മകൾ : അപ്പാ എനിക്ക് റബ്ബർ, പെൻ പേപ്പർ ഒക്കെ വേണം.
ഭാര്യ : എനിക്ക് ചാർട്ട് പേപ്പറും വേണം.
ഇളയ മകൾ: ക്രയോനൻസ് വേണം.
ഞാൻ : ഓകെ , ഓകെ, ഇപ്പോൾ തന്നെ പോയേക്കാം.
ഞാൻ നേരെ പേപ്പർ മാര്ട്ടിലേക്ക് ചെന്നു . തിരുവല്ല മൈതാനത്തിന്റെ അടുത്താണ് ഈ കട.
കടയിൽ വലിയ തിരക്ക്. തിരക്ക് ഒഴിയെട്ടെ എന്നു വിചാരിച്ചു ഞാൻ മൈതാനത്തേക്ക് നോക്കി നിന്നു.
അവിടെ വെളിയിൽ ഒരാൾ തന്റെ ഭാര്യയെ സ്കുട്ടെർ പഠിപിക്കാൻ നോക്കുന്നു. എനിക്ക് ചിരിവന്നു
അതു നോക്കി നിന്നപ്പോൾ ഒരു ഓർമ എന്നെ പഴയ ഒരു സംഭവത്തിലേക്ക് കൂട്ടി കൊണ്ടുപോയീ.
1997 മാർച്ച് മാസം .
എന്റെ വലിയ ഒരു ആഗ്രഹം ആയിരുന്നു ഭാര്യ ഏതെങ്കിലും വണ്ടി ഓടിക്കുക എന്നത്.
എന്റെ കല്യാണം കഴിഞ്ഞ സമയം. ഞാൻ ഒരു സ്കൂട്ടെർ വാങ്ങി. എന്നും രാവിലെ അവളും ഞാനും അതിൽ കയറി എങ്ങോട്ടെങ്ങിലും ഒക്കെ ഓടിക്കാൻ പോകും. സ്ഥിരം റൂട്ടും ഉണ്ട്. അതിൽ ഒന്നാണ്
തിരുവല്ല - കവിയൂർ - ചങ്ങനാശേരി - തിരുവല്ല.
സമയം കിട്ടുമ്പോൾ എല്ലാം അവളുടെ ചില കൂട്ടുകാരികൾ അവളെ വിളിച്ചു ഉപദേശിക്കാരുണ്ടായിരുന്നു.
എനിക്ക് എതിരെ ആണ് main ഉപദേശം.
കൂട്ടുകാരി : എടി ഞാൻ പറഞ്ഞില്ലേ ശരിയാകുക ഇല്ലാ എന്ന്. ഭർത്താക്കെന്മാർ പഠിപിച്ചാല്ലേ ശരിയാകുക ഇല്ല. നീ ഡ്രൈവിംഗ് സ്കൂളിൽ പോയി പഠി ച്ചിരുന്നുയെങ്ങിൽ എമ്പണ്ടേ പഠിച്ചേനെ.
അവൾ : ശരിയാ.
ഞാൻ ആണെ ങ്കിൽ അവളെ ചിലപ്പോൾ പൊട്ടത്തരം കാണിക്കുന്നതിന് പിടിച്ചു വെരുട്ടും. അവൾക്കു അത് തീരെ ഇഷ്ടമല്ല.
ഒരു വിധത്തിൽ അവളെ ഞാൻ ഓടിക്കാൻ പഠിപ്പിച്ചു.
ഇനിയും ലൈസൻസ് എടുക്കുക എന്നാ കടമ്പ ഉണ്ട്. അതുകേട്ടപ്പോൾ തൊട്ടു അവൾക്കു എന്നോട് ഒരു തരം ദേഷ്യം തുടങ്ങി. ചുരുക്കം പറഞ്ഞാൽ അവൾക്കു വണ്ടി ഓടിക്കേണ്ട. എന്റെ പുറകില ഇരുന്നു പോയാൽ മതി.
അങ്ങനെ ലൈസൻസ് എടുക്കണ്ട ദിവസം വന്നു.
ഞാൻ : ഇന്നാണ് ലൈസൻസ് ടെസ്റ്റ് വേഗം ഒരുങ്ങി വാ.
