വച്ച് ഒരു നിൽപ്പ്.

അവിടെ കൂടിയിരുന്ന ഞങ്ങൾ എല്ലാപേരും അടുത്തേക്ക് ചെന്നു. കൈകൾ കൂപ്പി.

ഇൻസ്പെക്ടർ ചുറ്റും നോക്കിട്ടു ഒന്ന് മൂളി.

അതിനിടെ അശാന്മാരുടെയും ശിങ്കിടികളുടെയും ഒരു വലിയ കൂട്ടം ഇന്സ്പെക്ട്രെ പൊതിഞ്ഞു.

ഇൻസ്പെക്ടർ: ലൈസൻസ് എടുക്കാൻ ഉള്ളവർ ലേനേസ് പാസ്സായ പേപ്പറും ലൈസൻസ്സിന്റെ അപേക്ഷയും 
കൊണ്ടുവരു.

ആരും ചെന്നില്ല. ആർകും ആദ്യം കൊടുക്കാനുള്ള ധൈര്യം ഇല്ല.

ഇൻസ്പെക്ടർ: ആർകും ലൈസൻസ് വേണ്ടെ. ആരെങ്കിലും ഉണ്ടെങ്കിൽ കൊണ്ടുവാ.

ഉടനെ 'അതിയാൻ എന്നെ കൊല്ലും' എന്ന് പറഞ്ഞ സ്ത്രീ ചെന്നു.     

ഇൻസ്പെക്ടർ:  ആഹാ ഇതുവരെ കിട്ടി ഇല്ലേ. വേണ്ടും വന്നോ.

ആ സ്ത്രീ ദൈനിയമായി ചിരിച്ചു.   

അപ്പോഴേക്കും ആളുകൾക്ക് ധൈര്യം ആയീ.

ഇൻസ്പെക്റെരുടെ അടുത്ത ചെന്ന് തിക്കി തിരക്കാൻ തുടങ്ങി.
 
 ഇൻസ്പെക്ടർ:  എല്ലാവരും Q നിന്നെ.
 
ഞാൻ ആറാമതായീ ക്യു വിൽ നിന്നു.

എന്റെ ഊഴം ആയീ.  

ഇൻസ്പെക്ടർ:  താങ്കൾക്ക് ആണോ ലൈസൻസ്.

ഞാൻ: അല്ല 

ഇൻസ്പെക്ടർ:  പിന്നെ ആർക്കാ.
  
ഞാൻ:  ഭാര്യക്ക്.

ഇൻസ്പെക്ടർ:  താങ്കൾക്ക്  എവിടാ ജോലി.

ഞാൻ:  സഹാറാ മരുഭൂമിയിൽ ആണ്.

ഇൻസ്പെക്ടർ:  എങ്ങനെ ചെന്ന് പറ്റി.

ഞാൻ:  എനിക്കും അറിയില്ല സാർ.
      
ഇൻസ്പെക്ടർ എന്നെ രൂക്ഷമായിട്ടു ഒന്ന് നോക്കി. എന്നിട്ട് : അടുത്ത ആള് കൊണ്ടുവരു.

എല്ലാവരുടെയും പേപ്പർ പുള്ളിക്കാരൻ വാങ്ങി വച്ചു.

ഇനിയും ആണ് കലാപരുപാടി.

അപ്പോഴേക്കും ഒരു സഹായീ കമ്പികൾ നാട്ടി. കമ്പികൾ നാട്ടിയ സഹായി ഒരു അഭ്യാസി മരണകുഴിയിൽ വണ്ടി ഓടിക്കുന്നത് കണക്കെ കമ്പികൾക്ക്‌ ഇടയിലുടെ സ്കുട്ടെർ ഓടിച്ചു കാണിച്ചു.
ഇന്സ്പെക്റെർക്ക് അത് നന്നേ ബോധിച്ചു. അയാൾ തലകുലുക്കി.

കമ്പികൾക്ക്‌ ഇടയിലുടെ ഓടിച്ച മനുഷനെ ജനം മദർ തെരെസ്സയെ നോകുന്നത് പോലെ നോക്കി ബഹുമാനിച്ചു ആദരിച്ചു നിന്നു.     

ഈ കമ്പികൾക്ക്‌ ഇടയിലുടെ ആദ്യം 8 എന്നാ അക്കം പോലെ വണ്ടി ഓടിക്കണം.

ഇതിനു കേരളത്തിൽ എട്ട് എടുക്കുക എന്നാണ് പറയുന്നത്. മൂന്ന് പ്രാവിശ്യം ഇങ്ങനെ കമ്പികൾക്ക്‌ ഇടയിലുടെ ഓടിച്ചു കാണിക്കണം. 
   
ഇൻസ്പെക്ടർ ഗർജിച്ചു :    ആദ്യം സ്ത്രീകൾ, അതിനു ശേഷം പുരുഷന്മാർ.

ഞാൻ മനസ്സിൽ പറഞ്ഞു : അതിനു ശേഷമോ.   
   
ഇൻസ്പെക്ടർ : എങ്കിൽ തുടങ്ങാം.

 ഇൻസ്പെക്ടർ പേര് വിളിച്ചു. ഉടനെ  'അതിയാൻ എന്നെ കൊല്ലും' എന്ന് പറഞ്ഞ സ്ത്രീ സാരി എടുത്തു കുത്തി സ്കുട്ടെർ സ്റ്റാർട്ട്‌ ചെയ്തു.

 ഇൻസ്പെക്ടർ :  എന്താ ചെയ്യേണ്ടത് എന്ന് അറിയാമല്ലോ.

സ്ത്രീ തലകുലുക്കി.  അവർ ആദ്യം വളരെ കോണ്‍ഫിടെനസ് ആയീ വണ്ടി എടുക്കാൻ തുടങ്ങി. ആദ്യത്തെ കമ്പിക്കു ഇടയിലുടെ അവർ മറ്റേ കമ്പിക്കു അടുത്ത് എത്തിയതും അവരുടെ ബാലൻസ് പോയീ. പിന്നെ ഒരു പോക്കായിരുന്നു. മറ്റു രണ്ടു കമ്പികളും പിടത്തി നേരെ പുഷ്പഗിരി ആശുപത്രിക്കും മൈതാനത്തിനും ഇടയിൽ ഉള്ള    ഓട ലക്‌ഷ്യം ആക്കി വണ്ടി നീങ്ങുകയാണ്. 

                                                        "മാറിക്കോ brake പിടിക്കോ. നശിപിച്ചു നശൂലം."

ഞാൻ നോക്കിയപ്പോൾ ഒരു മനുഷ്യൻ അലറുകയാണ്. അത് അവരുടെ ഭർത്താവു ആയിരുന്നു. അയാൾ പുറകെ ഓടി വണ്ടി പിടച്ചു നിരത്തി. എന്താണ്ട് ഒരു തെറീം പറഞ്ഞു. അയാൾ ഇതിനു വേണ്ടി അവധി എടുത്തു വന്നതാണെന്നു തോന്നുന്നു. ഒരു അവധി പോയതിന്റെ ദേഷ്യം അയാളുടെ മുഖത്ത് ഉണ്ട്.  എന്നിട്ട് അവരെ ഇറക്കി അയാൾ വണ്ടിയുമായീ ഇന്സ്പെക്ട്രടെ അടുത്തേക്ക് വന്നു.          

അയാൾ : സാർ 

ഇൻസ്പെക്ടർ : എന്താ 

അയാൾ : പൊയ്ക്കോട്ടെ 

ഇൻസ്പെക്ടർ : അടുത്ത മാസം വാ .

പിന്നെയാണ് അദ്ഭുതം നടന്നത്.

 അയാൾ വണ്ടി തിരിച്ച ശേഷം പുറകിലേക്ക് മാറി ഇരുന്നു. ഭാര്യ മുന്നിൽ ഇരുന്നു കൂൾ ആയിട്ട് ഓടിച്ചുപോയീ .

ഇൻസ്പെക്ടർ : എന്നെ കണ്ടു പേടിച്ചു പോയതാകാം. 

ആളുകൾ എല്ലാം ഇൻസ്പെക്ടറെ സുഖിപിക്കാൻ കൂടെ ചിരിച്ചു 

ഇൻസ്പെക്ടർ : അടുത്ത ആൾ വാ.

അപ്പോൾ ഒരു ചുരിദാർ കാരി വന്നു.

ചുരിദാർ കാരി : സാർ നേരെ ഓടിച്ചു കാണിച്ചാൽ പോരെ.

ഇൻസ്പെക്ടർ :  മതി പക്ഷേൽ ലൈസൻസ് കിട്ടുക ഇല്ല.

അവരുടെ മുഖം കറത്തു.

 ഇൻസ്പെക്ടർ :  ഉം ഓടിര്.

ഉടനെ അവരുടെ ഭർത്താവു അവർക്ക് ഒരു മിനി ക്ലാസ്സ്‌ എടുത്തു.

 ചുരിദാർ കാരി തലയാട്ടി. മുടി ഒന്നുകൂടി കെട്ടി.   ചുരിദാർ എല്ലാം നേരെയാക്കി. എന്നിട്ട്  ഗൾഫിലേക്ക് പോകുന്ന  ഭർത്താവിനെ എയർപോർട്ടിൽ നിന്ന് യാത്ര അയക്കുന്ന മാതിരി ഭർത്താവിനെ ഒന്ന് അവസാനമായീ  നോക്കി.

എന്നിട്ട് 

ഒറ്റ വിടീൽ.  മൂന്നു കമ്പിയും പറിച്ചോണ്ട് ദേണ്ടെ പോകുന്നു.

ഭർത്താവു ഒരക്ഷരം പറയാതെ അവരേം കേറ്റി നേരെ വീട്ടിലേക്കു പോയീ.
 
ഇൻസ്പെക്ടർ : അടുത്ത ആൾ വാ.

മൂന്നാമത്തെ സ്ത്രീ എന്തോ ഇന്സ്പെക്ട്രോട് പറഞ്ഞു. അയാൾ തലയാട്ടി. അവരെ പിന്നെ കണ്ടില്ല.

നാലാമതും അന്ജാമാതും വന്ന സ്ത്രീകൾ മുന്നേ വന്നവരുടെ മാതൃക പിൻപറ്റി.

ഇനിയും എന്റെ ഭാര്യയുടെ ഊഴം ആണ്.

എല്ലാവരും എന്നെയും ഭാര്യയെയും മാറി മാറി നോക്കി.     

ഭാര്യ : നമ്മുക്ക് വീട്ടിൽ പോകാം .
ഞാൻ : പറ്റില്ല. വേഗം ഓടിക്കാൻ നോക്ക്. 

അവൾ വണ്ടിയിൽ കയറി ഇരുന്നു.

ഇൻസ്പെക്ടർ : വണ്ടി തനിയെ ഓടുമോ. ആദ്യം സ്റ്റാർട്ട്‌ ആക്ക്.

അപ്പോഴേ അവളുടെ പകുതി ജീവൻ  പോയീ. അവൾ എന്നെ ക്രു ത്തിച്ച്  ഒന്നു നോക്കി.

ഇൻസ്പെക്ടർ :  ആദ്യമായിട്ട് ആണ് അല്ലെ.

ഭാര്യ തലയാട്ടി.

ഇൻസ്പെക്ടർ  സഹായിയോടു: എടൊ ഒന്ന് ഓടിച്ചു കാണിക്ക്.

