ഒരു ശനിയാഴ്ച . മനോഹരമായ പ്രഭാതം . ഞാൻ സിറ്റ് ഔട്ടിൽ ഇരുന്നു പ്രിയതമേ നീട്ടി വിളിച്ചു . സ്വല്പം തേനൊലിച്ചോ എന്ന് സംശയം.
കാരണം നിസാരം . രാവിലത്തെ കട്ടൻ കാപ്പി കിട്ടിയില്ല.
അവൾ ആണെങ്കിൽ അടുക്കളയിൽ കിടന്നു അച്ചിവിനെയും കിച്ചുവിനെയും എഴുനേൽപ്പിക്കാൻ വേണ്ടി കിടന്നു അലറി വിളിക്കുകയാണ്.
പേപ്പർ മടിയിൽ വച്ച് കാപ്പിക്ക് വേണ്ടി കാത്തിരിക്കുക ആണ്.
അവൾ വന്നിട്ട് വേണം അവളുടെ മടിയിലേക്കു കാലെടുത്തു വച്ച് പേപ്പർ വായിക്കാൻ.
അത്ഭുതം അതാ അവൾ എത്തി. കസേരയിൽ ഇരുന്നു.
അവൾ : ഇങ്ങനെ പോയാൽ എനിക്ക് പേ ഇയാളാകും.
ഞാൻ പതിയെ കാലു വലിച്ചു . ചിലപ്പോൾ അവളെങ്ങാനും ദേഷ്യത്തിൽ എന്റെ കാലിൽ കടിച്ചാലോ. വീണ്ടും കാലെടുത്തു അവളുടെ മടിയിൽ വച്ചു.
അവൾ : നിങ്ങളുടെ ഈ സന്താനങ്ങൾ ഉണ്ടല്ലോ . ഞാൻ ഒന്നും പറയുന്നില്ല. ഒരൊറ്റ വക പറഞ്ഞാൽ അനുസരിക്കുകയില്ല. ഒരു ജോലിയും ചെയ്യില്ല. എനിക്ക് മടുത്തു.
ഞാൻ: നീ ഒന്ന് അടങ്ങു. കാര്യം പറ.
അവൾ: കേട്ടില്ലേ ഞാൻ അലറുന്നത്.
ഞാൻ അറിയാതെ ചുമ്മാ പറഞ്ഞു പോയീ : ഇല്ല
അവളുടെ മുഖം മാറി
അവൾ: ഇതാ ഞാൻ പറഞ്ഞത് ഈ വീട്ടിൽ ഉള്ളവർക്ക് ഒരു സ്‌നേഹവും കരുതലും ഇല്ല എന്ന്.
ഞാൻ : ആര് പറഞ്ഞു. സ്നേഹവും കരുതലും ഇല്ല എങ്കിൽ ......
അവൾ : ഇല്ല എങ്കിൽ . പറഞ്ഞേ ഇല്ല എങ്കിൽ .
ഞാൻ: എന്റെ ഈ കൽ നിന്റെ മടിയിൽ ഇങ്ങനെ വച്ചു ഇരിക്കുമോ.
അവൾ : ഹോ തമാശക്കാരൻ തമാശക്കാരൻ.
ഞാൻ പറഞ്ഞു : എടി പിള്ളേർ ഇങ്ങനെയാണ് . അതിനു നീ കിടന്നു ഇങ്ങനെ കൂവേണ്ട കാര്യം ഇല്ല.
അത്ഭുതം അതാ അച്ചുവും കിച്ചും എഴുനേറ്റു വരുന്നു.
എന്തൊരു അത്ഭുതം . സാധാരണ അതിരാവിലെ പതിനൊന്നു മണിക്കാണ് അവധി ദിവസങ്ങളിൽ എഴുനേൽക്കാറ്. വിളിച്ചില്ലഎങ്കിൽ ഒരു 12 മാണി വരെ വേണമെങ്കിലും ഒരു നാണവും ഇല്ലാതെ കിടന്നു ഉറങ്ങും. ഇത് കാണുമ്പോൾ ആണ് ഭാര്യക്ക് കലി കേറുന്നത്.
അച്ചു: അമ്മ അപ്പയോടു പറഞ്ഞോ.
ഞാൻ മിഴിച്ചു രണ്ടുപേരുടെയും മുഖത്തേക്ക് മാറി മാറി നോക്കി .
ദൈവമേ വല്ല പണിയുമായിട്ടാണോ രണ്ടിന്റെയും വരവ്. പൈസ ഇറക്കുന്ന പണി ആണെങ്കിൽ ഞാൻ ഇവിടെ വച്ചു നിർത്തും
അമ്മ: ഇല്ല. ശോ ഞാൻ അങ്ങ് മറന്നു പോയീ.
അച്ചു: ഇ അമ്മേടെ ഒരു കാര്യം . അപ്പ വളരെ പ്രധാനപ്പെട്ട കാര്യം പറയാൻ ഉണ്ട്.
കിച്ചു: പോകുക ആണെങ്കിൽ ഞാനും വരും .
ഞാൻ : എന്തവ. എവിടെ പോകുന്ന കാര്യമാണ് . എന്താ സംഗതി.
അതോ അപ്പ ഇരവി അമ്മച്ചിയ ഇത് പറഞ്ഞതു കിച്ചു മൊഴിഞ്ഞു.
ഞാൻ : എന്തുവാടി കാര്യം പറ .
ഭാര്യ: സെൻചായൻ ഇവളെ ശ്രദ്ധിച്ചോ .
ഞാൻ: ആരെ
ഭാര്യ: അച്ചിവിനെ. എന്ത് കഴിച്ചിട്ടും എല്ലും തോലും മാത്രമേ ഉള്ളു . പള്ളിയിൽ ആണെങ്കിൽ എല്ലാവരും ചോദിക്കുക ആണ് ഇവൾക്കെന്ന കഴിക്കാൻ ഒന്നും കൊടുക്കുന്നില്ലേ എന്ന് . അവരോടു മറുപടി പറഞ്ഞു ഞാൻ മടുത്തു
അപ്പോള മമ്മി tv യിൽ ഈ ഡോക്ടറെ കണ്ടത്.
ഞാൻ : ഏതു ഡോക്ടർ . ഏതു tv.
