2021 ജൂൺ 21, തിങ്കളാഴ്‌ച

2018 ലെ എന്റെ അനുഭവങ്ങൾ

 നമ്മുടെ ജീവിതത്തിൽ ചില കാര്യങ്ങൾ നമ്മുടെ മനസ്സിൽ നിന്ന് എത്ര ശ്രമിച്ചാലും മാഞ്ഞു  പോകയില്ല . 

കാരണം അത് അത്രമാത്രം നമ്മളിൽ സ്വാധീനം ചെലുത്തും . 

അത് പോലെ ഒരു സംഭവം എനിക്കുമുണ്ടായീ .

2018 July  ഇൽ ആണ് ആ  സംഭവം ഉണ്ടായതു .

ഒരു അഭ്യര്ത്ഥന ഉണ്ട് . ഇത് വായിക്കുമ്പോൾ നിങ്ങളും എന്റെ കൂടെ തന്നെ സഞ്ചരിക്കണം . എന്നാലേ അതിന്റെ ത്രിൽ നിങ്ങൾക്ക് കിട്ടു. അതെ ഒരു കഥ അല്ലെങ്കിൽ യാത്ര വിവരണം അല്ലെങ്കിൽ ഒരു അനുഭവം എന്നിവ വായിക്കുമ്പോൾ നമ്മൾ ആ എഴുതിയ കാര്യത്തിലെ ഒരു  അംഗമായീ മാറുക . അപ്പോളാണ് അതിന്റെ യഥാർത്ഥ അനുഭവം നമ്മൾക്ക് ഉണ്ടാകു.

എന്റെ ബൈക്കിന്റെ ഹെഡ് ലൈറ്റ് കവർ അരോ  പൊട്ടിച്ചു . മാത്രമല്ല അതിന്റെ front  വീൽ മഡ് ഗാർഡ് നേരത്തെ പൊട്ടി പോയിരുന്നു . റെയിൽവേ സ്റ്റേഷനിൽ വണ്ടി വെക്കുന്നതിന്റെ കുഴപ്പമാണ് . അവിടെ വണ്ടി വയ്ക്കുന്ന ആർക്കും ഇത്തരം അനുഭവം ഉണ്ടാകും .

 വേറെയും രണ്ടു മൂന്ന് പാർട്ടുകൾ വേണ്ടിയിരുന്നു അവനെ ഒന്ന് കുട്ടപ്പൻ ആക്കാൻ .

2004 മോഡൽ സ്റ്റാർ സിറ്റി (TVS ) ആണ് താരം . കളയാൻ മനസ് തോന്നിയില്ല . അത്രയ്ക്ക് ഒരു അറ്റാച്ച്മെന്റ് ആ ബൈക്കിനോട് എനിക്ക് ഉണ്ടായിരുന്നു . ഏകദേശം 310000 (മൂന്ന് ലക്ഷത്തി പതിനായിരം km) ആ സമയം എന്നെയും കൊണ്ട് ഓടിയിരുന്നു  . വിശ്വസ്ഥൻ . 

അതുകൊണ്ടു വീണ്ടും നന്നാക്കി എടുക്കാൻ തീരുമാനിച്ചു. ഇത്രയും വര്ഷം പഴക്കം കാരണം parts കോയമ്പത്തൂരെ കിട്ടു . അവിടെ ഒരു ഗുജറാത്തിയെ എനിക്ക് അറിയാം. അവന്റെ  കടയിൽ എല്ലാ പാർട്ടും കിട്ടും . ചിലപ്പോൾ ഒക്കെ അവൻ വിളിക്കും . 

ഞാൻ വിചാരിച്ചു ഏതായാലും ബൈക്കിന്റെ സാധനങ്ങൾ വേണം അതുകൊണ്ടു പോയി കളയാം . ഞാൻ അവനെ വിളിച്ചു . അവൻ പറഞ്ഞു സെൻ  സാറ് വാ ഒത്തിരിനാൾ  ആയില്ലേ കണ്ടിട്ട് .

 അങ്ങനെ ഞാൻ 2018 July 25 ബുധൻനാഴ്ച   കോയമ്പത്തൂരിന് പോകുവാൻ തീരുമാനിച്ചു .  26 വ്യാഴം 27  വെള്ളി എനിക്ക്  ഓപ്ഷണൽ ലീവ് ഉണ്ട്  . അങ്ങനെ എങ്കിൽ പിന്നെ തിങ്കളാഴ്ച വന്നാൽ മതി . ഇതാണ് ഈ തീയതി സെലക്ട് ചൈയ്യാൻ കാരണം .

 .2018  ജൂലൈ ഓഗസ്റ്റ്  മാസത്തിൽ മഴ തകർത്തു പെയ്യുക ആണ് . എപ്പോൾ നോക്കിയാലും വൈകിട്ട് ഒരു ആറു  ആറര  മണിപോലെ ഇരിക്കും . ഞാൻ ഹാഫ് ഡേ അവധിക്കു  അപ്ലൈ ചെയ്തു . ഉടൻ അവധി അനുവദിച്ചു കിട്ടുകയും ചെയ്തു . 

മഴയും അങ്ങിങ്ങു വെള്ളപ്പൊക്കവും കാരണം ഇൻഫോപാർക് ഓഫീസുകൾ മിക്കതും അടച്ചു . എംപ്ലോയീസ് തീരെ കുറവ് .  

ഇരുപത്തിയഞ്ചാം  തീയതി ആയീ . എന്റെ കൂട്ടുകാരൻ വിനേഷിനോട്  ഞാൻ നേരത്തെ പോകുന്ന കാര്യം പറഞ്ഞു . അവനും ഹാഫ് ഡേ ആണ് ഓഫീസു  മിക്കവാറും കാലി  ആയീ . അത്രയ്ക്ക് ഭയങ്കര മഴ ആണ് രാവിലെ മുതൽ പെയ്യുന്നതു .  