ഭാര്യ: ഇന്ന് ഒക്കില്ല നാളെ ആവട്ടെ.
ഞാൻ : നാളെ ഒന്നും ഇല്ല. ലൈസൻസ് ടെസ്ടിനു ചില ദിവസങ്ങൾ ഉണ്ട്. അതുകൊണ്ട് വേഗം കുളിച്ചു റെഡി ആയിട്ടു വാ .
ഭാര്യ: എങ്കിൽ അടുത്ത മാസം പോകാം.
ഞാൻ : ഒന്നും ഇല്ല. ഇന്നു തന്നെ എടുക്കണം.
ഭാര്യ: എനിക്ക് വണ്ടി ഓടിക്കണ്ട.
ഞാൻ : ഓടിച്ചേ പറ്റു. വേഗം റെഡി ആക്.
എന്റെ അമ്മ: ചെല്ല് മോളെ. ഒന്നുകില്ലേൽ നിനക്ക് ആരുടേയും സഹായമില്ലാതെ പോകാമല്ലോ.
ആങ്ങനെ ഭാര്യ മനസില്ലാമനസോടെ റെഡി ആയിട്ട് വന്നു.
ഞങ്ങൾ രണ്ട് പേരും കൂടി നേരെ പബ്ലിക് stadium ലക്ഷിയമാക്കി നീങ്ങി. മൈതാനത്തിന്റെ സൈഡിൽ കോണക വാൽ പോലെ ഒരു സ്ഥലം ഉണ്ട്. അവിടെയാണ് ടു വീലെർ ലൈസൻസ് ടെസ്റ്റ് നടക്കുന്നത്.
ഞങ്ങൾ ചെല്ലുമ്പോൾ അവിടെ എട്ടോളം സ്ത്രീകളും പുരുഷന്മാരുടെ ഒരു വൻ പടയും കൂടി നില്പുണ്ട്. അവർ അന്യോന്യം സംസരിച്ചുകൊണ്ടേ ഇരുന്നു .
ഒരു സ്ത്രീ : ഇന്ന് ലൈസൻസ് കിട്ടുമോന്നു കണ്ടറിയണം.
മറ്റൊരു വനിത : അയ്യോ . എന്നാ കാരണം. ഇത്തവണയുടെ കിട്ടിയില്ലെങ്ങിൽ അതിയാൻ എന്നെ കൊല്ലും.
ആദ്യത്തെ സ്ത്രീ: ആശാൻ പറഞ്ഞത് ഇന്ന് വരുന്ന ഇൻസ്പെക്ടർ വളരെ strick ആണെന്നാണ്.
വേറെ ഒരാൾ: കുഴപ്പം ആയോ.
അവിടെ ആകെകൂടി ഒരു കണ്‍ഫ്യൂഷൻ.
അപ്പോൾ അതാ വെഹികിൾ ഇന്സ്പെക്റെർ ജീപ്പിൽ ഒരു രാജാവിന്റെ കണക്കെ വരുന്നു.
വന്ന പാടെ വണ്ടിയിൽ നിന്ന് ചാടി ഇറങ്ങി ബംബറിൽ കാലു വച്ച് ഒരു നിൽപ്പ്.
അവിടെ കൂടിയിരുന്ന ഞങ്ങൾ എല്ലാപേരും അടുത്തേക്ക് ചെന്നു. കൈകൾ കൂപ്പി.
ഇൻസ്പെക്ടർ ചുറ്റും നോക്കിട്ടു ഒന്ന് മൂളി.
അതിനിടെ അശാന്മാരുടെയും ശിങ്കിടികളുടെയും ഒരു വലിയ കൂട്ടം ഇന്സ്പെക്ട്രെ പൊതിഞ്ഞു.
ഇൻസ്പെക്ടർ: ലൈസൻസ് എടുക്കാൻ ഉള്ളവർ ലേനേസ് പാസ്സായ പേപ്പറും ലൈസൻസ്സിന്റെ അപേക്ഷയും
കൊണ്ടുവരു.
ആരും ചെന്നില്ല. ആർകും ആദ്യം കൊടുക്കാനുള്ള ധൈര്യം ഇല്ല.
