2023 ഒക്‌ടോബർ 17, ചൊവ്വാഴ്ച

Mother Nature And A Mother

Mother Nature And A Mother 

Devastating flood hit Kerala on 16th August 2018. I was coming from Trivandrum International Airport. I could drive only up to Chengannur.

So, I parked my car at my wife's aunt's House. From Chengannur I got one Tamil Nadu Lorry to Thiruvalla.

Water was rising in an alarming rate. Even at around 11:30am the sun was giving only a diffused light.

My uncle and aunty is staying around 11km away from my house. They are very old. I used to visit them twice a month. I was so worried about them.

So, decided to go to the place where they are staying. Its was a very risky situation. The place is called Neerattupuram,(very near to Kuttanadu). I started at about 11:30 am. It felt like it was 6:30pm in the evening.

Anywhere you look, you could see people wandering here and there. No one knows what is going to happen next. Town was almost deserted. It looked like a Ghost town and felt eerie. I managed to go up to a Place called Kavumbhagam on my bike.

Then I started walking towards my uncle's house. 8 more kilometers to go.

We, a group of six people were there. They were also going to see their relatives. Water was rising steadily. If we look anywhere, it was like one single river flowing.

Lots of Cars, Trucks and Other Vehicles were parked in the middle of the road. Theft alarm and lights were going on and off from some of the vehicles. Within minutes, the Water started flowing over the Bonnets of the cars.

Then onwards, I was not walking but swimming. Water level had already crossed my chest. Heavy flow made us to walk very very slowly. When we reached a place called Nedumbram, We stopped for a while.

We sat on a JCB. Suddenly we heard a cry from a near by closed shop. It was like a human cry. On the other side of the Shop there was a house. Ground floor of the house was already under water.

Owner of the house had already moved to the First Floor. They shouted at us saying Someone was trapped in the old Shop. Shop's Front Door was not a Shutter type. It was made of old style Wooden door.

We jumped from JCB and carefully started walking towards the shop. We clearly heard the heart rending cry again. We decided to break open the shop. A stronger one among us went back and came with a lever from JCB.

We inserted it between the door gap and we managed to break it open. Everyone was anxious to see what was inside. We first saw some cement and fertilizer sacks piled up towards the roof.

We looked inside and could not not see anything in the poor light. Suddenly a Dog appeared from the Top of the pile. The dog looked like he/she had swam across the Atlantic and Pacific.

Dog started barking at us and it seemed he/she wanted to tell us some thing. Water will reach the top in no time. Dog suddenly disappeared to back and appeared with a small puppy in her mouth.

Everyone was stunned. She jumped back into water, swam back to us with a puppy held between her teeth and handed the puppy to one of the persons there. At first he hesitated but later he took the puppy .

She went again and gave her second puppy to another person. Such a loving and Intelligent Mother. What happened next broke our heart.

She licked both the puppy and swam back to the top of the pile and sat there.

The mamma dog was an ordinary dog. She was not a high pedigree one. Nobody was going to have a second look at her. Nothing Special.

What was she thinking. May be she was thinking we will take the puppy and give them a life. She trusted us. She knew nobody was going to accept her.

The sad look and the appearing of that mamma dog haunted me long time after this incident.

Perhaps she knew she was going to die. Suddenly another man came there . He was going to the same place where i was going. He called the mamma dog.

At first she hesitated, but later she swam towards him. We all got out of the shop. Owner of the house was axious and asked us what had happened there.

We told him the whole thing. He agreed to take the two puppies and their mother. He took them to the first floor via car porch staircase.  He gave her food and a mat to sleep. We reached the first floor via the staircase. We saw her settling down with her two puppies.

She looked at us with big jubilant face. Her eyes were glowing. This is the love of a Mother. She conquered our hearts through her pure love.

Then we started walking towards our destination. Nobody was talking. Everybody was thinking something.

The First person to depart from the group was me. I had to take a by road to my Uncle's house. As we departed, everybody wanted to say something but, could not talk. One person managed to speak. 

He said "Dear Friends We did a good thing".

After around 3 months later, I went to my uncle's house on my bike. Road condition was so horrible. I searched for the shop we broke. Nothing was there. Only an empty space. I asked one person who was standing there about the shop. 

He said the Shop owner stopped the business and He demolished the shop. I was so curious to know what had happed to the mamma dog and her puppies. So, I went near the gate of the house and looked inside.

Nothing was there.  An old lady came out with quizzical face.

I shouted to her at the top of my voice asking her about the Owner of the house. She said he had gone out. I said OK. I turned back and started my Bike.

Suddenly, I saw a big dog followed by two very naughty puppies barking with high pitched voices. All three ran towards the gate. I looked at them.

Then they started doing the things they were doing before. Playing and playing and playing under the watchful eyes of the their mother.

They were playing together. Puppies may be 3 months old Now. I am so glad to see the sight.

I continued towards my destination.

(Got 1st Prize For this Real Story in the Story Competition conducted by my Company)

2021 ജൂൺ 21, തിങ്കളാഴ്‌ച

2018 ലെ എന്റെ അനുഭവങ്ങൾ

 നമ്മുടെ ജീവിതത്തിൽ ചില കാര്യങ്ങൾ നമ്മുടെ മനസ്സിൽ നിന്ന് എത്ര ശ്രമിച്ചാലും മാഞ്ഞു  പോകയില്ല . 

കാരണം അത് അത്രമാത്രം നമ്മളിൽ സ്വാധീനം ചെലുത്തും . 

അത് പോലെ ഒരു സംഭവം എനിക്കുമുണ്ടായീ .

2018 July  ഇൽ ആണ് ആ  സംഭവം ഉണ്ടായതു .

ഒരു അഭ്യര്ത്ഥന ഉണ്ട് . ഇത് വായിക്കുമ്പോൾ നിങ്ങളും എന്റെ കൂടെ തന്നെ സഞ്ചരിക്കണം . എന്നാലേ അതിന്റെ ത്രിൽ നിങ്ങൾക്ക് കിട്ടു. അതെ ഒരു കഥ അല്ലെങ്കിൽ യാത്ര വിവരണം അല്ലെങ്കിൽ ഒരു അനുഭവം എന്നിവ വായിക്കുമ്പോൾ നമ്മൾ ആ എഴുതിയ കാര്യത്തിലെ ഒരു  അംഗമായീ മാറുക . അപ്പോളാണ് അതിന്റെ യഥാർത്ഥ അനുഭവം നമ്മൾക്ക് ഉണ്ടാകു.

എന്റെ ബൈക്കിന്റെ ഹെഡ് ലൈറ്റ് കവർ അരോ  പൊട്ടിച്ചു . മാത്രമല്ല അതിന്റെ front  വീൽ മഡ് ഗാർഡ് നേരത്തെ പൊട്ടി പോയിരുന്നു . റെയിൽവേ സ്റ്റേഷനിൽ വണ്ടി വെക്കുന്നതിന്റെ കുഴപ്പമാണ് . അവിടെ വണ്ടി വയ്ക്കുന്ന ആർക്കും ഇത്തരം അനുഭവം ഉണ്ടാകും .

 വേറെയും രണ്ടു മൂന്ന് പാർട്ടുകൾ വേണ്ടിയിരുന്നു അവനെ ഒന്ന് കുട്ടപ്പൻ ആക്കാൻ .

2004 മോഡൽ സ്റ്റാർ സിറ്റി (TVS ) ആണ് താരം . കളയാൻ മനസ് തോന്നിയില്ല . അത്രയ്ക്ക് ഒരു അറ്റാച്ച്മെന്റ് ആ ബൈക്കിനോട് എനിക്ക് ഉണ്ടായിരുന്നു . ഏകദേശം 310000 (മൂന്ന് ലക്ഷത്തി പതിനായിരം km) ആ സമയം എന്നെയും കൊണ്ട് ഓടിയിരുന്നു  . വിശ്വസ്ഥൻ . 

അതുകൊണ്ടു വീണ്ടും നന്നാക്കി എടുക്കാൻ തീരുമാനിച്ചു. ഇത്രയും വര്ഷം പഴക്കം കാരണം parts കോയമ്പത്തൂരെ കിട്ടു . അവിടെ ഒരു ഗുജറാത്തിയെ എനിക്ക് അറിയാം. അവന്റെ  കടയിൽ എല്ലാ പാർട്ടും കിട്ടും . ചിലപ്പോൾ ഒക്കെ അവൻ വിളിക്കും . 

ഞാൻ വിചാരിച്ചു ഏതായാലും ബൈക്കിന്റെ സാധനങ്ങൾ വേണം അതുകൊണ്ടു പോയി കളയാം . ഞാൻ അവനെ വിളിച്ചു . അവൻ പറഞ്ഞു സെൻ  സാറ് വാ ഒത്തിരിനാൾ  ആയില്ലേ കണ്ടിട്ട് .

 അങ്ങനെ ഞാൻ 2018 July 25 ബുധൻനാഴ്ച   കോയമ്പത്തൂരിന് പോകുവാൻ തീരുമാനിച്ചു .  26 വ്യാഴം 27  വെള്ളി എനിക്ക്  ഓപ്ഷണൽ ലീവ് ഉണ്ട്  . അങ്ങനെ എങ്കിൽ പിന്നെ തിങ്കളാഴ്ച വന്നാൽ മതി . ഇതാണ് ഈ തീയതി സെലക്ട് ചൈയ്യാൻ കാരണം .

 .2018  ജൂലൈ ഓഗസ്റ്റ്  മാസത്തിൽ മഴ തകർത്തു പെയ്യുക ആണ് . എപ്പോൾ നോക്കിയാലും വൈകിട്ട് ഒരു ആറു  ആറര  മണിപോലെ ഇരിക്കും . ഞാൻ ഹാഫ് ഡേ അവധിക്കു  അപ്ലൈ ചെയ്തു . ഉടൻ അവധി അനുവദിച്ചു കിട്ടുകയും ചെയ്തു . 

മഴയും അങ്ങിങ്ങു വെള്ളപ്പൊക്കവും കാരണം ഇൻഫോപാർക് ഓഫീസുകൾ മിക്കതും അടച്ചു . എംപ്ലോയീസ് തീരെ കുറവ് .  

ഇരുപത്തിയഞ്ചാം  തീയതി ആയീ . എന്റെ കൂട്ടുകാരൻ വിനേഷിനോട്  ഞാൻ നേരത്തെ പോകുന്ന കാര്യം പറഞ്ഞു . അവനും ഹാഫ് ഡേ ആണ് ഓഫീസു  മിക്കവാറും കാലി  ആയീ . അത്രയ്ക്ക് ഭയങ്കര മഴ ആണ് രാവിലെ മുതൽ പെയ്യുന്നതു .  

 ഞാൻ ബൈക്കിൽ ആണ് കോയമ്പത്തൂരിന് പോകുന്നത് എറണാകുളത്തു നിന്നും ആണ് . അതായത് ഇൻഫോപാർക്കിൽ നിന്നും.  ഏകദേശം 180 km ഉണ്ട് .

12 മണി ആയപ്പോൾ ഞാൻ പോകാൻ തയാറായി . മഴയോട് മഴ . പതിവില്ലാതെ ഒരു പേടി തോന്നി . എത്രയോ പ്രാവിശ്യം പോയിട്ടുള്ളതാണ് . പക്ഷെ അന്നൊന്നും ഇങ്ങനെ ആയിരുന്നില്ല . പിന്നെ എനിക്ക് തോന്നി കോയമ്പത്തൂരിൽ മഴ കാണാൻ സാധ്യത  ഇല്ല.

Double Raincoat , Shoe പ്രൊട്ടക്ഷൻ കവർ എല്ലാം എടുത്തു വച്ചു . ബാഗ് എടുത്തു . പക്ഷെ വണ്ടിയുടെ താക്കോൽ എത്ര നോക്കിയിട്ടും കാണുന്നില്ല . അത് എവിടെയോ പോയീ . ഇനി എന്ത് ചെയ്‌യും . വീട്ടിൽ പോകാൻ പോയ വിനേഷ് മഴ കാരണം തിരികെ വന്നു . 

ഞാൻ അവനോടു സംഭവിച്ചത് പറഞ്ഞു . താക്കോൽ കാണുന്നില്ല . അവൻ അത് infopark  security ഡിവിഷനെ അറിയിച്ചു .

വേറെ മാർഗം ഇല്ല പോക്ക് ക്യാൻസൽ ചെയ്തു . ഹാഫ് ഡേ അവധി 26 വ്യാഴാച്ചത്തെ ഓപ്ഷണൽ ലീവ് ക്യാൻസൽ ചെയ്തു ഹാഫ് ഡേ ലീവ്  ആക്കി .  വീട്ടിൽ പോയീ ഡ്യൂപ്ലിക്കേറ്റ് കീ കൊണ്ടുവന്നു 26  നു പോകാം അതായിരുന്നു ചിന്ത . മഴ പിന്നെയും കൂടി. കാറ്റും കൂടി. 

5  മണിക്ക് ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ ലുലു Cyber ടവർ ൻറെ പാർക്കിംഗ് മുട്ടറ്റം വെള്ളം കേറി. പെട്ടന്ന് വിനീഷിന്റെ വീട്ടിൽ നിന്ന് ഫോൺ വന്നു . വഴിയിൽ വെള്ളം കേറുന്നു വേഗം വരണം . ഞാൻ ഒരു വിധത്തിൽ ഓട്ടോ എടുത്തു തൃപ്പൂണിത്തറ റെയിൽവേ സ്റ്റേഷനിൽ എത്തി . 

അവിടെ വെള്ളപ്പൊക്കത്തെ കുറിച്ചും ട്രെയിൻ  ക്യാൻസൽ ചെയ്യാനുള്ള സാധ്യതയെ കുറിച്ചും ആണ് സംസാരം. അങ്ങനെ വലിയ കുഴപ്പം ഇല്ലാതെ തിരുവല്ലയിൽ വന്നു ഇറങ്ങി.

തിരുവല്ലയിൽ ഒരുതരം മൂക അന്തരീക്ഷം. കൂരിരുട്ടു മൂടി കിടക്കുന്നു . കടകൾ എല്ലാം അടഞ്ഞു കിടക്കുന്നു . ലൈറ്റ്  ഇല്ല . കൊടും മഴ . സ്റ്റേഷൻ വിജനം . ഞാനും എന്റെ കൂട്ടുകാരൻ അനിലും കൂടി പതിയെ ഒരു കുട കീഴിൽ തിരുവല്ല ബസ്റ്റാന്റ് ലക്‌ഷ്യം വച്ച് നടപ്പു തുടങ്ങി . 

മഴ വീണ്ടും കൂടുകയാണ് . കാറ്റു സാമാന്യം ശക്തിയായീ അടിക്കുന്നുണ്ട് അനിൽ കുട രക്ഷിച്ചെടുക്കാൻ പാട് പെടുക ആണ് . ഒരു ഓട്ടോ പോലും ഇല്ല . പതിയെ നടന്നു ചിലങ്ക ജംഗ്ഷനിൽ എത്തിയപ്പോൾ ഒരു ഓട്ടോക്കാരൻ അവിടെ കിടക്കുന്നു . 

അവന്റെ അടുക്കലേക്കു ചെന്നു . അനിലിന് കവിയൂർ പോകണം എനിക്ക് മീന്തലക്കരയിൽ പോകണം . ഓട്ടോക്കാരൻ പടുതയുടെ ഇടയിലൂടെ ഏലി മാളത്തിൽ നിന്ന് തല പൊറത്തേക്കു ഇടുന്ന മാതിരി തല ഇട്ടു ഞങ്ങളെ നോക്കി . 

ഞങ്ങൾ ആവശ്യം പറഞ്ഞു . അവൻ പറഞ്ഞു സാറെ ഞാനില്ല എനിക്ക് പേടി ആണ് . കവിയൂർ ഒക്കെ വെള്ളം കേറി തുടങ്ങി എന്ന് കേട്ട് . ഭയങ്കര കാറ്റ്  ആണ് .അവൻ വേഗം കുറ്റപ്പുഴ ലക്ഷ്യമാക്കി പോയീ . 

മുഴുവൻ നനഞു വിറച്ചു ഞങ്ങൾ  ഒരുവിധത്തിൽ ടൗണിൽ എത്തി . തട്ടുകടക്കാർ പോലും ഇല്ല . electricity കട്ട് ചെയ്തിരിക്കുന്നു . വീണ്ടും വേറെ ഒരു ഓട്ടോ വന്നു . അവനോടു ഞങ്ങൾ കാര്യം പറഞ്ഞു . അവൻ റേറ്റ് കൂട്ടി . സാരമില്ല ഞങ്ങൾ അവന്റെ ഓട്ടോയിൽ കയറി . 

എട്ടര  മണിയോടെ വീട്ടിൽ എത്തി . ചൂടുവെള്ളത്തിൽ ഒരു കുളി . ആവൂ ആശ്വാസം ആയീ . നാളെ മഴ കുറയുമായിരിക്കും മനസ്സിൽ പറഞ്ഞു .

രാത്രി 10 മണി ആയീ കാണും . ഇടി മുഴക്കത്തോടെ കാറ്റു വീശുന്നു . Electricity വന്നു . ചുമ്മ ടീവീ ഓൺ ചെയ്തു . അപ്പോൾ അല്ലെ യഥാർത്ഥ വിവരങ്ങൾ കിട്ടുന്നത് . കുട്ടനാട് ഭാഗങ്ങൾ വെള്ളം കേറി തുടങ്ങി . റാന്നി ഭാഗത്തു വെള്ളം എത്തി തുടങ്ങി . പല  ഡാമുകളും തുറക്കകുന്നതിനെ പറ്റി ചർച്ചകൾ പൊടിപൊടിക്കുക ആണ് . ചില ഡാമുകൾ തുറന്നു കഴിഞ്ഞു . 

എന്നാൽ ഇതൊന്നും വലിയ കാര്യം അല്ല എന്ന മട്ടിൽ ജനങ്ങൾ ഓരോരോ അഭിപ്രായങ്ങൾ ടീവി യിൽ ലൂടെ അടിച്ചു വിടുകയാണ് . ഊത്ത പിടിക്കുന്നതിനെ പറ്റിയും തങ്ങളുടെ കോച്ചിലെ ഉള്ള വെള്ളപാക്ക ഓർമകളും ഒക്കെ അയവു ഇറക്കുക ആണ് . വരൻ പോകുന്ന വിപത്തിന്റെ ആരംഭം ആണ് ഇതെന്ന് ആർക്കും മനസ്സിൽ ആയില്ല .