അവൾ : ചാനലിൽ ഒരു ഡോക്ടർ പറയുന്നു കുട്ടികൾ എന്ത് കഴിച്ചാലും നന്നാകാത്തതു ചില പ്രശ്നങ്ങൾ വയറ്റിൽ ഉള്ളത് കൊണ്ട് ആണ്. മാത്രം അല്ല ചില കാര്യങ്ങൾ അവര് പറഞ്ഞു. അതെല്ലാം അച്ചുവിന്റെ കാര്യത്തിൽ വളരെ ശരിയാണ് . അതുകൊണ്ടു ട്രിവാൻട്രുത് ഉള്ള ഈ ഡോക്ടറെ കാണാൻ പോയെ പറ്റു.
ഞാൻ : ഉദ്ദേശം എത്ര ആകും ഈ മഹതിയെ കാണാൻ.
അവൾ : ഇതാ സെൻചായന്റെ കൊഴപ്പം. ഉടനെ കളിയാക്കും.
അവർ ആയുർവേദ കോളേജിലെ പ്രൊഫസർ ആണ് . നാച്ചോറോ പൊതി ആണ്. പോയീ അച്ചിവിനെ കാണിച്ചേ പറ്റു.
ഞാൻ മനസ്സിൽ പറഞ്ഞു : പെട്ടു ഒരു ശനിയാഴ്ച പോയീ കിട്ടി. എന്നാലും വേണ്ടില്ല പോയേക്കാം. എന്നാലും ചില സംശയങ്ങൾ ബാക്കി . ഏത്ര ആകും.
ഞാൻ: ഓക്കേ പോയേക്കാം . എന്നാലും നീ ഒന്നും അന്വേഷിക്കു ഈ പൊതിയെ കാണാൻ എത്ര ആകും എന്ന് . കുടുംബം അവർ എഴുതി മേടിക്കുമോ എന്നാണ് എനിക്ക് പേടി .
അവൾ : എന്തോ ആകാനാ. കൂടി വന്നാൽ 1000 . പോട്ട് അങ്ങേ അറ്റം വന്നാൽ 1500. അല്ല എന്തിനാ ഇങ്ങനെ ചോദിക്കുന്നത് . ഇതിന്റെ മുഴുവൻ ചിലവും, ചെലവ് എന്ന് പറഞ്ഞാൽ ഡോക്ടറുടെ ഫീസ് + മരുന്ന് ഞാൻ എടുത്തോളാം .
സെൻച്ചായൻ പെട്രോൾ + ഫുഡ് എടുത്താൽ മതി.
ഞാൻ എന്റെ മനസിലെ കാൽക്കുലേറ്റർ ഓൺ ചെയ്തു.
150 + 150 = 300 km . ലിറ്ററിന് ഒരു 16 km . അപ്പോൾ 18 .75 ലിറ്റർ പെട്രോൾ വേണം . പോട്ടെ ഒരു ഇരുപതു ലിറ്റർ വേണം. 70 രൂപ അപ്പോൾ പെട്രോളിന് വില . 1400 രൂപ. പിന്നെ അല്ലറ ചില്ലറ ഫുഡ് ഐറ്റംസ് . ഒരു 1200 . അപ്പോൾ അകെ മൊത്തം ടോട്ടൽ 2600 പുക ആകും . എന്നാലും വേണ്ടില്ല പോയേക്കാം. മകളുടെ കാര്യം അല്ലെ .
ഞാൻ അവളെ സൂക്ഷിച്ചു നോക്കി . ശരിയാ ഹാങ്ങറിൽ ഷർട്ട് ഇട്ട മാതിരി അവൾ നിൽക്കുന്നു. ഭാവിയിൽ ഒരു ഫ്യൂസ് കെട്ടാൻ പോലും ഉള്ള ആരോഗ്യം അവൾക്കില്ല എന്ന് തോന്നുന്നു. പോയേക്കാം.
ഞാൻ : ശരി പോയേക്കാം. എന്നാണ് .
അവൾ: അടുത്ത ശനിയാഴ്ച .
ഞാൻ ഓക്കേ. ഡൺ.
അങ്ങനെ അടുത്ത ശനിയാഴച എത്തി. അതിനിടെ കിച്ചു അവിടെ ചെന്നാൽ എവിടെ നിന്ന് കഴിക്കണം എന്ന് വരെ ഒരു റിസർച്ച് നടത്തി.
അങ്ങനെ പറഞ്ഞ ശനിയാഴ്ച എത്തി. അതിനുമുൻപ് ഈ ന്യൂസ് റോഷിന്റെ അടുത്ത് എത്തി. പോരെ പൂരം റോഷിൻ വിളയോട് വിളി.
ഞാൻ മനസ്സിൽ പറഞ്ഞു പാവം പ്രിൻസിലി മോന്റെ പോക്കറ്റ് പുക ആയികൊണ്ടു ഇരിക്കുക ആണ് . രാത്രി വിളി , രാവിലെ വിളി , പിന്നെ തോന്നുമ്പോൾ എല്ലാം വിളി. അങ്ങനെ പ്രിൻസിലി മോന്റെ വിളി എന്നെ തേടിയെത്തി
പ്രിൻസിലി മോൻ : ഹെലോ
ഞാൻ : ദയനീയം ആയീ : ഹെലോ
പ്രിൻസിലി മോൻ : സെൻച,
ഞാൻ : എന്തോ
പ്രിൻസിലി മോൻ : ഈ മരുന്ന് എന്താ. ഇവർക്ക് ഇത് എവിടെ നിന്ന് കിട്ടി ഈ വിവരം.
" ഹോ ആശ്വാസം ആയീ . ചീത്ത വിളിച്ചില്ലല്ലോ "
ഞാൻ : 'അമ്മ കണ്ടു പിടിച്ചതാണ്.
പ്രിൻസിലി മോൻ : സെൻച മേടിക്കാൻ പോകുന്നുണ്ടോ
ഞാൻ മനസ്സിൽ പറഞ്ഞു: മേടിക്കാൻ പോയില്ല എങ്കിൽ ഞാൻ വിവരം അറിയും ". പണ്ടത്തെ ഒരാളുടെ വീര വാദം ഞാൻ അറിയാതെ ഓർത്തു പോയീ .
"പിടിച്ചു ഞാൻ അവൻ എന്നെ കെട്ടി"
"കൊടുത്തു ഞാൻ അവൻ എനിക്കിട്ടു രണ്ടു".
ഭാര്യയോട് കളിച്ചാലുള്ള അനുഭവം ഇങ്ങനെ ഇരിക്കും
ഞാൻ: ഉണ്ട് തീർച്ചയായും ഉണ്ട് .
പ്രിൻസിലി മോൻ : എങ്കിൽ ഇതിനെപറ്റി ഒന്നും പഠിക്കണം. ഇവിടെ ഒരാൾ എനിക്ക് സ്വൈര്യം തരുന്നില്ല. അഥായത് പ്രിൻസിലിയുടെ ഭാഷയിൽ ഹാലിളകുക എന്ന് പറയും.