ഇൻസ്പെക്ടർ: ആർകും ലൈസൻസ് വേണ്ടെ. ആരെങ്കിലും ഉണ്ടെങ്കിൽ കൊണ്ടുവാ.
ഉടനെ 'അതിയാൻ എന്നെ കൊല്ലും' എന്ന് പറഞ്ഞ സ്ത്രീ ചെന്നു.
ഇൻസ്പെക്ടർ: ആഹാ ഇതുവരെ കിട്ടി ഇല്ലേ. വേണ്ടും വന്നോ.
ആ സ്ത്രീ ദൈനിയമായി ചിരിച്ചു.
അപ്പോഴേക്കും ആളുകൾക്ക് ധൈര്യം ആയീ.
ഇൻസ്പെക്റെരുടെ അടുത്ത ചെന്ന് തിക്കി തിരക്കാൻ തുടങ്ങി.
ഇൻസ്പെക്ടർ: എല്ലാവരും Q നിന്നെ.
ഞാൻ ആറാമതായീ ക്യു വിൽ നിന്നു.
എന്റെ ഊഴം ആയീ.
ഇൻസ്പെക്ടർ: താങ്കൾക്ക് ആണോ ലൈസൻസ്.
ഞാൻ: അല്ല
ഇൻസ്പെക്ടർ: പിന്നെ ആർക്കാ.
ഞാൻ: ഭാര്യക്ക്.
ഇൻസ്പെക്ടർ: താങ്കൾക്ക് എവിടാ ജോലി.
ഞാൻ: സഹാറാ മരുഭൂമിയിൽ ആണ്.
ഇൻസ്പെക്ടർ: എങ്ങനെ ചെന്ന് പറ്റി.
ഞാൻ: എനിക്കും അറിയില്ല സാർ.
ഇൻസ്പെക്ടർ എന്നെ രൂക്ഷമായിട്ടു ഒന്ന് നോക്കി. എന്നിട്ട് : അടുത്ത ആള് കൊണ്ടുവരു.
എല്ലാവരുടെയും പേപ്പർ പുള്ളിക്കാരൻ വാങ്ങി വച്ചു.
ഇനിയും ആണ് കലാപരുപാടി.
അപ്പോഴേക്കും ഒരു സഹായീ കമ്പികൾ നാട്ടി. കമ്പികൾ നാട്ടിയ സഹായി ഒരു അഭ്യാസി മരണകുഴിയിൽ വണ്ടി ഓടിക്കുന്നത് കണക്കെ കമ്പികൾക്ക് ഇടയിലുടെ സ്കുട്ടെർ ഓടിച്ചു കാണിച്ചു.
ഇന്സ്പെക്റെർക്ക് അത് നന്നേ ബോധിച്ചു. അയാൾ തലകുലുക്കി.
കമ്പികൾക്ക് ഇടയിലുടെ ഓടിച്ച മനുഷനെ ജനം മദർ തെരെസ്സയെ നോകുന്നത് പോലെ നോക്കി ബഹുമാനിച്ചു ആദരിച്ചു നിന്നു.
ഈ കമ്പികൾക്ക് ഇടയിലുടെ ആദ്യം 8 എന്നാ അക്കം പോലെ വണ്ടി ഓടിക്കണം.
ഇതിനു കേരളത്തിൽ എട്ട് എടുക്കുക എന്നാണ് പറയുന്നത്. മൂന്ന് പ്രാവിശ്യം ഇങ്ങനെ കമ്പികൾക്ക് ഇടയിലുടെ ഓടിച്ചു കാണിക്കണം.
ഇൻസ്പെക്ടർ ഗർജിച്ചു : ആദ്യം സ്ത്രീകൾ, അതിനു ശേഷം പുരുഷന്മാർ.
ഞാൻ മനസ്സിൽ പറഞ്ഞു : അതിനു ശേഷമോ.
ഇൻസ്പെക്ടർ : എങ്കിൽ തുടങ്ങാം.