 ഞാൻ ബൈക്കിൽ ആണ് കോയമ്പത്തൂരിന് പോകുന്നത് എറണാകുളത്തു നിന്നും ആണ് . അതായത് ഇൻഫോപാർക്കിൽ നിന്നും.  ഏകദേശം 180 km ഉണ്ട് .

12 മണി ആയപ്പോൾ ഞാൻ പോകാൻ തയാറായി . മഴയോട് മഴ . പതിവില്ലാതെ ഒരു പേടി തോന്നി . എത്രയോ പ്രാവിശ്യം പോയിട്ടുള്ളതാണ് . പക്ഷെ അന്നൊന്നും ഇങ്ങനെ ആയിരുന്നില്ല . പിന്നെ എനിക്ക് തോന്നി കോയമ്പത്തൂരിൽ മഴ കാണാൻ സാധ്യത  ഇല്ല.

Double Raincoat , Shoe പ്രൊട്ടക്ഷൻ കവർ എല്ലാം എടുത്തു വച്ചു . ബാഗ് എടുത്തു . പക്ഷെ വണ്ടിയുടെ താക്കോൽ എത്ര നോക്കിയിട്ടും കാണുന്നില്ല . അത് എവിടെയോ പോയീ . ഇനി എന്ത് ചെയ്‌യും . വീട്ടിൽ പോകാൻ പോയ വിനേഷ് മഴ കാരണം തിരികെ വന്നു . 

ഞാൻ അവനോടു സംഭവിച്ചത് പറഞ്ഞു . താക്കോൽ കാണുന്നില്ല . അവൻ അത് infopark  security ഡിവിഷനെ അറിയിച്ചു .

വേറെ മാർഗം ഇല്ല പോക്ക് ക്യാൻസൽ ചെയ്തു . ഹാഫ് ഡേ അവധി 26 വ്യാഴാച്ചത്തെ ഓപ്ഷണൽ ലീവ് ക്യാൻസൽ ചെയ്തു ഹാഫ് ഡേ ലീവ്  ആക്കി .  വീട്ടിൽ പോയീ ഡ്യൂപ്ലിക്കേറ്റ് കീ കൊണ്ടുവന്നു 26  നു പോകാം അതായിരുന്നു ചിന്ത . മഴ പിന്നെയും കൂടി. കാറ്റും കൂടി. 

5  മണിക്ക് ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ ലുലു Cyber ടവർ ൻറെ പാർക്കിംഗ് മുട്ടറ്റം വെള്ളം കേറി. പെട്ടന്ന് വിനീഷിന്റെ വീട്ടിൽ നിന്ന് ഫോൺ വന്നു . വഴിയിൽ വെള്ളം കേറുന്നു വേഗം വരണം . ഞാൻ ഒരു വിധത്തിൽ ഓട്ടോ എടുത്തു തൃപ്പൂണിത്തറ റെയിൽവേ സ്റ്റേഷനിൽ എത്തി . 

അവിടെ വെള്ളപ്പൊക്കത്തെ കുറിച്ചും ട്രെയിൻ  ക്യാൻസൽ ചെയ്യാനുള്ള സാധ്യതയെ കുറിച്ചും ആണ് സംസാരം. അങ്ങനെ വലിയ കുഴപ്പം ഇല്ലാതെ തിരുവല്ലയിൽ വന്നു ഇറങ്ങി.

തിരുവല്ലയിൽ ഒരുതരം മൂക അന്തരീക്ഷം. കൂരിരുട്ടു മൂടി കിടക്കുന്നു . കടകൾ എല്ലാം അടഞ്ഞു കിടക്കുന്നു . ലൈറ്റ്  ഇല്ല . കൊടും മഴ . സ്റ്റേഷൻ വിജനം . ഞാനും എന്റെ കൂട്ടുകാരൻ അനിലും കൂടി പതിയെ ഒരു കുട കീഴിൽ തിരുവല്ല ബസ്റ്റാന്റ് ലക്‌ഷ്യം വച്ച് നടപ്പു തുടങ്ങി . 

മഴ വീണ്ടും കൂടുകയാണ് . കാറ്റു സാമാന്യം ശക്തിയായീ അടിക്കുന്നുണ്ട് അനിൽ കുട രക്ഷിച്ചെടുക്കാൻ പാട് പെടുക ആണ് . ഒരു ഓട്ടോ പോലും ഇല്ല . പതിയെ നടന്നു ചിലങ്ക ജംഗ്ഷനിൽ എത്തിയപ്പോൾ ഒരു ഓട്ടോക്കാരൻ അവിടെ കിടക്കുന്നു . 

അവന്റെ അടുക്കലേക്കു ചെന്നു . അനിലിന് കവിയൂർ പോകണം എനിക്ക് മീന്തലക്കരയിൽ പോകണം . ഓട്ടോക്കാരൻ പടുതയുടെ ഇടയിലൂടെ ഏലി മാളത്തിൽ നിന്ന് തല പൊറത്തേക്കു ഇടുന്ന മാതിരി തല ഇട്ടു ഞങ്ങളെ നോക്കി . 

ഞങ്ങൾ ആവശ്യം പറഞ്ഞു . അവൻ പറഞ്ഞു സാറെ ഞാനില്ല എനിക്ക് പേടി ആണ് . കവിയൂർ ഒക്കെ വെള്ളം കേറി തുടങ്ങി എന്ന് കേട്ട് . ഭയങ്കര കാറ്റ്  ആണ് .അവൻ വേഗം കുറ്റപ്പുഴ ലക്ഷ്യമാക്കി പോയീ . 