സഹായി മിന്നൽ പോലെ കമ്പികൾക്ക്‌ ഇടയിലുടെ വീണ്ടും ഓടിച്ചു കാണിച്ചു.
 
ഇൻസ്പെക്ടർ : കണ്ടോ 

ഭാര്യ: കണ്ടു

ഇൻസ്പെക്ടർ : എന്നാ തുടങ്ങിക്കോ.

അവൾ വണ്ടി സ്റ്റാർട്ട്‌ ചെയ്തു. ഒന്നാം കടമ്പ കഴിഞ്ഞു.

പതിയെ വണ്ടിയെടുക്കാൻ തുടങ്ങി. ഞാൻ പ്രാർഥനയും തുടങ്ങി.

അവൾ വളരെ കറക്റ്റ് ആയി    ഒന്നാമത്തെ എട്ടു എടുത്തു. ജനം ആകാംഷയോടെ നോക്കി നിൽക്കുകയാണ്.

രണ്ടാമത്തെ റൗണ്ട് കഴിഞ്ഞതും ഇൻസ്പെക്ടർ സ്റ്റോപ്പ്‌ പറഞ്ഞു. അവൾ വണ്ടി നിർത്തി. വിജയസ്രീലാളിതയയീ  എന്നെ ഒന്ന് നോക്കി. 

ഇൻസ്പെക്ടർ :  മതി. ഇനിയും സിഗ്നൽ ടെസ്റ്റ്‌ ഉണ്ട്. ആദ്യം മുന്നോട്ടു ഓടിക്കുക വഴിയുടെ അവസാനം ചെല്ലുമ്പോൾ റൈറ്റ് സിഗ്നൽ കാണിച്ചു വലത്തോട്ട് തിരിയണം. വീണ്ടും  റൈറ്റ് സിഗ്നൽ കാണിച്ചു വലത്തോട്ട് തിരിയണം എന്നിട്ട് നേരെ ഓടിച്ച് എന്റെ അടുക്കൽ വന്നു സ്ലോ ഡൌണ്‍ സിഗ്നലും  സ്റ്റോപ്പ്‌ സിഗ്നലും  കാണിച്ചു നിർത്തണം.

ഇവിടെ കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട്. എട്ടു പാസ്സായ ഒരുമാതിരി പെട്ടെ എല്ലാവരും തോല്ക്കുന്നത് ഇവിടെ ആണ്. കാരണം ഈ വഴിയുടെ കിടപ്പുതന്നെ. ഒന്നാമത് ടാർ റോഡ്‌ അല്ല. ചെളിയും കുണ്ടും കുഴിയും ചപ്പും ചവറും എന്ന് വേണ്ട സർവ്വ വിധത്തിലും അതൊരു നരകം ആണ്. ഒരു മാതിരി എക്സ്പീരിയൻസ് ഉള്ള ആളു പോലും ഈ ടെസ്റ്റ്‌ തോല്ക്കും.  മുന്നോട്ട്  ഓടിക്കാൻ ഒരു നൂറു മീറ്റർ കാണും. പക്ഷെ വീതി ഒരു ഒന്നര സ്കുട്ടെരിന്റെ അത്രെമെ വരൂ.  ഇത്ര ഇടുക്കം സ്ഥലത്തുടെ വേണം രണ്ടു പ്രാവിശ്യം റൈറ്റ് ടേണ്‍ എടുക്കാൻ. അതാണ് ടെസ്റ്റും. വളരെ ഇടുങ്ങിയ സ്ഥലത്തുടെ കാല് കുത്താതെ തിരികകുക.  

വഴിയുടെ  ഇടതുവശം stadium യത്തിന്റെ ഗാലെറി ആണ്. വലതു വശം ഓടയാണ്‌. വഴിയുടെ ഏറ്റവും അറ്റത് ഒരു കൊച്ചു വീടുണ്ട്.
   
അവൾ വണ്ടി നേരെ നിർത്തി. പതിയെ മുന്നോട്ടു എടുത്തു . സ്വല്പം നീങ്ങി കാല് സ്കുട്ടെരിന്റെ പ്ലാറ്റ്ഫൊമിൽ വച്ചതും   അതാ ഒരു അഞ്ചൽ  ഓട്ടക്കാരൻ (പോസ്റ്റുമാൻ) അവളുടെ ഒപ്പം എത്തി. അയാൾ വഴിയുടെ അറ്റത് ഉള്ള വീട്ടിൽ ലെറ്റർ കൊടുക്കാൻ പോകുകയാണ്. 

ഇപ്പോൾ ഒരുവണ്ടി തന്നെ കഷ്ടിച്ച് പോകുന്നിടത്ത് ഒരു സ്കുട്ടെരും ഒരു സൈകിളും   കൂടി ഒരുമിച്ചു പോകുകയാണ്.  പോസ്റ്റുമാൻ നിർത്താൻ പ്ലാൻ ഇല്ല. അവൾ ആണെങ്കിൽ പോസ്റ്റുമാനെ ഓവർടേക്ക്  ചെയ്യാൻ മാക്സിമം സ്പീഡിൽ ഓടിക്കാൻ ശ്രമിക്കുകയാണ്.  

Commentary

ഇപ്പോൾ പോസ്റ്റുമാൻ ആണ് മുന്നിൽ.

അല്ല ഭാര്യ വിട്ടു കൊടുക്കാൻ തയാർ അല്ല . ഇപ്പോൾ അവൾ ആണ് മുന്നിൽ.

അല്ല പോസ്റ്റുമാൻ മാക്സിമം സ്പീഡിൽ ചവുട്ടുകയാണ്‌.

പൊസ്റ്റ്മാൻ അവളെ നോക്കുന്നു . 
അവൾ പൊസ്റ്റ്മാനെ നോക്കുന്നു. 
ജനം ആരെ നോക്കണം എന്നറിയാതെ എല്ലായിടത്തും നോക്കുന്നു, 
ഞാൻ സ്വർഗത്തിലോട്ടു  നോക്കുന്നു.

അതിനിടെ ആൾകൂട്ടത്തിൽ   നിന്നും ഒരു ശബ്ദം. 

വണ്ടി നിർത്തോ .......

ഇൻസ്പെക്ടർ  ഒച്ചത്തിൽ : ഇവിടെ വല്ലതും പുഴുങ്ങും. brake പിടിക്കോ. 
 

എന്റെ ബോധം പകുതി പോയീ.  

നിയമം അനുസരിച്ച് ആർക്കും പൊസ്റ്റ്മാനെ തടഞ്ഞു നിർത്താനോ ജോലിക്ക് തടസം നിൽകാനൊ സാധ്യം അല്ല. കേസയാൽ  നല്ല പിഴയും തടവും നിശ്ചയം.

പെട്ടെന്ന് സ്കുട്ടെർ ഒരു കുഴിലേക്ക് ഇറങ്ങി. സ്പീട്‌ ഒന്ന് കുറഞ്ഞു.  പൊസ്റ്റ്മാൻ ആ തക്കത്തിന് മുന്നിൽ കയറി മാക്സിമം സ്പീഡിൽ ചവിട്ടി. ഇപ്പോൾ ഭാര്യ പുറകിൽ  ആണ്. പൊസ്റ്റ്മാൻ 100 മീറ്റെർസ് ഡാഷ് 
ഒളിംബിക്കിൽ  ജയിച്ച  ഭാവത്തിൽ തിരിഞ്ഞു നോക്കുന്നു. 

പെട്ടെന്ന് കൊള്ളിയാൻ മിന്നുന്ന പോലെ ഒരു കൈ റൈറ്റ് ലേക്ക് നീണ്ടു വരുന്നു.  അത് പോലെ മടങ്ങുന്നു. 

എനിക്ക് ഒന്നും മനസ്സിൽ ആയില്ല. ഞാൻ വിചാരിച്ചു കൈ ഊരി പോയതാണെന്ന്.
  
ഇന്സ്പെക്ക്ടോർക്ക് എല്ലാം മനസ്സിൽ ആയീ.   ഇൻസ്പെക്ടർ : റൈറ്റ് ടേണ്‍ സിഗ്നൽ കറക്റ്റ്.

വീണ്ടു പഴയതു പോലെ വലതു കൈ വരുന്നു പോകുന്നു.

ഇപ്പോൾ സ്കുട്ടെർ ഞങ്ങളുടെ നേരെ തിരിഞ്ഞിരിക്കുകയാണ്. വണ്ടി ഇന്സ്പെക്ക്റെരുടെ നേരെ വരൻ തുടങ്ങി. അയാളുടെ അടുത്ത് എത്തിയതും വീണ്ടും അവളുടെ  കൈ ഹമ്മിംഗ് ബെഡിന്റെ ചിറകു പറക്കുമ്പോൾ എത്ര സ്പീഡിൽ ആണോ അടിക്കുന്നത്ക അതിനെക്കാളും സ്പീഡിൽ എന്തോ കാണിച്ചു. എന്നിട്ട് പോപ്പ് ജനങ്ങളെ  അനുഗ്രഹിക്കാൻ നിൽക്കുന്ന മാതിരി എന്തോ ഒന്നുകൂടി കാണിച്ചു.
 
എന്നിട്ട് ഇൻസ്പെച്ക്റ്ററെ ഇടിച്ചു എന്നാ മട്ടിൽ നിർത്തി. 

ഇൻസ്പെക്ടർ : സ്ലോ ഡൌണ്‍ സിഗ്നലും സ്റ്റോപ്പ്‌ സിഗ്നലും കറക്റ്റ്.

അവൾ വണ്ടി സ്റ്റാൻഡിൽ വച്ചിട്ട് ഇന്സ്പ്കെടരുടെ അടുത്തേക്ക് ചെന്നു.

അയാൾ അവളെ അടി മുടി ഒന്ന് നോക്കി.

എന്നിട്ട്   "അടുത്താഴ്ച ഓഫീസിൽ വന്നു ലൈസൻസ് മേടിച്ചോളു " എന്ന് പറഞ്ഞു.

എന്റെ ശ്വാസം നേരെ വീണു. ഞാനും അവളെ ഒരു അദ്ഭുധ   ജീവിയെ പോലെ നോക്കി.

ജനത്തിൽ ഒരാൾ : ആരാ സാറെ ഓടിക്കാൻ പഠിപിച്ചേ.

ഞാൻ: ഞാനാ.

വേറെ ഒരാൾ: ഭയങ്കരം  തന്നെ. എന്നിട്ട് അയാളുടെ ഭാര്യയോട്‌ : കണ്ടു  പഠിക്കെടി.

ഭാര്യ എന്റെ കൈയിൽ വണ്ടിയുടെ താക്കോൽ തന്നു. അവൾ എന്നെ ഒന്ന് നോക്കി, ഞാൻ ഒന്നും പറഞ്ഞില്ല.  

1997 മാർച്ച്‌ അവസാനം അങ്ങെനെ എന്റെ ഭാര്യ ഒരു ലൈസന്സിട് ടു വീലെർ ഡ്രൈവർ ആയീ.

കാലങ്ങൾ കൊഴിഞ്ഞു വീണു. മഞ്ഞു വന്നു പോയീ. മഴകാലം വന്നു പോയീ. വേനൽ വന്നു പോയീ.

നീണ്ട പതിനേഴു വർഷങ്ങൾ കടന്നു പോയിരിക്കുന്നു.

കാലങ്ങൾ നഗരത്തിൽ ഒരുപാടു മാറ്റങ്ങൾ വരുത്തിയിരിക്കുന്നു.  