ഇൻസ്പെക്ടർ പേര് വിളിച്ചു. ഉടനെ 'അതിയാൻ എന്നെ കൊല്ലും' എന്ന് പറഞ്ഞ സ്ത്രീ സാരി എടുത്തു കുത്തി സ്കുട്ടെർ സ്റ്റാർട്ട് ചെയ്തു.
ഇൻസ്പെക്ടർ : എന്താ ചെയ്യേണ്ടത് എന്ന് അറിയാമല്ലോ.
സ്ത്രീ തലകുലുക്കി. അവർ ആദ്യം വളരെ കോണ്‍ഫിടെനസ് ആയീ വണ്ടി എടുക്കാൻ തുടങ്ങി. ആദ്യത്തെ കമ്പിക്കു ഇടയിലുടെ അവർ മറ്റേ കമ്പിക്കു അടുത്ത് എത്തിയതും അവരുടെ ബാലൻസ് പോയീ. പിന്നെ ഒരു പോക്കായിരുന്നു. മറ്റു രണ്ടു കമ്പികളും പിടത്തി നേരെ പുഷ്പഗിരി ആശുപത്രിക്കും മൈതാനത്തിനും ഇടയിൽ ഉള്ള ഓട ലക്‌ഷ്യം ആക്കി വണ്ടി നീങ്ങുകയാണ്.
"മാറിക്കോ brake പിടിക്കോ. നശിപിച്ചു നശൂലം."
ഞാൻ നോക്കിയപ്പോൾ ഒരു മനുഷ്യൻ അലറുകയാണ്. അത് അവരുടെ ഭർത്താവു ആയിരുന്നു. അയാൾ പുറകെ ഓടി വണ്ടി പിടച്ചു നിരത്തി. എന്താണ്ട് ഒരു തെറീം പറഞ്ഞു. അയാൾ ഇതിനു വേണ്ടി അവധി എടുത്തു വന്നതാണെന്നു തോന്നുന്നു. ഒരു അവധി പോയതിന്റെ ദേഷ്യം അയാളുടെ മുഖത്ത് ഉണ്ട്. എന്നിട്ട് അവരെ ഇറക്കി അയാൾ വണ്ടിയുമായീ ഇന്സ്പെക്ട്രടെ അടുത്തേക്ക് വന്നു.
അയാൾ : സാർ
ഇൻസ്പെക്ടർ : എന്താ
അയാൾ : പൊയ്ക്കോട്ടെ
ഇൻസ്പെക്ടർ : അടുത്ത മാസം വാ .
പിന്നെയാണ് അദ്ഭുതം നടന്നത്.
അയാൾ വണ്ടി തിരിച്ച ശേഷം പുറകിലേക്ക് മാറി ഇരുന്നു. ഭാര്യ മുന്നിൽ ഇരുന്നു കൂൾ ആയിട്ട് ഓടിച്ചുപോയീ .
ഇൻസ്പെക്ടർ : എന്നെ കണ്ടു പേടിച്ചു പോയതാകാം.
ആളുകൾ എല്ലാം ഇൻസ്പെക്ടറെ സുഖിപിക്കാൻ കൂടെ ചിരിച്ചു
ഇൻസ്പെക്ടർ : അടുത്ത ആൾ വാ.
അപ്പോൾ ഒരു ചുരിദാർ കാരി വന്നു.
ചുരിദാർ കാരി : സാർ നേരെ ഓടിച്ചു കാണിച്ചാൽ പോരെ.
ഇൻസ്പെക്ടർ : മതി പക്ഷേൽ ലൈസൻസ് കിട്ടുക ഇല്ല.
അവരുടെ മുഖം കറത്തു.
ഇൻസ്പെക്ടർ : ഉം ഓടിര്.
ഉടനെ അവരുടെ ഭർത്താവു അവർക്ക് ഒരു മിനി ക്ലാസ്സ് എടുത്തു.
ചുരിദാർ കാരി തലയാട്ടി. മുടി ഒന്നുകൂടി കെട്ടി. ചുരിദാർ എല്ലാം നേരെയാക്കി. എന്നിട്ട് ഗൾഫിലേക്ക് പോകുന്ന ഭർത്താവിനെ എയർപോർട്ടിൽ നിന്ന് യാത്ര അയക്കുന്ന മാതിരി ഭർത്താവിനെ ഒന്ന് അവസാനമായീ നോക്കി.