പെട്ടന്ന് ഫോൺ ബെൽ അടിച്ചു . ഞാൻ എടുത്തു . സിറ്റി Electronics ലെ ജയൻ ആണ്‌ . എന്റെ ഏറ്റവും വലിയ കൂട്ടുകാരിൽ ഒരാൾ .

ജയൻ : എഡോ മഴ എങ്ങനെ ഉണ്ട്

ഞാൻ : ഉഗ്രൻ ഉഗ്രൻ . എഡോ അവിടെ വെള്ളം കേറുമോ

ജയൻ :: ഒന്ന് പോടോ . ഇവിടെ എവിടെ കേറാൻ

ഞാൻ : കേറിയാൽ താനും അമ്മിണികുട്ടിയും (ഭാര്യ) എന്റെ വീട്ടിലോട്ടു പോര് .

ജയൻ : പിന്നെ വെള്ളമല്ലേ കേറാൻ വരുന്നത്. ഇവിടെ വെള്ളം കേറിയ ചരിത്രം ഇല്ല

ഞാൻ : ഉം ഉം , താൻ ടീവി കണ്ടോ .

ജയൻ : കണ്ടു കഷ്ടം തോന്നി . അവരൊക്കെ എന്ന് ഇനിയും തിരിച്ചു വീട്ടിൽ പോകും .

ഞാൻ : അതെ അതെ . എന്നാൽ ശരിയെടോ . വെക്കട്ടെ .

ജയൻ : ഓകെ ഓകെ.

രാത്രി ന്യൂസ് ഒക്കെ കണ്ടശേഷം പതിനൊന്നു പതിന്നരയോടെ കിടക്കാൻ പോയീ . മനസിൽ പറഞ്ഞു . മഴ കുറയുമായിരിക്കും .

 പക്ഷേ കാറ്റിന്റെ ഒരു ശക്തി കണ്ടിട്ട് ഒന്നും അങ്ങോട്ട് തീരുമാനിക്കാൻ പറ്റുന്നില്ല . ഭാര്യയും പിള്ളാരും ടീവി യുടെ മുന്നിൽ ഇരുന്നു biz ബാർ നോക്കുകയാണ് .

 നാളെ അവധി ഉണ്ടോ അതാണ് പ്രധാനമായും നോക്കുന്നത് . പെട്ടന്ന് ഒരു ആരവം കേട്ടു .

ഇളയ മകൾ കിച്ചു : അമ്മെ അവധി പ്രഖ്യാപിച്ചു

അനീഷ: ഞങ്ങൾക്കും അവധി ആയിരിക്കും

മൂത്ത മകൾ അച്ചു : ഞങ്ങടെ പ്രിൻസി ഒരിക്കലും അവധി തരില്ല . പറച്ചിലിലെ നിരാശ ബെഡ്‌റൂമിൽ കിടക്കുന്ന എനിക്ക് ഫീൽ ചെയ്തു .

അനീഷ : നീ നാളെ പോകണ്ടാടി .

അച്ചു: ഞാൻ പോകും .

അനീഷ: എന്നാൽ നീ ചെല്ല് . ബസ് ഉണ്ടായിട്ടു വേണ്ടെ പോകാൻ .

അച്ചു: ഞാൻ പോകും .

കാര്യങ്ങളുടെ കിടപ്പു കണ്ടിട്ട് കൈവിട്ട ലക്ഷണം ആയതുകൊണ്ട് എന്റെ സപ്പോർട്ടിനായി അനീഷ ബെഡ്‌റൂമിലേക്കു വന്നു .

അനീഷ : ദേ അച്ചു നാളെ കോളേജിൽ പോകും എന്ന് .

ഞാൻ: പോകട്ടെ.

അവളുടെ മുഖം മാറി . ഞാൻ വെറുതെ ഉറക്കം നടിച്ചു കിടന്നു . വെറുതെ അവളെ ചൂടാക്കിയാൽ ഒരു മടിയും കൂടാതെ നാളെ രാവിലെ പിള്ളേരെ അവൾ ചുമ്മാ പൊരിച്ചുകൊണ്ടു ഇരിക്കും . പിന്നെ തൊട്ടതിനും പിടിച്ചതിനും ഒക്കെ പരാതി ആയിരിക്കും.

ഞാൻ: രാവിലെ മഴ കുറയുക ആണെങ്കിൽ അവൾ പോകട്ടെ .

അവൾ : മഴ ഉണ്ടങ്കിലും ഇല്ലെങ്കിലും ഞാൻ വിടില്ല

 ഞാൻ : വിടേണ്ട .

അവൾ : ഇങ്ങനെ ഒരു തണുത്ത മനുഷ്യൻ .

ഞാൻ: നീ വെറുതെ രാത്രി കിടന്നു കീറാതെ ഉറങ്ങാൻ നോക്ക് .

അവൾ : സെൻച്ചായൻ നാളെ പോകുന്നുണ്ടോ .

ഞാൻ മനസ്സിൽ : ദൈവമേ ഇനിയും എന്നോട് തുടങ്ങും . ഭാഗ്യത്തിന് ഫോൺ ബെൽ അടിച്ചു . എന്റെ ഓഫ്‌സിലെ കൂട്ടുകാരൻ വിനേഷ് ആണ് .

വിനേഷ് : എഡോ തന്റെ താക്കോൽ കിട്ടി . സെക്യൂരിറ്റിയുടെ കൈയിൽ ആരോ കൊടുത്തു. സെക്യൂരിറ്റിക്കാർ വിനീഷിനെ വിളിച്ചു പറഞ്ഞിരുന്നു .ആശ്വാസം ആയീ .

രാവിലെ പതിവ് പോലെ 3:30 നു എഴുനേറ്റു .  കുളീം  തേവാരവും എല്ലാം കഴിഞ്ഞു ഓട്ടോ വിളിച്ചു . ഓട്ടോയിൽ തിരുവല്ലയ്ക്കു പോയീ . യുദ്ധ ഭൂമി പോലെ ആരും ഇല്ല. എല്ലാം വിജനം . പേടി തോന്നി .  

ഒന്ന് രണ്ടു ഓട്ടോക്കാർ അവിടെ കൂടി നിൽക്കുന്നു . അവരുടെ മുഖത്ത് വലിയ ഒരു ആപത്തു വരൻ പോകും പോലെ ഉണ്ട് .

ഞാൻ : എന്താ എന്ത് പറ്റി

ഓട്ടോക്കാർ : സാറെ അകെ പ്രശ്നം ആണ് . വെള്ളം വരവ് ഭയങ്കരം . തകഴി , എടത്വ കുറ്റൂർ ഭാഗങ്ങൾ എല്ലാം വെള്ളം കേറി തുടങ്ങി . ഞങ്ങൾ വീട്ടിൽ പോകുക . ഒരൊറ്റ ഓട്ടം പോലും രാത്രിയിൽ കിട്ടിയില്ല . രാത്രി പോകാൻ പേടിയായിട്ടു ഇവിടെ കിടക്കുക ആയിരുന്നു .

ഞാൻ : എങ്കിൽ ഞാൻ വേഗം ബസ്റ്റസ്റ്റാൻഡിൽ ചെല്ലട്ടെ ബസ് ഉണ്ടോ എന്ന് ചോദിക്കാം .

ഞാൻ നേരെ ബസ്ടാണ്ടില്ലേക്ക് പോയീ . അവിടെ KSRTC യിലെ ഒരു ഉദ്യോഗസ്ഥൻ ശ്യാം സാർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു .

ഞാൻ : സാറെ തൃശൂർ ബസ് ഉണ്ടോ .

ശ്യാം: സാറെ എന്ത് വന്നാലും ഞങ്ങൾ വണ്ടി ഓടിക്കും .

ഞാൻ: വെള്ളപൊക്കം ആണ് . വെള്ളം കേറി തുടങ്ങി എന്ന് കേട്ടു .

ശ്യാം: ശരിയാണ് , പക്ഷെ എറണാകുളം പ്രശ്നം ഇല്ല .

അപ്പോൾ അതാ കണ്ടുക്ടറും  ഡ്രൈവറും കൂടി വരുന്നു .

അവർ ശ്യാമിനോട് എന്താ സാറെ ഞങ്ങൾ പോകട്ടെ

ശ്യാം: OK . നമ്മുക്ക് നോക്കാം.

ഞാനും എന്റെ കൂട്ടുകാരൻ അനിലും  മറ്റു രണ്ടു പേരും മാത്രമായീ തിരുവല്ല - തൃശൂർ Bus യാത്ര ആയീ . വേറെ ആരും ഇല്ല . കാറ്റു വളരെ ശക്തമായീ അടിക്കാൻ തുടങ്ങി . മഴയും തുടങ്ങി . 

ഞങ്ങൾ ചങ്ങനാശേരി സ്റ്റാൻഡിൽ എത്തി .അവിടെ ആരും ഇല്ല . ഒരാൾ പോലും കേറാൻ ഇല്ല . മെഴുകുതിരി കത്തിച്ചു ഓഫീസിൽ വച്ച് നൈറ്റ് ഡ്യൂട്ടി ഓഫീസറുമാര് ഇരിപ്പുണ്ട് .

അവർ : ആലപ്പുഴ - ചങ്ങനാശേരി റോഡിൽ വെള്ളം കേറി. നിങ്ങൾ പോകേണ്ട

ഡ്രൈവർ: ഞങ്ങൾ പോയീ നോക്കട്ടെ .

അങ്ങനെ ഞങ്ങൾ എറണാകുളം ലക്ഷ്യമാക്കി യാത്ര തിരിച്ചു . ഞങ്ങൾ അകെ 6 പേര് കാണും . എല്ലാവരും കൂടി ഫ്രണ്ടിൽ ഡ്രൈവറുടെ അടുത്ത് ഇരുന്നു വഴി നോക്കുക ആണ് .

ആലപ്പുഴ - ചങ്ങനാശേരി(AC  റോഡ് ) ഇൽ കയറിയതും പോലീസ് തടഞ്ഞു . വെള്ളം കേറി തുടങ്ങി റോഡിൽ ഉടൻ കേറും സൂക്ഷിച്ചു പോകണം അവർ പറഞ്ഞു . ഞങ്ങൾ ധൈര്യം സംഭരിച്ചു മുന്നോട്ട് പോയീ . 

പലസ്ഥലത്തും റോഡിൽ കാല്പാദം നനയാൻ ഉള്ള പൊക്കത്തിൽ വെള്ളം കേറി ഇരിക്കുന്നു .

ഡ്രൈവർ : നമ്മുക്ക് എറണാകുളം കൊണ്ട് ട്രിപ്പ് അവസാനിപ്പിക്കാം . അവിടെനിന്നും മടങ്ങി പോരാം .

കണ്ടക്ടർ : അതെ .

കറ്റു  കൂടി കൂടി വന്നു . മഴ അതി ശക്തം ആയീ കൂടി കൂടി വരുന്നു . പല സ്ഥലത്തു നിന്നും ആളുകൾ  റാന്തൽ , പന്തം ഒക്കെ തെളിച്ചു കൊണ്ട് വീട്  വിട്ടു മറ്റു സ്ഥലങ്ങളിലേക്ക് പോകുന്നത് കണ്ടു തുടങ്ങി .

ഇതുവരെ കളിയായിരുന്നു കാര്യങ്ങൾ ശരിക്കും കാര്യം ആയീ തുടങ്ങി .

 മനസ്സിൽ ചെറിയ ഒരു പേടി . ഏതായാലും മുന്നോട്ടു തന്നെ .

തൃശ്ശൂരിൽ എവിടെ വെള്ളം കേറാനാണ്

എറണാകുളം പാലക്കാട്‌ ഹൈവേയിൽ എവിടെ വെള്ളം കേറാനാണ്

കോയമ്പത്തൂരിൽ എവിടെ വെള്ളം കേറാനാണ് .

മനസ്സിൽ പറഞ്ഞു എല്ലാം ശാന്തമാകും.ഏതായാലും പോയീ നോക്കാം .

അങ്ങനെ ഞങ്ങൾ വൈറ്റില്ല ഹബ്ബിൽ എത്തി. ഡ്രൈവർ വണ്ടിയുടെ ബോർഡ് തിരുവല്ല എന്ന് വച്ചു .

ഡ്രൈവർ : സാറ്  എങ്ങനെ തിരിച്ചു വരും .

ഞാൻ: ബൈക്കിൽ . കോട്ടയം വഴി .

ഡ്രൈവർ : OK . ഞങ്ങൾ മടങ്ങി പോകുക ആണ് .

ഞാൻ അടുത്ത ബസിൽ കയറി തൃപ്പൂണിത്തറയിൽ എത്തി . അവിടെ നിന്ന് അടുത്ത ബസിൽ കയറി രാജഗിരിയിൽ ഇറങ്ങി. അവിടെ നിന്ന് ഓട്ടോയിൽ ഇൻഫോപാർക്കിൽ എത്തി . നേരം 7 :20 am . കൂരിരുട്ടു .

മേഘങ്ങൾ കറുത്ത് മൂടി കിടക്കുന്നു . ഇന്ഫോപാര്ക് നിറയെ വെള്ളം . ഒരു വിധം സെക്യൂരിറ്റിയുടെ ഓഫീസിൽ എത്തി ബൈക്കിന്റെ താക്കോൽ വാങ്ങി . നേരെ ഓഫീസിലേക്ക് പോയീ .

ലുലു സൈബർ ടവർ 1  മുഴുവൻ ഒഴിഞ്ഞു കിടക്കുന്നു . ആരും ഇല്ല . ഭയങ്കര തണുപ്പ് . ഒരുവിധത്തിൽ ഓഫീസിൽ കയറി ഇരുപ്പായീ . കമ്പ്യൂട്ടർ ഓൺ ചെയ്തു .

അതാ വിനേഷ് എത്തി.

വിനേഷ് : എഡോ  രക്ഷയില്ല ഞാൻ നേരത്തെ പോകും . വെള്ളം വല്ലാതെ കേറി തുടങ്ങി . ആലുവാ പാലം പോലീസുകാർ രണ്ടുസൈഡും തുണികൊണ്ടു അടച്ചു .

ഞാൻ :ങേ  അത് എന്തിനാ . പാലം നനയാതിരിക്കാനാണോ . ചുമ്മാ ചോദിച്ചു

വിനേഷ് : അല്ലെടോ . വെള്ളം പൊക്കത്തിന്റെ ഫോട്ടോയും പിന്നെ വെള്ളപ്പൊക്കത്തിൽ പാലത്തിൽ നിന്നുള്ള സെൽഫി എടുപ്പ് കാരണം അവിടെ മുഴുവൻ ട്രാഫിക് ജാം ആണ് .

ഞാൻ ചിരിച്ചു . ഞാനും വിനീഷും വർത്തമാനം പറഞ്ഞു ഇരുന്നു 9 മാണി ആയപ്പോൾ breakfast കഴിക്കാൻ പോയീ . അവിടെയും ആരും ഇല്ല . അവരും അടക്കാനുള്ള പ്ലാൻ ആണ് എന്ന് തോന്നുന്നു .

വിനേഷ് : എഡോ താൻ ഇന്ന് കോയമ്പത്തൂരിന് പോകുന്നോ .

ഞാൻ: Yes .

പിന്നെ ഞങ്ങൾ ഓഫീസിൽ വന്നു . അപ്പോഴും ആരും വന്നില്ല . കുറച്ചു കഴിഞ്ഞപ്പോൾ 10 - 12 പേരെത്തി .

മഴ പിന്നെയും കൂടി . വിനേഷ് ന്യൂ പേപ്പർ എല്ലാം അരിച്ചുണ് പെറുക്കുക ആണ് . അവൻ പറവൂർ കാരൻ ആണ് .

വിനേഷ് : എടോ ഒരടി കൂടി വന്നാൽ ഇടുക്കി തുറക്കും . ബാക്കി ഡാമുകൾ തുറന്നു തുടങ്ങി കഴിഞ്ഞിരുന്നു.

പെട്ടന്ന് പോലീസിന്റെ അലെർട് call വന്നു . നേരത്തെ വീട്ടിൽ പൊയ്ക്കൊള്ളാൻ ഉള്ള വാണിംഗ് .

12:30 ആയപ്പോൾ ഞാൻ വിനീഷിനോട് യാത്ര പറഞ്ഞു ഫുൾ ഗിയറിൽ മഴയത്തു ഇറങ്ങി പാർക്കിംഗ് ലക്ഷ്യമാക്കി നടന്നു . എല്ലാം ബൈക്കിൽ സെറ്റ് ചെയ്തു യാത്ര തിരിച്ചു .

എറണാകുളം മഴ

തൃശൂർ മഴയോട് മഴ

പാലക്കാടു കാണാൻ വയ്യാത്തവണ്ണം മഴ

ഒരുവിധത്തിൽ കുതിരാൻ മലകേറി ഇറങ്ങി വാളയാർ ചെക്‌പോസ്റ് അടുത്ത് ലോറികൾ നീണ്ട ക്യൂ ആയീ കിടക്കുന്നു . അങ്ങനെ വാളയാർ  കഴിഞ്ഞു . അങ്ങനെ ഏകദേശം 4 മണിയോടെ കോയമ്പത്തൂരിന്റെ അടുത്ത് എത്തി . 

അദ്ഭുദം അവിടെ അതാ വെയിൽ വന്നിരിക്കുന്നു . എന്നാൽ മഴ പെയ്യാൻ സാധ്യത ഉണ്ട് താനും .

ഞാൻ വിചാരിച്ചു . ഇത്രേ ഒള്ളോ . ഇതാ കോട്ട് ഉണങ്ങി കഴിഞ്ഞു . ആവൂ ആശ്വാസം ആയീ . പെട്ടെന്ന് അതാ റോഡിൽ അതിഭയങ്കര ബ്ലോക്ക് . സൂക്ഷിച്ചു നോക്കിയപ്പോൾ ഭൂരിഭാഗം കാറുകളും മറ്റു വണ്ടികളും എല്ലാം കേരളാ registration. ഒരുത്തനെ തടഞ്ഞു നിർത്തി ചുമ്മാ കാര്യം തിരക്കി .

അയാൾ : കേരളത്തിൽ എല്ലായിടവും വെള്ളം കേറുക ആണ് . അതിനുമുൻപ്‌  വീട്ടിൽ എത്തണം .