ഞാൻ: തീർച്ചയായും തീർച്ചയായും.
പ്രിൻസിലി മോൻ : എന്നാൽ ഒക്കെ. അവിടെ പോയിട്ട് വന്നാൽ ഉടെനെ എന്നെ വിളിക്കണം . അല്ലേൽ ഞാൻ അങ്ങോട്ട് വരാം.
ഞാൻ: ചെ വേണ്ട . ഞാൻ പറയാം.
പ്രിൻസിലി മോൻ ആണുങ്ങളുടെ സ്വത സിദ്ധമായ കോമണ് സെൻസ് പുറത്തു എടുത്തു . എന്നിട്ടു ചോദിച്ചു
എത്രെ ആകും
ഞാൻ : അറിയില്ല സാറെ . ഞാനും പേടിച്ചു ഇരിക്കുക ആണ്.
പ്രിൻസിലി മോൻ : നല്ല തുക അകാൻ സാധ്യത ഉണ്ട് .
ഞാൻ: എനിക്കും തോന്നുന്നു .
പക്ഷെ ഞാൻ മനസ്സിൽ പറഞ്ഞു അവൾ എടുക്കും എന്നല്ലേ പറഞ്ഞിരിക്കുന്നത്.
ഞാൻ : എന്നാൽ ഓക്കേ. പോയിട്ട് വന്നിട്ട് വിവരം പറയാം.
അങ്ങനെ പോകേണ്ട ശനിയാഴ്ച എത്തി. ഭാര്യ വൈകിട്ടത്തേക്കു
അപ്പോയ്ന്റ് മെന്റ് ഫിക്സ് ചെയ്തു. എനിക്കും വളരെ പ്രധാന ഒരു കാര്യം തിരുവനന്തപുരത്തു ചെയ്യാനുണ്ടായിരുന്നു.
എന്റെ ഉദ്ദേശ്യം ഇങ്ങനെ. ഭാര്യയെയും മക്കളെയും ഡോക്ടമാരുടെ വീട്ടിൽ നിർത്തുക . അവർ അസുഖ വിവരങ്ങൾ ഒക്കെ പറഞ്ഞു മരുന്നും മേടിച്ചു വരുമ്പോഴേക്കും എനിക്ക് എന്റെ ഒരു പഴയ കാല ആത്മാർത്ഥ സുഹൃത്തായ എബിയുടെ വീട് വരെ പോകാൻ പറ്റും.
എബിയുടെ ഫാദർ ഡോക്ടർ എം ഓ ഉമ്മൻ വലിയ ഒരു മനുഷ്യൻ ആണ് . പിഎംജിയുടെ തലവൻ. പണ്ടത്തെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാൻസലർ. കൂടാതെ എന്റെ വലിയ ഒരു സുഹൃത്തും.
അദ്ദേഹത്തിന്റെ മകൻ എബിയും ഞാനും വലിയ കൂട്ടുകാരാണ് . എബി അമേരിക്കയിൽ സയന്റിസ്റ് ആണ് . സ്വന്തം കമ്പനി (gene seek) നടത്തുന്നു. പക്ഷി പനി മൂർച്ഛിച്ചപ്പോൾ ഈ കമ്പനിയെ ആണ് ഗവണ്മെന്റ് ചുമതലപ്പെടുത്തിയത് .
അദ്ദേഹത്തിന്റെ സഹോദരി ശാന്തിമാമ്മ മാർത്തോമാ കോളേജിൽ പ്രൊഫസർ ആയിരുന്നു. അവരുടെ മകൾ ദിവ്യ ആണ് ഇപ്പോളത്തെ ബാംഗ്ലൂർ അസിസ്റ്റന്റ് കമ്മിഷണർ ഓഫ് പോലീസ്. ഞാൻ ഇടയ്ക്കു വിളിക്കാറുണ്ട് .
എന്നാൽ ഉമ്മൻ സാറിനെ കണ്ടിട്ട് വളരെ നാളായീ . ഇത്തവണ ഒന്ന് പോയീ കണ്ടേക്കാം . ഇതായിരുന്നു എന്റെ ചിന്ത.
എന്റെ പ്രശ്നം വളരെ നാളുകൾ പോകാതിരുന്നത് കൊണ്ട് ആ വീട് എവിടെയാണ് എന്ന് കൃത്യം പറയാൻ പറ്റുന്നില്ല. ആക്ച്വലി കുറവൻ കോണത്താണ് വീട്. എന്റെ മനസ്സിൽ മുഴുവൻ കണ്ണൻ മൂല എന്നും.
അത് പോകട്ടെ . അങ്ങനെ ശനിയാഴ്ച്ച ആഘോഷമായീ ഞാനും അനിഷയും അച്ചുവും കിച്ചുവും കൂടി യാത്ര ആയീ.
വഴി നീളെ ഡോക്ടറുടെ കേമത്തരങ്ങൾ ആണ് അവരുടെ സംസാരം.
ഞാൻ വീണ്ടും ചോദിച്ചു : എടി എത്ര രൂപ ആകും.
അവൾ : ഞാൻ 100 തവണ പറഞ്ഞതല്ലേ അതികം ഒന്നും ആകത്തില്ല എന്ന്.
ഞാൻ ഡോക്ടറോട് ചോദിക്കുകയും ചെയ്തു . അവർ പറഞ്ഞത് വച്ച് നോക്കുക ആണെങ്കിൽ ഒരു 700 തൊട്ടു 1000 വരെ പ്രദീക്ഷിക്കാം .
എനിക്കും തോന്നി ശരിയായിരിക്കും. ഇനിയും അവളോട് ഇത് ചോദിച്ചു അവളുടെ മൂട് തിരിക്കേണ്ട.
കിച്ചു ആണെങ്കിൽ തിരിച്ചുവരുമ്പോൾ കേറണ്ട ഹോട്ടലിനെ പറ്റിയും കഴിക്കേണ്ട ഫുഡിനെ പറ്റിയും വാ തോരാതെ സംസാരിച്ചുകൊണ്ടു ഇരിക്കുക ആണ്.
അങ്ങനെ ഞങ്ങൾ കറങ്ങി തിരിഞ്ഞു ഡോക്ടറുടെ വീട്ടിൽ എത്തി . അവിടെ ഒരു പ്രായമായ രോഗിയെ നേഴ്സ് നോക്കികൊണ്ട് ഇരിക്കുന്നു. ഞങ്ങളോട് ഇരിക്കാൻ പറഞ്ഞു.