മുഴുവൻ നനഞു വിറച്ചു ഞങ്ങൾ  ഒരുവിധത്തിൽ ടൗണിൽ എത്തി . തട്ടുകടക്കാർ പോലും ഇല്ല . electricity കട്ട് ചെയ്തിരിക്കുന്നു . വീണ്ടും വേറെ ഒരു ഓട്ടോ വന്നു . അവനോടു ഞങ്ങൾ കാര്യം പറഞ്ഞു . അവൻ റേറ്റ് കൂട്ടി . സാരമില്ല ഞങ്ങൾ അവന്റെ ഓട്ടോയിൽ കയറി . 

എട്ടര  മണിയോടെ വീട്ടിൽ എത്തി . ചൂടുവെള്ളത്തിൽ ഒരു കുളി . ആവൂ ആശ്വാസം ആയീ . നാളെ മഴ കുറയുമായിരിക്കും മനസ്സിൽ പറഞ്ഞു .

രാത്രി 10 മണി ആയീ കാണും . ഇടി മുഴക്കത്തോടെ കാറ്റു വീശുന്നു . Electricity വന്നു . ചുമ്മ ടീവീ ഓൺ ചെയ്തു . അപ്പോൾ അല്ലെ യഥാർത്ഥ വിവരങ്ങൾ കിട്ടുന്നത് . കുട്ടനാട് ഭാഗങ്ങൾ വെള്ളം കേറി തുടങ്ങി . റാന്നി ഭാഗത്തു വെള്ളം എത്തി തുടങ്ങി . പല  ഡാമുകളും തുറക്കകുന്നതിനെ പറ്റി ചർച്ചകൾ പൊടിപൊടിക്കുക ആണ് . ചില ഡാമുകൾ തുറന്നു കഴിഞ്ഞു . 

എന്നാൽ ഇതൊന്നും വലിയ കാര്യം അല്ല എന്ന മട്ടിൽ ജനങ്ങൾ ഓരോരോ അഭിപ്രായങ്ങൾ ടീവി യിൽ ലൂടെ അടിച്ചു വിടുകയാണ് . ഊത്ത പിടിക്കുന്നതിനെ പറ്റിയും തങ്ങളുടെ കോച്ചിലെ ഉള്ള വെള്ളപാക്ക ഓർമകളും ഒക്കെ അയവു ഇറക്കുക ആണ് . വരൻ പോകുന്ന വിപത്തിന്റെ ആരംഭം ആണ് ഇതെന്ന് ആർക്കും മനസ്സിൽ ആയില്ല .

പെട്ടന്ന് ഫോൺ ബെൽ അടിച്ചു . ഞാൻ എടുത്തു . സിറ്റി Electronics ലെ ജയൻ ആണ്‌ . എന്റെ ഏറ്റവും വലിയ കൂട്ടുകാരിൽ ഒരാൾ .

ജയൻ : എഡോ മഴ എങ്ങനെ ഉണ്ട്

ഞാൻ : ഉഗ്രൻ ഉഗ്രൻ . എഡോ അവിടെ വെള്ളം കേറുമോ

ജയൻ :: ഒന്ന് പോടോ . ഇവിടെ എവിടെ കേറാൻ

ഞാൻ : കേറിയാൽ താനും അമ്മിണികുട്ടിയും (ഭാര്യ) എന്റെ വീട്ടിലോട്ടു പോര് .

ജയൻ : പിന്നെ വെള്ളമല്ലേ കേറാൻ വരുന്നത്. ഇവിടെ വെള്ളം കേറിയ ചരിത്രം ഇല്ല

ഞാൻ : ഉം ഉം , താൻ ടീവി കണ്ടോ .

ജയൻ : കണ്ടു കഷ്ടം തോന്നി . അവരൊക്കെ എന്ന് ഇനിയും തിരിച്ചു വീട്ടിൽ പോകും .

ഞാൻ : അതെ അതെ . എന്നാൽ ശരിയെടോ . വെക്കട്ടെ .

ജയൻ : ഓകെ ഓകെ.

രാത്രി ന്യൂസ് ഒക്കെ കണ്ടശേഷം പതിനൊന്നു പതിന്നരയോടെ കിടക്കാൻ പോയീ . മനസിൽ പറഞ്ഞു . മഴ കുറയുമായിരിക്കും .

 പക്ഷേ കാറ്റിന്റെ ഒരു ശക്തി കണ്ടിട്ട് ഒന്നും അങ്ങോട്ട് തീരുമാനിക്കാൻ പറ്റുന്നില്ല . ഭാര്യയും പിള്ളാരും ടീവി യുടെ മുന്നിൽ ഇരുന്നു biz ബാർ നോക്കുകയാണ് .

 നാളെ അവധി ഉണ്ടോ അതാണ് പ്രധാനമായും നോക്കുന്നത് . പെട്ടന്ന് ഒരു ആരവം കേട്ടു .

ഇളയ മകൾ കിച്ചു : അമ്മെ അവധി പ്രഖ്യാപിച്ചു

അനീഷ: ഞങ്ങൾക്കും അവധി ആയിരിക്കും

മൂത്ത മകൾ അച്ചു : ഞങ്ങടെ പ്രിൻസി ഒരിക്കലും അവധി തരില്ല . പറച്ചിലിലെ നിരാശ ബെഡ്‌റൂമിൽ കിടക്കുന്ന എനിക്ക് ഫീൽ ചെയ്തു .

അനീഷ : നീ നാളെ പോകണ്ടാടി .

അച്ചു: ഞാൻ പോകും .

അനീഷ: എന്നാൽ നീ ചെല്ല് . ബസ് ഉണ്ടായിട്ടു വേണ്ടെ പോകാൻ .

അച്ചു: ഞാൻ പോകും .

കാര്യങ്ങളുടെ കിടപ്പു കണ്ടിട്ട് കൈവിട്ട ലക്ഷണം ആയതുകൊണ്ട് എന്റെ സപ്പോർട്ടിനായി അനീഷ ബെഡ്‌റൂമിലേക്കു വന്നു .