ഞാൻ : ഞാൻ അവിടെ നിന്നും വരിക ആണ്. അവിടെ മഴ ഉണ്ട് പക്ഷെ വെള്ളം അങ്ങനെ കേറീട്ടില്ല .

അയാൾ : ഇല്ല . ന്യൂസ് ഉണ്ട് . ഉച്ച കഴിഞ്ഞു ആണ് വെള്ള കേറിയത് .

ഞാൻ അന്ധാളിച്ചു നിൽക്കുക ആണ് . എന്ത് ചൈയ്യും . ഞാൻ ബൈക്ക് പാർക്ക് ചെയ്തു ഗുജറാത്തിയേ വിളിച്ചു.

പട്ടേൽ : സെൻ സാറെ വേഗം വാ . ഞങ്ങളും നേരത്തെ അടക്കും . താങ്കൾ വേഗം വീട്ടിൽ പൊയ്ക്കോ കേരളത്തി വെള്ളപൊക്കം തുടങ്ങി .

ഞാൻ മാക്സിമം സ്പീഡിൽ ബ്ലോക്കിന്റെ ഇടയിലൂടെ ഓടിക്കുക ആണ് . ഉക്കടം bustand ഇന്റെ അടുക്കൽ എത്തി ഒരു രക്ഷയും ഇല്ല . block , block , block block  മാത്രം . പെട്ടന്ന് ആണ് അത് സംഭവിച്ചത്.

വണ്ടി ഒന്ന് പാളി . ഞാൻ വണ്ടി നിർത്തി ചുമ്മാ വീലിൽ കാറ്റ് ഉണ്ടോ എന്ന് നോക്കി . ഫ്രന്റ് വീലിൽ സ്വല്പം കുറവാണു എന്ന് തോന്നി .

കൃത്യം ഒരാഴ്ച  മുൻപ് ഫ്രണ്ട് വീൽ puncture ആയായിരുന്നു . ഞാൻ നന്നാക്കിയ ആളിനോട് നന്നായിട്ടു ചെക്ക് ചെയ്യാൻ പറഞ്ഞിരുന്നു . അയാൾ പറഞ്ഞു സാറെ ആണി, കമ്പി ഒന്ന് മില്ല . അയാൾ ട്യൂബ് ഒട്ടിച്ചു  കാറ്റ്   നിറച്ചു വിട്ടതാണ്.

അതാ ഇവിടെയും മാനം കറത്തു  വരുന്നു . പെട്ടന്ന് എവിടെ നിന്ന് എന്ന്  അറിയില്ല മഴ ചാറി  തുടങ്ങി . ആളുകൾ കൂടുതൽ ഭയചകിതരായീ കൂടുതൽ ബ്ലോക്ക് സൃഷ്ടിച്ചുകൊണ്ടേ ഇരുന്നു .

വീണ്ടും  ഞാൻ ട്രാഫിക്  ബ്ലോക്കിന്റെ ഇടയിലൂടെ ഓടിച്ചു പട്ടേലിന്റെ കടയിൽ എത്തി . അപ്പോൾ സമയം 6 :30 pm . സാധനങ്ങൾ പാക്കചയ്തു വണ്ടിയിൽ കയറ്റി . പട്ടേലിനോടോ യാത്ര പറഞ്ഞു തിരിച്ചു ഉള്ള യാത്ര തുടങ്ങി.

രാവിലെ കഴിച്ച ഭക്ഷണം അല്ലാതെ വയറ്റിൽ ഒന്നും ഇല്ല . വിശന്നിട്ടു വയ്യ . ഒരു ചായ എങ്കിലും കുടിക്കണം തളർന്നു വീഴും എന്ന പരുവം ആയീ .ടെൻഷൻ ആണ് ക്ഷീണത്തിനു പ്രധാന കാരണം . 

സമയം 7 ആകാൻ പോകുന്നു . മഴ ശക്തി പ്രാപിച്ചു . ഞാൻ പതിയെ ബ്ലോക്കിൽ പെടാതെ ഊടു വഴികളിലൂടെ പാലക്കാട് ഹൈവേ പിടക്കാൻ ഉള്ള ശ്രമം ആണ് . നല്ല ഇരുട്ട് . നല്ല മഴ . 

പെട്ടന്ന് വണ്ടി വീണ്ടും പാളി . നോക്കുമ്പോൾ ഫ്രണ്ട് ടയർ ഏതാണ്ട്  flat , എന്ത് ചൈയ്യും . കടകൾ  നേരത്തെ അടച്ചു തുടങ്ങി . ഞാൻ വിചാരിച്ചു തീർന്നു .

പെട്ടന്ന് ഒരു സൈക്കിൾ കാരൻ അതുവഴി നനഞ്ഞു  വന്നു . ഞാൻ അയാളോട് കാര്യം പറഞ്ഞു . അയാൾ എന്നെ അടുത്തുള്ള puncture ഒട്ടിക്കുന്ന ഒരു കൊച്ചു കടയിലേക്ക് കൊണ്ടു പോയീ .

അവിടെ ഒരു പടു  കിളവൻ ഇരിപ്പുണ്ടായിരുന്നു . അപ്പോഴേക്കും കാറ്റു ടയറിൽ നിന്നും ഫുൾ ആയീ പോയിരുന്നു .

ആ കിളവൻ പതിയെ വന്നു മഴയത്  ഇരുന്നു വീൽ  അഴിച്ചു , ട്യൂബ് പുറത്തു എടുത്തു . എന്നിട്ടു പറഞ്ഞു

കിളവൻ : ചിന്ന കമ്പി കേറി ഇരിക്കതു .

ഞാൻ: ആമ , ടയർ ചെക്ക് പണ്ണ് അണ്ണാ

കിളവൻ : എനക്ക് തിരിയും .

ഞാൻ:  റൊമ്പ താങ്ക്സ്

ഞാൻ പിന്നെ ഒന്നും പറഞ്ഞതിൽ . പറഞ്ഞ അയാൾ ഇട്ടിട്ടു പോയാലോ .

ആ പാവം കിളവൻ എറണാകുളം puncture കാരൻ ടയറിൽ ഒന്നും ഇല്ല എന്ന പറഞ്ഞ സ്ഥാനത്തു നിന്നും ഒരു ചെറിയ കമ്പി ടയറിൽ നിന്നും വലിച്ചെടുത്തു . എന്നിട്ടു എന്നെ ഒന്ന് നോക്കി . 

ഞാൻ അയാളെ ആറ്റം ബോംബ് കണ്ടുപിടിച്ച വ്യക്തിയെ നോക്കുന്നത് പോലെ നോക്കി ആദരിച്ചു ബഹുമാനിച്ചു പഞ്ചപുച്ഛം അടക്കി നിന്നു . 

കാരണം  ഈ മണ്ണണ്ണ വിളക്കിന്റെ വെട്ടത്തിൽ ഈ മഴയിൽ അയാൾക്ക്‌ അല്ലാതെ വേറെ  ഒരാൾക്കും ഇങ്ങനെ ഒരു ചെറിയ കമ്പി കണ്ടുപിടിക്കാൻ ഒക്കില്ല .

ഞാൻ: എത്ര അണ്ണാ

കിളവൻ: 50

ഞാൻ: 100 രൂപ കൊടുത്തിട്ടു സ്നേഹത്തോടെ പറഞ്ഞു : വെച്ചിങ്കോ

കിളവൻ ആ രൂപ എടുത്തു നെറുകയിൽ വച്ച് . നന്ദി യോടെ എന്നെ നോക്കി ചിരിച്ചു

അയാൾ കട അടക്കാൻ തുടങ്ങി .

ഞാൻ  എന്റെ തിരിച്ചുള്ള 270km യാത്ര ആ പേരും മഴയത്തു തുടങ്ങി  കോയമ്പത്തൂർ റോഡ് മുഴുവൻ മുട്ടറ്റം വെള്ളം . കൂരിരുട്ടു . വെള്ളത്തിൽ കൂടി പലതും  ഒഴുകി നടക്കുന്നത് കാരണം കഴിവതും കാല്  crashguard ഇൽ വച്ചാണ് യാത്ര . വെള്ളം നാറിയിട്ടു ഓക്കാനം വരിക ആണ് . കോട കാറ്റ്  അതിന്റെ പ്രത്യേകത കാണിച്ചു തുടങ്ങി. ഇടി  മുഴങ്ങുന്നത് പോലെ തോന്നും . ബൈക്ക് പറത്തി കൊണ്ട് പോകും എന്ന് തോന്നും .

എനിക്ക് ശകലം പേടി തോന്നി . കാരണം ഹൈവേ വിജനം അകാൻ അതികം സമയം വേണ്ട . കാറ്റു ഭയങ്കരമ്മായിട്ടു ഹൈവേയിൽ അടിക്കും . ചിലപ്പോൾ ബൈക്ക് എടുത്തു മറിക്കും . പാണ്ടി ലോറികൾ റോഡിൻറെ സൈഡ് ഇൽ  ഒതുക്കി തുടങ്ങി . 

രാത്രി 8 :30 മണി ആയപ്പോൾ ഞാൻ കോയമ്പത്തൂർ ബൈപാസിൽ  എത്തി . ഇനിയും വെറും 255 km മാത്രം വീട്ടിൽ എത്താൻ . വണ്ടികൾ ഓടുന്നുണ്ട്.

വിശന്നിട്ടു കണ്ണുകാണാൻ വയ്യ . പെട്രോളിന്റെ ലെവൽ നോക്കി. Half tank ഉണ്ട് . ഞാൻ ഫുൾ ടാങ്ക് അടിക്കാൻ തീരുമാനിച്ചു . അടുത്ത പമ്പ് നോക്കി ഓടിക്കുക ആണ് . വഴി വിജനം ആയീ തുടങ്ങി .

 അതാ ഒരു പമ്പ് . ഞാൻ അവിടെ കേറി . ജനറേറ്റർ work  ചെയ്യുനുണ്ട് . കണ്ടാൽ പേടി തോന്നും വിധ മൂടി പുതച്ച ഒരു രൂപം ഇറങ്ങി വന്നു .

ഞാൻ ഫുൾ ടാങ്ക് അടിക്കാൻ പറഞ്ഞു . അയാൾ എന്നെ അദ്‌ഭുതത്തോടെ നോക്കി . കാരണം ബൈക്കിനു ഫുൾ അടിച്ച ഒരു എക്സ്പീരിയൻസ് അയാൾക്കു ഇല്ല .

Staff : എന്ന സാർ ലോങ്ങ് ട്രിപ്പാ

ഞാൻ: ആമ

സ്റ്റാഫ്: എങ്കെ പോരെ

ഞാൻ: കേരളവിൽ

സ്റ്റാഫ്: അപ്പ പ്പാ .

ഞാൻ ഒന്നും പറഞ്ഞില്ല . കാശു കൊടുത്തു അവടെ നിന്നും വീണ്ടും യാത്ര തിരിച്ചു

നേരം നല്ലവണ്ണം ഇരുട്ടിയിരുന്നു . ഒരു കട പോലും ഇല്ല . വിശപ്പ് അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തി . വയ്യ ഇനിയും ഒട്ടും വയ്യ വല്ല കടത്തിണ്ണയിലും കേറി ഇരിക്കാം . മഴ കൂടി . ഇങ്ങോട്ടു വന്നതിന്റെ ഇരട്ടിയുടെ ഇരട്ടിയായീ . 

ഒരു കടയും കാണുന്നില്ല . അഥവാ വിശപ്പ് കാരണം കണ്ണ് ശരിയായിട്ടു കാണുന്നില്ല . ഭയങ്കരമായീ കാറ്റു വീശാൻ  തുടങ്ങി. ബൈക്ക് പാളി തുടങ്ങി . കണ്ണ് പതിയെ അടിയുന്നത് പോലെ .

പെട്ടന്ന് റോഡിൻറെ അങ്ങേ അറ്റത്തു ഒരു വെളിച്ചം പോലെ എന്തോ ഒന്ന് . മനസുകൊണ്ട് അതൊരു കട ആയിരിക്കണമേ എന്ന് പ്രാർത്ഥന തുടങ്ങി . 

ഇപ്പോൾ ആ വെളിച്ചം കാറ്റത്തു മങ്ങി തുടങ്ങി . ആശ  കൈവിട്ടില്ല . വണ്ടിക്ക്    സ്പീഡ് കൂട്ടി . അതാ വെളിച്ചം ഇപ്പോൾ ക്ലീയറായിട്ടു  കാണാം . അതെ അതൊരു കട തന്നെ . 

തട്ട് കട ആണോ . ഹോട്ടൽ ആണോ. ബേക്കറി ആണോ . എന്തായാലും വേണ്ടില്ല കേറി അന്വേഷിക്ക തന്നെ . വെളിച്ചം അടുത്ത് അടുത്ത് വന്നു . Yes ചെറിയ ഒരു തട്ട് കട ആണ് .

ബൈക്ക് സ്റ്റാൻഡിൽ വച്ച് . അതാ ബൈക്ക് കാറ്റടിച്ചു തിരിയാൻ പോകുന്നു . ഇത് കണ്ട കടക്കാരൻ പതിയെ തല വെളിയിലേക്കു ഇട്ടു എന്നിട്ടു പറഞ്ഞു ."സാറെ  ആ മതിലിനോട് ചേർത്ത് വെക്ക് . ഞാൻ വീണ്ടും ബൈക്ക് ഒരു വിധത്തിൽ ഉരുട്ടി മതിലിനോട് ചേർത്ത വച്ച് . 

കാല് നിലത്തു ഉറക്കുന്നില്ല . ബലം ഇല്ലാത്തപോലെ . അകെ കോച്ചി വ്രുങ്ങലിച്ചു ഇരിക്കുക ആണ് . മുകളിലെ അലൂമിനിയം ഷീറ്റിൽ നിന്ന് ഒലിക്കുന്ന ഐസ് പോലത്തെ വെള്ളത്തിൽ കൈ കഴുകി . ചെറിയ ഒരു മുറി പോലെ താഴെ സിമെന്റ് ആണ് .

ഭിത്തിയിൽ ചാരി ഞാൻ ഇരുന്നു .അപ്പോൾ കടക്കാരൻ വന്നു .

കടക്കാരൻ : എവിടെ നിന്ന സാറെ .

ഞാൻ: കോയമ്പത്തൂരിൽ നിന്ന് .

കടക്കാരൻ : അവിടെ മഴ ഉണ്ടോ

ഞാൻ: ഭയങ്കര മഴ ആണ്

കടക്കാരൻ : സാറ് എങ്ങോട്ടാ

ഞാൻ: കേരളത്തിലേക്ക് .

കടക്കാരൻ : കേരളത്തിൽ എവിടാ

ഞാൻ: തിരുവല്ലയിൽ

കടക്കാരൻ : : ഓഹോ , സാറെ അവിടെ എല്ലാം വെള്ളം ആണെന്ന് പറയുന്നു

ഞാൻ: ആണോ . ഏയ് എല്ലാടവും വെള്ളം കേറത്തില്ല . ഞാൻ ഒരു ധൈര്യം കിട്ടാൻ ആണ് അങ്ങനെ പറഞ്ഞത് . എനിക്ക് സത്യത്തിൽ പേടി തോന്നി .

ഞാൻ:കഴിക്കാൻ എന്തുണ്ട്

കടക്കാരൻ ഏതാനം seconds എന്റെ മുഖത്ത് നോക്കി . അയാൾക്ക്‌ എന്റെ ക്ഷീണം മനസ്സിൽ ആയീ കാണും

കടക്കാരൻ :  ചപ്പാത്തിയും ചിക്കൻഫ്രൈ യും എടുക്കട്ടേ .

എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല . ഞാൻ കേൾക്കുന്നത് സത്യം ആണോ . ഞാൻ സ്വർഗത്തിൽ ആണോ .

വായിൽ കപ്പൽ മാത്രമല്ല അന്ധർവാഹിനിയും ഓടിക്കാൻ ഉള്ള വെള്ളം നിറഞ്ഞു .

ഞാൻ  ഒന്നും പറയുന്നില്ല എന്ന് കണ്ടു അയാൾ പറഞ്ഞു ദോശയും ഉണ്ട് . സാറിന് നല്ല ക്ഷീണം ഉണ്ട് എന്ന് തോന്നുന്നു.

ഞാൻ : അതെയതെ . ചപ്പാത്തിയും ചിക്കനും എടുക്കു . 4  ചപ്പാത്തി വേണം .

കടക്കാരൻ : ഓക്കേ . കട്ടൻ ?

ഞാൻ: വേണം വേണം .

ഞാൻ സൂക്ഷിച്ചു നോക്കി . കാരണം കണ്ണുകൾക്കു 200kg weight ഉണ്ട് .

അയാൾ വീണ്ടും എന്നെ നോക്കി . എന്നിട്ടു ഫ്രൈചൈയ്യാൻ വച്ചിരിക്കുന്ന മസാല പുരട്ടിയ ചിക്കൻ  പീസ് കൾക്ക് ഇടയിൽ തിരിയാൻ തുടങ്ങി . എന്നിട്ടു അതിലേക്കും വലിയ ഒരു ചിക്കൻ ബ്രെസ്റ് പീസും  കൂടെ വേറെ ഒരു ലെഗ് പീസും എടുത്തു തിളയ്ക്കുന്ന എണ്ണയിലേക്ക് ഇട്ടു . 

എന്നിട്ടു പറഞ്ഞു "എനിക്ക് അറിയാം സാറിന് നല്ല വിശപ്പ് ഉണ്ട് എന്ന് ". ഞാൻ പതിയെ ചിരിച്ചു തലയാട്ടി തിളയ്ക്കുന്ന എണ്ണയിലേക്ക് നോക്കി ഇരുന്നു.

ഇപ്പോൾ ഞാൻ എന്റെ വീടിന്റെ ഗേറ്റ് കടക്കുക ആണ് . അനീഷ അതാ വാതിക്കൽ തന്നെ നിൽക്കുന്നു .ഞാൻ കാട്ടിലേക്ക് ചരിഞ്ഞു .

പെട്ടന്ന് അനീഷ എന്റെ തലയിൽ തലോടി പറഞ്ഞു : എന്താ താമസിച്ചത്

ഞാൻ : താമസിച്ചു പോയീ :

അനീഷ : കഴിച്ചോ .

ഞാൻ : അറിയില്ല  എനിക്ക് ഒന്ന് കണ്ണ് അടക്കണം

അനീഷ : എന്ന ഉറങ്ങു .