എന്നിട്ട്
ഒറ്റ വിടീൽ. മൂന്നു കമ്പിയും പറിച്ചോണ്ട് ദേണ്ടെ പോകുന്നു.
ഭർത്താവു ഒരക്ഷരം പറയാതെ അവരേം കേറ്റി നേരെ വീട്ടിലേക്കു പോയീ.
ഇൻസ്പെക്ടർ : അടുത്ത ആൾ വാ.
മൂന്നാമത്തെ സ്ത്രീ എന്തോ ഇന്സ്പെക്ട്രോട് പറഞ്ഞു. അയാൾ തലയാട്ടി. അവരെ പിന്നെ കണ്ടില്ല.
നാലാമതും അന്ജാമാതും വന്ന സ്ത്രീകൾ മുന്നേ വന്നവരുടെ മാതൃക പിൻപറ്റി.
ഇനിയും എന്റെ ഭാര്യയുടെ ഊഴം ആണ്.
എല്ലാവരും എന്നെയും ഭാര്യയെയും മാറി മാറി നോക്കി.
ഭാര്യ : നമ്മുക്ക് വീട്ടിൽ പോകാം .
ഞാൻ : പറ്റില്ല. വേഗം ഓടിക്കാൻ നോക്ക്.
അവൾ വണ്ടിയിൽ കയറി ഇരുന്നു.
ഇൻസ്പെക്ടർ : വണ്ടി തനിയെ ഓടുമോ. ആദ്യം സ്റ്റാർട്ട് ആക്ക്.
അപ്പോഴേ അവളുടെ പകുതി ജീവൻ പോയീ. അവൾ എന്നെ ക്രു ത്തിച്ച് ഒന്നു നോക്കി.
ഇൻസ്പെക്ടർ : ആദ്യമായിട്ട് ആണ് അല്ലെ.
ഭാര്യ തലയാട്ടി.
ഇൻസ്പെക്ടർ സഹായിയോടു: എടൊ ഒന്ന് ഓടിച്ചു കാണിക്ക്.
സഹായി മിന്നൽ പോലെ കമ്പികൾക്ക് ഇടയിലുടെ വീണ്ടും ഓടിച്ചു കാണിച്ചു.
ഇൻസ്പെക്ടർ : കണ്ടോ
ഭാര്യ: കണ്ടു
ഇൻസ്പെക്ടർ : എന്നാ തുടങ്ങിക്കോ.
അവൾ വണ്ടി സ്റ്റാർട്ട് ചെയ്തു. ഒന്നാം കടമ്പ കഴിഞ്ഞു.
പതിയെ വണ്ടിയെടുക്കാൻ തുടങ്ങി. ഞാൻ പ്രാർഥനയും തുടങ്ങി.
അവൾ വളരെ കറക്റ്റ് ആയി ഒന്നാമത്തെ എട്ടു എടുത്തു. ജനം ആകാംഷയോടെ നോക്കി നിൽക്കുകയാണ്.
രണ്ടാമത്തെ റൗണ്ട് കഴിഞ്ഞതും ഇൻസ്പെക്ടർ സ്റ്റോപ്പ് പറഞ്ഞു. അവൾ വണ്ടി നിർത്തി. വിജയസ്രീലാളിതയയീ എന്നെ ഒന്ന് നോക്കി.
ഇൻസ്പെക്ടർ : മതി. ഇനിയും സിഗ്നൽ ടെസ്റ്റ് ഉണ്ട്. ആദ്യം മുന്നോട്ടു ഓടിക്കുക വഴിയുടെ അവസാനം ചെല്ലുമ്പോൾ റൈറ്റ് സിഗ്നൽ കാണിച്ചു വലത്തോട്ട് തിരിയണം. വീണ്ടും റൈറ്റ് സിഗ്നൽ കാണിച്ചു വലത്തോട്ട് തിരിയണം എന്നിട്ട് നേരെ ഓടിച്ച് എന്റെ അടുക്കൽ വന്നു സ്ലോ ഡൌണ്‍ സിഗ്നലും സ്റ്റോപ്പ് സിഗ്നലും കാണിച്ചു നിർത്തണം.