അനീഷ : ദേ അച്ചു നാളെ കോളേജിൽ പോകും എന്ന് .

ഞാൻ: പോകട്ടെ.

അവളുടെ മുഖം മാറി . ഞാൻ വെറുതെ ഉറക്കം നടിച്ചു കിടന്നു . വെറുതെ അവളെ ചൂടാക്കിയാൽ ഒരു മടിയും കൂടാതെ നാളെ രാവിലെ പിള്ളേരെ അവൾ ചുമ്മാ പൊരിച്ചുകൊണ്ടു ഇരിക്കും . പിന്നെ തൊട്ടതിനും പിടിച്ചതിനും ഒക്കെ പരാതി ആയിരിക്കും.

ഞാൻ: രാവിലെ മഴ കുറയുക ആണെങ്കിൽ അവൾ പോകട്ടെ .

അവൾ : മഴ ഉണ്ടങ്കിലും ഇല്ലെങ്കിലും ഞാൻ വിടില്ല

 ഞാൻ : വിടേണ്ട .

അവൾ : ഇങ്ങനെ ഒരു തണുത്ത മനുഷ്യൻ .

ഞാൻ: നീ വെറുതെ രാത്രി കിടന്നു കീറാതെ ഉറങ്ങാൻ നോക്ക് .

അവൾ : സെൻച്ചായൻ നാളെ പോകുന്നുണ്ടോ .

ഞാൻ മനസ്സിൽ : ദൈവമേ ഇനിയും എന്നോട് തുടങ്ങും . ഭാഗ്യത്തിന് ഫോൺ ബെൽ അടിച്ചു . എന്റെ ഓഫ്‌സിലെ കൂട്ടുകാരൻ വിനേഷ് ആണ് .

വിനേഷ് : എഡോ തന്റെ താക്കോൽ കിട്ടി . സെക്യൂരിറ്റിയുടെ കൈയിൽ ആരോ കൊടുത്തു. സെക്യൂരിറ്റിക്കാർ വിനീഷിനെ വിളിച്ചു പറഞ്ഞിരുന്നു .ആശ്വാസം ആയീ .

രാവിലെ പതിവ് പോലെ 3:30 നു എഴുനേറ്റു .  കുളീം  തേവാരവും എല്ലാം കഴിഞ്ഞു ഓട്ടോ വിളിച്ചു . ഓട്ടോയിൽ തിരുവല്ലയ്ക്കു പോയീ . യുദ്ധ ഭൂമി പോലെ ആരും ഇല്ല. എല്ലാം വിജനം . പേടി തോന്നി .  

ഒന്ന് രണ്ടു ഓട്ടോക്കാർ അവിടെ കൂടി നിൽക്കുന്നു . അവരുടെ മുഖത്ത് വലിയ ഒരു ആപത്തു വരൻ പോകും പോലെ ഉണ്ട് .

ഞാൻ : എന്താ എന്ത് പറ്റി

ഓട്ടോക്കാർ : സാറെ അകെ പ്രശ്നം ആണ് . വെള്ളം വരവ് ഭയങ്കരം . തകഴി , എടത്വ കുറ്റൂർ ഭാഗങ്ങൾ എല്ലാം വെള്ളം കേറി തുടങ്ങി . ഞങ്ങൾ വീട്ടിൽ പോകുക . ഒരൊറ്റ ഓട്ടം പോലും രാത്രിയിൽ കിട്ടിയില്ല . രാത്രി പോകാൻ പേടിയായിട്ടു ഇവിടെ കിടക്കുക ആയിരുന്നു .

ഞാൻ : എങ്കിൽ ഞാൻ വേഗം ബസ്റ്റസ്റ്റാൻഡിൽ ചെല്ലട്ടെ ബസ് ഉണ്ടോ എന്ന് ചോദിക്കാം .

ഞാൻ നേരെ ബസ്ടാണ്ടില്ലേക്ക് പോയീ . അവിടെ KSRTC യിലെ ഒരു ഉദ്യോഗസ്ഥൻ ശ്യാം സാർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു .

ഞാൻ : സാറെ തൃശൂർ ബസ് ഉണ്ടോ .

ശ്യാം: സാറെ എന്ത് വന്നാലും ഞങ്ങൾ വണ്ടി ഓടിക്കും .

ഞാൻ: വെള്ളപൊക്കം ആണ് . വെള്ളം കേറി തുടങ്ങി എന്ന് കേട്ടു .

ശ്യാം: ശരിയാണ് , പക്ഷെ എറണാകുളം പ്രശ്നം ഇല്ല .

അപ്പോൾ അതാ കണ്ടുക്ടറും  ഡ്രൈവറും കൂടി വരുന്നു .

അവർ ശ്യാമിനോട് എന്താ സാറെ ഞങ്ങൾ പോകട്ടെ

ശ്യാം: OK . നമ്മുക്ക് നോക്കാം.

ഞാനും എന്റെ കൂട്ടുകാരൻ അനിലും  മറ്റു രണ്ടു പേരും മാത്രമായീ തിരുവല്ല - തൃശൂർ Bus യാത്ര ആയീ . വേറെ ആരും ഇല്ല . കാറ്റു വളരെ ശക്തമായീ അടിക്കാൻ തുടങ്ങി . മഴയും തുടങ്ങി . 

ഞങ്ങൾ ചങ്ങനാശേരി സ്റ്റാൻഡിൽ എത്തി .അവിടെ ആരും ഇല്ല . ഒരാൾ പോലും കേറാൻ ഇല്ല . മെഴുകുതിരി കത്തിച്ചു ഓഫീസിൽ വച്ച് നൈറ്റ് ഡ്യൂട്ടി ഓഫീസറുമാര് ഇരിപ്പുണ്ട് .