അങ്ങനെ ഞാൻ എന്റെ വീട്ടിൽ  കിടക്കയിൽ കിടന്നു അതി മനോഹരമായിട്ടു ഉറങ്ങികയായിരുന്നു.

അപ്പോൾ അതാ ഒരു വിളി .

സാറെ സാറെ . ഞാൻ ഞെട്ടി ഉണർന്നു . അനീഷ എവിടെ . എന്റെ കട്ടിൽ എവിടെ . ഞാൻ എവിടെ ആണ് .

കടക്കാരൻ ചിരിച്ചു കൊണ്ട് പറഞ്ഞു സാറെ എന്തൊരു ഉറക്കം ആയിരുന്നു വിളിക്കാൻ തോന്നിയില്ല . പക്ഷേ ആഹാരം തണുത്തു പോകുമലോ എന്ന് വിചാരിച്ചു വിളിച്ചത് . 15 മിനിറ്റ് സാറ്  ഉറങ്ങി . അയാൾ എല്ലാ കണക്കും സൂക്ഷിക്കുന്ന ആളാണ് എന്ന് എനിക്ക് മനസ്സിൽ ആയീ .

ഞാൻ എഴുനേറ്റു. ചൂട് ചപ്പാത്തിയും ചിക്കനും മുൻപിൽ . പിന്നെ ഒന്നും നോക്കിയില്ല അഭയാർത്ഥികൾ കഴിക്കുന്നപോലെ ഒരു വെട്ടായിരുന്നു .എന്റെ അമ്മോ . എന്താ രുചി നാലു ചപ്പാത്തി അപ്രതിക്ഷ്യം  ആയീ . കടക്കാരൻ 2 ദോശകൂടെ  തന്നു അതും തിന്നു .

കടക്കാരൻ : സാറെ ചൂട് ചായ ഉണ്ട് എടുക്കട്ടേ .

ഞാൻ : എടുക് എടുക് . അതും കുടിച്ചു . ഹാവ് എന്ത് സുഖം . നല്ല ഒരു ഏമ്പക്കം വിട്ടു . ഞാൻ മഴ നോക്കി ഇരുന്നു . ആ ചൂടത്തു നിന്നും ഇറങ്ങാൻ തോന്നിയില്ല . എന്നാൽ പെട്ടന്ന് വീട്ടിൽ എത്താൻ ഒരു മോഹം തോന്നി . 

നല്ല ആരോഗ്യം . ക്ഷീണം പമ്പ കടന്നിരിക്കുന്നു . കടക്കാരനോട് നന്ദി പറഞ്ഞു അയാൾ ചോദിച്ചതിലും കൂടുതൽ കൊടുത്തു  ഞാൻ ഇറങ്ങുബോൾ അയാൾ പറഞ്ഞു

"ഇനിയും  വരണം"

ഞാൻ: തീർച്ചയായും

എന്നാൽ പിന്നീട് ഞാനും അനിഷയും അതുവഴി പോയിട്ട് ആ കട കണ്ടു പിടിക്കാൻ പറ്റിയില്ല . കഷ്ടം  ആ സ്ഥലത്തിന്റെ പേര് പോലും ചോദിച്ചില്ല .

അങ്ങനെ ഞാൻ വീണ്ടും പടു മഴയത്തേക്കും കാറ്റത്തേക്കും ഇറങ്ങി . TVS സ്റ്റാർ City സ്റ്റാർട്ട് ചെയ്തു . ഒറ്റ കിക്കിന് അവൻ റെഡി .

വീണ്ടും കോരിച്ചൊരിയുന്ന  മഴയിലേക്ക് . എന്നാൽ ഇത് മുൻപിലത്തെ പോലെ അല്ല . വിശപ്പ് മാറി ക്ഷീണം മാറി . എന്നാലും കാറ്റ് സഹിക്കുന്നില്ല . സമയം നോക്കണം എന്ന് ഉണ്ട് . പക്ഷെ വാച്ച് രണ്ടു കോട്ടിനു അടിയിൽ ആണ് . 

അതുമല്ല ഈ വാച്ച് മഴ കൊള്ളിച്ചു കളയാൻ എനിക്ക് ഇഷ്ടവും അല്ല . ഒരു 15 വർച്ചങ്ങൾക്കു മുൻപ് റോഷിൻ എനിക്കും  അനിഷക്കും കൂടി ഒരു വെഡിങ് ഗിഫ്ട് ആയിട്ട് തന്നതാണ് . ഞാൻ അത് സൂക്ഷിച്ചു വെച്ചു .

ബൈക്ക് തിരുവല്ല ലക്‌ഷ്യം ആക്കി മുൻപോട്ടു ഒരു 80 km / ഹവറിൽ  പോകുക ആണ്. എന്തൊക്കൊയോ മനസ്സിൽ ചിന്തിച്ചു ഉറങ്ങാതെ ഇരിക്കാൻ മാക്സിമം ശ്രമിക്കുക ആണ് . ക്ഷീണം കാരണം വീണ്ടും കണ്ണുകൾ അടഞ്ഞു പോകുന്നു .

പെട്ടെന്ന് തോന്നി ഒരു പട്ടു പടിയാലോ. ആരും റോഡിൽ ഇല്ല മഴയുടെ ഹുങ്കാരം മാത്രം . ഇടിമുഴങ്ങുന്നത് പോലെ കാറ്റു അടിക്കുന്നുണ്ട് .

ഏതു പട്ടു പാടും . പെട്ടന്ന് മനസിലേക്ക് ഒരു പാട്ടു വന്നു .

ആത്മാവാം  വഴികാട്ടി എന്നെ സാധാ നടത്തി  

കൊണ്ട് പോകും വനത്തിൽ  കൂടെ സാവധാനത്തിൽ .

Wow കൊള്ളാം . ഉറക്കെ പാടി . അപ്പോഴാണ് ആ പാട്ടിന്റെ ശക്തി എനിക്ക്  മനസ്സിൽ ആയതു . പിന്നെ ഒരു ആഴ്ചക്കു  ശേഷം  വീണ്ടും ആ പാട്ടു ഒറ്റയ്ക്ക് പാടേണ്ടി വന്നു . 

പക്ഷെ അത് ഇതുപോലെ ആയിരുന്നില്ല . ശരിക്കും മരണത്തിലേക്ക് നടന്നു പോകുന്ന സമയം . അത്  പിറകെ  പറയാം..

ക്ഷീണരേ സന്തോഷിപ്പിന്‍ തന്നിന്‍പ മൊഴി കേള്‍പ്പിന്‍

സഞ്ചാരീ നീ കൂടെ വാ ചേര്‍ക്കാം നിന്നെ വീട്ടില്‍ ഞാന്‍

ഉറക്കെ ഉറക്കെ പാടി . പാടും തോറും ഒരു പുതിയ ഉന്മേഷം കിട്ടിയത് പോലെ പ്രത്യേകിച്ച് ഈ വരികൾ നല്ല ധൈര്യം തന്നു

സത്യസഖി താന്‍ തന്നേ സര്‍വ്വദാ എന്‍ സമീപെ

തുണയ്ക്കും നിരന്തരം നീക്കും ഭയം സംശയം

കാറ്റുഗ്രമടിയ്ക്കിലും ഇരുള്‍ കനത്തീടിലും

സഞ്ചാരീ നീ കൂടെ വാ ചേര്‍ക്കാം നിന്നെ വീട്ടില്‍ ഞാന്‍" (2)

                                   4

ആയുഷ്ക്കാലത്തിന്നന്തം ചേര്‍ന്നാര്‍ത്തി പൂണ്ട നേരം

സ്വര്‍ഗ്ഗചിന്ത മാത്രമേ ഏകമെന്നാശ്രയമേ

താന്‍ മാത്രം ആ നേരത്തും എന്നെ ആഴം കടത്തും

സഞ്ചാരീ നീ കൂടെ വാ ചേര്‍ക്കാം നിന്നെ വീട്ടില്‍ ഞാന്‍

ശരിക്കും ഇത് ജീവിതത്തിൽ ശരിയല്ലേ . കാറ്റുഗ്രമടിയ്ക്കിലും ഇരുള്‍ കനത്തീടിലും,

താന്‍ മാത്രം ആ നേരത്തും എന്നെ ആഴം കടത്തും.

അങ്ങനെ പാടി പാടി ഓടിച്ചു കൊണ്ടുയിരിക്കുമ്പോൾ  വേറൊരു ചിന്ത വന്നു . മനുഷ്യൻ ആണ്. പല ചിന്തകളും വരം. 

എങ്ങനെ കുതിരാൻ കടക്കും.

അവിടെ ബ്ലോക്ക് ആയാൽ ഒരു 3 മണിക്കൂർ ചുമ്മാ പോകും .

അപ്പോള്  മനസിൽ പറഞ്ഞു ഇല്ല അവൻ എന്നെ ആഴം കടത്തും.

വിജനമായ ഹൈവേ ആദ്യമായിട്ട് ഞാൻ കാണുക ആണ് . ഞാൻ മാത്രം . ഒരു ചീവീട് പോലും ഇല്ല .

അങ്ങനെ ഓടിച്ചുകൊന്ടിരിക്കുമ്പോൾ പെട്ടെന്ന് അതാ ഒരു ഫ്‌ളൈഓവർ ഒരു വളവു ഞാൻ ചിന്തിച്ചു ദൈവമേ ഇത് എവിടെ ആണ് . എനിക്ക് വഴി തെറ്റിയോ . അകെ കൺഫ്യൂഷൻ ആയ  നേരം . 

എന്നാൽ നല്ല പരിചയം ഉള്ള വളവും ഫ്‌ളൈഓവറും . സ്പീഡ്  കൊറച്ചു. എങ്ങനെയും ഒരു ബോർഡ് കണ്ടു പിടിക്കണം . കൊടും മഴയത്തു ഒന്ന് കാണുന്നില്ല . പെട്ടന്ന് അതാ ഒരു പച്ച ബോർഡ് . വെള്ള അക്ഷരം . 

ഞാൻ മാക്സിമം കണ്ണ് തുറന്നു ഹെൽമറ്റിന്റെ  വൈസർ പൊക്കി നോക്കി . എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.

ബോർഡിൽ കണ്ടത് ഇതായിരുന്നു .

തൃശൂർ 13  km. ങേ അപ്പോൾ ഞാൻ കണ്ട ആ വളവു മണ്ണൂത്തി ആയിരുന്നോ .

ഞാൻ എപ്പോൾ കുതിരാൻ കയറി ഇറങ്ങി , ഞാൻ എപ്പോൾ പാലക്കാട്  കഴിഞ്ഞു , പോട്ടെ ഞാൻ എപ്പോൾ വാളയാർ ചെക്‌പോസ്റ് കഴിഞ്ഞു . ശരിയാണ് അതാ  പാലിയേക്കര ടോൾ പ്ലാസയിലെ ലൈറ്റ് കാണാം .

എന്റെ ദൈവമേ എന്ന് അറിയാതെ വിളിച്ചു പോയീ . സ്വപ്നത്തിൽ ദൈവം എന്നെ ആഴം കടത്തി ഇവിടെ വരെ എത്തിച്ചു . വീണ്ടും ഒരു തട്ട് കട . അവിടെ കുറെ ലോറി ഡ്രൈവേഴ്സ് കൂടി നില്പുണ്ട് . 

ഒരു കട്ടൻ കുടിച്ചു .

അപ്പോൾ  സമയം 11  മണി .

ഞാൻ : "ആരെങ്കിലും തിരുവല്ല ആലപ്പുഴ സൈഡ് നിന്ന് വന്നവർ ഉണ്ടോ"

ഒരു ഡ്രൈവർ : സാറെ ഞങ്ങൾ അതു വഴി കഷ്ടിച്ച് വന്നു . ഭയങ്കരമായിട്ടു വെള്ളം കേറി ഏതാണ്ട് മുഴുവൻ  വീടുകളും  മുങ്ങി തുടങ്ങിയിട്ടുണ്ട്. സാര് എങ്ങോട്ടാ .

ഞാൻ : തിരുവല്ല

ഡ്രൈവർ : സാറെ കോട്ടയത്തെ വഴി പൊയ്ക്കോ .

ഞാൻ പിന്നെ നിന്നില്ല . വീണ്ടും ബൈക്ക് എന്നെയും കൊണ്ട് ഓടാൻ തുടങ്ങി . പെട്രോൾ ലെവൽ നോക്കി കുഴപ്പം ഇല്ല . അങ്ങനെ തൃശൂർ കഴിഞ്ഞു . അങ്കമാലി , ആലുവാ കഴിഞ്ഞപ്പോൾ ഒരു ആശ്വാസം ഒന്നുകിൽ  നമ്മുടെ സ്ഥലത്തു എത്തിയല്ലോ .

 അങ്ങനെ ഞാൻ വൈറ്റിലയിൽ എത്തി . 

തീരെ നിവൃത്തി ഇല്ലായെങ്കിൽ ജീചായന്റെ കതകിൽ മുട്ടുക തന്നെ .  

വണ്ടി നിർത്തിയില്ല. നേരെ തൃപ്പൂണിത്തറയിലേക്കു തിരിഞ്ഞു . റോഡിൽ മുട്ടറ്റം വെള്ളം എവിടെ കുഴി എവിടെ റോഡ് എന്നൊന്നും തിരിച്ചു അറിയില്ല .

കാഞ്ഞിരമറ്റത്തു എത്തിയപ്പോൾ ഒരു ചെറിയ ജനക്കൂട്ടം . അവിടുത്തുകാര് അല്ല . ടെമ്പോ , ലോറി, ഓട്ടോറിക്ഷ ഡ്രൈവേഴ്സ് ആണ് . വലിയ ഒരു മരം റോഡിൽ വീണു കിടക്കുന്നു ആർക്കും പോകാൻ പറ്റുകയില്ല. പിന്നെ ഞാൻ ഒന്നും നോക്കിയില്ല . 

വണ്ടി തിരിച്ചു  തൃപ്പൂണിത്തറക്കു വന്നു. അവിടെ നിന്നും കുണ്ടനൂർക് പോയീ . അവിടെ നിന്നും ആലപ്പുഴക്ക് തിരിഞ്ഞു . വലിയ പ്രശ്നം ഇല്ലാതെ ആലപ്പുഴയിൽ എത്തി .

അവിടെ ഒരു ഉത്സവത്തിന്റെ ആള് ഉണ്ട് . പലർക്കും തിരുവല്ല , ചങ്ങനാശേരി കൊഴാഞ്ചേരി ഇവിടെ ഒക്കെ പോകണം. പക്ഷെ ധൈര്യം ഇല്ല . ഞാൻ വീണ്ടും ഭാഗ്യം പരീക്ഷിക്കാൻ തീരുമാനിച്ചു . 

എന്നെ അവൻ ആഴം കടത്തും നിശ്ചയം. 

അങ്ങനെ ആലപ്പുഴ-ചങ്ങനാശേരി റോഡിൽ എത്തി . അതാ പോലീസ്

പോലീസ് : സാറെ പല സ്ഥലത്തും . വെള്ളമാ എങ്ങനെ പോകും .

ഞാൻ: സാറെ എനിക്ക് പോയെ പറ്റു .

പോലീസ്:  സൂക്ഷിച്ചു നടുക്കുകൂടി പോകണം .

ഞാൻ : ഓക്കേ.

അങ്ങനെ ഞാൻ അവിടെ നിന്നും വണ്ടി എടുത്തു . വണ്ടിയുടെ ടയർ കാൽ ഭാഗം പലസ്ഥലത്തും വെള്ളത്തിൽ താന്നു . റോഡിൻറെ രണ്ടു സൈഡിൽ ഉള്ള പോസ്റ്റിന്റെ center കണക്കാക്കി വണ്ടി ഓടിക്കുക ആണ് .

 ഇപ്പോൾ വെള്ളം വീലിന്റെ ആക്സിൽ ബോൾട് വരെ ആയീ . കൊടും കൂരിരുട്ടു . ബൈക്കിന്റെ വെട്ടം മാത്രം . ധൈര്യം സംഭരിച്ചു വീണ്ടും മുൻപോട്ടു .  വെള്ളം ,ശക്തമായ  ഒഴക്കു എന്നിവ കാരണം വണ്ടി കണ്ട്രോൾ ചെയ്യാൻ പ്രയാസമായി.

sparker  plug ഇന്റെ അടുത്ത് വര വെള്ളം എത്തി . തിരിച്ചു പോകാനും വയ്യ മുന്നോട്ടു പോകാനും വയ്യ . പിന്നെയും ഓടിച്ചു . അങ്ങനെ അങ്ങനെ ചങ്ങനാശേരിക്ക് തൊട്ടടുത്ത് കോൺടൂർ ഹോട്ടൽ വരെ എത്തി . 

അപ്പോൾ നോക്കിയപ്പോൾ അതിനു അപ്പുറം കടൽ പോലെ വെള്ളം . പെട്ടന്ന്  അതാ ഒരു വണ്ടി ചന്തക്കു പോകുന്ന വഴി വരുന്നു . ഞാനും അങ്ങോട്ട് തിരിഞ്ഞു .

ചന്ത വഴി കേറി നേരെ ചങ്ങനാശേരി ടൗണിൽ എത്തി . അവിടെ നിന്നും തിരുവല്ലയിലേക്കു രാജകിയമായീ ഒരു യാത്ര നടത്തി . പുറകിലോട്ടു നോക്കിയതേ ഇല്ല . തിരുവല്ലയിൽ ചെല്ലുമ്പോൾ വലിയ ജനക്കൂട്ടം

പോലീസ് വണ്ടികൾ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു . പല ആളുകളുടെയും കൈയിൽ ആവിശ്യ സാധനങ്ങൾ അടങ്ങിയ പെട്ടി .

ഞാൻ ചോദിച്ചപ്പോൾ അവർ ക്യാമ്പുകളിലേക്ക് പോകുക ആണ് .

അങ്ങനെ ഞാൻ ഇപ്പോൾ വീടിന്റെ ഗേറ്റ് കടക്കുക ആണ് . എനിക്ക് എന്നെ തന്നെ വിശ്വസിക്കാൻ പ്രയാസം ആയീ തോന്നി . എന്റെ വീട് . എത്ര സുന്ദരം .