ഇവിടെ കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട്. എട്ടു പാസ്സായ ഒരുമാതിരി പെട്ടെ എല്ലാവരും തോല്ക്കുന്നത് ഇവിടെ ആണ്. കാരണം ഈ വഴിയുടെ കിടപ്പുതന്നെ. ഒന്നാമത് ടാർ റോഡ് അല്ല. ചെളിയും കുണ്ടും കുഴിയും ചപ്പും ചവറും എന്ന് വേണ്ട സർവ്വ വിധത്തിലും അതൊരു നരകം ആണ്. ഒരു മാതിരി എക്സ്പീരിയൻസ് ഉള്ള ആളു പോലും ഈ ടെസ്റ്റ് തോല്ക്കും. മുന്നോട്ട് ഓടിക്കാൻ ഒരു നൂറു മീറ്റർ കാണും. പക്ഷെ വീതി ഒരു ഒന്നര സ്കുട്ടെരിന്റെ അത്രെമെ വരൂ. ഇത്ര ഇടുക്കം സ്ഥലത്തുടെ വേണം രണ്ടു പ്രാവിശ്യം റൈറ്റ് ടേണ്‍ എടുക്കാൻ. അതാണ് ടെസ്റ്റും. വളരെ ഇടുങ്ങിയ സ്ഥലത്തുടെ കാല് കുത്താതെ തിരികകുക.
വഴിയുടെ ഇടതുവശം stadium യത്തിന്റെ ഗാലെറി ആണ്. വലതു വശം ഓടയാണ്. വഴിയുടെ ഏറ്റവും അറ്റത് ഒരു കൊച്ചു വീടുണ്ട്.
അവൾ വണ്ടി നേരെ നിർത്തി. പതിയെ മുന്നോട്ടു എടുത്തു . സ്വല്പം നീങ്ങി കാല് സ്കുട്ടെരിന്റെ പ്ലാറ്റ്ഫൊമിൽ വച്ചതും അതാ ഒരു അഞ്ചൽ ഓട്ടക്കാരൻ (പോസ്റ്റുമാൻ) അവളുടെ ഒപ്പം എത്തി. അയാൾ വഴിയുടെ അറ്റത് ഉള്ള വീട്ടിൽ ലെറ്റർ കൊടുക്കാൻ പോകുകയാണ്.
ഇപ്പോൾ ഒരുവണ്ടി തന്നെ കഷ്ടിച്ച് പോകുന്നിടത്ത് ഒരു സ്കുട്ടെരും ഒരു സൈകിളും കൂടി ഒരുമിച്ചു പോകുകയാണ്. പോസ്റ്റുമാൻ നിർത്താൻ പ്ലാൻ ഇല്ല. അവൾ ആണെങ്കിൽ പോസ്റ്റുമാനെ ഓവർടേക്ക് ചെയ്യാൻ മാക്സിമം സ്പീഡിൽ ഓടിക്കാൻ ശ്രമിക്കുകയാണ്.
Commentary
ഇപ്പോൾ പോസ്റ്റുമാൻ ആണ് മുന്നിൽ.
അല്ല ഭാര്യ വിട്ടു കൊടുക്കാൻ തയാർ അല്ല . ഇപ്പോൾ അവൾ ആണ് മുന്നിൽ.
അല്ല പോസ്റ്റുമാൻ മാക്സിമം സ്പീഡിൽ ചവുട്ടുകയാണ്.
പൊസ്റ്റ്മാൻ അവളെ നോക്കുന്നു .
അവൾ പൊസ്റ്റ്മാനെ നോക്കുന്നു.
ജനം ആരെ നോക്കണം എന്നറിയാതെ എല്ലായിടത്തും നോക്കുന്നു,
ഞാൻ സ്വർഗത്തിലോട്ടു നോക്കുന്നു.
അതിനിടെ ആൾകൂട്ടത്തിൽ നിന്നും ഒരു ശബ്ദം.
വണ്ടി നിർത്തോ .......
ഇൻസ്പെക്ടർ ഒച്ചത്തിൽ : ഇവിടെ വല്ലതും പുഴുങ്ങും. brake പിടിക്കോ.