ഇപ്പോൾ ലൈസൻസ് ടെസ്റ്റ്‌ നടക്കുന്നത് ഇവിടെ അല്ല. ഇപ്പോൾ ലൈസൻസ് എടുക്കാൻ ഒരുപാടു കടമ്പകൾ കടക്കണം താനും.   

തിരുവല്ല അകെ മാറി. Stadium ആകെ മാറി. മൈതാനത്തിന്റെ അടുത്തുകൂടി ഇതാ ബൈപാസ്സ് റോഡും ഫ്ലൈ ഓവറും വരുന്നു. മൈതാനത്തിൽ കുട്ടികൾ പലതരം കളികളിൽ എർപെട്ടിരിക്കുനു. ചിലർ ഈവെനിംഗ് വോക്കിനു വന്നിരിക്കുന്നു . പുഷ്പഗിരി റോഡിൽ കുറെ പുതിയ കടകൾ വന്നിരിക്കുന്നു. എങ്ങും തിരക്ക്.  
 
2014 ഒണാവധി.   വൈകിട്ട് നാലുമണി. 

എന്റെ മകൾ എന്റെ സ്കൊട്ടെർ ഓടിക്കുന്നു. 
ഇളയ മകൾ ചേച്ചിയുടെ കൂടെ അവളുടെ സൈക്കിൾ ചവുട്ടുന്നു. 

വീട്ടിൽ നിന്ന്റോഡിലേക്ക് ഒരു ഇടുങ്ങിയ വഴി ഞങ്ങൾക്കുണ്ട്. 
അതിലുടെ മൂത്ത മകളും ഇളയവളും കൂടി വാശിക്ക് ഒപ്പത്തിനൊപ്പം സ്കുട്ടെരും സൈകിളും ഓടിക്കുകയാണ്. 

ഞാനും ഭാര്യയും നോക്കി നില്കുന്നു. 
ഞാൻ അപ്പോൾ അവളും പോസ്റ്റുമാനും കൂടി ഓടിച്ചത് ഓർത്തു. 

മകൾ : അപ്പാ എനിക്ക് 18 വയസ് ആകുമ്പോൾ തന്നെ ലൈസൻസ് എടുക്കണം.

ഞാൻ: ഓക്കേ.

ഭാര്യ: എന്തിനാ.

മകൾ :  ഈ അമ്മെക്കെന്നാ. എനിക്ക് ലൈസൻസ് എടുക്കണം.

ഞാൻ ഭാര്യയെ നോക്കി. ലൈസൻസ് ടെസ്റ്റ്‌ കഴിഞ്ഞ ഉടനെ എന്റെ കൈയിൽ താക്കോൽ തന്നതാണ് . അതുകഴിഞ്ഞ് ഇതുവരെ അവൾ സ്കുട്ടെർ കൈ കൊണ്ട് തൊട്ടിട്ടില്ല. പതിനേഴു വർഷങ്ങൾ കഴിഞ്ഞു പോയിരിക്കുന്നു. 

ഒരു പക്ഷെ ഇതായിരിക്കും ജനറേഷൻ ഗ്യാപ് എന്ന്  ഈ തലമുറ പറയുന്നത്.  

2014 നവംബർ 11, ചൊവ്വാഴ്ച

ഷെൽ ഫിഷ്‌.


ഞാൻ അന്നും ഇന്നും മീൻ, ഇറച്ചി ആൻഡ്‌  പച്ചക്കറി മുതലായ സാധനങ്ങൾ വാങ്ങുന്നത് ചങ്ങനാചേരി ഇൽ നിന്നാണ്.

മീൻ  മേടിച്ചാൽ അവൾ പറയും.

കൊള്ളില്ലയിരുന്നു.

പോരായിരുന്നു.

സ്വല്പം പ്രശനം ഉണ്ടായിരുന്നു.

പകുതി കളയേണ്ടി വന്നു.

വെറുതെ പൈസ കളയുന്നു.മേടിക്കുമ്പോൾ നോക്കി  വാങ്ങാൻ അറിയില്ലെ.

ഞാൻ പതിവ് പോലെ മീൻ വാങ്ങി വന്നു. മീൻ മാറി. അവളുടെ അഭിപ്രയാത്തിന്നു മാത്രം ഒരു മാറ്റവും ഇല്ല.  

ഒരു അടീഷൻ മാത്രം കൂടി. "വാങ്ങിച്ചോണ്ട്‌ വന്നേക്കുന്നു".

ഞാൻ പറഞ്ഞു . പിന്നേ എന്റെ അപ്പെന്റെയോ നിന്റെ അപ്പെന്റെയോ കടയല്ലേ നോക്കി മണത്തു ഞെക്കി വാങ്ങാൻ.

ഞാൻ ഒരു ബുദ്ധിമാൻ ആണ് എന്ന്  ഇത് വായിക്കുന്ന ഏതൊരു ആണിനും മനസ്സിൽ ആാകും.  കാരണം ഞാൻ ഇപ്പോൾ സാധാരണ മണ്ടെൻ ആണുങ്ങൾ പറയുന്നത് പോലെ അവളുടെ അപ്പെനെ മാത്രമാണ് പറഞ്ഞിരുന്നതെങ്ങിൽ സ്ഥിതി എന്താകുമായിരുന്നു.

സ്വല്പം ബുദ്ധി. കൂടുതൽ സമാധാനം, കൂടുതൽ  ആയുസ്സ്.

ഞാൻ : എന്നാ പിന്നെ ഇനിയും നീ കൂടി വാ.

അവൾ : വരാം. എന്നാലെ ശരിയാകു.

അങ്ങനെ ഒരു ശനി  ആഴ്ച. ഞാനും അവളും കൂടി   ചങ്ങനാചേരി  ചന്തയിലേക്ക്   പോയീ.അവിടം മുഴുവൻ എന്റെ friends ആണ്  . വര്ഷ ങ്ങളായീ നേടിയെടുത്ത കൂട്ടുകാർ.

കടക്കരാൻ : ആാ ഹാ. വൈഫും കുടയൂണ്ടെല്ലോ.

ഞാൻ: ആ അവളും ഇങ്ങു പോന്നു.

കടക്കരാൻ : നന്നായ്യീ. ഭാര്യമാര് കൂടി വരുന്നതാ നല്ലത്.

ഞാൻ മനസ്സിൽ പറഞ്ഞു അപ്പോൾ നിനക്കും എന്ന്റെ അനുഭവം തന്നെ ആണ് അല്ലെ.  

ഭാര്യ ആണെങ്ങിൽ "നിന്നെ ശരിയാക്കി തരാമെടാ" എന്നാ മട്ടിൽ നിന്നു.

ഞാൻ : എന്നാൽ ഇനിയും നീ സെലക്ട്‌ ചെയ്യ്.

അവൾ കുറെ നേരം നോക്കി നിന്നിട്ട് ഒരു കളാഞ്ചി സെലക്ട്‌ ചെയ്തു.

Success.

ഇനിയും നേരെ അസ്യാൻ കുഞ്ഞിന്റെ അടുത്തേക്ക്.

ഈ  അസ്യാൻ കുഞ്ഞാണ് മീൻ വെട്ടുന്നത്. വർഷങ്ങൾ ആയീ എന്റെ കൂട്ടുകാരാൻ ആണ് അയാൾ.

അയാൾ വെളുക്കെ ചിരിച്ചു. കണ്ണുകളിൽ ഒരു തിളക്കം. കാരണം അയാള്ക്ക് ഞാൻ എപ്പോഴും കൂടുതൽ പൈസ കൊടുക്കും.

അസ്യാൻ : സാറേ എന്തുണ്ട് വിശേഷം. ഭാര്യക്കും കുട്ടികള്ക്കും സുഖം തന്നെ അല്ലെ.

ഞാൻ:   സുഖം തന്നെ.

 അപ്പോളാണ് എന്റെ കഷത്തിന്റെ അകത്തു കേറി നില്കുന്ന ഭാര്യയെ കണ്ടത് .

അയാൾ  കണ്ണ് കൊണ്ട് --- ആരാ---.

ഞാൻ:  (ശബ്ദം ഇല്ലാതെ വാ കൊണ്ട് ആങ്ങിയം കാട്ടി പറഞ്ഞു)  -- ഭാര്യ--.

അസ്യാൻ ഒറക്കെ  : ഹോ മിഷെഷ് ആണെല്ലെ (മിസ്സെസ്) .

ഞാൻ തലയാട്ടി.

അസ്യാൻ : എന്ത് ചെയ്യുന്നു.

അവൾ : ടീച്ചർ.

അസ്യാൻ : ഹോ ടീച്ചർ ആണെല്ലെ. ടീച്ചറിനെ ഇപ്പോൾ വിട്ടേക്കാം.

അവൾ എന്നോട്: കണ്ടോ ടീച്ചറിന്റെ വില കണ്ടോ. അയാളെ കണ്ടു പടിക്കു.

ഞാൻ മുനി ആയീ. വെറുതെ എന്തിനാ വേണ്ടാത്തിടത്ത് കൊലിട്ടു ഇളക്കുന്നത്.

ഞാൻ അവളെ മാറ്റി നിർത്തി പറഞ്ഞു . നീ ഇനിയും മിണ്ടരുത്. ഇവിടെ നടക്കുന്ന കാര്യങ്ങൾ കണ്ടു പഠിക്ക്.

അവൾ ആകാംഷയോടെ   അതും ഇതും നോക്കുകയാണ്‌. ആ കണ്ണുകളിലെ തിളക്കം കാണുബോൾ അറിയാം അവളുടെ ആകാംഷ.      

അസ്യാൻ ഇപ്പോൾ നേരത്തെ വന്ന ആളിന്റെ മീൻ വെട്ടുകയാണ്.

പെട്ടെന്ന് അവൾ എന്റെ കഷത്തിന്റെ അകത്തു നിന്നും ആക്റ്റീവ് ആയീ.

 അവൾ : നോക്ക് നോക്ക്. അവൾ എന്നെ ചോറിയന്നും പിച്ചാനും മാന്താനും തുടങ്ങി.

ഞാൻ : എന്താ.

അവൾ :  അയാൾ മീൻ  കഷണം  അടിച്ചു മാറ്റുന്നത് കണ്ടോ.

ഞാൻ സൂക്ഷിച്ചു നോക്കിയപ്പോൾ കണ്ടു അസ്യാൻ രണ്ടു മൂന്നു കഷണങ്ങൾ മാറ്റുന്നു.

എന്നിക്കു ചിരി വന്നു.

ഞാൻ : എടി മിണ്ടാതെ ഇരിയെടി.

അവൾ അതൊന്നും ശ്രദ്ധിക്കാതെ : നോക്കികെ നോക്കിക്കേ

അസ്യാൻ ഇതെല്ലം ശ്രദ്ധിച്ചോണ്ട് നില്ക്കുകയാണ്.

അസ്യാൻ എന്നെ നോക്കി കണ്ണടച്ചു. എന്നിട്ട് : ആള് കൊള്ളാമല്ലോ.

ഞാൻ വളിച്ച ചിരിയോടെ : ആദ്യം ആയിട്ട് അല്ലെ ക്ഷമിക്കു.

അസ്യാൻ : ഓ സാരമില്ല. എന്നിട്ട് അവളോട്‌ : ടീച്ചറെ ഞാൻ ഈ കഷണം ഒന്നും എടുത്തതല്ല. കൂലി ആണ്.

അവൾക് ഒന്നും മനസ്സിൽ ആയില്ല.