ബൈക്ക് ഞാൻ പോർച്ചിലേക്കു കയറ്റി വച്ച് . ഞാൻ ബൈക്കിനെ സൂക്ഷിച്ചു നോക്കി 275 km മഴയ്‌തുകൂടി അവൻ എന്നെ കൊണ്ടുവന്നു . അല്ല തെറ്റി ദൈവം എന്നെ കൊണ്ടുവന്നു . Thank you Jesus .

ഞാൻ ബെല്ലടിച്ചു . അനീഷ വാതിൽ തുറന്നു .

അനീഷ : എന്താ താമസിച്ചേ . ഞാൻ ഒരു പാട് വിളിച്ചു . പിന്നെ മഴയത്തു വിളിക്കരുത് എന്ന് പറഞ്ഞതുകൊണ്ട് വിളിച്ചില്ല . എന്തൊരു മഴയാ ഇത് . വെള്ളപൊക്കം വല്ലതും ഉണ്ടോ .

ഞാൻ : താമസിച്ചു പോയീ . പതിയെ ആണ് വന്നത് . എനിക്ക് ഒന്ന് കുളിക്കണം . സമയം എന്തായീ .

അനീഷ : ദൈവമേ 4 മണി . എനിക്ക് സ്കൂളിൽ പോകണം. എന്നെ ഇന്ന് കൊണ്ട് വിടാമോ .

ഞാൻ: വയ്യട ക്ഷീണമാ . കുളിച്ചിട്ടു ഞാൻ ഒന്ന് കിടക്കട്ടെ . എന്നെ വിളിക്കരുത് 

ഞാൻ കുളിക്കാൻ പോയീ . ചൂട് വെള്ളത്തിൽ ഒരു കുളി . ഇപ്പോൾ ഏകദേശം 4:30 AM ആയിരിക്കുന്നു . 

എനിക്ക് എന്നെ തന്നെ വിശ്വസിക്കാൻ പ്രയാസം തോന്നി . ഞാൻ ഇതാ എന്റെ കട്ടിലിൽ ഉറങ്ങാൻ   പോകുന്നു .

Thank You  Jesus . 

അനീഷ അടുക്കളയിലേക്കു പോയീ . പെട്ടന്ന് ഫോൺ ബെല്ലടിക്കുന്നതു പോലെ . ഞാൻ ആദ്യം വിചാരിച്ചു സ്വപ്നം കാണുക ആണെന്ന് . അല്ല ഫോൺ ബെൽ അടിക്കുക തന്നെ ആണ് .

എടുത്തു നോക്കാൻ ശ്രമിച്ചു . നോക്കി . അതാ മച്ചാൻ വിളിക്കുന്നു (രാജേഷ് ).

രാജേഷ് മച്ചാൻ : മച്ചാനെ Good മോർണിംഗ് 

ഞാൻ :  ഗുഡ് Morning .

രാജേഷ് മച്ചാൻ :  ഒരു കാര്യം  ഉണ്ട് . എങ്ങനെ എങ്കിലും രാവിലെ തന്നെ ചെന്ന് അമ്മുവിനെ പാലാ ഹോസ്റ്റലിൽ നിന്ന് വീട്ടിൽ കൊണ്ട് വരണം .  ഹോസ്റ്റൽ അടച്ചു . റോഡ് മുഴുവൻ വെള്ളത്തിൽ ആയീ . ടാക്സി കാര് ആരും വരില്ല .

ഞാൻ സമയം നോക്കി . 6  മണി . 

ഞാൻ : മച്ചാനെ നോക്കട്ടെ . ഞാൻ പോയീ നോക്കാം 

രാജേഷ് മച്ചാൻ : Thank  you .

ഞാൻ : വണക്കം .

പെട്ടെന്ന് എഴുനേറ്റു പാലായിലേക്ക് പോകാൻ തയാറായീ.

അനീഷ : എന്നെ സ്കൂളിൽ വിട്ടിട്ടു പോ .

പോയീ . അവളെ സ്കൂളിൽ ഇറക്കി .  

നേരെ പുതുപ്പള്ളിയിലേക്കു . മൊത്ത 54 കിലോമീറ്റർ .

വഴി മുഴുവൻ മൂടൽ മഞ്ഞും മഴയും . തണുത്തിട്ടു വയ്യ .

ആളുകൾ ജീവനും കൊണ്ട് മറ്റു സ്ഥലങ്ങളിലേക്ക് പോകുന്നു .

അതാ  ഒരു തട്ട് കട . വണ്ടി നിർത്തി . ചൂട് ചായ വന്നു.

ഞാൻ : പാലായിലേക്ക്  പുതുപ്പള്ളി വഴി പോകാമോ .

കടക്കാരൻ  എന്നെ അദ്‌ഭുതത്തോടെ നോക്കി .

കടക്കാരൻ: സാറെ  ബുദ്ധിമുട്ടാണ് . മുഴുവൻ വെള്ളം ആണ് . എന്താ ഇത്ര അത്യാവശ്യം .

ഞാൻ: മകളെ ഹോസ്റ്റലിൽ നിന്ന് കൊണ്ടുവരാൻ ആണ് .

കടക്കാരൻ:  എന്നാൽ വേഗം പൊയ്ക്കോ . പോലീസ് തടയാൻ സാധ്യത ഉണ്ട് .

ഞാൻ വീണ്ടും യാത്ര തിരിച്ചു . മഴ കൂടുക ആണ് ഇടയ്ക്കു ഫോൺ ബെല്ലടിക്കുന്നുണ്ട് . 

സ്റ്റാർ സിറ്റി മഴയിൽ കൂടി എന്നെ കൊട്നുപോകുക ആണ് .

അങ്ങനെ ഞാൻ പുതുപള്ളിയിൽ എത്തി . അവിടം വിജനം വീണ്ടും പാലായിലേക്ക് .

പാലായിലേക്ക് അടുക്കും തോറും വെള്ളത്തിന്റെ വരവ് കൂടി കൂടി വന്നു .

ഇതാ ഞാൻ ഏറ്റുമാനൂർ പാലാ  റോഡിലേക്ക് കയറി. ഒരു ഒളിമ്പിക് ഓട്ടം തികച്ചവനെ പോലെ ഞാൻ നേരെ പാലായിലേക്ക് പാഞ്ഞു .  പെട്ടന്ന് റോഡ് മുഴുവൻ വണ്ടികളുടെ ഒരു പ്രളയം . 

ഒരിഞ്ചു മുന്നോട്ടു പോകാൻ പറ്റുന്നില്ല . ഞാൻ തിരക്കിയപ്പോൾ ആണ് അറിയുന്നത് പല ടൗണിന്റെ ഭൂരി ഭാഗവും വെള്ളം കയറി ഇരിക്കുന്നു . 

ഞാൻ അവിടെ കൈലി ഉടുത്തു നിന്ന ഒരാളെ സമീപിച്ചു . ആള് ആ നാട്ടുകാരാണ് ആയിരിക്കുമല്ലോ .

ഞാൻ : പല St. തോമസ് കോളേജിലേക്കു എങ്ങനെ എത്താം .

അയാൾ: അടുത്താഴ്ച വെള്ളം കുറയുമ്പോൾ എത്താം . എന്നിട്ടു അയാൾ എന്നെ നോക്കി ഇളിച്ചു കാണിച്ചു .

പാലാ ചാർളി ചാപ്ലിനോട് അപ്പോൾ തന്നെ വിട പറഞ്ഞു . അതാ ഒരു ചെറിയ ബേക്കറി കം ചായക്കട.

ഇത് അങ്ങോട്ട് പോകുമ്പോൾ റോഡിന് വലതു  ആണ് . ഞാൻ അവിടെ കേറി ഒരു ചായയുടെ കുടിച്ചു .

ഞാൻ ബേക്കറി കാരനോട്  എന്റെ സങ്കടം ബോധിപ്പിച്ചു . എന്നെ എങ്ങനെയെങ്കിലും രക്ഷിക്കണം എന്ന് പറഞ്ഞു .

അയാൾ : സാറെ ഞാൻ ഒരു വഴി പറയാം . വെള്ളം ഇല്ലായിരുന്നു എങ്കിൽ ഇപ്പൊ, സാർ  നേരെ ഉള്ള വഴിയിലൂടെ അങ്ങെത്തുമായിരുന്നു . എന്നാൽ ഇത് വളഞ്ഞ വഴി ആണ് . ഒരു അര മണിക്കൂർ കൂടുതൽ എടുക്കും . മലചുറ്റി പോകണം .

ഞാൻ : ഏതു മലയും ചുറ്റാം. അങ്ങെത്തിയാൽ മതി . 

അയാൾ എന്നെ കടയുടെ വെളിയിൽ കൊണ്ടുവന്നു . എന്നിട്ടു കടയെ  നോക്കുമ്പോൾ  അതിനെ വലതു വശത്തു കൂടി  ഒരു കാറിനു പോകാൻ പറ്റുന്ന ഒരു റോഡ് കാണിച്ചു തന്നു . എന്നിട്ടു പ്രധാന അടയാളങ്ങൾ എല്ലാം പറഞ്ഞു തന്നു .

അയാളുടെ പൈസയും കൊടുത്തു താങ്ക്‌സും പറഞ്ഞു വീണ്ടും മല കയറാൻ തുടങ്ങി . തെന്നി കിടക്കുന്ന ചെറിയ  റോഡ് . വലിയ വളവുകൾ .  ഓടിച്ചു . രാത്രി മുഴുവൻ ഓടിച്ച ക്ഷീണം ഉണ്ട് . കുഴപ്പം ഇല്ല . കൊച്ചിനെ എങ്ങനെ യെങ്കിലും കൊണ്ട് വരണം . 

വീണ്ടും ഒരു ജംഗ്ഷനിൽ എത്തി . അയാൾ പറഞ്ഞ കൃത്യം അടയാളം വച്ച് ഓടിച്ചു .ആരോടും ചോദിച്ചില്ല .

പെട്ടെന്ന് അതാ മെയിൻ റോഡ് കണ്മുന്നിൽ . പാലാ  റോഡിൽ വീണ്ടും കയറി . സ്വല്പം കൂടി ഓടിച്ചപ്പോൾ അമ്മുവിൻറെ ഹോസ്റ്റലിലേക്ക് പോകുന്ന വഴി .

എന്ത് ചെയ്‌യാം . അവിടെ അതാ ഒരു വലിയ മരം ഒടിഞ്ഞു കുറുകെ കിടക്കുന്നു . ഇനിയും എന്ത് ചൈയ്യും .

പിന്നെ മനസിൽ വിചാരിച്ചു നടന്നു പോയീ  അവളെ കൂട്ടി കൊണ്ട് പോരാം .

ഞാൻ വീണ്ടും വണ്ടി പുറകിലോട്ടു ഓടിച്ചു കോളേജ്  ഗ്രൗണ്ടിന്റെ സൈഡ് ഇൽ ഉള്ള വഴിയേ ഓടിച്ചു ബാക് ഗേറ്റിൽ എത്തി . ഭാഗ്യം ഒരു അച്ചൻ അവിടെ നിൽക്കുന്നു . ഞാൻ അച്ഛനോട് കാര്യം പറഞ്ഞു .

 അച്ചൻ  ഗേറ്റ് തുറന്നു തന്നു . ഞാൻ അതുവഴി നേരെ ഹോസ്റ്റലിൽ ചെന്ന് വണ്ടി സ്റ്റാൻഡിൽ വച്ചു .

വെളുക്കെ ചിരിച്ചു കൊണ്ട് വാർഡൻ ഇറങ്ങി വന്നു . ഞാൻ ആവശ്യം പറഞ്ഞു 

വാർഡൻ : ലീയാ പറഞ്ഞിരുന്നു . ഞാൻ നോക്കി ഇരിക്കുകയായിരുന്നു .

ഞാൻ മനസ്സിൽ : ങേ  എന്നെ എന്തിനാ നോക്കി ഇരിക്കുന്നത് . 

അപ്പോൾ അവർ മുകളിൽ ചെന്ന് 3 പെൺകുട്ടികളെ (അമ്മു ഉൾപ്പെടെ ) വിളിച്ചു കൊണ്ട് വന്നു . എന്നിട്ടു എന്നോട് അവരുടെ പ്ലാൻ പറഞ്ഞു . 

ഇനിയും അങ്ങോട്ട് എങ്ങനെ ഞാൻ വണ്ടി ഓടിക്കണം എന്ന് അവർ എന്നെ പഠിപ്പിക്കുക ആണ്  . ഞാൻ പെട്രോൾ ടാങ്കിന്റെ മുകളിലേക്ക് കയറി ഇരുന്നു ഈ മൂന്ന് പെൺകുട്ടികളെ പിറകിൽ ഇരുത്തി കൊണ്ട് പോകണം പോലും .

ഞാൻ : എന്റെ പൊന്നു സിസ്റ്റർ എന്നെ കിട്ടില്ല . വേറെ മാർഗം അന്വേഷിക്ക് .

വാർഡൻ : അയ്യോ പറ്റില്ല .പ്ളീസ് ഇവരെ കൂടി  കൊണ്ടുപോയാൽ  ഇവിടെ പിന്നെ ആരും ഇല്ല . എനിക്ക് വീട്ടിലും പോകാം . ഞാൻ വാ പൊളിച്ചു നിൽക്കുമ്പോൾ  വാർഡൻ കുട്ടികളോട് .

"വേഗം പോയീ നിങ്ങളുടെ ബാഗ് എടുത്തു കൊണ്ട് വാ ". 

കേട്ട പാതി കേൾക്കാത്ത പാതി ഹിറ്റ്ലറുടെ ആജ്ഞ കേട്ട ജർമൻ പട്ടാളക്കാരെ പോലെ   അവർ മുകളിലത്തെ അവരുടെ മുറികളിലേക്ക് പാഞ്ഞു.

വാർഡൻ: ഞാൻ ഇപ്പോൾ വരം .

ഞാൻ മനസ്സിൽ പറഞ്ഞു : പൊയ്ക്കോ ഇനിയും വരണ്ട .

എന്ത് ചൈയ്യണം എന്ന് അറിയാതെ ഞാൻ മിഴിച്ചു നിൽക്കുക ആണ് .

അപ്പോൾ അതാ ദൈവം എന്നെ സഹായിക്കാൻ എന്ന പോലെ കോളേജിന്റെ ഒരു ബസ്  അവിടേക്കു കൊണ്ട് വന്നു .

ഞാൻ ഓടി പോയീ ഡ്രൈവർ ചേട്ടനെ കണ്ടു . നല്ല പ്രായം ഉള്ള ഒരാൾ .

ഞാൻ : ചേട്ടാ എന്നെ രക്ഷിക്കണം 

ചേട്ടൻ : എന്താ കാര്യം. അയാൾ ഒരു പ്രിൻസിപ്പലിന്റെ ഗമയിൽ ചോദിച്ചു. 

ഞാൻ ഉണ്ടായ സംഭവം മുഴുവൻ പറഞ്ഞു . 

ചേട്ടൻ : ഞാൻ രാവിലെ മുതൽ ബസ്റ്റാന്റ് ട്രിപ്പ് അടിക്കുക ആണ്. എനിക്ക് വയ്യ. .

ഞാൻ: ചേട്ടാ അങ്ങനെ പറയരുത് . എന്നെ സഹായിക്കണം.

ഒടുവിൽ ചട്ടൻ മറ്റു രണ്ടു പെൺകുട്ടികളെ കൂടി ബസ്റ്റാന്റിൽ കൊണ്ട് വിടാം എന്ന് സമ്മതിച്ചു .

ഞാൻ വീണ്ടും ഹോസ്റ്റലിലേക്ക് ചെന്നു . വാർഡൻ അതാ അവിടെ നിൽക്കുന്നു ഞാൻ കാര്യം പറഞ്ഞു .ട്രിപ്പിൾ ലോഡ് പോയാൽ സംഭവിക്കാവുന്ന കാര്യങ്ങൾ പറഞ്ഞു മനസിലാക്കി . പോലീസ് പിടിക്കാൻ സാധ്യത ഉണ്ട് എന്നും പറഞ്ഞു . അവർ സമ്മതിച്ചു .

അമ്മുവിന്റെ ബാഗ് എല്ലാം  എന്റെ വണ്ടിയുടെ rain  കവറിന് അകത്താക്കി അവൾക്കു ഒരു കോട്ടും തലയിൽ ഇടാൻ വഴിയിൽ നിന്ന് ഒരു പ്ലാസ്റ്റിക് കൂടും  വാങ്ങി വന്ന വഴി മലകേറി ഇറങ്ങി വീട്ടിലേക്കു തിരിച്ചു . 

അപ്പോൾ മനസ്സിൽ ഓർത്തു ആ ബേക്കറി കടക്കാരനോട്  ഒരു നന്ദി പറയണം എന്ന്. എന്നാൽ റോഡിൽ ഇറങ്ങിയതും  ഞാനും അമ്മുവും ഏതാണ്ട് സംസാരിച്ചു ഇരുന്നത് കൊണ്ടും അവിടെ എത്തിയപ്പോൾ ആ കാര്യം ഓർത്തില്ല . വീട്ടിൽ വന്നാണ് അത് വീണ്ടും ഓർത്തത് .

അങ്ങനെ ഞങ്ങൾ തിരുവല്ലയിൽ എത്തി . നേരെ ജോസിസ്  ബേക്കറിയിൽ കയറി ചെറിയ ഒരു ലഞ്ച് കഴിച്ചു .

വീട്ടിൽ എത്തിയപ്പോൾ മണി രണ്ടു കഴിഞ്ഞു .

അനിഷയെ സ്കൂളിന്റെ കാറിൽ അവർ വീട്ടിൽ എത്തിച്ചിട്ടുന്ടയിരുന്നു .

അമ്മു, അച്ചു , കിച്ചു അനീഷ യും ചേർന്ന് നിർത്താതെ സംസാരിക്കാൻ തുടങ്ങി .

ഞാൻ ബൈക്ക് സ്റ്റാൻഡിൽ വച്ച്  കുറച്ചു നേരം അവനെ തന്നെ നോക്കിയിരുന്നു . ഇത്ര വിശ്വസ്തതയോടെ വാങ്ങിയപ്പോൾ തൊട്ടു എന്നെ കൊണ്ട് നടന്നു . പല അപകടങ്ങളിലും പെട്ടിട്ടുണ്ട് . എന്നാൽ 

എങ്ങനെയെങ്കിലും ദൈവം ഞങ്ങളെ വീട്ടിൽ എത്തിക്കും . 