ഞാൻ : എടി നിന്റെ കൈയിൽ രൂപ ഉണ്ടല്ലോ. ഞാൻ കുറച്ചു ദൂരയാ പോകുന്നത്. കാറ് എടുക്കുന്നില്ല ഓട്ടോയിൽ ആണ് പോകുന്നത്. അതുകൊണ്ടാ ചോദിക്കുന്നത്.
അവൾ : ഒന്ന് പോയീ തരാമോ . നൂറു പ്രാവിശ്യം പറഞ്ഞാലും തലയിൽ കേറില്ല എന്ന് വച്ചാൽ.
ഞാൻ ഒന്ന് പറയാതെ റോഡിലേക്ക് നടന്നു. ഓട്ടോ പിടിച്ചു കുറവങ്കോണത്തിനു പകരം കണ്ണൻ മൂലയിലേക്ക് പോയീ.
പ്രധാന പ്രശ്നം അവരുടെ ഫോൺ നമ്പർ ചേഞ്ച് ആയതാണ്. അമേരിക്കയിൽ വിളിച്ചിട്ടു കിട്ടുന്നില്ല.
എന്റെ ധൈര്യം എനിക്ക് സ്ഥാലം കണ്ടാൽ അറിയാം. ഓട്ടോക്കാരൻ ചോദിച്ചു സാറെ ഇതാണോ സ്ഥലം . ഞാൻ പറഞ്ഞു അല്ല കുറച്ചു കോടി പോയി നോക്കാം.
പെട്ടന്ന് കിച്ചുവിന്റെ ഫോൺ വന്നു
കിച്ചു: അപ്പ അപ്പ എവിടാ
ഞാൻ: ഓട്ടോയിൽ പോയ്‌കൊണ്ടിരിക്കുക .
കിച്ചു: അപ്പ ഡോക്ടർ വന്നു. ഒന്ന് കാണണം അവരെ ചെറുപ്പകാരിയെ പോലെ ഉണ്ട് പക്ഷെ 65 വയസു ഉണ്ട്.
കിച്ചു ആണ് വീട്ടിലെ എന്റെ SPY . എന്ത് സംഭവിച്ചാലും അപ്പോൾ തന്നെ രഹസ്യമായീ അവൾ എന്നെ അറിയിക്കും . അവൾ എന്നെ പല ആപത്തിൽ നിന്നും രക്ഷിച്ചിട്ടുണ്ട്
ഞാൻ: എന്നിട്ടു അച്ചിവിനെ പരിശോധിച്ചോ.
കിച്ചു: ഇല്ല തുടങ്ങാൻ പോകുക .
പെട്ടന്ന് ഞാൻ ഓർത്തു ദൈവമേ കൂട്ടുകാരൻ താമസിക്കുന്ന സ്ഥലത്തിന് അടുത്തല്ലേ കവടിയാർ. ഞാൻ പെട്ടന്ന് ഓട്ടോ കാരനോട് പറഞ്ഞു മാഷെ ഞാൻ പറയുന്ന സ്ഥലത്തെ കാവടിയാറിനു അടുത്താണ്.
അപ്പോളാണ് ഓട്ടോക്കാരൻ പറയുന്നത് സാറെ നമ്മൾ ഓപ്പോസിറ്റ സൈഡിലേക്ക് ആണ് പോയത് സാറ് ഉദ്ദേശിക്കുന്നത് കുറവങ്കോണം ആണോ.
ഞാൻ: എസ് എസ് അത് തന്നെ സ്ഥലം .
ഓട്ടോക്കാരൻ : സാറെ നമ്മൾ ഒത്തിരി ഇങ്ങു പൊന്നു സാറ് പറഞ്ഞ സ്ഥലത്തേക്ക് ഇനിനിയും ഒത്തിരി പോകാൻ ഉണ്ട് .
ഞാൻ: എങ്കിൽ പരുപാടി ഡ്രോപ്പ് ചെയ്‌യാം. എന്നെ ജഗതിയിൽ തന്നെ കൊണ്ട് വിട്.
അങ്ങനെ പട്ടി ചന്തക്കു പോയത് പോലെ ഞാൻ തിരിച്ചു വരിക ആണ്.
പെട്ടന്ന് കിച്ചിവിന്റെ ഫോൺ എനിക്ക് വന്നു
കിച്ചു അല്പം പരിഭ്രമത്തോടെ : അപ്പ അപ്പ എവിടാ.
ഞാൻ : തിരിച്ചു വന്നുകൊണ്ടിരിക്കുക. എന്താ കാര്യം. നീ അമ്മയുടെ കൈയിൽ ഫോൺ കൊട്.
കിച്ചു: 'അമ്മ പറഞ്ഞു ഞാൻ സംസാരിച്ചാൽ മതി എന്ന് .
ഞാൻ: അതെന്താ
കിച്ചു : എനിക്ക് അറിയില്ല. അപ്പ വേഗം വാ.
എനിക്ക് എന്തോ പന്തികേട് തോന്നി.
ഞാൻ: എടി അച്ചുവിന്റെ കൈയിൽ കൊട്. ഡോക്ടർ പരിശോധിച്ചോ. അവര് എന്ത് പറഞ്ഞു.
കിച്ചു: പരിശോധന കഴിഞ്ഞു. അവർ രണ്ടുപേരും ഡോക്ടറുടെ മുറിയിൽ ഇരിക്കുക . അപ്പ വേഗം വാ.
ഞാൻ: എടി കാര്യം പറ. എനിക്ക് പറക്കാൻ ഒക്കില്ല . നീ അമ്മേടെ കൈയിൽ phone കൊട് .
കിച്ചു: അപ്പ 'അമ്മ പറയുന്നത് ഞാൻ സംസാരിച്ചാൽ മതിയെന്നാണ്
ഞാൻ: അവൾക്കു കൊഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ.
കിച്ചു :ഇല്ല കുഴപ്പം ഒന്നും ഇല്ല.
ഞാൻ : പിന്നെ എന്താണ് ഈ തിടുക്കം. നിങ്ങൾ അവിടെ സമാധാനമായീ ഇരിക്ക്.
കിച്ചു: അല്ലപ്പാ ഡോക്ടർക്ക് ഏതോ മീറ്റിംഗിന് പോകണം.
ഞാൻ: അതിനു ഞാൻ വന്നിട്ട് ഏന്തി ചെയ്യാനാ. ഡോക്ടർ പൊയ്ക്കോട്ടേ. നിങ്ങൾ വെളിയിൽ വെയിറ്റ് ചെയ്യ്.