എന്റെ ബോധം പകുതി പോയീ.
നിയമം അനുസരിച്ച് ആർക്കും പൊസ്റ്റ്മാനെ തടഞ്ഞു നിർത്താനോ ജോലിക്ക് തടസം നിൽകാനൊ സാധ്യം അല്ല. കേസയാൽ നല്ല പിഴയും തടവും നിശ്ചയം.
പെട്ടെന്ന് സ്കുട്ടെർ ഒരു കുഴിലേക്ക് ഇറങ്ങി. സ്പീട് ഒന്ന് കുറഞ്ഞു. പൊസ്റ്റ്മാൻ ആ തക്കത്തിന് മുന്നിൽ കയറി മാക്സിമം സ്പീഡിൽ ചവിട്ടി. ഇപ്പോൾ ഭാര്യ പുറകിൽ ആണ്. പൊസ്റ്റ്മാൻ 100 മീറ്റെർസ് ഡാഷ്
ഒളിംബിക്കിൽ ജയിച്ച ഭാവത്തിൽ തിരിഞ്ഞു നോക്കുന്നു.
പെട്ടെന്ന് കൊള്ളിയാൻ മിന്നുന്ന പോലെ ഒരു കൈ റൈറ്റ് ലേക്ക് നീണ്ടു വരുന്നു. അത് പോലെ മടങ്ങുന്നു.
എനിക്ക് ഒന്നും മനസ്സിൽ ആയില്ല. ഞാൻ വിചാരിച്ചു കൈ ഊരി പോയതാണെന്ന്.
ഇന്സ്പെക്ക്ടോർക്ക് എല്ലാം മനസ്സിൽ ആയീ. ഇൻസ്പെക്ടർ : റൈറ്റ് ടേണ്‍ സിഗ്നൽ കറക്റ്റ്.
വീണ്ടു പഴയതു പോലെ വലതു കൈ വരുന്നു പോകുന്നു.
ഇപ്പോൾ സ്കുട്ടെർ ഞങ്ങളുടെ നേരെ തിരിഞ്ഞിരിക്കുകയാണ്. വണ്ടി ഇന്സ്പെക്ക്റെരുടെ നേരെ വരൻ തുടങ്ങി. അയാളുടെ അടുത്ത് എത്തിയതും വീണ്ടും അവളുടെ കൈ ഹമ്മിംഗ് ബെഡിന്റെ ചിറകു പറക്കുമ്പോൾ എത്ര സ്പീഡിൽ ആണോ അടിക്കുന്നത്ക അതിനെക്കാളും സ്പീഡിൽ എന്തോ കാണിച്ചു. എന്നിട്ട് പോപ്പ് ജനങ്ങളെ അനുഗ്രഹിക്കാൻ നിൽക്കുന്ന മാതിരി എന്തോ ഒന്നുകൂടി കാണിച്ചു.
എന്നിട്ട് ഇൻസ്പെച്ക്റ്ററെ ഇടിച്ചു എന്നാ മട്ടിൽ നിർത്തി.
ഇൻസ്പെക്ടർ : സ്ലോ ഡൌണ്‍ സിഗ്നലും സ്റ്റോപ്പ് സിഗ്നലും കറക്റ്റ്.
അവൾ വണ്ടി സ്റ്റാൻഡിൽ വച്ചിട്ട് ഇന്സ്പ്കെടരുടെ അടുത്തേക്ക് ചെന്നു.
അയാൾ അവളെ അടി മുടി ഒന്ന് നോക്കി.
എന്നിട്ട് "അടുത്താഴ്ച ഓഫീസിൽ വന്നു ലൈസൻസ് മേടിച്ചോളു " എന്ന് പറഞ്ഞു.
എന്റെ ശ്വാസം നേരെ വീണു. ഞാനും അവളെ ഒരു അദ്ഭുധ ജീവിയെ പോലെ നോക്കി.
ജനത്തിൽ ഒരാൾ : ആരാ സാറെ ഓടിക്കാൻ പഠിപിച്ചേ.
ഞാൻ: ഞാനാ.
വേറെ ഒരാൾ: ഭയങ്കരം തന്നെ. എന്നിട്ട് അയാളുടെ ഭാര്യയോട് : കണ്ടു പഠിക്കെടി.