ഞാൻ വീട്ടിലേക്കു കയറി . ഒരു പ്രാവിശ്യം കൂടെ കുളിച്ചു . കട്ടിലിലേക്ക് വീണു . ഒന്നുറങ്ങണം . 

Thank  you  Jesus . കണ്പോളകൾക്കു ഭയങ്കര weight . വെളിയിൽ മഴ തകർക്കുന്നു . ഡൈനിങ്ങ് റൂമിൽ നിന്ന് പൊട്ടിച്ചിരി ഉയര്ന്നുണ്ട് . ഞാൻ അറിയാതെ ഉറങ്ങി പോയീ .

ഫോണിന്റെ ബെൽ കേട്ട് ഉണർന്നു . കൂട്ടുകാരൻ ആണ് . 

കൂട്ടുകാരൻ  gibby : മഴയത്തു സുഖിച്ചു മൂടി പുതച്ചു കിടക്കുകാ  അല്ലെ. ഒരു ചെറിയ പണി ഉണ്ട് . നമ്മുക്ക് ഒരിടം വരെ പോകണം . കൊച്ചു എലീറ്റിലോട്ടു(എലൈറ്റ് ഹോട്ടൽ) വാ. മധുവിനോട്  പറഞ്ഞു നമ്മുക്കു  ഒരു സ്പെഷ്യൽ കാപ്പി ഉണ്ടാക്കി കുടിച്ചിട്ട് പോകാം .  

വീട്ടിൽ പറഞ്ഞേക് കുറച്ചു താമസിച്ചേ വരൂ എന്ന് .

ഞാൻ : OK .

ഞാൻ കണ്ണും മിഴിച്ചു സീലിംഗിലേക് നോക്കി കിടന്നു .

N B: ഈ  ബ്ലോഗ് ഞാൻ നേരത്തെ എഴുതി തീർത്തിരുന്നു . എന്നാൽ ഒരിക്കലും പബ്ലിഷ് ചൈയ്യാൻ കഴിഞ്ഞില്ല .

ഇന്ന് ഇത് പബ്ലിഷ് ചെയ്യുമ്പോൾ ഒരു കാര്യം പറയാതെ വയ്യ . മുകളിൽ പറഞ്ഞ വെയ്റ്റർ ആയ മധു .ഞങ്ങളുടെ പാവം കൂട്ടുകാരൻ ഞങ്ങൾക്ക് വേണ്ടി സ്പെഷ്യൽ കാപ്പിയുമായീ ഒരു പുഞ്ചിരിയോടെ എപ്പോഴും വരുന്ന മധു .

ഏകദേശം 3  ആഴച്ചകൾക്കു മുൻപ് കോവിഡ് പിടിപെട്ടു മരണപെട്ടു .


പ്രിയ സൃഹുത്തേ എല്ലാത്തിനും  നന്ദി .  കണ്ണുനീരോടെ വിട . മറ ക്കിലൊരിക്കലും നിന്നെ ഞങ്ങൾ


2017 നവംബർ 14, ചൊവ്വാഴ്ച

അനിഷയും, അച്ചുവും, മച്ചാനും, നാച്ചിറോ പൊതി ഡോക്ടറും ,പിന്നെ അല്പം കുടുംബ കാര്യവും

ഒരു ശനിയാഴ്ച . മനോഹരമായ പ്രഭാതം . ഞാൻ സിറ്റ് ഔട്ടിൽ ഇരുന്നു പ്രിയതമേ നീട്ടി വിളിച്ചു . സ്വല്പം തേനൊലിച്ചോ എന്ന് സംശയം. 
കാരണം നിസാരം . രാവിലത്തെ കട്ടൻ കാപ്പി കിട്ടിയില്ല.

അവൾ ആണെങ്കിൽ അടുക്കളയിൽ കിടന്നു അച്ചിവിനെയും കിച്ചുവിനെയും എഴുനേൽപ്പിക്കാൻ വേണ്ടി കിടന്നു അലറി വിളിക്കുകയാണ്.
 പേപ്പർ മടിയിൽ വച്ച് കാപ്പിക്ക് വേണ്ടി കാത്തിരിക്കുക ആണ്.
അവൾ വന്നിട്ട് വേണം അവളുടെ മടിയിലേക്കു കാലെടുത്തു വച്ച് പേപ്പർ വായിക്കാൻ. 

അത്ഭുതം അതാ അവൾ എത്തി. കസേരയിൽ ഇരുന്നു. 

അവൾ : ഇങ്ങനെ പോയാൽ എനിക്ക് പേ ഇയാളാകും.

ഞാൻ പതിയെ കാലു വലിച്ചു . ചിലപ്പോൾ അവളെങ്ങാനും ദേഷ്യത്തിൽ എന്റെ കാലിൽ കടിച്ചാലോ. വീണ്ടും കാലെടുത്തു അവളുടെ മടിയിൽ വച്ചു.

അവൾ : നിങ്ങളുടെ ഈ സന്താനങ്ങൾ ഉണ്ടല്ലോ . ഞാൻ ഒന്നും പറയുന്നില്ല. ഒരൊറ്റ  വക പറഞ്ഞാൽ അനുസരിക്കുകയില്ല. ഒരു ജോലിയും ചെയ്യില്ല. എനിക്ക് മടുത്തു.

ഞാൻ: നീ ഒന്ന് അടങ്ങു. കാര്യം പറ.

അവൾ: കേട്ടില്ലേ ഞാൻ അലറുന്നത്.

ഞാൻ അറിയാതെ ചുമ്മാ പറഞ്ഞു പോയീ : ഇല്ല 

അവളുടെ മുഖം മാറി
അവൾ: ഇതാ ഞാൻ പറഞ്ഞത് ഈ വീട്ടിൽ ഉള്ളവർക്ക് ഒരു സ്‌നേഹവും കരുതലും ഇല്ല എന്ന്.

ഞാൻ : ആര് പറഞ്ഞു. സ്നേഹവും കരുതലും ഇല്ല എങ്കിൽ ......

അവൾ : ഇല്ല എങ്കിൽ . പറഞ്ഞേ ഇല്ല എങ്കിൽ .

ഞാൻ: എന്റെ ഈ കൽ നിന്റെ മടിയിൽ ഇങ്ങനെ വച്ചു ഇരിക്കുമോ.

അവൾ : ഹോ തമാശക്കാരൻ തമാശക്കാരൻ.

ഞാൻ പറഞ്ഞു : എടി പിള്ളേർ ഇങ്ങനെയാണ് . അതിനു നീ കിടന്നു ഇങ്ങനെ കൂവേണ്ട കാര്യം ഇല്ല.

അത്ഭുതം  അതാ അച്ചുവും കിച്ചും എഴുനേറ്റു വരുന്നു. 

എന്തൊരു അത്ഭുതം . സാധാരണ അതിരാവിലെ പതിനൊന്നു മണിക്കാണ് അവധി ദിവസങ്ങളിൽ  എഴുനേൽക്കാറ്. വിളിച്ചില്ലഎങ്കിൽ ഒരു 12  മാണി വരെ വേണമെങ്കിലും ഒരു നാണവും ഇല്ലാതെ കിടന്നു ഉറങ്ങും. ഇത് കാണുമ്പോൾ ആണ് ഭാര്യക്ക് കലി കേറുന്നത്.

അച്ചു: അമ്മ അപ്പയോടു പറഞ്ഞോ.

ഞാൻ മിഴിച്ചു രണ്ടുപേരുടെയും മുഖത്തേക്ക് മാറി മാറി നോക്കി .

ദൈവമേ വല്ല പണിയുമായിട്ടാണോ രണ്ടിന്റെയും വരവ്. പൈസ ഇറക്കുന്ന പണി ആണെങ്കിൽ ഞാൻ ഇവിടെ വച്ചു നിർത്തും

അമ്മ: ഇല്ല. ശോ ഞാൻ അങ്ങ് മറന്നു പോയീ.

അച്ചു: ഇ അമ്മേടെ ഒരു കാര്യം . അപ്പ വളരെ പ്രധാനപ്പെട്ട   കാര്യം പറയാൻ ഉണ്ട്. 

കിച്ചു: പോകുക  ആണെങ്കിൽ ഞാനും വരും .

ഞാൻ : എന്തവ. എവിടെ പോകുന്ന കാര്യമാണ് . എന്താ സംഗതി.

അതോ അപ്പ ഇരവി അമ്മച്ചിയ ഇത് പറഞ്ഞതു  കിച്ചു മൊഴിഞ്ഞു.

ഞാൻ : എന്തുവാടി കാര്യം പറ .

ഭാര്യ: സെൻചായൻ   ഇവളെ ശ്രദ്ധിച്ചോ .

ഞാൻ: ആരെ

ഭാര്യ: അച്ചിവിനെ. എന്ത് കഴിച്ചിട്ടും എല്ലും തോലും മാത്രമേ ഉള്ളു . പള്ളിയിൽ ആണെങ്കിൽ എല്ലാവരും ചോദിക്കുക ആണ് ഇവൾക്കെന്ന കഴിക്കാൻ ഒന്നും കൊടുക്കുന്നില്ലേ എന്ന് . അവരോടു മറുപടി പറഞ്ഞു ഞാൻ മടുത്തു 

അപ്പോള മമ്മി tv യിൽ ഈ ഡോക്ടറെ കണ്ടത്.

ഞാൻ : ഏതു ഡോക്ടർ . ഏതു tv.

അവൾ : ചാനലിൽ ഒരു ഡോക്ടർ പറയുന്നു കുട്ടികൾ എന്ത് കഴിച്ചാലും നന്നാകാത്തതു ചില പ്രശ്നങ്ങൾ വയറ്റിൽ ഉള്ളത് കൊണ്ട് ആണ്. മാത്രം അല്ല ചില കാര്യങ്ങൾ അവര് പറഞ്ഞു. അതെല്ലാം അച്ചുവിന്റെ കാര്യത്തിൽ വളരെ ശരിയാണ് . അതുകൊണ്ടു ട്രിവാൻട്രുത് ഉള്ള ഈ ഡോക്ടറെ കാണാൻ പോയെ പറ്റു.

ഞാൻ : ഉദ്ദേശം എത്ര ആകും ഈ മഹതിയെ കാണാൻ.

അവൾ : ഇതാ സെൻചായന്റെ കൊഴപ്പം. ഉടനെ കളിയാക്കും.

അവർ ആയുർവേദ കോളേജിലെ പ്രൊഫസർ ആണ് . നാച്ചോറോ പൊതി ആണ്. പോയീ അച്ചിവിനെ കാണിച്ചേ പറ്റു.

ഞാൻ മനസ്സിൽ പറഞ്ഞു : പെട്ടു ഒരു ശനിയാഴ്ച പോയീ കിട്ടി. എന്നാലും വേണ്ടില്ല പോയേക്കാം. എന്നാലും ചില സംശയങ്ങൾ ബാക്കി . ഏത്ര ആകും.

ഞാൻ:  ഓക്കേ  പോയേക്കാം . എന്നാലും നീ ഒന്നും അന്വേഷിക്കു ഈ പൊതിയെ കാണാൻ  എത്ര ആകും എന്ന് . കുടുംബം അവർ എഴുതി മേടിക്കുമോ എന്നാണ് എനിക്ക് പേടി .

അവൾ : എന്തോ ആകാനാ. കൂടി വന്നാൽ 1000 . പോട്ട് അങ്ങേ അറ്റം വന്നാൽ 1500.   അല്ല എന്തിനാ ഇങ്ങനെ ചോദിക്കുന്നത് . ഇതിന്റെ മുഴുവൻ ചിലവും,  ചെലവ് എന്ന് പറഞ്ഞാൽ ഡോക്ടറുടെ ഫീസ് + മരുന്ന് ഞാൻ എടുത്തോളാം . 

സെൻച്ചായൻ പെട്രോൾ + ഫുഡ് എടുത്താൽ മതി.

ഞാൻ എന്റെ മനസിലെ  കാൽക്കുലേറ്റർ  ഓൺ ചെയ്തു.
150 +  150  = 300  km . ലിറ്ററിന് ഒരു 16  km . അപ്പോൾ 18 .75  ലിറ്റർ പെട്രോൾ വേണം . പോട്ടെ ഒരു ഇരുപതു ലിറ്റർ വേണം. 70  രൂപ അപ്പോൾ പെട്രോളിന് വില . 1400  രൂപ. പിന്നെ അല്ലറ ചില്ലറ ഫുഡ് ഐറ്റംസ് . ഒരു 1200 . അപ്പോൾ അകെ മൊത്തം ടോട്ടൽ 2600 പുക  ആകും . എന്നാലും വേണ്ടില്ല പോയേക്കാം. മകളുടെ കാര്യം അല്ലെ . 

ഞാൻ അവളെ സൂക്ഷിച്ചു നോക്കി . ശരിയാ ഹാങ്ങറിൽ ഷർട്ട് ഇട്ട മാതിരി അവൾ നിൽക്കുന്നു. ഭാവിയിൽ ഒരു ഫ്യൂസ് കെട്ടാൻ പോലും ഉള്ള ആരോഗ്യം അവൾക്കില്ല എന്ന് തോന്നുന്നു. പോയേക്കാം.

ഞാൻ : ശരി പോയേക്കാം. എന്നാണ് .
അവൾ: അടുത്ത ശനിയാഴ്ച .
ഞാൻ ഓക്കേ. ഡൺ.             

അങ്ങനെ അടുത്ത ശനിയാഴച എത്തി. അതിനിടെ കിച്ചു അവിടെ ചെന്നാൽ എവിടെ നിന്ന് കഴിക്കണം എന്ന് വരെ ഒരു റിസർച്ച് നടത്തി. 

അങ്ങനെ പറഞ്ഞ ശനിയാഴ്ച എത്തി. അതിനുമുൻപ്‌ ഈ ന്യൂസ് റോഷിന്റെ  അടുത്ത് എത്തി. പോരെ പൂരം റോഷിൻ വിളയോട് വിളി. 

ഞാൻ മനസ്സിൽ പറഞ്ഞു പാവം പ്രിൻസിലി മോന്റെ പോക്കറ്റ് പുക ആയികൊണ്ടു ഇരിക്കുക ആണ് . രാത്രി വിളി , രാവിലെ വിളി , പിന്നെ തോന്നുമ്പോൾ എല്ലാം വിളി. അങ്ങനെ പ്രിൻസിലി മോന്റെ വിളി എന്നെ തേടിയെത്തി 

പ്രിൻസിലി മോൻ : ഹെലോ 
ഞാൻ : ദയനീയം ആയീ : ഹെലോ 
പ്രിൻസിലി മോൻ : സെൻച, 
ഞാൻ : എന്തോ 
പ്രിൻസിലി മോൻ : ഈ മരുന്ന് എന്താ. ഇവർക്ക് ഇത് എവിടെ നിന്ന് കിട്ടി ഈ വിവരം.

" ഹോ ആശ്വാസം ആയീ . ചീത്ത വിളിച്ചില്ലല്ലോ "
ഞാൻ : 'അമ്മ കണ്ടു പിടിച്ചതാണ്.

പ്രിൻസിലി മോൻ :  സെൻച മേടിക്കാൻ പോകുന്നുണ്ടോ

ഞാൻ മനസ്സിൽ പറഞ്ഞു: മേടിക്കാൻ പോയില്ല എങ്കിൽ  ഞാൻ വിവരം അറിയും ". പണ്ടത്തെ ഒരാളുടെ  വീര വാദം   ഞാൻ അറിയാതെ ഓർത്തു പോയീ . 
"പിടിച്ചു ഞാൻ അവൻ എന്നെ കെട്ടി"
"കൊടുത്തു ഞാൻ അവൻ എനിക്കിട്ടു രണ്ടു".  

ഭാര്യയോട് കളിച്ചാലുള്ള അനുഭവം ഇങ്ങനെ ഇരിക്കും 

ഞാൻ: ഉണ്ട് തീർച്ചയായും ഉണ്ട്   .
പ്രിൻസിലി മോൻ : എങ്കിൽ ഇതിനെപറ്റി ഒന്നും പഠിക്കണം. ഇവിടെ ഒരാൾ എനിക്ക് സ്വൈര്യം തരുന്നില്ല. അഥായത്‌ പ്രിൻസിലിയുടെ ഭാഷയിൽ ഹാലിളകുക എന്ന് പറയും. 

ഞാൻ: തീർച്ചയായും തീർച്ചയായും.

പ്രിൻസിലി മോൻ : എന്നാൽ ഒക്കെ. അവിടെ പോയിട്ട് വന്നാൽ ഉടെനെ എന്നെ വിളിക്കണം . അല്ലേൽ ഞാൻ അങ്ങോട്ട് വരാം.

ഞാൻ: ചെ വേണ്ട . ഞാൻ പറയാം.

പ്രിൻസിലി മോൻ  ആണുങ്ങളുടെ സ്വത സിദ്ധമായ കോമണ് സെൻസ് പുറത്തു എടുത്തു . എന്നിട്ടു ചോദിച്ചു     

എത്രെ ആകും 

ഞാൻ : അറിയില്ല സാറെ . ഞാനും പേടിച്ചു ഇരിക്കുക ആണ്.

പ്രിൻസിലി മോൻ :  നല്ല തുക അകാൻ സാധ്യത ഉണ്ട് .
ഞാൻ: എനിക്കും തോന്നുന്നു .
പക്ഷെ ഞാൻ മനസ്സിൽ പറഞ്ഞു അവൾ എടുക്കും എന്നല്ലേ പറഞ്ഞിരിക്കുന്നത്.

ഞാൻ : എന്നാൽ ഓക്കേ. പോയിട്ട് വന്നിട്ട് വിവരം പറയാം.

അങ്ങനെ പോകേണ്ട ശനിയാഴ്ച എത്തി. ഭാര്യ വൈകിട്ടത്തേക്കു   
അപ്പോയ്ന്റ് മെന്റ് ഫിക്സ് ചെയ്തു. എനിക്കും വളരെ പ്രധാന ഒരു കാര്യം തിരുവനന്തപുരത്തു ചെയ്യാനുണ്ടായിരുന്നു. 