അവർ : ആലപ്പുഴ - ചങ്ങനാശേരി റോഡിൽ വെള്ളം കേറി. നിങ്ങൾ പോകേണ്ട

ഡ്രൈവർ: ഞങ്ങൾ പോയീ നോക്കട്ടെ .

അങ്ങനെ ഞങ്ങൾ എറണാകുളം ലക്ഷ്യമാക്കി യാത്ര തിരിച്ചു . ഞങ്ങൾ അകെ 6 പേര് കാണും . എല്ലാവരും കൂടി ഫ്രണ്ടിൽ ഡ്രൈവറുടെ അടുത്ത് ഇരുന്നു വഴി നോക്കുക ആണ് .

ആലപ്പുഴ - ചങ്ങനാശേരി(AC  റോഡ് ) ഇൽ കയറിയതും പോലീസ് തടഞ്ഞു . വെള്ളം കേറി തുടങ്ങി റോഡിൽ ഉടൻ കേറും സൂക്ഷിച്ചു പോകണം അവർ പറഞ്ഞു . ഞങ്ങൾ ധൈര്യം സംഭരിച്ചു മുന്നോട്ട് പോയീ . 

പലസ്ഥലത്തും റോഡിൽ കാല്പാദം നനയാൻ ഉള്ള പൊക്കത്തിൽ വെള്ളം കേറി ഇരിക്കുന്നു .

ഡ്രൈവർ : നമ്മുക്ക് എറണാകുളം കൊണ്ട് ട്രിപ്പ് അവസാനിപ്പിക്കാം . അവിടെനിന്നും മടങ്ങി പോരാം .

കണ്ടക്ടർ : അതെ .

കറ്റു  കൂടി കൂടി വന്നു . മഴ അതി ശക്തം ആയീ കൂടി കൂടി വരുന്നു . പല സ്ഥലത്തു നിന്നും ആളുകൾ  റാന്തൽ , പന്തം ഒക്കെ തെളിച്ചു കൊണ്ട് വീട്  വിട്ടു മറ്റു സ്ഥലങ്ങളിലേക്ക് പോകുന്നത് കണ്ടു തുടങ്ങി .

ഇതുവരെ കളിയായിരുന്നു കാര്യങ്ങൾ ശരിക്കും കാര്യം ആയീ തുടങ്ങി .

 മനസ്സിൽ ചെറിയ ഒരു പേടി . ഏതായാലും മുന്നോട്ടു തന്നെ .

തൃശ്ശൂരിൽ എവിടെ വെള്ളം കേറാനാണ്

എറണാകുളം പാലക്കാട്‌ ഹൈവേയിൽ എവിടെ വെള്ളം കേറാനാണ്

കോയമ്പത്തൂരിൽ എവിടെ വെള്ളം കേറാനാണ് .

മനസ്സിൽ പറഞ്ഞു എല്ലാം ശാന്തമാകും.ഏതായാലും പോയീ നോക്കാം .

അങ്ങനെ ഞങ്ങൾ വൈറ്റില്ല ഹബ്ബിൽ എത്തി. ഡ്രൈവർ വണ്ടിയുടെ ബോർഡ് തിരുവല്ല എന്ന് വച്ചു .

ഡ്രൈവർ : സാറ്  എങ്ങനെ തിരിച്ചു വരും .

ഞാൻ: ബൈക്കിൽ . കോട്ടയം വഴി .

ഡ്രൈവർ : OK . ഞങ്ങൾ മടങ്ങി പോകുക ആണ് .

ഞാൻ അടുത്ത ബസിൽ കയറി തൃപ്പൂണിത്തറയിൽ എത്തി . അവിടെ നിന്ന് അടുത്ത ബസിൽ കയറി രാജഗിരിയിൽ ഇറങ്ങി. അവിടെ നിന്ന് ഓട്ടോയിൽ ഇൻഫോപാർക്കിൽ എത്തി . നേരം 7 :20 am . കൂരിരുട്ടു .

മേഘങ്ങൾ കറുത്ത് മൂടി കിടക്കുന്നു . ഇന്ഫോപാര്ക് നിറയെ വെള്ളം . ഒരു വിധം സെക്യൂരിറ്റിയുടെ ഓഫീസിൽ എത്തി ബൈക്കിന്റെ താക്കോൽ വാങ്ങി . നേരെ ഓഫീസിലേക്ക് പോയീ .

ലുലു സൈബർ ടവർ 1  മുഴുവൻ ഒഴിഞ്ഞു കിടക്കുന്നു . ആരും ഇല്ല . ഭയങ്കര തണുപ്പ് . ഒരുവിധത്തിൽ ഓഫീസിൽ കയറി ഇരുപ്പായീ . കമ്പ്യൂട്ടർ ഓൺ ചെയ്തു .

അതാ വിനേഷ് എത്തി.

വിനേഷ് : എഡോ  രക്ഷയില്ല ഞാൻ നേരത്തെ പോകും . വെള്ളം വല്ലാതെ കേറി തുടങ്ങി . ആലുവാ പാലം പോലീസുകാർ രണ്ടുസൈഡും തുണികൊണ്ടു അടച്ചു .

ഞാൻ :ങേ  അത് എന്തിനാ . പാലം നനയാതിരിക്കാനാണോ . ചുമ്മാ ചോദിച്ചു

വിനേഷ് : അല്ലെടോ . വെള്ളം പൊക്കത്തിന്റെ ഫോട്ടോയും പിന്നെ വെള്ളപ്പൊക്കത്തിൽ പാലത്തിൽ നിന്നുള്ള സെൽഫി എടുപ്പ് കാരണം അവിടെ മുഴുവൻ ട്രാഫിക് ജാം ആണ് .