അവൾ എന്നോട് രഹസ്യമായി  : ഒരു ദിവസം ഇങ്ങനെ പോയാൽ എത്ര കഷണം വീട്ടിൽ കൊണ്ടുപോകാം.  

എന്നിക്കു സഹികെട്ടു ഞാൻ: എടീ ഇത് കൂലിയാണ്.

അവൾ: എന്നുവെച്ചാൽ.

ഞാൻ :   എന്നുവെച്ചാൽ വെട്ടുന്നതിനു ചിലർ പൈസ കൊടുക്കും. ചിലർ പൈസയിക്ക് പകരം കഷണം എടുത്തോളാൻ പറയും.

അവൾ: പറയും പറയും. എന്നിട്ട് ഞാൻ ഇതുവരെ ഇങ്ങനെ പറഞ്ഞിട്ടില്ലല്ലോ. സെൻ ചയാൻ   പറഞ്ഞിട്ടുണ്ടോ.

 ഞാൻ : എടി മിണ്ടാതെ ഇരിയെടി.

അപ്പോഴേക്കും അസ്യാൻ ഞങ്ങളുടെ മീൻ വെട്ടാൻ എടുത്തു. അവൾ കുറെ കൂടി അടുത്ത് ചെന്ന് നിന്നു.
 
 അസ്യാൻ : എന്റെ ടീച്ചറെ മാറി നിക്ക് തല വെട്ടുമ്പോൾ വെസ്റ്റെ തെറിക്കും.

ഞാൻ :  നീ ഇങ്ങു പോര് .    അസ്യാൻ വെട്ടികോളും.

അവൾ മനസില്ലാ മനസോടെ എന്റെ അടുത്ത് വന്നു നിന്നു .

അസ്യാൻ മീൻ വെട്ടി പായ്ക്ക് ചെയ്തു തന്നു എന്നിട്ട് എന്നോട് : ആളൊരു  അമിട്ട ആണെല്ലേ.

ഞാൻ : യെ പാവമാ  

രണ്ടു മൂന്നു  ആഴ്ചകൾ കടന്നുപോയീ. ഞാൻ ഒറ്റക്ക് മീൻ വാങ്ങാൻ ചങ്ങനാച്ചേരി ക്ക് പോയീ.

മീൻ വെട്ടാൻ അസ്സ്യാൻ കുഞ്ഞിന്റെ അടുത്ത് കൊടുത്തിട്ട് ഞാൻ മാറി നിന്ന്.

അസ്യാൻ : മിഷെഷ്(മിസ്സെസ്)  എന്തിയെ?.

ഞാൻ : വീട്ടിലുണ്ട്.

അസ്യാൻ :  ആള് കൊള്ളം. കാക്കേടെ നോട്ടമാ.

ഞാൻ :  ഓ എന്ത് പറയാൻ. പെണ്ണല്ലേ.
അസ്യാൻ :  അതെയതെ.

അപ്പോളാണ് അസ്യാന്റെ ഒരു കൂട്ടുകാരാൻ വന്നത്.

കൂട്ടുകാരാൻ : എടാ എന്റെ മീൻ പെട്ടെന്ന് വെട്ടി തരണം.

അസ്യാൻ : പറ്റില്ല. ഈ സാറിന്റെ മീൻ വെട്ടിട്ടെ ഉള്ളു ബാക്കി കാര്യം.

കൂട്ടുകാരാൻ :  അതെന്താ

അസ്യാൻ :  സാറ് നമ്മുടെ അടുത്ത ആളാ.

കൂട്ടുകാരാൻ :   ഏതാ

അസ്യാൻ :  തിരുവല്ലയിൽ നിന്നാ.

കൂട്ടുകാരാൻ :  ആഹാ

അസ്യാൻ :  എന്റെ പ്രിയപെട്ട ആളാ. ഡീസെന്റാ. പക്ഷെ.
 
കൂട്ടുകാരാൻ :  പക്ഷെ, പിന്നെ എന്നാ കുഴപ്പം.

അസ്യാൻ :  കുഴപ്പം ഒന്നും ഇല്ല.   പക്ഷെ ഭാര്യ ഭയങ്കര ഷെൽഫിഷാ.

കൂട്ടുകാരാൻ :  അയ്യോടാ.
എന്നിക്കു ആദ്യം കാര്യം മനസ്സിൽ ആയില്ല. മനസ്സിൽ ആയപ്പോൾ ഞാൻ അറിയാതെ ഒറക്കെ ചിരിച്ചു പോയീ.

അസ്യാൻ  ഉദ്ദേശിച്ചത്‌ അവൾ selffish ആണെന്നാണ്.

ഞാൻ വീട്ടിൽ ചെന്നപ്പോൾ  ഷെൽഫിഷ്  പതിവ് ചോദ്യവും  ആയീ  വാതിൽകൽ നിൽകുന്നുണ്ടായിരുന്നു.

എനിക്ക്ചിരി അടക്കാൻ കഴിഞ്ഞില്ല.

അവൾ : എന്നാ ഇത്ര ചിരിക്കാൻ.

ഞാൻ : ഏയ്യ്.

അവൾ :  പറയെന്നെ

ഞാൻ :  ഓ ഒന്നുമില്ല.

അവൾ :  അല്ല എന്തോ ഉണ്ട്. അല്ലെങ്കിൽ സെൻചയാൻ   ഇങ്ങനെ ചിരിക്കുക ഇല്ല.

ഞാൻ :  ഓ ഒന്നും ഇല്ലെടാ.

അവൾ :  പറയെടാ.

ഞാൻ :  നമ്മുടെ അസ്യാൻ പറയുകയായിരുന്നു

പെട്ടെന്ന് അവൾ :   ആ നാറി എന്തൊവാ പറഞ്ഞെ. പറ.

ഞാൻ :  നീ ഭയങ്കര ഷെൽഫിഷാണെന്ന്.

 അവളുടെ മുഖം ചുവന്നു. അവൾക്കു കാര്യം പിടികിട്ടി.

അവൾ :  അടുത്താഴ്ച ഞാനും വരുന്നു.

ഞാൻ : എന്തിനാ

അവൾ :  ചുമ്മാ മാർക്കറ്റൊക്കെ ഒന്ന് കാണാൻ.

എന്റെ വയറ്റിൽ കോടി ഒരു മിസൈൽ പാഞ്ഞു പോയീ .

ഞാൻ : അടുത്താഴ്ച പള്ളി പെരുന്നാള് ആണെന്നു കേട്ടു. മാർക്കറ്റ്റ്റിന്  അവധിയാണ് എന്ന് പറയുന്നത് കേട്ടു.
അവൾ :  എങ്കിൽ അടുത്തതിന്റെ അടുത്ത ആഴ്ച പോകാം.

അടുത്തതിന്റെ അടുത്ത ആഴ്ച  ആസ്യാൻ കുഞ്ഞിനു പനി വരണേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഞാൻ അകത്തേക്ക് നടന്നു.
   
 
    

2014 നവംബർ 4, ചൊവ്വാഴ്ച

സ്കൂട്ടെർ

എന്റെ കല്യാണം കഴിഞ്ഞ സമയം. കാറും മായീ യാത്ര ചെയ്യുന്നത് ഒരു ബുദ്ധിമുട്ടായീ.
പാർക്കിംഗ് പ്രശ്നം. പിന്നെ കാറിൽ ഇരുനുള്ള അവളുടെ ഒടുക്കത്തെ ഒറക്കം.
ഒരു സ്കൂട്ടെർ വാങ്ങി കളയാം എന്നൊരു തോന്നൽ.
ഞാനും പ്രിയതമയും കൂടി എറണാകുളത്തേക്ക് പോയീ.
അമ്മെടെ ഒരു കസിന് (പൈനുംമൂട്ടിൽ)    അവിടെ യമഹായുടെ ഷോ റൂം ഉണ്ട്.

അലക്സാണ്ടർ ചക്രവര്ത്തി ചെയ്തത് പോലെ , ചെന്നു കണ്ടു കീഴടക്കി (മീൻസ്‌ വാങ്ങി).

അപ്പോൾ കടക്കാര് ഒരു ചോദ്യം മിസ്സെസ് ഇന് വേണ്ടി ആണോ.

ഞാൻ പറഞ്ഞു എസ്.  

എന്നാപിന്നെ സാറെ മിസ്സെസിന്റെ പേരിൽ എടുതോടെ.

ഞാൻ വിചാരിച്ചു  സംഗതി ശരി ആണെലോ. അവൾക്കു എന്നെ പറ്റി ഒരു മതിപ്പും ഉണ്ടാകും.

ഞാൻ പറഞ്ഞു ആങ്ങനെ ആയികോട്ടെ.

ഉച്ച കഴിഞ്ഞു വാ. കടക്കരാൻ പറഞ്ഞു.

ഉച്ചകഴിഞ്ഞ് ചെന്നു. വണ്ടി കഴുകി കുട്ടപ്പെൻ ആക്കി വച്ചിരിക്കുന്നു.

ഞാൻ കേറി സ്റ്റാർട്ട്‌ ആക്കി. അവൾ കേറി പുറകിൽ ഇരുന്നു.

ഞങ്ങൾ ബെൻസ്‌ മേടിച്ചത് പോലെ ആഘോഷംമായിട്ട്  തിരുവല്ലായിലേക്ക് തിരിച്ചു.

ഇനിയും ആണ് കടമ്പ. രജിസ്റ്റർ ചെയ്യണം.

പിറ്റേന്ന് രാവിലെ തന്നെ കുളിച്ചു സുന്ദരനും സുന്ദരിയുമായീ  നേരെ RTO ഓഫീസിലേക്ക് ചെന്നു.

യേമാന്റെ മുറിയിലോട്ടു തല ഇട്ടു.

യേമാൻ : ഹും എന്താ.

ഞാൻ : വണ്ടി രജിസ്റ്റർ ചെയ്യാൻ വന്നതാ.

യേമാൻ : കൂടെ ആരും ഇല്ലേ.

ഞാൻ :  ഭാര്യ ഉണ്ട്.

യേമാൻ :  അതല്ല   ചോദിച്ചത് . എജെന്റ് മാര് ആരും ഇല്ലേ എന്നാണ്.

ഞാൻ :  ഇല്ല.    

യേമാൻ :  എനിക്ക് നിങ്ങളോട് ബഹുമാനം തോന്നുന്നു. നേരിട്ടു വന്നല്ലോ. ഫിൽ ചെയ്ത ഫോം എവിടെ.

ഞാൻ :  ഫിൽ ചെയ്യ്തില്ല. ഫോം കിട്ടിയില്ല.

യേമാൻ :  സാരമില്ല ഞാൻ തരാം. ഇവിടെ ഇരുന്നു ഫിൽ ചെയ്തോ.

ഹോ ഞാൻ അത്ഭുതപെട്ടു പോയീ. എന്ത് നല്ല സർ. RTO ഓഫീസ് മുഴുവൻ നാറികൾ ആണ് എന്ന് പറഞ്ഞവനെ തല്ലണം .

ഞാൻ ഫിൽ  ചെയ്തു . സ്റെന്സിൽ എടുക്കാൻ മറന്നു പോയീ.

യേമാൻ :  എഞ്ചിൻ നമ്പർ stencil ചെയ്തില്ലേ.

ഞാൻ :  അറിയില്ല.

യേമാൻ :  സാരമില്ല ഞാൻ ചെയ്തു തരാം.

ആ പരുപാടിയും കഴിഞ്ഞു.