എന്റെ ഉദ്ദേശ്യം ഇങ്ങനെ. ഭാര്യയെയും മക്കളെയും ഡോക്ടമാരുടെ വീട്ടിൽ നിർത്തുക . അവർ അസുഖ വിവരങ്ങൾ ഒക്കെ പറഞ്ഞു മരുന്നും മേടിച്ചു വരുമ്പോഴേക്കും എനിക്ക് എന്റെ ഒരു പഴയ കാല ആത്മാർത്ഥ സുഹൃത്തായ എബിയുടെ വീട് വരെ പോകാൻ പറ്റും.
എബിയുടെ ഫാദർ ഡോക്ടർ  എം ഓ ഉമ്മൻ വലിയ ഒരു മനുഷ്യൻ ആണ് . പിഎംജിയുടെ തലവൻ. പണ്ടത്തെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ  വൈസ് ചാൻസലർ. കൂടാതെ എന്റെ വലിയ ഒരു സുഹൃത്തും. 

അദ്ദേഹത്തിന്റെ മകൻ എബിയും ഞാനും വലിയ കൂട്ടുകാരാണ് . എബി അമേരിക്കയിൽ സയന്റിസ്റ് ആണ് . സ്വന്തം കമ്പനി (gene seek) നടത്തുന്നു. പക്ഷി പനി മൂർച്ഛിച്ചപ്പോൾ ഈ കമ്പനിയെ ആണ് ഗവണ്മെന്റ് ചുമതലപ്പെടുത്തിയത് . 

അദ്ദേഹത്തിന്റെ സഹോദരി ശാന്തിമാമ്മ മാർത്തോമാ  കോളേജിൽ പ്രൊഫസർ ആയിരുന്നു. അവരുടെ  മകൾ ദിവ്യ ആണ് ഇപ്പോളത്തെ ബാംഗ്ലൂർ അസിസ്റ്റന്റ് കമ്മിഷണർ ഓഫ് പോലീസ്.  ഞാൻ ഇടയ്ക്കു വിളിക്കാറുണ്ട് . 

എന്നാൽ ഉമ്മൻ സാറിനെ കണ്ടിട്ട് വളരെ നാളായീ . ഇത്തവണ ഒന്ന് പോയീ കണ്ടേക്കാം . ഇതായിരുന്നു എന്റെ ചിന്ത.    

എന്റെ പ്രശ്നം വളരെ നാളുകൾ പോകാതിരുന്നത് കൊണ്ട് ആ വീട് എവിടെയാണ് എന്ന് കൃത്യം പറയാൻ പറ്റുന്നില്ല. ആക്ച്വലി കുറവൻ കോണത്താണ് വീട്. എന്റെ മനസ്സിൽ മുഴുവൻ കണ്ണൻ മൂല എന്നും.

അത് പോകട്ടെ . അങ്ങനെ ശനിയാഴ്ച്ച ആഘോഷമായീ ഞാനും അനിഷയും അച്ചുവും കിച്ചുവും കൂടി യാത്ര ആയീ.

വഴി നീളെ ഡോക്ടറുടെ കേമത്തരങ്ങൾ ആണ്  അവരുടെ സംസാരം.

ഞാൻ വീണ്ടും ചോദിച്ചു : എടി എത്ര രൂപ ആകും.

അവൾ : ഞാൻ 100 തവണ പറഞ്ഞതല്ലേ അതികം ഒന്നും ആകത്തില്ല എന്ന്. 

ഞാൻ ഡോക്ടറോട് ചോദിക്കുകയും ചെയ്തു . അവർ പറഞ്ഞത് വച്ച് നോക്കുക ആണെങ്കിൽ ഒരു 700 തൊട്ടു 1000 വരെ പ്രദീക്ഷിക്കാം .

എനിക്കും തോന്നി ശരിയായിരിക്കും. ഇനിയും അവളോട് ഇത് ചോദിച്ചു അവളുടെ മൂട് തിരിക്കേണ്ട.

കിച്ചു ആണെങ്കിൽ തിരിച്ചുവരുമ്പോൾ കേറണ്ട ഹോട്ടലിനെ പറ്റിയും കഴിക്കേണ്ട ഫുഡിനെ പറ്റിയും വാ തോരാതെ സംസാരിച്ചുകൊണ്ടു ഇരിക്കുക ആണ്.

അങ്ങനെ ഞങ്ങൾ കറങ്ങി തിരിഞ്ഞു ഡോക്ടറുടെ വീട്ടിൽ എത്തി . അവിടെ ഒരു പ്രായമായ രോഗിയെ നേഴ്സ് നോക്കികൊണ്ട്‌ ഇരിക്കുന്നു. ഞങ്ങളോട് ഇരിക്കാൻ പറഞ്ഞു.

ഞാൻ : എടി നിന്റെ കൈയിൽ രൂപ ഉണ്ടല്ലോ. ഞാൻ കുറച്ചു ദൂരയാ പോകുന്നത്. കാറ് എടുക്കുന്നില്ല ഓട്ടോയിൽ ആണ് പോകുന്നത്. അതുകൊണ്ടാ ചോദിക്കുന്നത്.

അവൾ : ഒന്ന് പോയീ തരാമോ . നൂറു പ്രാവിശ്യം പറഞ്ഞാലും തലയിൽ കേറില്ല എന്ന് വച്ചാൽ.

ഞാൻ ഒന്ന് പറയാതെ റോഡിലേക്ക്  നടന്നു. ഓട്ടോ പിടിച്ചു കുറവങ്കോണത്തിനു പകരം കണ്ണൻ മൂലയിലേക്ക് പോയീ.
പ്രധാന പ്രശ്നം അവരുടെ ഫോൺ നമ്പർ ചേഞ്ച് ആയതാണ്. അമേരിക്കയിൽ വിളിച്ചിട്ടു കിട്ടുന്നില്ല.

എന്റെ ധൈര്യം എനിക്ക് സ്ഥാലം കണ്ടാൽ അറിയാം. ഓട്ടോക്കാരൻ ചോദിച്ചു സാറെ ഇതാണോ സ്ഥലം . ഞാൻ പറഞ്ഞു അല്ല കുറച്ചു കോടി പോയി നോക്കാം.

പെട്ടന്ന് കിച്ചുവിന്റെ ഫോൺ വന്നു 
കിച്ചു: അപ്പ അപ്പ എവിടാ 
ഞാൻ: ഓട്ടോയിൽ പോയ്‌കൊണ്ടിരിക്കുക .
കിച്ചു:  അപ്പ  ഡോക്ടർ വന്നു. ഒന്ന് കാണണം അവരെ ചെറുപ്പകാരിയെ  പോലെ ഉണ്ട്  പക്ഷെ 65 വയസു ഉണ്ട്.

കിച്ചു ആണ് വീട്ടിലെ  എന്റെ  SPY . എന്ത് സംഭവിച്ചാലും അപ്പോൾ തന്നെ രഹസ്യമായീ  അവൾ എന്നെ അറിയിക്കും . അവൾ എന്നെ പല ആപത്തിൽ നിന്നും രക്ഷിച്ചിട്ടുണ്ട് 

ഞാൻ:  എന്നിട്ടു അച്ചിവിനെ പരിശോധിച്ചോ.
കിച്ചു: ഇല്ല തുടങ്ങാൻ പോകുക .

പെട്ടന്ന് ഞാൻ ഓർത്തു ദൈവമേ കൂട്ടുകാരൻ താമസിക്കുന്ന സ്ഥലത്തിന് അടുത്തല്ലേ കവടിയാർ. ഞാൻ പെട്ടന്ന് ഓട്ടോ കാരനോട് പറഞ്ഞു മാഷെ ഞാൻ പറയുന്ന സ്ഥലത്തെ കാവടിയാറിനു അടുത്താണ്. 

അപ്പോളാണ് ഓട്ടോക്കാരൻ  പറയുന്നത് സാറെ നമ്മൾ ഓപ്പോസിറ്റ സൈഡിലേക്ക് ആണ് പോയത് സാറ് ഉദ്ദേശിക്കുന്നത് കുറവങ്കോണം ആണോ.

ഞാൻ: എസ് എസ് അത് തന്നെ സ്ഥലം .

ഓട്ടോക്കാരൻ : സാറെ നമ്മൾ ഒത്തിരി ഇങ്ങു പൊന്നു സാറ്  പറഞ്ഞ സ്ഥലത്തേക്ക് ഇനിനിയും ഒത്തിരി പോകാൻ ഉണ്ട് .

ഞാൻ: എങ്കിൽ പരുപാടി ഡ്രോപ്പ് ചെയ്‌യാം. എന്നെ ജഗതിയിൽ തന്നെ കൊണ്ട് വിട്.

അങ്ങനെ പട്ടി ചന്തക്കു  പോയത് പോലെ ഞാൻ തിരിച്ചു വരിക ആണ്.

പെട്ടന്ന് കിച്ചിവിന്റെ ഫോൺ എനിക്ക് വന്നു

കിച്ചു അല്പം പരിഭ്രമത്തോടെ : അപ്പ അപ്പ എവിടാ.

ഞാൻ : തിരിച്ചു വന്നുകൊണ്ടിരിക്കുക. എന്താ കാര്യം.  നീ അമ്മയുടെ  കൈയിൽ ഫോൺ കൊട്.

കിച്ചു: 'അമ്മ പറഞ്ഞു ഞാൻ സംസാരിച്ചാൽ മതി എന്ന് .

ഞാൻ: അതെന്താ 

കിച്ചു : എനിക്ക് അറിയില്ല. അപ്പ വേഗം വാ.

എനിക്ക് എന്തോ പന്തികേട് തോന്നി.

ഞാൻ: എടി അച്ചുവിന്റെ കൈയിൽ കൊട്. ഡോക്ടർ പരിശോധിച്ചോ. അവര് എന്ത് പറഞ്ഞു.

കിച്ചു: പരിശോധന കഴിഞ്ഞു. അവർ രണ്ടുപേരും ഡോക്ടറുടെ മുറിയിൽ ഇരിക്കുക . അപ്പ വേഗം വാ.

ഞാൻ: എടി കാര്യം പറ. എനിക്ക് പറക്കാൻ ഒക്കില്ല . നീ അമ്മേടെ കൈയിൽ phone കൊട് . 

കിച്ചു: അപ്പ 'അമ്മ പറയുന്നത് ഞാൻ സംസാരിച്ചാൽ മതിയെന്നാണ് 

ഞാൻ: അവൾക്കു കൊഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ.

കിച്ചു :ഇല്ല കുഴപ്പം ഒന്നും ഇല്ല.

ഞാൻ : പിന്നെ എന്താണ് ഈ തിടുക്കം. നിങ്ങൾ അവിടെ സമാധാനമായീ  ഇരിക്ക്.

കിച്ചു: അല്ലപ്പാ ഡോക്ടർക്ക് ഏതോ മീറ്റിംഗിന് പോകണം.

ഞാൻ: അതിനു ഞാൻ വന്നിട്ട് ഏന്തി ചെയ്യാനാ. ഡോക്ടർ പൊയ്ക്കോട്ടേ. നിങ്ങൾ വെളിയിൽ വെയിറ്റ് ചെയ്യ്.

അപ്പോൾ അതാ അച്ചു ഫോൺ എടുത്തു

അച്ചു: അപ്പ വേഗം വാ.

എനിക്ക് ദേഷ്യം വന്നു 

ഞാൻ: എന്താടി കാര്യം.

അച്ചു: അപ്പ അമ്മേടെ കൈയിൽ രൂപ ഇല്ല.

ഞാൻ: എന്നുവച്ചാൽ . എന്റെ ശ്വാസം നിന്നോ എന്ന് സംശയം. 
അവൾ ഇനിയും രൂപ എടുത്തില്ല. അതോ വഴിക്കു ഹോട്ടലിൽ കയറിയപ്പോൾ അവിടെ എങ്ങാനും കളഞ്ഞോ. കർത്താവെ ചതിച്ചോ. 

ഞാൻ: അവൾ പറഞ്ഞത് അവൾ എടുക്കും എന്നാണല്ലോ.

അച്ചു: അല്ലപ്പാ അമ്മേടെകൈയിൽ 2000 രൂപയെ ഉള്ളു.

ഞാൻ: എന്നുവച്ചാൽ 

അച്ചു: മരുന്നിനു 6500 രൂപ ആയീ. അപ്പ വേഗം വന്നു 4500 കൂടി തന്നാലേ മരുന്ന് വാങ്ങാൻ പറ്റുള്ളൂ. രൂപ കിട്ടിട്ടേ ഡോക്ടർ പോകാത്തൊള്ളൂ.

ഞാൻ കുറച്ചു സമയം ബ്ലാങ്ക് ആയീ . അപ്പോഴേക്കും ഓട്ടോക്കാരൻ എന്നെ ഡോക്ടറുടെ വീടിനു അടുത്ത് വിട്ടു .

ഞാൻ ചെല്ലുമ്പോൾ കണ്ട കാഴ്ച നിങ്ങൾ ഒന്ന് കാണേണ്ടതായിവരുന്നു.

ഡെഡ് ബോഡിക്കു ചുറ്റും ആളുകൾ സങ്കടത്തോടെ ഇരിക്കുന്നത് പോലെ അനുഷയുടെ കൂട്ടു ഒരാളും  രണ്ടു മക്കളും വെളിയിൽ സിറ്റ് ഔട്ടിൽ മരുന്നിനു ചുറ്റും ഇരിപ്പുണ്ട്.

ഒരു ചെറിയ കുട്ടി സഞ്ചി നിറയെ മരുന്നുകൾ.

എന്നെ കണ്ടതും കിച്ചു ഓടിവന്നു  കൈനീട്ടി .

ഞാൻ ഒന്നും പറയാതെ 4500 രൂപ എടുത്തു കൊടുത്തു.

അനീഷ നോക്കിയിട്ടു കാണുന്നില്ല . ഞാൻ അവിടെ ഇരുന്ന ആളെ സൂക്ഷിച്ചു നോക്കിയപ്പോൾ അല്ലെ മനസ്സിൽ ആയതു അത് അനീഷ തന്നെ . മരുന്നിന്റെ വില കണ്ട ഷോക്കിൽ വിളറി വെളുത്ത തുടുത്തു നല്ല മദാമ്മ പോലെ 
ഇരിക്കുന്നു. അതിലും ഉപരി എന്റെ മുന്നിൽ സ്വല്പം കൊച്ചയതിന്റെ വളിപ്പും ഉണ്ട് .

അവൾ അകത്തു കയറി പൈസ കൊടുത്തു. എന്നെ ഡോക്ടറെ പരിച
യ പെടുത്തി.

ഞാൻ : ഡോക്ടറെ ഇനിയും മരുന്ന് കഴിക്കേണ്ടി വരുമോ.

ഡോക്ടർ അതി സന്തോഷത്തോടെ : തീർച്ചയായും ഒരു ആറു മാസത്തേക്ക് കൂടി കഴിക്കേണ്ടി വരും. അത് കഴിഞ്ഞേ എന്തെങ്കിലും പറയാൻ ഒക്കു. 

പക്ഷെ  ഞാൻ കേട്ടത് ഇങ്ങനെ ആണ് എന്നാണ് എനിക്ക് തോന്നുന്നത് . 

കുറഞ്ഞത് ആറു മാസത്തേക്ക് കൂടി നിങ്ങളെ ഞാൻ മുടിച്ചു തേച്ചു കഴുകും . അത് കഴിഞ്ഞു നീയൊക്കെ വന്നാൽ വീണ്ടും  കഴുകി വെളിപ്പിക്കും .

ഇപ്പോൾ എന്റെ നിറം സായിപ്പിന്റെ പോലെ ആയീ.

അനീഷ എന്നെ നോക്കാതെ മുറ്റത്തെ ചെടിയേൽ നോക്കി നിൽക്കുക ആണ്.

ഞാൻ ഗമയിൽ അവളെ നോക്കി :
അവൾ : ഞാൻ അറിഞ്ഞോ ഇത്രയും ആകുമെന്ന് . എന്നാലും സാരമില്ല സൂപ്പർ ഡോക്ടർ ആണ് . അവർ ചോദിച്ചതെല്ലാം ഇവൾക്കുണ്ട്. കമ്പ്ലീറ്റ് നേരെ ആക്കി തരാം എന്ന് പറഞ്ഞു .

ഞാൻ: ഹി ഹി ഹി 
അവൾ: എന്തിനാ ഇങ്ങനെ കിടന്നു ഇളികുന്നത് .

ഞാൻ : 6500  എങ്ങനാടി 700 കൂടിവന്നാൽ 1000 ആകുന്നതു. എന്റെ ബുദ്ധി പ്രവർത്തിച്ചില്ലായിരുന്നു എങ്കിൽ നാറി പോയേനെ.എന്തടി  അവിടെ സംഭവിച്ചത്.

കിച്ചു: അപ്പ അത് 

അച്ചുവും അനിഷയം ഒന്നിച്ചു: നീ ഒന്ന് മിണ്ടാതെ ഇരിക്കാമോ.          

അച്ചു പതിയെ കഥ പറഞ്ഞു തുടങ്ങി.

ഡോക്ടർ വന്നതും അവർ മൂന്നുപേരും സന്തോഷത്തോടെ അകത്തേക്ക് ചെന്നു.

ഡോക്ടർ : മോൾക്ക് ക്ഷീണം ഉണ്ടോ 
അച്ചു : ഉണ്ട് 

അപ്പോൾ അവർ ഒരു മരുന്ന് എടുത്തു മേശപ്പുറത്തു വച്ചു.
അച്ചു പതിയെ അതിന്റെ വില നോക്കി . കുഴപ്പം ഇല്ല.

ഡോക്ടർ : മോൾക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ചിലപ്പോൾ ശർദിക്കാൻ തോന്നാറുണ്ടോ 

അച്ചു : ഉണ്ട് 

അപ്പോൾ അവർ വേറെ ഒരു മരുന്ന് എടുത്തു മേശപ്പുറത്തു വച്ചു.
അച്ചു അതിന്റെ വില നോക്കി . വലിയ കുഴപ്പം ഇല്ല.

അനീഷ ആണെങ്ങിൽ ഡോക്ടർ ഒരോന്നു ചോദിയ്ക്കാൻ ഡോക്ടറെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു.