അപ്പോൾ അതാ അച്ചു ഫോൺ എടുത്തു
അച്ചു: അപ്പ വേഗം വാ.
എനിക്ക് ദേഷ്യം വന്നു
ഞാൻ: എന്താടി കാര്യം.
അച്ചു: അപ്പ അമ്മേടെ കൈയിൽ രൂപ ഇല്ല.
ഞാൻ: എന്നുവച്ചാൽ . എന്റെ ശ്വാസം നിന്നോ എന്ന് സംശയം.
അവൾ ഇനിയും രൂപ എടുത്തില്ല. അതോ വഴിക്കു ഹോട്ടലിൽ കയറിയപ്പോൾ അവിടെ എങ്ങാനും കളഞ്ഞോ. കർത്താവെ ചതിച്ചോ.
ഞാൻ: അവൾ പറഞ്ഞത് അവൾ എടുക്കും എന്നാണല്ലോ.
അച്ചു: അല്ലപ്പാ അമ്മേടെകൈയിൽ 2000 രൂപയെ ഉള്ളു.
ഞാൻ: എന്നുവച്ചാൽ
അച്ചു: മരുന്നിനു 6500 രൂപ ആയീ. അപ്പ വേഗം വന്നു 4500 കൂടി തന്നാലേ മരുന്ന് വാങ്ങാൻ പറ്റുള്ളൂ. രൂപ കിട്ടിട്ടേ ഡോക്ടർ പോകാത്തൊള്ളൂ.
ഞാൻ കുറച്ചു സമയം ബ്ലാങ്ക് ആയീ . അപ്പോഴേക്കും ഓട്ടോക്കാരൻ എന്നെ ഡോക്ടറുടെ വീടിനു അടുത്ത് വിട്ടു .
ഞാൻ ചെല്ലുമ്പോൾ കണ്ട കാഴ്ച നിങ്ങൾ ഒന്ന് കാണേണ്ടതായിവരുന്നു.
ഡെഡ് ബോഡിക്കു ചുറ്റും ആളുകൾ സങ്കടത്തോടെ ഇരിക്കുന്നത് പോലെ അനുഷയുടെ കൂട്ടു ഒരാളും രണ്ടു മക്കളും വെളിയിൽ സിറ്റ് ഔട്ടിൽ മരുന്നിനു ചുറ്റും ഇരിപ്പുണ്ട്.
ഒരു ചെറിയ കുട്ടി സഞ്ചി നിറയെ മരുന്നുകൾ.
എന്നെ കണ്ടതും കിച്ചു ഓടിവന്നു കൈനീട്ടി .
ഞാൻ ഒന്നും പറയാതെ 4500 രൂപ എടുത്തു കൊടുത്തു.
അനീഷ നോക്കിയിട്ടു കാണുന്നില്ല . ഞാൻ അവിടെ ഇരുന്ന ആളെ സൂക്ഷിച്ചു നോക്കിയപ്പോൾ അല്ലെ മനസ്സിൽ ആയതു അത് അനീഷ തന്നെ . മരുന്നിന്റെ വില കണ്ട ഷോക്കിൽ വിളറി വെളുത്ത തുടുത്തു നല്ല മദാമ്മ പോലെ
ഇരിക്കുന്നു. അതിലും ഉപരി എന്റെ മുന്നിൽ സ്വല്പം കൊച്ചയതിന്റെ വളിപ്പും ഉണ്ട് .
അവൾ അകത്തു കയറി പൈസ കൊടുത്തു. എന്നെ ഡോക്ടറെ പരിച
യ പെടുത്തി.
ഞാൻ : ഡോക്ടറെ ഇനിയും മരുന്ന് കഴിക്കേണ്ടി വരുമോ.
ഡോക്ടർ അതി സന്തോഷത്തോടെ : തീർച്ചയായും ഒരു ആറു മാസത്തേക്ക് കൂടി കഴിക്കേണ്ടി വരും. അത് കഴിഞ്ഞേ എന്തെങ്കിലും പറയാൻ ഒക്കു.
പക്ഷെ ഞാൻ കേട്ടത് ഇങ്ങനെ ആണ് എന്നാണ് എനിക്ക് തോന്നുന്നത് .
കുറഞ്ഞത് ആറു മാസത്തേക്ക് കൂടി നിങ്ങളെ ഞാൻ മുടിച്ചു തേച്ചു കഴുകും . അത് കഴിഞ്ഞു നീയൊക്കെ വന്നാൽ വീണ്ടും കഴുകി വെളിപ്പിക്കും .
ഇപ്പോൾ എന്റെ നിറം സായിപ്പിന്റെ പോലെ ആയീ.
അനീഷ എന്നെ നോക്കാതെ മുറ്റത്തെ ചെടിയേൽ നോക്കി നിൽക്കുക ആണ്.
ഞാൻ ഗമയിൽ അവളെ നോക്കി :
അവൾ : ഞാൻ അറിഞ്ഞോ ഇത്രയും ആകുമെന്ന് . എന്നാലും സാരമില്ല സൂപ്പർ ഡോക്ടർ ആണ് . അവർ ചോദിച്ചതെല്ലാം ഇവൾക്കുണ്ട്. കമ്പ്ലീറ്റ് നേരെ ആക്കി തരാം എന്ന് പറഞ്ഞു .
ഞാൻ: ഹി ഹി ഹി
അവൾ: എന്തിനാ ഇങ്ങനെ കിടന്നു ഇളികുന്നത് .
ഞാൻ : 6500 എങ്ങനാടി 700 കൂടിവന്നാൽ 1000 ആകുന്നതു. എന്റെ ബുദ്ധി പ്രവർത്തിച്ചില്ലായിരുന്നു എങ്കിൽ നാറി പോയേനെ.എന്തടി അവിടെ സംഭവിച്ചത്.
കിച്ചു: അപ്പ അത്
അച്ചുവും അനിഷയം ഒന്നിച്ചു: നീ ഒന്ന് മിണ്ടാതെ ഇരിക്കാമോ.
അച്ചു പതിയെ കഥ പറഞ്ഞു തുടങ്ങി.
ഡോക്ടർ വന്നതും അവർ മൂന്നുപേരും സന്തോഷത്തോടെ അകത്തേക്ക് ചെന്നു.
ഡോക്ടർ : മോൾക്ക് ക്ഷീണം ഉണ്ടോ
അച്ചു : ഉണ്ട്
അപ്പോൾ അവർ ഒരു മരുന്ന് എടുത്തു മേശപ്പുറത്തു വച്ചു.