ഇപ്പോൾ   യേമാൻ  ഫിൽ ചെയ്താ ഫോം വായിക്കുക ആണ് .

യേമാൻ :  ഈ അനിഷ ആരാണ്. വണ്ടി മേടിച്ചപ്പോൾ കൊടുത്ത ആളിന്റെ പേരിലെ വണ്ടി രജിസ്റ്റർ  ചെയ്യാൻ ഒക്കു .

ഞാൻ :  എന്റെ ഭാര്യയാണ്. കൊണ്ടുവന്നിട്ടുണ്ട്.

യേമാൻ :  ഭാര്യ ആണെന്ന് ഉള്ളതിന് ഉള്ള തെളിവ് ?.

ഞാൻ  എന്റെ ഭാര്യയെ സൂക്ഷിച്ചു നോക്കി. ദൈവമേ മാറി പോയോ.  കല്യാണം കഴിഞ്ഞിട്ട് ഒരാഴ്ച്ചയെ ആയിട്ടുള്ളൂ .

ഞാൻ :  സാർ ഇത് എന്റെ ഭാര്യ തന്നെ ആണ്.

യേമാൻ :  ഒക്കെ ശരിയായിരിക്കും. പക്ഷെ ഞങ്ങള്ക്ക് തെളിവ് വേണം.

ഞാൻ :  അതിനു ഞാൻ എന്ത് ചെയ്യണ്ണം( പള്ളിയില നിന്നുള്ള വിവാഹ സർട്ടിഫിക്കറ്റ് പോര എന്ന് മനസിൽ ആയീ).

യേമാൻ :  അതിനല്ലേ വില്ലജ് അപ്പിസർ ഇരികുന്നത്. അയാൾ തരും. താൻ ഇപ്പോൾ തന്നെ വില്ലേജ് ആപ്പിസില്ലോട്ടു ചെല്ല്. കൈയോടെ ഇങ്ങു എഴുതിമേടിചോണ്ട് പോര്.

ഞങ്ങൾ നേരെ    വില്ലേജ്  ആപ്പിസില്ലോട്ടു  ചെന്ന്. അവിടെ അതാ കസെരയിൽ അവിടുന്ന് ഇരിക്കുന്നു.

ഞാൻ കൈ കൂപ്പി.

ആപ്പിസർ  : എന്ത് വേണം.

ഞാൻ :  ഇവൾ എന്റെ ഭാര്യ ആണെന്ന് ഉള്ള സർട്ടിഫിക്കറ്റ് വേണം.
     
ആപ്പിസർ  :  അപ്പോൾ അല്ലെ.

ഞാൻ :  അയ്യോ ആണു സാർ. RTO ഇക്ക് കൊടുക്കാനാ.

ആപ്പിസർ  :  ഓ ഓക്കേ. അപ്പോൾ അതാണ് കാര്യം. ഒരു അപേക്ഷ എഴുതി തരു. സ്റ്റാമ്പ്‌ ഒട്ടിക്കണം.

ഞാൻ നിന്ന് പരുങ്ങ്ന്നത് കണ്ടു   ആപ്പിസർ  : അകത്തു ഒരു ചേച്ചി ഇരിപ്പുണ്ട് . ചേച്ചി സഹായിക്കും.

ഹൊ ആശ്വാസം ആയീ.

ചേച്ചിയെ കണ്ടു. ചേച്ചി എഴുതി. ചേച്ചി  സ്റ്റാമ്പ്‌ ഒട്ടിച്ചു. ഞാൻ ഒപ്പിട്ടു.

ചേച്ചി : 25rs ഫീസ്‌.

ഞാൻ : ഓക്കേ ഓക്കേ.

ചേച്ചി : (ശബ്ദം താഴ്ത്തി)  സാറിന്റെ കാരിയം മറന്നു പോകരുത്.

ഞാൻ :  എത്ര

ചേച്ചി :  നൂറു.

ഞാൻ : ഓക്കേ ഓക്കേ. ഞാൻ വേറെ  നൂറു ചേച്ചിയെ ഏല്പിച്ചു.

ഭാര്യ : എന്തിനാ വേറെ നൂറു കൊടുത്തത്. അവര് 25 അല്ലെ പറഞ്ഞത്‌.

ഭാര്യയുടെ ഈ ആകാംഷ എന്നിക്കു ആദ്യം മനസ്സിൽ ആയില്ല.

ഞാൻ :  മിണ്ടാതെ ഇരിയടി.

അവൾ : അല്ല എന്നിക്കു മനസ്സിൽ ആയ്യില്ല, എന്തിനാ 100 കൊടുത്തത്.

ഞാൻ : കണ്ണുരുട്ടി.

അവൾക്കു സഹിക്കുന്നില്ലാ .

അപേക്ഷയുമായീ നേരെ ആപ്പിസരുടെ മുറിയിലേക്ക്. കൂടെ ചേച്ചിയും.

എന്തോ ഒന്ന് ഡ്രോ ഇലേക്ക് വീണു. 100 ആയയിരിക്കും.

ഭാര്യ :  ഫീസ്‌ 25rs എന്നാ പറഞത്.

 ആപ്പിസർ  എന്നെ രൂക്ഷമായിട്ടു ഒന്ന് നോക്കി.  ഞാൻ വിചാരിച്ചു തീര്ന്നു ഇനിയും ഒന്നും കിട്ടാൻ പോകുന്നില്ല.

ഏതായാലും അവൾ എന്റെ ഭാര്യ ആണെന്ന് ഉള്ള സർട്ടിഫിക്കറ്റ് + എന്റെ കൂടെ തന്നെ സെയിം അഡ്രസ്‌ സിൽ ആണ് താമസം എന്ന സർട്ടിഫിക്കറ്റ് ഉം കിട്ടി.

ഞാൻ :   ഇത് മതിയോ സാർ.

ആപ്പിസർ  :  അല്ല വേറെ എന്തെങ്ങിലും കൂടി വേണോ.

ഞാൻ :  ഇത് മതി.

(അല്ല ഞാനും അവളും ഒരു മുറിയിൽ ഒരു കട്ടിലിൽ ആണ് കിടക്കുന്നത് എന്നുകൂടി എഴുതി വാങ്ങാമായിരുന്നു. ചുമ്മാ ഒരു ഒരൊറപ്പിനു).

ആപ്പിസർ  :  എങ്കിൽ ചെല്ല്.

അങ്ങനെ വണ്ടി രജിസ്റ്റർ ചെയ്തു.  
 
ഇനിയും അവളെ വണ്ടി ഓടിക്കാൻ പടുപ്പിക്കണം. ഞങ്ങൾ രാവിലെ ഇറങ്ങും. പതിയെ ഓടിപ്പിക്കും. ഏതു പോസ്റ്റ്‌ കണ്ടാലും അവൾ അതിനു നേരെ ലൈൻ വരച്ചത് ഇടിക്കാൻ ചെല്ലും.

റൂട്ട് തിരുവല്ല കവിയൂര് ചങ്ങനാചേരി തിരുവല്ല.  കവിയൂര്  ചെല്ലുബോൾ അവളുടെ കസിണ്‍ ഒരു രാജുച്ചയാൻ വെളുക്കെ ചിരിച്ചുകൊണ്ട് വഴിയിൽ കാണും . എന്നിട്ട് ഒരു ചോദ്യംവും.

"ഇതുവരെ പഠിച്ചില്ലേ".
 
ഒരു മാസം കൊണ്ട് ഒരു വിധത്തിൽ അവളെ പടുപ്പിച്ചു.

ഇനിയും ലൈസെൻസ് എടുക്കണം (അത് വേറെ കഥ ).      ലൈസെൻസ്  എടുത്തു .
എന്നിക്കു തിരിച്ചു പോകാൻ സമയം ആയീ. ഞാൻ പറഞ്ഞു നീ സൂക്ഷിച്ചു വേണം വണ്ടി ഓടിക്കാൻ. ഞാൻ പുറകിൽ ഇല്ല എന്നൊരു വിചാരം വേണം.

അവൾ സധാരണ റോഡിൽ വണ്ടികൾ ഒന്നും ഇല്ല എങ്കിൽ മാന്യം മരിയാതക്ക് ഓടിക്കും. ഒരു ബസോ ലോറിയോ  വന്നാൽ തീര്ന്നു പിന്നെ എങ്ങോട്ട് ആണു പായുന്നതെന്ന് പറയാൻ പറ്റില്ല.

അങ്ങനെ ഞാൻ സഹാറ മരുഭൂമിയിലക്കും അവൾ ഇവിടെ  റ്റൈറ്റെസ് സാറിന്റെ സ്കൂളിൽ പടുപ്പിക്കാനും തുടങ്ങി .

വല്ലപ്പോഴും ആണ് ഒന്ന് ഫോണ്‍ ചെയ്യാൻ പറ്റുന്നത്.  അതുകൊണ്ട് ടെസെൻ കണക്കിനു പേപ്പറിൽ എഴുത്ത് എഴുതുകയാണ് മെയിൻ പണി . എട്ടു മാസം എങ്ങെനെ എങ്കിലും തള്ളി നീക്കണം.

അങ്ങനെ ഇരിക്കെ ഞങ്ങളുടെ മെയിൽ വണ്ടി 2000 km അകലെ നിന്നും വന്നു. ഡ്രൈവർ സർദാർജി എന്റെ ഫ്രണ്ട് ആണ് .

സർദാർജി  : ബായീ സാബ് . ക്യാ യാല്ലേ . ചെങ്കാ (പഞ്ചാബി ആണ് )
 എന്നും പറഞ്ഞു കേറി വന്നു. കൈയിൽ ഒരു എഴുത്തും ഉണ്ട്.    എഴുത്ത് എനിക്ക് തന്നു.

സന്തോഷം കൊണ്ട് ഞാൻ മരിക്കും എന്ന് തോന്നി. അനിഷയുടെ ലെറ്റർ ആണ്.

ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങി. കുളിച്ചു. അപ്പോൾ അടുത്ത മുറിയിലെ റേഡിയോ ഓപ്പറേറ്റർ സർദാർജി   വന്നു ഡിന്നർ റിനു വി ളിച്ചു. ഞാൻ പറഞ്ഞു ബായീ പൊക്കൊ. മനസ്സിൽ മുഴുവൻ എഴുത്താണ് അപ്പോളാ ഒരു ഡിന്നർ .

എഴുത്ത് ഇങ്ങനെ ആയിരുന്നു.

സെൻചാച്ച     വണ്ടി വിറ്റു. ഞാൻ അല്ല.   അമ്മ. 19000 രൂപ കിട്ടി .

ഞാൻ മിഴിച്ചു ഇരുന്നു പോയീ . 25500   രൂപാ കൊടുത്തു 1997 ഇൽ  വാങ്ങിയതാണ്. വെറും 3 മാസം പോലും ഉപയോഗിച്ചില്ല .

വീണ്ടും ലെറ്റർ വായിച്ചു. സംഭവം ഇതാണ്.

ഞാൻ പോയീ കഴിഞ്ഞു അവൾ സ്കുട്ടെരും ആയീ  ഇരവിപേരൂർക്   പോയീ.

കൊഴപ്പം ഇല്ല . എല്ലാം ഭംഗിയായി കലാശിച്ചു.