ഞാൻ ചിരിച്ചു . ഞാനും വിനീഷും വർത്തമാനം പറഞ്ഞു ഇരുന്നു 9 മാണി ആയപ്പോൾ breakfast കഴിക്കാൻ പോയീ . അവിടെയും ആരും ഇല്ല . അവരും അടക്കാനുള്ള പ്ലാൻ ആണ് എന്ന് തോന്നുന്നു .

വിനേഷ് : എഡോ താൻ ഇന്ന് കോയമ്പത്തൂരിന് പോകുന്നോ .

ഞാൻ: Yes .

പിന്നെ ഞങ്ങൾ ഓഫീസിൽ വന്നു . അപ്പോഴും ആരും വന്നില്ല . കുറച്ചു കഴിഞ്ഞപ്പോൾ 10 - 12 പേരെത്തി .

മഴ പിന്നെയും കൂടി . വിനേഷ് ന്യൂ പേപ്പർ എല്ലാം അരിച്ചുണ് പെറുക്കുക ആണ് . അവൻ പറവൂർ കാരൻ ആണ് .

വിനേഷ് : എടോ ഒരടി കൂടി വന്നാൽ ഇടുക്കി തുറക്കും . ബാക്കി ഡാമുകൾ തുറന്നു തുടങ്ങി കഴിഞ്ഞിരുന്നു.

പെട്ടന്ന് പോലീസിന്റെ അലെർട് call വന്നു . നേരത്തെ വീട്ടിൽ പൊയ്ക്കൊള്ളാൻ ഉള്ള വാണിംഗ് .

12:30 ആയപ്പോൾ ഞാൻ വിനീഷിനോട് യാത്ര പറഞ്ഞു ഫുൾ ഗിയറിൽ മഴയത്തു ഇറങ്ങി പാർക്കിംഗ് ലക്ഷ്യമാക്കി നടന്നു . എല്ലാം ബൈക്കിൽ സെറ്റ് ചെയ്തു യാത്ര തിരിച്ചു .

എറണാകുളം മഴ

തൃശൂർ മഴയോട് മഴ

പാലക്കാടു കാണാൻ വയ്യാത്തവണ്ണം മഴ

ഒരുവിധത്തിൽ കുതിരാൻ മലകേറി ഇറങ്ങി വാളയാർ ചെക്‌പോസ്റ് അടുത്ത് ലോറികൾ നീണ്ട ക്യൂ ആയീ കിടക്കുന്നു . അങ്ങനെ വാളയാർ  കഴിഞ്ഞു . അങ്ങനെ ഏകദേശം 4 മണിയോടെ കോയമ്പത്തൂരിന്റെ അടുത്ത് എത്തി . 

അദ്ഭുദം അവിടെ അതാ വെയിൽ വന്നിരിക്കുന്നു . എന്നാൽ മഴ പെയ്യാൻ സാധ്യത ഉണ്ട് താനും .

ഞാൻ വിചാരിച്ചു . ഇത്രേ ഒള്ളോ . ഇതാ കോട്ട് ഉണങ്ങി കഴിഞ്ഞു . ആവൂ ആശ്വാസം ആയീ . പെട്ടെന്ന് അതാ റോഡിൽ അതിഭയങ്കര ബ്ലോക്ക് . സൂക്ഷിച്ചു നോക്കിയപ്പോൾ ഭൂരിഭാഗം കാറുകളും മറ്റു വണ്ടികളും എല്ലാം കേരളാ registration. ഒരുത്തനെ തടഞ്ഞു നിർത്തി ചുമ്മാ കാര്യം തിരക്കി .

അയാൾ : കേരളത്തിൽ എല്ലായിടവും വെള്ളം കേറുക ആണ് . അതിനുമുൻപ്‌  വീട്ടിൽ എത്തണം .

ഞാൻ : ഞാൻ അവിടെ നിന്നും വരിക ആണ്. അവിടെ മഴ ഉണ്ട് പക്ഷെ വെള്ളം അങ്ങനെ കേറീട്ടില്ല .

അയാൾ : ഇല്ല . ന്യൂസ് ഉണ്ട് . ഉച്ച കഴിഞ്ഞു ആണ് വെള്ള കേറിയത് .

ഞാൻ അന്ധാളിച്ചു നിൽക്കുക ആണ് . എന്ത് ചൈയ്യും . ഞാൻ ബൈക്ക് പാർക്ക് ചെയ്തു ഗുജറാത്തിയേ വിളിച്ചു.

പട്ടേൽ : സെൻ സാറെ വേഗം വാ . ഞങ്ങളും നേരത്തെ അടക്കും . താങ്കൾ വേഗം വീട്ടിൽ പൊയ്ക്കോ കേരളത്തി വെള്ളപൊക്കം തുടങ്ങി .

ഞാൻ മാക്സിമം സ്പീഡിൽ ബ്ലോക്കിന്റെ ഇടയിലൂടെ ഓടിക്കുക ആണ് . ഉക്കടം bustand ഇന്റെ അടുക്കൽ എത്തി ഒരു രക്ഷയും ഇല്ല . block , block , block block  മാത്രം . പെട്ടന്ന് ആണ് അത് സംഭവിച്ചത്.

വണ്ടി ഒന്ന് പാളി . ഞാൻ വണ്ടി നിർത്തി ചുമ്മാ വീലിൽ കാറ്റ് ഉണ്ടോ എന്ന് നോക്കി . ഫ്രന്റ് വീലിൽ സ്വല്പം കുറവാണു എന്ന് തോന്നി .

കൃത്യം ഒരാഴ്ച  മുൻപ് ഫ്രണ്ട് വീൽ puncture ആയായിരുന്നു . ഞാൻ നന്നാക്കിയ ആളിനോട് നന്നായിട്ടു ചെക്ക് ചെയ്യാൻ പറഞ്ഞിരുന്നു . അയാൾ പറഞ്ഞു സാറെ ആണി, കമ്പി ഒന്ന് മില്ല . അയാൾ ട്യൂബ് ഒട്ടിച്ചു  കാറ്റ്   നിറച്ചു വിട്ടതാണ്.