അച്ചു പതിയെ അതിന്റെ വില നോക്കി . കുഴപ്പം ഇല്ല.
ഡോക്ടർ : മോൾക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ചിലപ്പോൾ ശർദിക്കാൻ തോന്നാറുണ്ടോ
അച്ചു : ഉണ്ട്
അപ്പോൾ അവർ വേറെ ഒരു മരുന്ന് എടുത്തു മേശപ്പുറത്തു വച്ചു.
അച്ചു അതിന്റെ വില നോക്കി . വലിയ കുഴപ്പം ഇല്ല.
അനീഷ ആണെങ്ങിൽ ഡോക്ടർ ഒരോന്നു ചോദിയ്ക്കാൻ ഡോക്ടറെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു.
ഡോക്ടർ : മോൾക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഉടനെ ടോയ്‌ലെറ്റിൽ പോകാൻ തോന്നാറുണ്ടോ
അപ്പോൾ അനീഷ ചാടിക്കേറി പറഞ്ഞു : ഉണ്ട് ഉണ്ട്
അച്ചു : ഉണ്ട്
ഇതു കേട്ടപ്പോൾ ഞാൻ അവരോടു പറഞ്ഞു ഈ പറഞ്ഞ ലക്ഷണങ്ങൾ എല്ലാം നമ്മുടെ മുത്തിനും (അകത്തു വളർത്തുന്ന പട്ടി) ഉണ്ടല്ലോ. അവനാണെങ്കിൽ അകത്തു ശർദിചു തൂറി പെടുക്കുന്നതു ആണ് ഇഷ്ടം. അവന്റെ വിചാരം മിറ്റം വീടിനു അകവും വീടിന്റെ അകം മിറ്റവും ആണെന്ന് ആണ്.
ഉടനെ അനീഷ : അതുപോലെ അല്ല ഇത് .
ഞാൻ: പോട്ടെ എന്നിട്ടു .
അച്ചു : അങ്ങനെ ഡോക്ടർ ചോദിച്ച എല്ലാം എനിക്ക് ഉണ്ട് ഓരോ ചോദ്യത്തിനും ഓരോ മരുന്ന് മേശപ്പുറത്തു അവർ വയ്ക്കും.
അതിന്റെ വില അപ്പോൾ തന്നെ അച്ചു കൂട്ടും. അങ്ങനെ കൂട്ടി
കൂട്ടി അച്ചിവിന്റെ മുഖം വിളറി വെളുത്തു.
അപ്പോൾ ഡോക്ടർ: മോളുടെ മുഖത്ത് നല്ല വിളർച്ച ഉണ്ടല്ലോ. അവർ വേറെ ഒരു മരുന്നുകൂടി മേശപ്പുറത്തു വച്ചു.
അതോടെ അച്ചു പൂർണമായും മദാമ്മ ആയീ.
അപ്പോൾ ഡോക്ടർ അകത്തേക്ക് പോയീ.
അനീഷ: എന്താടി
അച്ചു : അമ്മെ പ്രശ്‌നമ
അനീഷ: എന്ത് പ്രശ്നം
അച്ചു : അമ്മെ വില വളരെ കൂടുതലാ
അനീഷ: എത്ര
അച്ചു: ഇപ്പോൾ തന്നെ 6000 കഴിഞ്ഞു
ഇപ്പോൾ അനിഷയുടെ നിറം പുട്ടി തേച്ച ഭിത്തി പോലെ ആയീ.
ഡോക്ടർ വന്നു: ആഹാ നിങ്ങള്ക്കും നല്ല വിളർച്ച ഉണ്ടല്ലോ .
അനീഷ: ഇല്ല ഇല്ല ഇല്ല . ഒന്നും ഇല്ല.
അങ്ങനെ 6500 രൂപയുടെ ബില്ലുമായീ സിറ്റ് ഔട്ടിൽ ഇരിക്കുക ആണ്.
ഞാൻ മുഴുവൻ തുകയും ഡോക്ടർക്ക് കൊടുത്തു. എന്നിട്ടു അവിടെ നിന്ന് ഇറങ്ങി.
എനിക്ക് ചിരി വന്നിട്ട് വയ്യ . എങ്ങനെ ഡോക്ടറുടെ മുന്നിൽ നിന്നും ചിരിക്കും.
അനിഷക്കു അന്നെങ്കിൽ എന്നെ അരക്കാൻ ഉള്ള ദേഷ്യത്തോടെ ഇരിക്കുക ആണ്. അച്ചു എന്ത് പറയണം എന്ന് അറിയാതെ ഇരിക്കുക ആണ്.
അപ്പോൾ എന്റെ SPY കിച്ചു: അപ്പ നമ്മക്ക് ZAMZAM ലേക്ക് (അതായത് അവളുടെ പ്രിയപ്പെട്ട ഹോട്ടലിലേക്ക് ) പോകാം എന്ന് പറഞ്ഞു
അതുകേട്ടതും അനീഷ : എങ്ങും പോകുന്നില്ല തട്ട് അടിച്ചിട്ട് വീട്ടിൽ പോകാം .
അപ്പോൾ ഞാൻ ഇതുതന്നെ അവസരം എന്ന് തോന്നിയത് കൊണ്ട് ഇങ്ങനെ പറഞ്ഞു: കിച്ചു അപ്പ വാക്ക് പറഞ്ഞ അമ്മയെ പോലെ അല്ല. പറഞ്ഞ പറഞ്ഞതാ. നമ്മുക്ക് സംസം ഹോട്ടലിലേക്ക് തന്നെ പോയീ ഒന്ന് അടിച്ചു പൊളിക്കാം .
കിച്ചു ഹാപ്പി
അനിഷയും അച്ചുവും ആകാശത്തോട്ടു നോക്കിരിക്കുന്നു .
ഞാൻ അവളെ ഒന്ന് പാളി നോക്കി. വളിപ്പ് ഉണ്ടെകിലും അവൾ ഇപ്പോൾ പതിയെ ചിരിക്കാൻ തുടങ്ങി. ഞാൻ പതിയെ ഒന്ന് ചൂടാക്കി കിലുക്കത്തിലെ ഡയലോഗ് ഒന്ന് മാറ്റി.
ഹും 2000 ഉലുവയും കൊണ്ട് ജഗതി (ഡോക്ടറുടെ വീട് ഇരിക്കുന്ന സ്ഥലം) തെണ്ടാൻ വന്നിരിക്കുന്നു .
അനീഷ: ഒന്ന് പോടാ അവുടുന്നു. എന്ത് വന്നാലും കാര്യം സാധിച്ചല്ലോ.
ഞാൻ: സാധിച്ചു സാധിച്ചു.