വീണ്ടും തിരിച്ചു വീടിലേക്ക്‌ മടങ്ങി വരുന്ന സമയത്ത് എതിരെ പോത്തുകളേം തെളിയിച്ചു കൊണ്ട് ഒരാൾ വരുന്നു. പിന്നെ നടന്നത് എന്നിക്കു ഊഹികാവുന്ന്തെ ഉള്ളു.
പോത്തു മരിയതെക്ക്‌ റോഡിൽ കൂടി പോയീ കാണും . അവൾ വല്ല കണ്ടോം വഴി വണ്ടി ഓടിച്ചു കാണും.

അവളുടെ ഭാഷയിൽ പറഞ്ഞാൽ , പോത്തിനെ കണ്ടതും അവൾ മാക്സിമം സ്പീഡിൽ രക്ഷപെടാൻ വേണ്ടി സൈഡിൽ കൂട്ടി ഇട്ടിരിക്കുന്ന മെറ്റലിന്റെ പുറതു കൂടി കേറ്റി ഓടിച്ചു. ദാണ്ടേ കിടക്കുന്നു അവൾ റോഡിൽ.   അശ്വതി സുഖമായിട്ടു അവളുടെ വയറ്റിലും.   ആളുകൾ ഓടികൂടി. വലിച്ചു പൊക്കി.

ആളുകൾ  : അയ്യോ ഇത് സെന്നിന്റെ ഭാര്യ അല്ലെ. നോക്കണേ സെന്നിന്റെ ഒരു ഒരു പ്രസിദ്ധി.

അവൾ : ആണ്.

ആളുകൾ  :  വല്ലതും പറ്റിയോ മോളെ.

അവൾ : ഇല്ല.

ഇതിനിടെ ആരോ വിവരം വീട്ടിൽ എത്തിച്ചു. അവൾ വീണത്‌ കറ്റൊടു ഭാഗത്തായിരുന്നു.

അമ്മെക്കു ദേഷ്യം ആയീ.

അപ്പോൾ ദാണ്ടേ അവൾ വരുന്നു. അമ്മ വിവരം അന്വേഷിച്ചു.

അമ്മ : ഇനിയും നീ ഈ സാധനം ഓടിക്കണ്ട. ഇപ്പോൾ തന്നെ കൊടുത്തേക്കാം.

അപ്പോൾ തന്നെ പള്ളം ബേബിച്ചായനെ (അനിഷയുടെ അങ്കിൾ) വിവരം അറിയിച്ചു.  ബേബിച്ചായെൻ പിറ്റേന്ന് രാവിലെ തന്നെ പുള്ളിയുടെ കസിനും ആയീ വന്നു ഒറ്റ വില പറഞ്ഞു. 19000rs. സ്കുട്ടെർ പോയീ.

ഞാൻ ഉടനെ തന്നെ സായിപ്പിനേം വിളിച്ചു വണ്ടിയെടുത്തു 300km അകലെ ഉള്ള ടൌണിൽ വന്നു അവളെ വിളിച്ചു.

ഒരു പുളിച്ച  ചിരിയോടെ അവൾ . " പോയത് നന്നായീ.  പന്ന സ്കുട്ടെർ  ആയിരുന്നു".

പിന്നെ ഇതുവരെ അവൾ വണ്ടി ഓടിച്ചിട്ടില്ല.

യീയിടെ എന്റെ സ്കുട്ടെർ  മകൾ ഓടിക്കുന്നത് കണ്ടപ്പോൾ അവൾക്കു കലി വന്നു. അമ്മയും മകളും തമ്മിലുള്ള സംസാരം.

അമ്മ: എടി സൂക്ഷിച്ചു ഓടിക്കു. റോഡിൽ പോകണ്ടാ. എതിരെ വല്ല പോത്തുകളും വരും.

മകൾ : പിന്നെ പൊത്ത അല്ലെ വരുന്നത്.

അമ്മ: പറയുന്നത് കേട്ടാൽ മതി. മെറ്റൽ കൂട്ടി ഇട്ടിട്ടു ഉണ്ടായിരിക്കും.

മകൾ : അല്ലേലും അമ്മെ റോഡ്‌ മുഴുവൻ മെറ്റലാ.

ഞാൻ ഊറി ചിരിച്ചു കൊണ്ട് നിന്നപ്പോൾ അവൾ എന്റെ അടുക്കൽ വന്നു വളരെ പതിയെ പറഞ്ഞു

"നമ്മുക്ക് ഇതങ്ങു വിറ്റെക്കാം.  

ഞാൻ :  എന്തിനാ

ഭാര്യ  : ആപത്ത്ആണെനെ. മോള് വളർന്നു വരികയല്ലേ.

അതായതു മോളും അവളെപ്പോലെ ലൈസെൻസ് എടുത്ത ശേഷം ഓട്ടോ ഇൽ പോകണംമായിരികും.

 ഭാര്യ : അതുപോലെ തന്നെ ഒരുകാര്യം കൂടി പറയാൻ മറന്നു.

 ഭാര്യ  : സെൻ ചാചെന്റെ ബൈക്ക്നു ബാക്ക്  ബ്രേക്ക്‌ തീരെ ഇല്ല.

മൈ ഗോഡ് ഇത് ഇവള്ക്കെങ്ങനെ മനസ്സിൽ ആയീ. ഞാൻ മനസ്സിൽ പറഞ്ഞു.  
വളരെ ശരിയാണ്. വണ്ടിക്കു ബ്രേക്ക്‌ വളരെ കുറഞ്ഞിരിക്കുന്നു. ബ്രേക്ക്‌ ഷൂ മറാർ ആയീ എന്ന് മെക്കാനിക് പറഞ്ഞിരുന്നു .

എന്നിക്കു ഭാര്യ യോട് വളരെ ബഹുമാനം മതിപ്പ് സ്നേഹം എല്ലാം തോന്നി. കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്താലോ എന്ന് തോന്നി . പിന്നേം വേണ്ട എന്ന് വെച്ചു. മക്കൾ കളിയാക്കും . എന്നാലും ആളു ഭയങ്കരി തന്നെ. അവൾക്കു ഒരു ഇന്റെരെസ്ടും ഇല്ലാത്ത കാര്യം ആണ് വണ്ടിയും വണ്ടി പണിയും. ഞാൻ ഓയിൽ ചേഞ്ച്‌ ചെയ്യാൻ സഹായതിന്നു വിളികുമ്പോൾ അവളുടെ മുഖം ഒന്ന് കാണണം. പിന്നെ ഞാൻ അവളെ സുഖിപിക്കുവാൻ ജോസിസ് ഇൽ അല്ലെങ്ങിൽ തോംസണ്‍ ഇൽ   കൊണ്ടുപോയീ ഗീ മൈസോർ പാവ് വാങ്ങി കൊടുക്കും.

ഹോ കൊള്ളം ആളു കൊള്ളം. ഇന്ന് അവൾക്കു ഞാൻ ഗീ മൈസോർ പാവ് മാത്രമല്ല ചോക്ലേറ്റ് ഐസ് ക്രീമും അവളുടെ ഇഷ്ടപെട്ട custard ആപ്പിൾ ജൂസും വാങ്ങി കൊടുക്കുന്നുട്.

ഞാൻ :   അല്ല നിനക്ക് എങ്ങനെ മനസ്സിൽ ആയീ ബ്രേക്ക്‌ കുറവാണു എന്ന്?.

അവൾ : ഞാൻ നോക്കി.

ഞാൻ :   എപ്പോൾ ?

അവൾ :  ഓ കഴിഞ്ഞ ആഴ്ച സെൻചായാൻ ചെയിൻ നിനു lubricant സ്പ്രേ ചെയ്തുകൊണ്ടിരുന്നപ്പോൾ.

ഞാൻ :  അതിനു നീ എപ്പോൾ ബ്രേക്ക്‌ ചവിട്ടി.

അവൾ :  ചവുട്ടാന്നോ. എന്തിനാ ചവുട്ടുന്നത്. പിടിച്ചാൽ പോരെ.

അവൾ :  ഞാൻ ഇടതു വശത്തെ ലിവറിൽ   പിടിച്ചു നോക്കി.

ഞാൻ :  എന്റമ്മോ . നീ  ഏതു ലിവർ പിടിച്ചു എന്നാ പറയുന്നത്.

അവൾ :  ഇടതു വശത്തെ.

ഞാൻ :  അതെന്തിന് ഉള്ളതാണ് എന്ന് അറിയാമോ.

അവൾ :  ബ്രേക്ക്‌ അല്ലെ . എന്റെ പഴയ വണ്ടിയുടെ ബ്രേക്ക്‌ ഇടതു വശത്തായിരുന്നല്ലോ.

ഞാൻ :  അപ്പോൾ (ഫൂട്ട് ബ്രേക്ക്‌ പെടൽ ചൂണ്ടി ) ഇത് എന്തുവാ.

അവൾ :  ആാ  ആർക്ക്‌ അറിയാം.

അപ്പോഴേക്കും മകൾ സ്കുട്ടെർ മായീ എത്തി.

 മകൾ : അമ്മെ കേറ് അമ്മെ ഞാൻ അമ്മെ വച്ച് ഓടിക്കാം .

മകൾ അമ്മയെയും വച്ച് കൂൾ ആയിട്ട് ഓടിച്ചു ഗേറ്റ് കടന്നു പോകുന്നതും നോക്കി ഞാൻ നിന്നപ്പോൾ നാലു മണി വെയിൽ ലിന്  ഒരു പ്രതേക സൗന്തര്യം തോന്നി.
 
  

2014 നവംബർ 3, തിങ്കളാഴ്‌ച

ദിവാ സ്വപ്നം

ഒക്ടോബർ 31 ന്നു വെള്ളി . രാവിലെ ഓഫീസിലേക്ക് പോകാൻ ഉള്ള പ്രാഥമിക പരുപാടി തുടങ്ങി.

മനസ്സിൽ ചില നല്ല തീരുമാനഗൽ എടുത്തു.

വന്നാൽ ഉടനെ മൂത്ത മകളെ കൊണ്ട് ടുഷനു വിടണം. ഭാര്യ ഹാപ്പി ആയീ കൊള്ളട്ടെ.

പിന്നെ ശനിയാഷ്ച്ച കമ്പ്ലീറ്റ്‌ റെസ്റ്റ്.

കൂടിവന്നാൽ ടൈസനെ  (റോട്ട് വൈല്ലെർ )അഴിച്ചു  വിടണം അവനു അല്പം എക്സ്ചെർസ്സൈസ് ആയി കൊള്ളട്ടെ. മുതുകാള എന്നാണ് ഭാര്യ അവനെ വിളികുന്നത്.

ദാറ്റ്സ്   ഓൾ.

അല്ലാതെ മീൻ  മേടിക്കാനും ഇറച്ചി മേടികാനും ഒന്നും പോകുന്നില്ല. എന്നെ കിട്ടുകയും ഇല്ല.
ഭാര്യാ കണ്ണ് ഒരുട്ടുമായിരിക്കും . ആര്  ശ്രദ്ധിക്കുന്നു . പോകാൻ പറ.

മെഡിക്കൽ ചെച്കുപ് കഴിഞ്ഞേ പിന്നെ ശരീരം സൂക്ഷിക്കുന്നതിനെപറ്റി കൂടുതൽ വിചാരം  ആയീ.

കൊള്ളം . നല്ല ചിന്തകൾ.   ഒക്കുമെങ്ക്കിൽ  അവളേം കൊണ്ട് തലയിൽ അല്പം എണ്ണ  തേപ്പിക്കണം. സൌന്ധരിയം കുറച്ചു കൊറഞ്ഞൊ എന്ന് ഒരു സംശയവും ഇല്ലാതില്ല.
എല്ലാം കൊണ്ടും ഈ  ആഴ്ച്ച  വെരി ഗുഡ് . ഓർത്തിട്ടു കൊതിയാവുന്നു.