അതാ ഇവിടെയും മാനം കറത്തു  വരുന്നു . പെട്ടന്ന് എവിടെ നിന്ന് എന്ന്  അറിയില്ല മഴ ചാറി  തുടങ്ങി . ആളുകൾ കൂടുതൽ ഭയചകിതരായീ കൂടുതൽ ബ്ലോക്ക് സൃഷ്ടിച്ചുകൊണ്ടേ ഇരുന്നു .

വീണ്ടും  ഞാൻ ട്രാഫിക്  ബ്ലോക്കിന്റെ ഇടയിലൂടെ ഓടിച്ചു പട്ടേലിന്റെ കടയിൽ എത്തി . അപ്പോൾ സമയം 6 :30 pm . സാധനങ്ങൾ പാക്കചയ്തു വണ്ടിയിൽ കയറ്റി . പട്ടേലിനോടോ യാത്ര പറഞ്ഞു തിരിച്ചു ഉള്ള യാത്ര തുടങ്ങി.

രാവിലെ കഴിച്ച ഭക്ഷണം അല്ലാതെ വയറ്റിൽ ഒന്നും ഇല്ല . വിശന്നിട്ടു വയ്യ . ഒരു ചായ എങ്കിലും കുടിക്കണം തളർന്നു വീഴും എന്ന പരുവം ആയീ .ടെൻഷൻ ആണ് ക്ഷീണത്തിനു പ്രധാന കാരണം . 

സമയം 7 ആകാൻ പോകുന്നു . മഴ ശക്തി പ്രാപിച്ചു . ഞാൻ പതിയെ ബ്ലോക്കിൽ പെടാതെ ഊടു വഴികളിലൂടെ പാലക്കാട് ഹൈവേ പിടക്കാൻ ഉള്ള ശ്രമം ആണ് . നല്ല ഇരുട്ട് . നല്ല മഴ . 

പെട്ടന്ന് വണ്ടി വീണ്ടും പാളി . നോക്കുമ്പോൾ ഫ്രണ്ട് ടയർ ഏതാണ്ട്  flat , എന്ത് ചൈയ്യും . കടകൾ  നേരത്തെ അടച്ചു തുടങ്ങി . ഞാൻ വിചാരിച്ചു തീർന്നു .

പെട്ടന്ന് ഒരു സൈക്കിൾ കാരൻ അതുവഴി നനഞ്ഞു  വന്നു . ഞാൻ അയാളോട് കാര്യം പറഞ്ഞു . അയാൾ എന്നെ അടുത്തുള്ള puncture ഒട്ടിക്കുന്ന ഒരു കൊച്ചു കടയിലേക്ക് കൊണ്ടു പോയീ .

അവിടെ ഒരു പടു  കിളവൻ ഇരിപ്പുണ്ടായിരുന്നു . അപ്പോഴേക്കും കാറ്റു ടയറിൽ നിന്നും ഫുൾ ആയീ പോയിരുന്നു .

ആ കിളവൻ പതിയെ വന്നു മഴയത്  ഇരുന്നു വീൽ  അഴിച്ചു , ട്യൂബ് പുറത്തു എടുത്തു . എന്നിട്ടു പറഞ്ഞു

കിളവൻ : ചിന്ന കമ്പി കേറി ഇരിക്കതു .

ഞാൻ: ആമ , ടയർ ചെക്ക് പണ്ണ് അണ്ണാ

കിളവൻ : എനക്ക് തിരിയും .

ഞാൻ:  റൊമ്പ താങ്ക്സ്

ഞാൻ പിന്നെ ഒന്നും പറഞ്ഞതിൽ . പറഞ്ഞ അയാൾ ഇട്ടിട്ടു പോയാലോ .

ആ പാവം കിളവൻ എറണാകുളം puncture കാരൻ ടയറിൽ ഒന്നും ഇല്ല എന്ന പറഞ്ഞ സ്ഥാനത്തു നിന്നും ഒരു ചെറിയ കമ്പി ടയറിൽ നിന്നും വലിച്ചെടുത്തു . എന്നിട്ടു എന്നെ ഒന്ന് നോക്കി . 

ഞാൻ അയാളെ ആറ്റം ബോംബ് കണ്ടുപിടിച്ച വ്യക്തിയെ നോക്കുന്നത് പോലെ നോക്കി ആദരിച്ചു ബഹുമാനിച്ചു പഞ്ചപുച്ഛം അടക്കി നിന്നു . 

കാരണം  ഈ മണ്ണണ്ണ വിളക്കിന്റെ വെട്ടത്തിൽ ഈ മഴയിൽ അയാൾക്ക്‌ അല്ലാതെ വേറെ  ഒരാൾക്കും ഇങ്ങനെ ഒരു ചെറിയ കമ്പി കണ്ടുപിടിക്കാൻ ഒക്കില്ല .

ഞാൻ: എത്ര അണ്ണാ

കിളവൻ: 50

ഞാൻ: 100 രൂപ കൊടുത്തിട്ടു സ്നേഹത്തോടെ പറഞ്ഞു : വെച്ചിങ്കോ

കിളവൻ ആ രൂപ എടുത്തു നെറുകയിൽ വച്ച് . നന്ദി യോടെ എന്നെ നോക്കി ചിരിച്ചു

അയാൾ കട അടക്കാൻ തുടങ്ങി .