സത്യം പറയാമല്ലോ ഞങൾ എല്ലാവരും ആ യാത്രയും ഡോക്ടറുടെ പരിശോധനയും വന്ന ചളിപ്പും എല്ലാം ആസ്വദിച്ച് തിരികെ വീട്ടിൽ എത്തി.
ഇനിയും രഹസ്യം : ഞാൻ എങ്ങനെ രക്ഷപെട്ടു.
വെള്ളിയാഴ്ച വൈകുന്നേരം ഞാനും എന്റെ ക്ലോസ് ഫ്രണ്ട്‌സ് ഉം കൂടാറുണ്ട് . അപ്പോൾ ഞാൻ ഈ വിഷയം എടുത്തിട്ടു. ഞങ്ങൾ എല്ലാവരും കൂടി ആലോചിച്ചപ്പോൾ ഒരു 15000 രൂപ എടുക്കുന്നത് ആണ് നല്ലതു എന്ന് തോന്നി.
അങ്ങനെ ഞാൻ 15000 രൂപ എടുത്തിരുന്നു.
വീട്ടിൽ വന്നതും പ്രിൻസിലിയുടെ വിളി വന്നു:
പ്രിൻസിലി: പോയോ സെൻച
ഞാൻ: പോയേ
പ്രിൻസിലി: എന്നിട്ടു
ഞാൻ: ഒരു കഥയാ;
കഥ കേട്ടതും പ്രിൻസിലി പൊട്ടിചിരിച്ചതും ഒന്നിച്ചു ആയിരുന്നു.
പെട്ടന്ന് ഞാൻ പൊട്ടി ചിരിച്ചു . പക്ഷെ പ്രിൻസിലി മൗനമായീ .
കാരണം പ്രിൻസിലിക്കും ഇതുതന്നെ ആണെല്ലോ വരൻ പോകുന്നത് എന്നോർത്ത് ഞാൻ ചിരിച്ചത്.
ദൈവമേ എനിക്ക് എത്ര ആകും എന്നോർത്തു പ്രിൻസിലി മൗനം ആയതും . പിന്നെ വീണ്ടും ഞങൾ ഒന്നിച്ചു ചിരിച്ചു.
ഞാൻ: പ്രിൻസിലി ഓൾ ദ ബെസ്റ്.
പ്രിൻസിലി: താങ്ക് യു .
അപ്പോൾ അകത്തുനിന്നു ഒരു ഫോൺ സംഭാഷണം കേട്ടു:
അനീഷ : ഉഗ്രൻ ഡോക്ടര് ആണ്
റോഷിൻ ഇങ്ങനെ ആയിരിക്കണം ചോദിച്ചത് : ആണോ.
അനീഷ : ആണ് . പക്ഷെ രൂപ കൂടുതൽ എടുത്തോണം.
ഞാൻ : എടുത്തോണം എടുത്തോണം . അല്ലെങ്കിൽ അവര് കോണകം വരെ അഴിച്ചു എടുക്കും.
പിന്നെ കുറെ നാളത്തേക്ക് എല്ലാരും എല്ലാം മറന്നു . ഞങൾ ഇടക്ക് ഇടക്ക് മരുന്ന് അവരുടെ കൈയിൽ നിന്ന് വാങ്ങാറുണ്ട്.
അങ്ങനെ ഇരിക്കുമ്പോൾ അതാ മച്ചാൻ രാജേഷ് വരുന്നു.
മച്ചാൻ: മച്ചാനെ എങ്ങനാ ഞാൻ നാളെ വരുന്നുണ്ട്. നമ്മുക്ക് കൂടെണ്ടേ.
ഞാൻ : പിന്നെ കൂടണം.
അങ്ങനെ ഞാൻ മച്ചാനെ കൊച്ചിയിൽ നിന്ന് വണ്ടിയിൽ കൊണ്ട് വരിക ആണ്.
ഞാൻ: എന്താ മച്ചാനെ പെട്ടന്ന്
മച്ചാൻ: കോൺഫ്രൻസ് ഉണ്ടായിരുന്നു .
ഞാൻ: ഓഹോ
മച്ചാൻ: പിന്നെ വേറെ ഒരു കാര്യവും ഉണ്ട് .
ഞാൻ: എന്തുവാ
മച്ചാൻ: അത് കവിതയും അനിഷയും സംസാരിച്ചിരുന്നു. ക്ലോറോഫിൽ കഴിച്ചാൽ എല്ലാം ശരിയാകും എന്ന് അനീഷ പറഞ്ഞു.
ഞാൻ: ക്ലോറോഫോം ആയിരുന്നു എങ്കിൽ വലിയ കൊഴപ്പം വരില്ലായിരുന്നു .
മച്ചാൻ പൊട്ടിചിരിച്ചുകൊണ്ടു: ശരിക്കും ഇത് കൊള്ളാം മച്ചാനെ.
ഞാൻ : മച്ചാൻ ഇത് എങ്ങനെ അറിഞ്ഞു .
മച്ചാൻ: അനിഷയും റോഷിനും പറഞ്ഞത് അനുസരിച്ചു ഞാൻ നെറ്റിൽ തപ്പി , ദുബൈയിൽ നിന്ന് 6000 രൂപയുടെ ക്ലോറോഫിൽ കഴിച്ചു . നല്ല ആരോഗ്യം .
അങ്ങേയെങ്കിൽ ഈ ഡോക്ടറെ കണ്ടു കവിതക്കും , അമ്മുവുനും ചിന്നുവിനും , സോയ്‌ക്കും കൂടി ഈ മരുന്ന് മേടിച്ചാലോ എന്ന് ചിന്തിക്കുക
ഞാൻ: എങ്കിൽ അവരിൽ നിർത്തേണ്ട. രണ്ടു മൂന്ന് അറബികൾക്കും കൂടി അങ്ങ് മേടിക്കാം.
ഞങ്ങൾ അങ്ങനെ സംസാരിച്ചു സംസാരിച്ചു ആലപ്പുഴ ബജി കടയിൽ എത്തി ബജി അടിക്കാൻ തുടങ്ങി. അപ്പോൾ തന്നെ മച്ചാൻ മച്ചാന്റെ ഐഫോണിൽ സെൽഫി എടുത്തു whatsaappu മച്ചാൻ ഗ്രൂപ്പിൽ ഇട്ടു.
അതാ റോഷിന്റെ കമന്റ് എത്തി കഴിഞ്ഞു.