അപ്പോൾ ഭാര്യ:  നാളത്തെ കാര്യങ്ങൾ ഒക്കെ ഒര്ക്കുനുണ്ടല്ലോ.

ഞാൻ : എന്തുവാ .  പച്ചകറി മേടിക്കാൻ ആയിരിക്കും (മനസിൽ പറഞ്ഞു).

ഭാര്യ:  അച്ചുവിന്റെ KVPY Scholarship എക്സാം  ഞാറാഴ്ച  ആണ്. രാവിലെ 8:30 നു സ്കൂളിൽ ചെല്ലണം.

ഞാൻ : എന്തുവാ .

ഭാര്യ:  പൊട്ടനാണോ.    മെഡിക്കൽ ചെച്കുപ് പ്പിന് ചെവി കൂടി  കാണിക്കേണ്ടതായിരുന്നു.

ഞാൻ  പോട്ടനായീ.

ഞാൻ ചുമ്മാ ചോദിച്ചു :  നീ പോയാൽ  പോരെ.

ഭാര്യ:  പറ്റില്ല . എനിക്ക് തന്നെ ട്രെയിനിൽ കയറാൻ പേടിയാ. സെന്ചായനും വരണം.

തീര്ന്നു . എല്ലാം കഴിഞ്ഞു. ഞാൻ എന്തോ പറഞ്ഞാലും അവൾ ഇനിയും സമ്മതിക്കയില്ല.

ഞാൻ :  പറ്റുമോന്നു നോക്കട്ടെ.

ഭാര്യ: (സ്നേഹപൂർവ്വം) .... കൊക്കാൻ ഒന്നും ഇല്ല. വന്നെ പറ്റു. കൊക്കാൻ വന്നേക്കുന്നു.

ഞാൻ യേശുദാസിന്റെ ലൈൻ പിടിച്ചു . സ്വരം നല്ലപ്പോളെ പാട്ട് നിർത്തി.  അവൾ വാക്കുകൾ തെറ്റായീ പറയാൻ തുടങ്ങിയാൽ അതിനു വേറെ ആണ് അർഥം.

ഞാൻ :  എങ്ങനെ പോകും.

ഭാര്യ:  ട്രെയിനിൽ. അല്ലെങ്ങിൽ സെന്ച്ചയാൻ എന്നും പോകുന്ന ബസിൽ.

ഞാൻ :  രാവിലെ എഴുനെക്കണ്ടേ.

ഭാര്യ:  എഴുനേൽക്കണം.

ഞാൻ മനസ്സിൽ പറഞ്ഞു ഞാറാഴ്ച അല്ലെ. സാരമില്ല. എല്ലാര്ക്കും കൂടി അങ്ങ് പോകാം.

ഞാൻ ഓഫീസില എത്തി. അപ്പോൾ ഒരു ഫോണ്‍. ഇളയ മകള ആണ്.

മകൾ : അപ്പാ . ഒരുകാര്യം പറയാൻ മറന്നു പോയീ . ഞാറാഴ്ച എന്നിക്കു സണ്‍‌ഡേ സ്കൂൾ റാലിക്ക് പോകണം .

ഒത്തു എല്ലാം തീർന്നു.
ഞാറാഴ്ച എക്സാം എറണാകുള്ളത് .  സണ്‍‌ഡേ സ്കൂൾ റാലി തിരുവല്ലയിൽ എസ് സീ എസ് St തോമസ്‌ പള്ളിയിൽ . കൊള്ളം. ഇവിടെ ഒരു കലാശ കൊട്ട് നടക്കും.

എന്ത് ചെയ്യും .

ഭാര്യ യുടെ ഫോണ്‍ ഓഫീസിലോട്ട്.

ഭാര്യ : Saturday ഇൽ ഞങ്ങളെ എറണാകുളതോട്ടു കാറിൽ വിട്ടെരു. അപ്പോൾ ട്രെയിനിലും കയറണ്ട.

ഞാൻ മനസ്സിൽ പറഞ്ഞു (രാവിലെ കൊണ്ട് വിടാം . എന്നിട്ട് വന്നു വീട്ടിൽ റസ്റ്റ്‌ എടുക്കാം.
കൊള്ളാം. വല്ല്യ തെറ്റില്ല.
 
ഞാൻ : ഞാൻ ചുമ്മാ ചോദിച്ചു.  അല്ല എപ്പോൾ പോകാനാണ്.

ഭാര്യ :  ഉച്ചക്ക് പോകാം .

ഞാൻ : അതുപറ്റില്ല. ഉച്ചക്ക് ഒക്കില്ല.

ഭാര്യ :  പറ്റും.

ഞാൻ : രാവിലെ പോകാം.

ഭാര്യ :  അതോക്കില്ല. അച്ചുവിന് ക്ലാസ്സ്‌ 12:30 pm വരെ ഉണ്ട്. അത് കഴിഞ്ഞേ പോകാൻ പറ്റു. മാത്രം അല്ല ഞാൻ ബാവകൊച്ചമ്മയോടു(അവളുടെ മാവി ) പറയുകേം ചെയ്തു.

ഞാൻ :  അപ്പോൾ നീ എല്ലാം സെറ്റ് ആക്കി വച്ചിരിക്കയാണ് അല്ലെ .

ഭാര്യ :  പിന്നെ നിങ്ങളുടെ കൂട്ട് ആണോ.

അവിടേം എന്നികിട്ടു ഒരു പരാ. പോകട്ടെ സാരമില്ല. ഭാര്യ അല്ലെ ക്ഷമിച്ചേക്കാം. ഞാൻ ഗാന്ധി ആയീ .(ഇല്ലെങ്ങിൽ അവൾ ഹിറ്റ്ലെർ ആകും) .

അതെ അതാണ്‌ നല്ലുത് . രാവിലെ റെസ്റ്റ്. ഉച്ചക്ക് യാത്ര. കൊള്ളം.
 
 ഉച്ച കഴിഞ്ഞപ്പോൾ  വീണ്ടും ഭാര്യ യുടെ ഫോണ്‍ ഓഫീസിലോട്ട്.  മോൾക്ക്‌ 5:30pm വരെ ക്ലാസ്സ്‌ ഉണ്ട്. അതുകൊണ്ട് വൈകിട്ട് പോയാല മതി.

  ഞാൻ :  മതി. സാഹചര്യം എല്ലാം എന്നിക്കു അനുകൂലം. രാവിലെ ഫുൾ ഉറക്കം. കമ്പ്ലീറ്റ്‌ റസ്റ്റ്‌. ഉച്ചക്ക് കുശാൽ ആയീ സാപ്പാട്. വീണ്ടം ഉറക്കം. വൈകിട്ട് കാപ്പി. ആരോഗ്യം ഒഴുകി വരുന്നത് പോലെ തോന്നി.

ഞാൻ :  മോളെ എല്ലാം നീ പറഞ്ഞത് പോലെ.

ഭാര്യ : ഹോ സ്രിങ്ങരിക്കാൻ വന്നിരിക്കുന്നു.

വൈകിട്ട് ഞാൻ ഹാപ്പി ആയീ വീടിലേക്ക്‌ ചെന്നു.
     
ഭാര്യ :  അച്ചായൻ വിളിച്ചിരുന്നു. ഒത്തിരി വിളിച്ചിട്ടും കിട്ടിയില്ല എന്ന് പറഞ്ഞു. എന്തെങ്കിലും കാണും ഒന്നു വിളിച്ചേ . ഇവിടെ അച്ചായൻ  എന്ന് പറഞ്ഞത് എന്റെ മൂത്ത uncle ഇനെ പറ്റിയാണ്. 82 years ഓൾഡ്‌.

 ഞാൻ :  ആദ്യം  കുളികെട്ടെ  അതുകഴിഞ്ഞിട്ട് വിളിക്കാം . നീ പോയീ ഒരു എക്സ്പ്രെസ്സൊ ഉണ്ടാക്കു.

കുളി കഴിഞ്ഞതും ഫോണ്‍ വന്നു.   ഭാര്യ ഫോണും എടുത്തോണ്ട് വരുന്നു.

ഭാര്യ : അച്ചായാൻ ആണ് ഫോണ്‍ എടുക്കു.

 അച്ചായാൻ : എടാ നീ വന്നോ.

 ഞാൻ :  എസ്,  വന്നു അച്ചായാ.

 അച്ചായാൻ : എടാ ഒരു കാര്യം പറയാനാണ് വിളിച്ചത് . നമ്മുക്ക് നാളെ ഒരു 11:00am നു തിരുമേനിയെ കാണാൻ  പത്തനംതിട്ട ക്ക് പോകണം. നീ ഇവിടെ വരെ വന്നു എന്നെ കൊണ്ട് പോകണം.

ഇവിടെ അല്പം എക്സ്പ്ല നേഷൻ   അവശ്യം ഉണ്ട്.
  1. തിരുമേനി  (എന്റെ ഇളയ അങ്കിൾ ). ബൈപാസ്‌  കഴിഞ്ഞു പത്തനംതിട്ടയിൽ ഉള്ള കസിന്റെ വീട്ടിൽ വിശ്രമിക്കുന്നു . അവിടെ പോകാനാണ് വിളിക്കുന്നത്‌ .

     
 ഞാൻ :  പോയേക്കാം. മനസ്സിൽ പറഞ്ഞു saturday റെസ്റ്റ്  ഗോപി.

Saturday മോർണിംഗ്.

 ഭാര്യ :  അച്ചയന്നു കേറാൻ ഉള്ളതാ ആ കാറൊന്ന് കഴുക്. ഇത്തിരി എക്സെർ സൈസ്  ആകട്ടെ.

കാറ്‌ കഴുകി കഴിഞ്ഞപ്പോൾ മണി 10:15 am. കുളിച്ചു നേരെ നീരെടുപുരതെക്ക്. അവിടെ ചെല്ലുമ്പോൾ ജൂബ ഒക്കെ ഇട്ടു സുസ്മെരവദനൻ ആയീ അങ്കിൾ നില്ക്കുന്നു.  

 അച്ചായാൻ :  അവളും വരുന്നു (ആന്റി യുടെ കാര്യം ആണ് ). സ്വല്പം കരിമീൻ കൊണ്ടുപോകാൻ ഉണ്ട്.
                             എടി നീ റെഡി ആയില്ലേ.
 
  ആന്റി : കിടന്നു പിടക്കാതെ, വരുന്നു.

  അച്ചായാൻ :  നേരെ കാറിൽ കയറി വാടിൽ അടച്ചു . പിന്നെ ഒന്നും പറഞ്ഞില്ല. പറഞ്ഞാൽ ഒരു പക്ഷെ
ആന്റിയും അനിഷ ആകുമായിരിക്കും .

ഞങ്ങൾ നേരെ പപത്തനംതിട്ടയെ ലക്ഷ്യമാക്കി വണ്ടി വിട്ടു. കിലോമീറ്റർ 40 വണ്‍ വേ . അവിടെ ചെന്നു.

അപ്പോൾ കസിൻ  : ഉണ്ടിട്ടു പോയാല മതി.

അച്ചായാൻ :  മതി.
എന്റെ ഉള്ളു കത്തി . ദിസ്‌ മീൻസ്‌ നോട്ട് ഈവൻ അഫ്റെര്നൂണ്‍ സ്ലീപ്‌ .