ഭാര്യ എന്റെ കൈയിൽ വണ്ടിയുടെ താക്കോൽ തന്നു. അവൾ എന്നെ ഒന്ന് നോക്കി, ഞാൻ ഒന്നും പറഞ്ഞില്ല.
1997 മാർച്ച് അവസാനം അങ്ങെനെ എന്റെ ഭാര്യ ഒരു ലൈസന്സിട് ടു വീലെർ ഡ്രൈവർ ആയീ.
കാലങ്ങൾ കൊഴിഞ്ഞു വീണു. മഞ്ഞു വന്നു പോയീ. മഴകാലം വന്നു പോയീ. വേനൽ വന്നു പോയീ.
നീണ്ട പതിനേഴു വർഷങ്ങൾ കടന്നു പോയിരിക്കുന്നു.
കാലങ്ങൾ നഗരത്തിൽ ഒരുപാടു മാറ്റങ്ങൾ വരുത്തിയിരിക്കുന്നു.
ഇപ്പോൾ ലൈസൻസ് ടെസ്റ്റ് നടക്കുന്നത് ഇവിടെ അല്ല. ഇപ്പോൾ ലൈസൻസ് എടുക്കാൻ ഒരുപാടു കടമ്പകൾ കടക്കണം താനും.
തിരുവല്ല അകെ മാറി. Stadium ആകെ മാറി. മൈതാനത്തിന്റെ അടുത്തുകൂടി ഇതാ ബൈപാസ്സ് റോഡും ഫ്ലൈ ഓവറും വരുന്നു. മൈതാനത്തിൽ കുട്ടികൾ പലതരം കളികളിൽ എർപെട്ടിരിക്കുനു. ചിലർ ഈവെനിംഗ് വോക്കിനു വന്നിരിക്കുന്നു . പുഷ്പഗിരി റോഡിൽ കുറെ പുതിയ കടകൾ വന്നിരിക്കുന്നു. എങ്ങും തിരക്ക്.
2014 ഒണാവധി. വൈകിട്ട് നാലുമണി.
എന്റെ മകൾ എന്റെ സ്കൊട്ടെർ ഓടിക്കുന്നു.
ഇളയ മകൾ ചേച്ചിയുടെ കൂടെ അവളുടെ സൈക്കിൾ ചവുട്ടുന്നു.
വീട്ടിൽ നിന്ന്റോഡിലേക്ക് ഒരു ഇടുങ്ങിയ വഴി ഞങ്ങൾക്കുണ്ട്.
അതിലുടെ മൂത്ത മകളും ഇളയവളും കൂടി വാശിക്ക് ഒപ്പത്തിനൊപ്പം സ്കുട്ടെരും സൈകിളും ഓടിക്കുകയാണ്.
ഞാനും ഭാര്യയും നോക്കി നില്കുന്നു.
ഞാൻ അപ്പോൾ അവളും പോസ്റ്റുമാനും കൂടി ഓടിച്ചത് ഓർത്തു.
മകൾ : അപ്പാ എനിക്ക് 18 വയസ് ആകുമ്പോൾ തന്നെ ലൈസൻസ് എടുക്കണം.
ഞാൻ: ഓക്കേ.
ഭാര്യ: എന്തിനാ.
മകൾ : ഈ അമ്മെക്കെന്നാ. എനിക്ക് ലൈസൻസ് എടുക്കണം.
ഞാൻ ഭാര്യയെ നോക്കി. ലൈസൻസ് ടെസ്റ്റ് കഴിഞ്ഞ ഉടനെ എന്റെ കൈയിൽ താക്കോൽ തന്നതാണ് . അതുകഴിഞ്ഞ് ഇതുവരെ അവൾ സ്കുട്ടെർ കൈ കൊണ്ട് തൊട്ടിട്ടില്ല. പതിനേഴു വർഷങ്ങൾ കഴിഞ്ഞു പോയിരിക്കുന്നു.
ഒരു പക്ഷെ ഇതായിരിക്കും ജനറേഷൻ ഗ്യാപ് എന്ന് ഈ തലമുറ പറയുന്നത്.