റോഷിൻ: രണ്ടു പേരും കൂടി കറങ്ങി നടക്കുക ആണ് അല്ലെ
അങ്ങനെ ഞങൾ വീട്ടിൽ എത്തി. മച്ചാൻ പറഞ്ഞത് അനുസരിച്ചു ഡിന്നറിനു ഞങൾ എല്ലാവരും കൂടി ഇരവിയിൽ കൂടി. അവിടെ വച്ചു മച്ചാന് എങ്ങനാ ജഗതിയിലെ ഡോക്ടറുടെ വീട്ടിൽ പോകേണ്ടത് എന്ന് ഞാൻ പറഞ്ഞു കൊടുത്തു.
മച്ചാൻ: സംഗതി ഏതായാലും കൊള്ളാം. ക്ലോറോഫിൽ കഴിച്ചതിനു ശേഷം വയറു ഒക്കെ നല്ലതായീ.
അനീഷ: സെൻച കേട്ടു പഠിക്ക്;
ഞാൻ : ഓ ഞാൻ ഇങ്ങനെ കഴിഞ്ഞോളം.
മച്ചാൻ : എന്നാലും ഇത്രയും വില വരുമോ.
അനീഷ: വരും വരും.
പിന്നെ മരുന്നിന്റെ വിശേഷവും.
1 . ക്ലോറോഫിൽ.
2 . തേനീച്ചയുടെ വാക്സ്.
3 . വേറെ ഏതാണ്ടൊക്കെ.
ഇതിൽ പ്രധാനം വിളർച്ച മാറാൻ ഉള്ള മരുന്നാണ്. കാരണം ആരും ഒന്ന് വിളറും. ഏതു അസുഖത്തിനും അവർ ഇത് കൂടി കൊടുക്കും എന്ന് തോന്നുന്നു.
അങ്ങനെ ഒരു ദിവസം രാവിലെ മച്ചാനും അമ്മയേയും കൂടി യാത്രയായീ.
ഞാൻ ഇടയ്ക്കു വിളിച്ചു വഴി കറക്റ്റ് ആണോ എന്ന് അന്വേഷിക്കുന്നുണ്ട്.
തപ്പി പിടിച്ചു അവർ ഡോക്ടറുടെ അടുത്ത് എത്തി.
ഒരു കെട്ടു മരുന്നും ചുമന്നു വീട്ടിൽ എത്തി
അന്ന് രാത്രി ഞങ്ങൾ വീണ്ടും ഡിന്നറിനു കൂടി.
അപ്പോൾ മച്ചാൻ വളരെ സാവധാനം അവർ പോയതും ഡോക്ടറെ കണ്ടതുമായ വിവരങ്ങൾ ഞങ്ങളോട് ഉണ്ണുന്ന ടൈം വിവരിക്കുക ആണ്.
ഡോക്ടർ ഓരോ മരുന്നും എടുത്തു മേശപ്പുറത്തു വെക്കുക ആണ്.
പുറകെ ചോദ്യങ്ങളും ഉണ്ട്.
മച്ചാൻ ആണെങ്കിൽ അച്ചുവിനെ പോലെ ഓരോ മരുന്നിന്റെയും വില കൂട്ടുകയാണ് .
അപ്പോളാണ് അമ്മ മരുന്നിന്റെ വില തിരക്കുന്നതു.
മച്ചാൻ വില പറഞ്ഞതും അമ്മയുടെ മുഖം ആകെ വാടി ഒരുമാതിരി പനി പിടിച്ചത് പോലെ ആയീ.
ഡോക്ടർ: അയ്യോ എന്താ അമ്മയുടെ മുഖത്ത് നല്ല ക്ഷീണം ഉണ്ടല്ലോ . പുള്ളിക്കാരി അമ്മക്ക് ക്ഷീണത്തിനു ഉള്ള മരുന്ന് എടുക്കാൻ തുടങ്ങുകയും മച്ചാൻ ഡോക്ടറോട് ഒരു കാര്യം പറഞ്ഞു
അതൊരു കാര്യം തന്നെ ആണ്
മച്ചാൻ ഇത് പറഞ്ഞതും ഞാൻ പൊട്ടി പൊട്ടി ചിരിച്ചതും ഒന്നിച്ചായിരുന്നു. ആദ്യം ഞാൻ ചിരിക്കുന്നത് എന്തിനാണ് എന്ന് മച്ചാണോ അമ്മക്കോ അനിഷക്കോ അച്ചുവിനോ കിച്ചുവിനോ മനസ്സിൽ ആയില്ല.
മച്ചാൻ അത്ര സീരിയസ് ആയിട്ട് ആണ് അത് പറഞ്ഞത്
പിന്നെ പെട്ടന്ന് മച്ചാൻ ചിരിച്ചു , തുടർന്ന് anisha ചിരിച്ചു , പിന്നെ അന്തം വിട്ടിരിക്കുന്ന 'അമ്മ ചിരിച്ചു . പിന്നെ ഒരു കൂട്ട ചിരി ആയിരുന്നു.
മച്ചാൻ പോലും ഇത് ഞങളുടെ അടുത്ത് പറയുമ്പോൾ അതിന്റെ തനി മീനിങ് മനസ്സിൽ ആക്കിയിരുന്നില്ല.
മച്ചാ പറഞ്ഞത് ഇതായിരുന്നു .
മച്ചാൻ : ഡോക്ടറെ അത് ക്ഷീണം ഒന്നും അല്ല. അവർക്കി മുഖം കുടുംബപരമായിട്ടു തന്നെ ഉള്ളതാ.
എന്ന് പറഞ്ഞാൽ ഈ കരഞ്ഞോണ്ടിരിക്കുന്ന ഈ മുഖം എന്ന് അർഥം.
എങ്ങനെ ചിരിക്കാതിരിക്കും. എന്നിട്ടു ഈ പറഞ്ഞതിന്റെ സീരിയസ്നെസ്സ് മനസിലാക്കാതെ വീണ്ടും പറഞ്ഞതാണ് ചിരി മൂക്കാൻ കാരണം.
മച്ചാൻ : അല്ലെങ്കിൽ ചെങ്ങന്നൂരെ രാജമ്മമ്മേ ഒന്ന് നോക്കിക്കേ.
ഡോക്ടറുടെ ഒരു മരുന്ന് ഒഴിവാക്കാൻ ഓരോരുത്തർ കാണിക്കുന്ന പണിയേ.
ഇത് കുടുംബപരമായിട്ടു ഉള്ള മോന്ത ആണെന്ന്.
ഞാൻ നിർത്തുന്ന .
ഉടനെ അടുത്ത ബ്ലോഗ്.
ചെറിയതു
ഏത്തക്ക തൊലി