അവിടെ നിന്ന് ഇറങ്ങുമ്പോൾ മണി 4:30 pm.

പകുതി വഴി കഴിഞ്ഞപ്പോൾ ഭാര്യയുടെ ഫോണ്‍ .

ഭാര്യ :  ഞങ്ങൾ റെഡി ആയിട്ട് നില്ക്കുക . എവിടെം വരെ ആയീ . അച്ചായാൻ എന്തിയെ . ഇതുവഴി കേറിട്ടെ പോകാവു  ഞാൻ അമ്മാമക്ക് പതിമുഖം റെഡി ആക്കി വച്ചിരിക്കുക.

മൈ ഗോഡ്. എല്ലാ സ്വപ്നങ്ങളും തകർന്നു.

അച്ചായാൻ :  എടാ നീ വീടിലോട്ടു വണ്ടി കേറ്റിക്കെ. അനിഷ മോളെ കണ്ടിട്ട് പോകാം.
ഞാൻ വണ്ടി തിരിച്ചു എന്റെ വീട്ടിൽ നിർത്തി .

അനിഷാ   മോള് വെളുക്കെ ചിരിച്ചോണ്ട് വാതിൽക്കൽ നില്ക്കുന്നു.
തയിറോഡ്‌  എങ്ങനുന്ന്ട് മോളെ.

ഭാര്യ :  കഷായം കുടിച്ചേ പിന്നെ വല്യ ആശ്വാസം ഉണ്ട്.
അച്ചായാൻ :  എങ്കിൽ ഇവള്ക്കും ആ കഷായം തന്നെ ഒന്ന് മേടിച്ചാലോ.

 ഭാര്യ : അച്ചായാ ഞാൻ ഇത് സെന്ചാചെന്റെ അടുത്ത് പറഞ്ഞതാ. അച്ചായാനോട് പറഞ്ഞില്ലേ.

 അച്ചായാൻ :  ഓ അതെങ്ങനാ അവൻ പറന്നു നടക്കുക അല്ലെ. എന്നിട്ട് ഒരു നോട്ടം.

 ഭാര്യ :  അച്ചായാ സാരമില്ല നമ്മുക്ക് അടുത്താഴ്ച പോകാം.

ഞാൻ മനസ്സിൽ പറഞ്ഞു (അടുതാഴാചയും  പോയീ കിട്ടി).

വീണ്ടും വണ്ടി നീരെട്ടു പുറത്തേക്കു . അവിടെനിന്നു വീടിലേക്ക്‌ . അവിടെ നിന്ന് എറണാകുളത്തേക്ക് . അവിടെനിന്നു ഇളയ മകളും മായീ വീട്ടില്ലേക്കു.

രാത്രി 11:55 pm.  വണ്ടി വീട്ടിലെ ഗേറ്റ് കടന്നു പോർച്ചിൽ നിന്ന്. കിച്ചു പാതി ഉറകത്തിൽ നേരെ ബെഡ് റൂമിലേക്ക്‌.

ഫോണ്‍ ബെല്ലടിച്ചു.

 ഭാര്യ :  എന്തിയെ ഉറങ്ങിയോ.  ഗേറ്റ് അടച്ചോ.   അവൾക്കു വല്ലതും വേണമെന്ന് ചോദിച്ചോ. ഫ്രിഡ്ജിൽ നിന്ന് എടുത്തു മൈക്രോവേവ് ആവനിൽ വച്ച് ചൂടാക്കി കോടുത്തെ അവൾ കഴിക്കും. രാവിലെ എഴുനെട്ടാൽ ഉടനെ മോട്ടോർ ഓണ്‍ ചെയ്യണം. പാൽ കുപ്പി ഗേറ്റ് റ്റിന്റെ സൈഡിൽ വെക്കണം. മഴവരുന്നതിന്നു മുൻപ് പത്രം എടുക്കണം. പട്ടികൂട് കഴുകണം. കിച്ചുവിനെ കൊണ്ട് കറക്റ്റ് ടൈമിൽ പള്ളിയിൽ പോകണം. റാലി   എങ്ങനെ ഉണ്ടായിരുന്നു എന്ന് വിളിച്ചു പറയണം. സെൻചായൻ  അടുത്ത ഇല്ലതുകൊണ്ട് ഒറക്കം വരുന്നില്ല.

പിന്നെ ഒരു ചോദ്യം കൂടി

നാളെ നിങ്ങൾ രണ്ടു പേരും കൂടി ഇവിടെ വന്നു ഞങ്ങളെ കൊണ്ടുപോകാമോ. ട്രെയിനിൽ കയറുന്ന കാര്യം ഓർക്കുമ്പോൾ ഒരു പേടി.

ഞാൻ : പകുതി ഉറകത്തിൽ പറഞ്ഞു. ശ്രമിക്കാം

2014 ഒക്‌ടോബർ 20, തിങ്കളാഴ്‌ച

ഞാൻ എങ്ങോട്ട് പോകും

Friday ഈവെനിഗിൽ  ഞാൻ വന്നയുടെനെ ഭാര്യയുടെ ഡിമാണ്ട് വന്നു.

എൻന്റെ പെങ്ങളുടെ (അവളുടെ നാത്തൂൻ )  വീട് വരെ  പോകണം.

ഇളയ മകള്ക്കുള്ള ഫാൻസി ട്രെസ്സിന്റെ ചര്ച്ച.

കാറിൽ ഇരുന്നു ഭാര്യയും മക്കളും കലപിലാന്നു സംസാരിക്കുന്നു.

ഭാര്യ  : നാളെ എന്നെ ഒരു കാര്യത്തിനും വിളിക്കരുത്‌. എന്നിക്ക് സ്കൂളിൽ പോകണം.

മൂത്ത മകൾ :  8:15 നു   തന്നെ  എന്നികും സ്കൂളിൽ പോകണം.

ഞാൻ : എനിക്ക്  electricity, വാട്ടർ, ടെലിഫോണ്‍ ബിൽ അടക്കാൻ പോകണം.

ഇത്രയും സമയം  മിണ്ടാതിരുന്ന എന്റെ ഇളയ മകള ചോദിച്ചു

                                                 ഞാൻ എങ്ങോട്ട് പോകും

 ഒരു നിമിഷം ആരും ഒന്നും മിണ്ടിയില്ല.

പിറ്റേന്ന് രാവിലെ

ഭാര്യ : ഞാൻ അവധി എടുക്കുന്നു .
ഞാൻ : ഞാൻ വേഗം മടങ്ങി വരാം .
മൂത്ത മകൾ : പപ്പാ വന്നു എന്നെ സ്കൂളിൽ നിന്ന് വിളിക്കാമെങ്ങിൽ നമ്മുക്ക് കിച്ചുവിനേം കൂട്ടി പുറത്തൊക്കെ ഒന്ന് പോകാം .

കിച്ചു അപ്പോൾ അവളുടെ സൈക്കിൾ ചവുട്ടി ഗേറ്റ് കടന്നു റോഡിലേക്കുള്ള വഴിയില്ലേക്ക് പോകുന്നതും നോക്കി  ഞാൻ ഇരുന്നു.

Saturday ഈവെനിംഗ്.

ഭാര്യ പറഞ്ഞു നമ്മുക്ക് ഇന്ന് ഡിന്നർ വെളിയിൽ ആാക്കം. ജോലി  ചെയ്തു  മടുത്തു.
വെറുതെ  ന്യായം പറയാൻ പോയാൽ അവൾ ചിലപ്പോൾ രാക്ഷസി  ആകും .

ഞാൻ  പറഞ്ഞു  ഓക്കേ.

മനസ്സിൽ കൂടിയപ്പോൾ ഒരു ചിന്ത പോയീ .
750 രൂപയോളം പോകും.
പോട്ട്   പുല്ല്.  സമാധാനം ആണു വലുത്.

 മക്കൾ ഹാപ്പി .
ഇളയവൾ പറഞ്ഞു KFC ഇൽ പോകാം. ദാണ്ടെ പോയീ 1500.
ഭാഗ്യം മൂത്തവൾ ഇടപെട്ടു. അവൾ പറഞ്ഞു  നിന്റെ  ഒരു KFC.
ഹാവൂ രക്ഷപെട്ടു. പക്ഷെ ആ ഭാഗ്യം അധികം നീന്ടില്ല.

വൈദ്യരുടെ ഹോട്ടലിൽ പോയീ മീൻ തട്ടാം, മൂത്തവൾ മൊഴിഞ്ഞു.
പെട്രോൾ + മീൻ + ചപ്പാത്തി + പൊറോട്ട  = 1500 Rs  + ചങ്ങനാചെരിയിൽ നിന്ന് ജ്യൂസ്‌ ഉം അനോതെർ 200.

ഞാൻ വെറുതെ ഒരു അഭിപ്രായം പറഞ്ഞു.

ഇവിടെ എവിടെയെങ്കിലും പോരെ.

മനസ്സിൽ പറഞ്ഞു സമ്മതിച്ചാൽ Rs 500 ഇൽ  തീരും.

രണ്ടു ധീഷണ കണ്ണുകൾ  എന്നെ ഫോളോ ചെയ്തു.

എന്നിട്ട് ഒരു  കാച്ച്. വല്ലപ്പോഴും കുട്ടികൾ പറഞ്ഞത് കേട്ടാൽ എന്നാ.

ഞാൻ ഒരു അഭിപ്രായം പറഞ്ഞിട്ട് വര്ഷം കുറെ ആയീ. പുറത്തു പറഞ്ഞില്ല. മനസ്സിൽ പറഞ്ഞു.

വൈദ്യരുടെ ഹോട്ടലിൽ പോകാം. ഒത്തിരി നാളായീ പോയിട്ട് . വരുന്ന വഴിക്ക് ജീൻസ് + ടോപും ഒന്ന് നോക്കണം.
ഒത്തിരി നാളായീ പോയിട്ട് എന്ന്  കേട്ടാൽ തോന്നും  വൈദ്യര് അവളുടെ അമ്മാവൻ ആണെന്ന്.

ഇപ്പോൾ സംഗതിയുടെ കിടപ്പ് മനസ്സിൽ ആയീ.  ജീൻസ് + ടോപ്പ്  ആണ് വില്ലൻ.
രൂപാ 2500 ഇൽ പോലും തീരില്ല.

സമയം 11:00pm.
ഞാൻ ചുമ്മാ ATM receipt ലേക്ക് നോക്കി.
വിത്ട്രാവൽ   5000.
പേഴ്സ് തുറന്നു നോക്കി
അഞ്ഞൂറിന്റെ ഒരു നോട്ടു ചുരുണ്ട് ഇരിക്കുന്നു.

 അപ്പോൾ ബെഡ് റൂമിൽ നിന്ന്  സന്തോഷതിനെറെ ശബ്ദങ്ങൾ കേള്ക്കാം. കൂടെ ഒരു അമ്മിട്ടും .

നാളെ  ഒരു അഞ്ഞൂര് രൂപാ വേണം. കിച്ചുവിനെ സ്കൂളിൽ വിടുന്ന ഓട്ടോ ഡ്രൈവർക്ക് കൊടുക്കാന.
 അഞ്ഞൂര് മതി. അഞ്ഞൂര് ഞാൻ ഇട്ടോളം .

ഞാൻ പുറത്തേക്ക്  നോക്കി . ഒരു കുളിര് കാറ്റു എന്നെ തലോടി പോയീ. അഞ്ഞൂര് അവൾ ഇടമെന്നു.