ഡോക്ടർ : മോൾക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഉടനെ ടോയ്‌ലെറ്റിൽ പോകാൻ തോന്നാറുണ്ടോ 

അപ്പോൾ അനീഷ ചാടിക്കേറി പറഞ്ഞു : ഉണ്ട് ഉണ്ട് 

അച്ചു : ഉണ്ട് 

 ഇതു കേട്ടപ്പോൾ ഞാൻ അവരോടു പറഞ്ഞു ഈ പറഞ്ഞ ലക്ഷണങ്ങൾ എല്ലാം നമ്മുടെ മുത്തിനും (അകത്തു വളർത്തുന്ന  പട്ടി) ഉണ്ടല്ലോ. അവനാണെങ്കിൽ അകത്തു ശർദിചു തൂറി പെടുക്കുന്നതു ആണ് ഇഷ്ടം. അവന്റെ വിചാരം മിറ്റം വീടിനു അകവും വീടിന്റെ അകം മിറ്റവും ആണെന്ന് ആണ്.    

ഉടനെ അനീഷ : അതുപോലെ അല്ല ഇത് .

ഞാൻ: പോട്ടെ എന്നിട്ടു .

അച്ചു : അങ്ങനെ ഡോക്ടർ ചോദിച്ച എല്ലാം എനിക്ക് ഉണ്ട് ഓരോ ചോദ്യത്തിനും ഓരോ മരുന്ന് മേശപ്പുറത്തു അവർ വയ്ക്കും.

അതിന്റെ വില അപ്പോൾ തന്നെ അച്ചു കൂട്ടും. അങ്ങനെ കൂട്ടി
കൂട്ടി  അച്ചിവിന്റെ മുഖം വിളറി വെളുത്തു.

അപ്പോൾ ഡോക്ടർ: മോളുടെ മുഖത്ത് നല്ല വിളർച്ച ഉണ്ടല്ലോ. അവർ വേറെ ഒരു മരുന്നുകൂടി മേശപ്പുറത്തു വച്ചു.

അതോടെ അച്ചു പൂർണമായും മദാമ്മ ആയീ.
അപ്പോൾ ഡോക്ടർ അകത്തേക്ക് പോയീ.

അനീഷ: എന്താടി 
അച്ചു : അമ്മെ പ്രശ്‌നമ 
അനീഷ: എന്ത് പ്രശ്നം 
അച്ചു : അമ്മെ വില വളരെ കൂടുതലാ 
അനീഷ: എത്ര
അച്ചു: ഇപ്പോൾ തന്നെ 6000  കഴിഞ്ഞു 
ഇപ്പോൾ അനിഷയുടെ നിറം പുട്ടി തേച്ച ഭിത്തി പോലെ ആയീ.

ഡോക്ടർ വന്നു: ആഹാ നിങ്ങള്ക്കും നല്ല വിളർച്ച ഉണ്ടല്ലോ .

അനീഷ: ഇല്ല ഇല്ല ഇല്ല . ഒന്നും ഇല്ല.

അങ്ങനെ 6500  രൂപയുടെ ബില്ലുമായീ സിറ്റ് ഔട്ടിൽ ഇരിക്കുക ആണ്.
ഞാൻ മുഴുവൻ തുകയും ഡോക്ടർക്ക് കൊടുത്തു. എന്നിട്ടു അവിടെ നിന്ന് ഇറങ്ങി.
  
എനിക്ക് ചിരി വന്നിട്ട് വയ്യ . എങ്ങനെ ഡോക്ടറുടെ മുന്നിൽ നിന്നും ചിരിക്കും. 
അനിഷക്കു അന്നെങ്കിൽ  എന്നെ അരക്കാൻ   ഉള്ള ദേഷ്യത്തോടെ ഇരിക്കുക ആണ്. അച്ചു എന്ത് പറയണം എന്ന് അറിയാതെ ഇരിക്കുക ആണ്.

അപ്പോൾ എന്റെ SPY  കിച്ചു: അപ്പ നമ്മക്ക്  ZAMZAM ലേക്ക് (അതായത് അവളുടെ പ്രിയപ്പെട്ട ഹോട്ടലിലേക്ക് ) പോകാം എന്ന് പറഞ്ഞു 

അതുകേട്ടതും അനീഷ : എങ്ങും പോകുന്നില്ല തട്ട് അടിച്ചിട്ട് വീട്ടിൽ പോകാം .
അപ്പോൾ ഞാൻ ഇതുതന്നെ അവസരം എന്ന് തോന്നിയത് കൊണ്ട് ഇങ്ങനെ പറഞ്ഞു: കിച്ചു അപ്പ വാക്ക് പറഞ്ഞ അമ്മയെ പോലെ അല്ല. പറഞ്ഞ പറഞ്ഞതാ. നമ്മുക്ക് സംസം ഹോട്ടലിലേക്ക് തന്നെ പോയീ ഒന്ന് അടിച്ചു പൊളിക്കാം .

കിച്ചു ഹാപ്പി 

അനിഷയും അച്ചുവും ആകാശത്തോട്ടു നോക്കിരിക്കുന്നു .

ഞാൻ അവളെ ഒന്ന് പാളി നോക്കി. വളിപ്പ്  ഉണ്ടെകിലും  അവൾ ഇപ്പോൾ പതിയെ ചിരിക്കാൻ തുടങ്ങി. ഞാൻ പതിയെ ഒന്ന് ചൂടാക്കി കിലുക്കത്തിലെ ഡയലോഗ് ഒന്ന് മാറ്റി.

ഹും 2000 ഉലുവയും കൊണ്ട് ജഗതി (ഡോക്ടറുടെ വീട് ഇരിക്കുന്ന സ്ഥലം) തെണ്ടാൻ വന്നിരിക്കുന്നു .

അനീഷ: ഒന്ന്  പോടാ അവുടുന്നു. എന്ത് വന്നാലും കാര്യം സാധിച്ചല്ലോ.

ഞാൻ: സാധിച്ചു സാധിച്ചു.

സത്യം പറയാമല്ലോ ഞങൾ എല്ലാവരും ആ യാത്രയും ഡോക്ടറുടെ പരിശോധനയും വന്ന ചളിപ്പും എല്ലാം ആസ്വദിച്ച് തിരികെ വീട്ടിൽ എത്തി.

ഇനിയും രഹസ്യം : ഞാൻ എങ്ങനെ രക്ഷപെട്ടു.

വെള്ളിയാഴ്ച  വൈകുന്നേരം ഞാനും എന്റെ ക്ലോസ് ഫ്രണ്ട്‌സ് ഉം കൂടാറുണ്ട് . അപ്പോൾ ഞാൻ ഈ വിഷയം എടുത്തിട്ടു. ഞങ്ങൾ എല്ലാവരും കൂടി ആലോചിച്ചപ്പോൾ ഒരു 15000 രൂപ എടുക്കുന്നത് ആണ് നല്ലതു എന്ന് തോന്നി. 

അങ്ങനെ ഞാൻ 15000  രൂപ  എടുത്തിരുന്നു.

വീട്ടിൽ വന്നതും പ്രിൻസിലിയുടെ വിളി വന്നു:
പ്രിൻസിലി: പോയോ സെൻച
ഞാൻ: പോയേ
പ്രിൻസിലി: എന്നിട്ടു 
ഞാൻ: ഒരു കഥയാ;
കഥ കേട്ടതും പ്രിൻസിലി പൊട്ടിചിരിച്ചതും ഒന്നിച്ചു ആയിരുന്നു.
പെട്ടന്ന് ഞാൻ പൊട്ടി ചിരിച്ചു . പക്ഷെ പ്രിൻസിലി മൗനമായീ .
കാരണം പ്രിൻസിലിക്കും ഇതുതന്നെ ആണെല്ലോ വരൻ പോകുന്നത് എന്നോർത്ത് ഞാൻ ചിരിച്ചത്.

ദൈവമേ എനിക്ക് എത്ര ആകും എന്നോർത്തു പ്രിൻസിലി മൗനം ആയതും . പിന്നെ വീണ്ടും ഞങൾ ഒന്നിച്ചു ചിരിച്ചു.

ഞാൻ:  പ്രിൻസിലി ഓൾ ദ  ബെസ്റ്.
പ്രിൻസിലി: താങ്ക് യു .

അപ്പോൾ അകത്തുനിന്നു ഒരു ഫോൺ സംഭാഷണം കേട്ടു:
അനീഷ : ഉഗ്രൻ ഡോക്ടര് ആണ് 
റോഷിൻ  ഇങ്ങനെ ആയിരിക്കണം ചോദിച്ചത് :  ആണോ.
അനീഷ : ആണ് . പക്ഷെ രൂപ കൂടുതൽ എടുത്തോണം.
ഞാൻ : എടുത്തോണം എടുത്തോണം . അല്ലെങ്കിൽ അവര്  കോണകം വരെ അഴിച്ചു എടുക്കും.

പിന്നെ കുറെ നാളത്തേക്ക് എല്ലാരും എല്ലാം മറന്നു . ഞങൾ ഇടക്ക് ഇടക്ക് മരുന്ന് അവരുടെ കൈയിൽ നിന്ന് വാങ്ങാറുണ്ട്.

അങ്ങനെ  ഇരിക്കുമ്പോൾ അതാ മച്ചാൻ രാജേഷ് വരുന്നു.
മച്ചാൻ: മച്ചാനെ എങ്ങനാ ഞാൻ നാളെ വരുന്നുണ്ട്. നമ്മുക്ക് കൂടെണ്ടേ.

ഞാൻ : പിന്നെ കൂടണം.
അങ്ങനെ ഞാൻ മച്ചാനെ കൊച്ചിയിൽ നിന്ന് വണ്ടിയിൽ കൊണ്ട് വരിക ആണ്.
ഞാൻ: എന്താ മച്ചാനെ പെട്ടന്ന് 
മച്ചാൻ: കോൺഫ്രൻസ് ഉണ്ടായിരുന്നു .
ഞാൻ: ഓഹോ 
മച്ചാൻ: പിന്നെ വേറെ ഒരു കാര്യവും ഉണ്ട് .
ഞാൻ: എന്തുവാ 
മച്ചാൻ: അത് കവിതയും അനിഷയും സംസാരിച്ചിരുന്നു. ക്ലോറോഫിൽ കഴിച്ചാൽ എല്ലാം ശരിയാകും എന്ന് അനീഷ പറഞ്ഞു.

ഞാൻ: ക്ലോറോഫോം ആയിരുന്നു എങ്കിൽ വലിയ കൊഴപ്പം വരില്ലായിരുന്നു .

മച്ചാൻ പൊട്ടിചിരിച്ചുകൊണ്ടു:    ശരിക്കും ഇത് കൊള്ളാം മച്ചാനെ.

ഞാൻ : മച്ചാൻ ഇത് എങ്ങനെ അറിഞ്ഞു .

മച്ചാൻ: അനിഷയും റോഷിനും പറഞ്ഞത് അനുസരിച്ചു ഞാൻ നെറ്റിൽ തപ്പി , ദുബൈയിൽ നിന്ന് 6000  രൂപയുടെ ക്ലോറോഫിൽ കഴിച്ചു . നല്ല ആരോഗ്യം . 

അങ്ങേയെങ്കിൽ ഈ ഡോക്ടറെ കണ്ടു കവിതക്കും , അമ്മുവുനും ചിന്നുവിനും , സോയ്‌ക്കും കൂടി ഈ മരുന്ന് മേടിച്ചാലോ എന്ന് ചിന്തിക്കുക 

ഞാൻ: എങ്കിൽ അവരിൽ നിർത്തേണ്ട. രണ്ടു മൂന്ന് അറബികൾക്കും കൂടി അങ്ങ് മേടിക്കാം.

ഞങ്ങൾ അങ്ങനെ സംസാരിച്ചു സംസാരിച്ചു ആലപ്പുഴ ബജി കടയിൽ എത്തി ബജി അടിക്കാൻ തുടങ്ങി. അപ്പോൾ തന്നെ മച്ചാൻ മച്ചാന്റെ ഐഫോണിൽ സെൽഫി എടുത്തു whatsaappu മച്ചാൻ ഗ്രൂപ്പിൽ ഇട്ടു.

അതാ റോഷിന്റെ  കമന്റ്  എത്തി കഴിഞ്ഞു.

റോഷിൻ: രണ്ടു പേരും കൂടി കറങ്ങി നടക്കുക ആണ് അല്ലെ   

അങ്ങനെ ഞങൾ വീട്ടിൽ എത്തി. മച്ചാൻ പറഞ്ഞത് അനുസരിച്ചു ഡിന്നറിനു ഞങൾ എല്ലാവരും കൂടി ഇരവിയിൽ കൂടി. അവിടെ വച്ചു മച്ചാന് എങ്ങനാ ജഗതിയിലെ ഡോക്ടറുടെ വീട്ടിൽ പോകേണ്ടത് എന്ന്  ഞാൻ പറഞ്ഞു കൊടുത്തു.

മച്ചാൻ: സംഗതി ഏതായാലും കൊള്ളാം. ക്ലോറോഫിൽ കഴിച്ചതിനു ശേഷം വയറു  ഒക്കെ നല്ലതായീ.
അനീഷ: സെൻച കേട്ടു പഠിക്ക്;
ഞാൻ : ഓ ഞാൻ ഇങ്ങനെ  കഴിഞ്ഞോളം.
മച്ചാൻ : എന്നാലും ഇത്രയും വില വരുമോ.
അനീഷ: വരും വരും.
പിന്നെ മരുന്നിന്റെ വിശേഷവും.
1 . ക്ലോറോഫിൽ.
2 . തേനീച്ചയുടെ വാക്സ്.
3 . വേറെ ഏതാണ്ടൊക്കെ.

ഇതിൽ പ്രധാനം വിളർച്ച മാറാൻ ഉള്ള മരുന്നാണ്. കാരണം ആരും ഒന്ന് വിളറും. ഏതു അസുഖത്തിനും  അവർ ഇത് കൂടി കൊടുക്കും എന്ന് തോന്നുന്നു.

അങ്ങനെ ഒരു ദിവസം രാവിലെ മച്ചാനും അമ്മയേയും കൂടി യാത്രയായീ.
ഞാൻ ഇടയ്ക്കു വിളിച്ചു വഴി കറക്റ്റ് ആണോ എന്ന് അന്വേഷിക്കുന്നുണ്ട്.

തപ്പി പിടിച്ചു അവർ ഡോക്ടറുടെ അടുത്ത് എത്തി.
ഒരു  കെട്ടു  മരുന്നും ചുമന്നു വീട്ടിൽ എത്തി 

അന്ന് രാത്രി ഞങ്ങൾ വീണ്ടും ഡിന്നറിനു കൂടി.

അപ്പോൾ മച്ചാൻ വളരെ സാവധാനം അവർ പോയതും ഡോക്ടറെ കണ്ടതുമായ വിവരങ്ങൾ ഞങ്ങളോട് ഉണ്ണുന്ന ടൈം വിവരിക്കുക ആണ്.

ഡോക്ടർ ഓരോ മരുന്നും എടുത്തു മേശപ്പുറത്തു വെക്കുക ആണ്.
പുറകെ ചോദ്യങ്ങളും ഉണ്ട്.

മച്ചാൻ ആണെങ്കിൽ അച്ചുവിനെ പോലെ  ഓരോ മരുന്നിന്റെയും വില കൂട്ടുകയാണ് . 

അപ്പോളാണ് അമ്മ മരുന്നിന്റെ വില തിരക്കുന്നതു.

മച്ചാൻ വില പറഞ്ഞതും അമ്മയുടെ മുഖം ആകെ വാടി ഒരുമാതിരി പനി പിടിച്ചത് പോലെ ആയീ.

ഡോക്ടർ: അയ്യോ  എന്താ അമ്മയുടെ മുഖത്ത് നല്ല ക്ഷീണം ഉണ്ടല്ലോ . പുള്ളിക്കാരി അമ്മക്ക് ക്ഷീണത്തിനു ഉള്ള മരുന്ന് എടുക്കാൻ തുടങ്ങുകയും മച്ചാൻ ഡോക്ടറോട് ഒരു കാര്യം പറഞ്ഞു 

അതൊരു കാര്യം തന്നെ ആണ് 

മച്ചാൻ ഇത് പറഞ്ഞതും ഞാൻ പൊട്ടി പൊട്ടി ചിരിച്ചതും ഒന്നിച്ചായിരുന്നു. ആദ്യം ഞാൻ ചിരിക്കുന്നത് എന്തിനാണ് എന്ന് മച്ചാണോ അമ്മക്കോ അനിഷക്കോ അച്ചുവിനോ കിച്ചുവിനോ മനസ്സിൽ ആയില്ല. 

മച്ചാൻ അത്ര സീരിയസ് ആയിട്ട് ആണ് അത് പറഞ്ഞത് 

പിന്നെ പെട്ടന്ന് മച്ചാൻ ചിരിച്ചു , തുടർന്ന് anisha ചിരിച്ചു , പിന്നെ അന്തം വിട്ടിരിക്കുന്ന 'അമ്മ ചിരിച്ചു . പിന്നെ ഒരു കൂട്ട ചിരി ആയിരുന്നു. 
  
മച്ചാൻ പോലും ഇത് ഞങളുടെ അടുത്ത് പറയുമ്പോൾ അതിന്റെ  തനി മീനിങ് മനസ്സിൽ ആക്കിയിരുന്നില്ല.

മച്ചാ പറഞ്ഞത് ഇതായിരുന്നു .

മച്ചാൻ : ഡോക്ടറെ അത് ക്ഷീണം ഒന്നും അല്ല. അവർക്കി മുഖം കുടുംബപരമായിട്ടു തന്നെ ഉള്ളതാ.

എന്ന് പറഞ്ഞാൽ ഈ കരഞ്ഞോണ്ടിരിക്കുന്ന  ഈ മുഖം എന്ന് അർഥം. 

എങ്ങനെ ചിരിക്കാതിരിക്കും. എന്നിട്ടു ഈ പറഞ്ഞതിന്റെ സീരിയസ്നെസ്സ്  മനസിലാക്കാതെ വീണ്ടും പറഞ്ഞതാണ് ചിരി മൂക്കാൻ കാരണം. 

മച്ചാൻ : അല്ലെങ്കിൽ  ചെങ്ങന്നൂരെ രാജമ്മമ്മേ ഒന്ന് നോക്കിക്കേ.

ഡോക്ടറുടെ ഒരു മരുന്ന് ഒഴിവാക്കാൻ ഓരോരുത്തർ കാണിക്കുന്ന പണിയേ.

ഇത് കുടുംബപരമായിട്ടു ഉള്ള മോന്ത ആണെന്ന്.

ഞാൻ നിർത്തുന്ന . 

ഉടനെ അടുത്ത ബ്ലോഗ്. 
ചെറിയതു                    

ഏത്തക്ക തൊലി