ഞാൻ  എന്റെ തിരിച്ചുള്ള 270km യാത്ര ആ പേരും മഴയത്തു തുടങ്ങി  കോയമ്പത്തൂർ റോഡ് മുഴുവൻ മുട്ടറ്റം വെള്ളം . കൂരിരുട്ടു . വെള്ളത്തിൽ കൂടി പലതും  ഒഴുകി നടക്കുന്നത് കാരണം കഴിവതും കാല്  crashguard ഇൽ വച്ചാണ് യാത്ര . വെള്ളം നാറിയിട്ടു ഓക്കാനം വരിക ആണ് . കോട കാറ്റ്  അതിന്റെ പ്രത്യേകത കാണിച്ചു തുടങ്ങി. ഇടി  മുഴങ്ങുന്നത് പോലെ തോന്നും . ബൈക്ക് പറത്തി കൊണ്ട് പോകും എന്ന് തോന്നും .

എനിക്ക് ശകലം പേടി തോന്നി . കാരണം ഹൈവേ വിജനം അകാൻ അതികം സമയം വേണ്ട . കാറ്റു ഭയങ്കരമ്മായിട്ടു ഹൈവേയിൽ അടിക്കും . ചിലപ്പോൾ ബൈക്ക് എടുത്തു മറിക്കും . പാണ്ടി ലോറികൾ റോഡിൻറെ സൈഡ് ഇൽ  ഒതുക്കി തുടങ്ങി . 

രാത്രി 8 :30 മണി ആയപ്പോൾ ഞാൻ കോയമ്പത്തൂർ ബൈപാസിൽ  എത്തി . ഇനിയും വെറും 255 km മാത്രം വീട്ടിൽ എത്താൻ . വണ്ടികൾ ഓടുന്നുണ്ട്.

വിശന്നിട്ടു കണ്ണുകാണാൻ വയ്യ . പെട്രോളിന്റെ ലെവൽ നോക്കി. Half tank ഉണ്ട് . ഞാൻ ഫുൾ ടാങ്ക് അടിക്കാൻ തീരുമാനിച്ചു . അടുത്ത പമ്പ് നോക്കി ഓടിക്കുക ആണ് . വഴി വിജനം ആയീ തുടങ്ങി .

 അതാ ഒരു പമ്പ് . ഞാൻ അവിടെ കേറി . ജനറേറ്റർ work  ചെയ്യുനുണ്ട് . കണ്ടാൽ പേടി തോന്നും വിധ മൂടി പുതച്ച ഒരു രൂപം ഇറങ്ങി വന്നു .

ഞാൻ ഫുൾ ടാങ്ക് അടിക്കാൻ പറഞ്ഞു . അയാൾ എന്നെ അദ്‌ഭുതത്തോടെ നോക്കി . കാരണം ബൈക്കിനു ഫുൾ അടിച്ച ഒരു എക്സ്പീരിയൻസ് അയാൾക്കു ഇല്ല .

Staff : എന്ന സാർ ലോങ്ങ് ട്രിപ്പാ

ഞാൻ: ആമ

സ്റ്റാഫ്: എങ്കെ പോരെ

ഞാൻ: കേരളവിൽ

സ്റ്റാഫ്: അപ്പ പ്പാ .

ഞാൻ ഒന്നും പറഞ്ഞില്ല . കാശു കൊടുത്തു അവടെ നിന്നും വീണ്ടും യാത്ര തിരിച്ചു

നേരം നല്ലവണ്ണം ഇരുട്ടിയിരുന്നു . ഒരു കട പോലും ഇല്ല . വിശപ്പ് അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തി . വയ്യ ഇനിയും ഒട്ടും വയ്യ വല്ല കടത്തിണ്ണയിലും കേറി ഇരിക്കാം . മഴ കൂടി . ഇങ്ങോട്ടു വന്നതിന്റെ ഇരട്ടിയുടെ ഇരട്ടിയായീ . 

ഒരു കടയും കാണുന്നില്ല . അഥവാ വിശപ്പ് കാരണം കണ്ണ് ശരിയായിട്ടു കാണുന്നില്ല . ഭയങ്കരമായീ കാറ്റു വീശാൻ  തുടങ്ങി. ബൈക്ക് പാളി തുടങ്ങി . കണ്ണ് പതിയെ അടിയുന്നത് പോലെ .

പെട്ടന്ന് റോഡിൻറെ അങ്ങേ അറ്റത്തു ഒരു വെളിച്ചം പോലെ എന്തോ ഒന്ന് . മനസുകൊണ്ട് അതൊരു കട ആയിരിക്കണമേ എന്ന് പ്രാർത്ഥന തുടങ്ങി . 

ഇപ്പോൾ ആ വെളിച്ചം കാറ്റത്തു മങ്ങി തുടങ്ങി . ആശ  കൈവിട്ടില്ല . വണ്ടിക്ക്    സ്പീഡ് കൂട്ടി . അതാ വെളിച്ചം ഇപ്പോൾ ക്ലീയറായിട്ടു  കാണാം . അതെ അതൊരു കട തന്നെ . 

തട്ട് കട ആണോ . ഹോട്ടൽ ആണോ. ബേക്കറി ആണോ . എന്തായാലും വേണ്ടില്ല കേറി അന്വേഷിക്ക തന്നെ . വെളിച്ചം അടുത്ത് അടുത്ത് വന്നു . Yes ചെറിയ ഒരു തട്ട് കട ആണ് .

ബൈക്ക് സ്റ്റാൻഡിൽ വച്ച് . അതാ ബൈക്ക് കാറ്റടിച്ചു തിരിയാൻ പോകുന്നു . ഇത് കണ്ട കടക്കാരൻ പതിയെ തല വെളിയിലേക്കു ഇട്ടു എന്നിട്ടു പറഞ്ഞു ."സാറെ  ആ മതിലിനോട് ചേർത്ത് വെക്ക് . ഞാൻ വീണ്ടും ബൈക്ക് ഒരു വിധത്തിൽ ഉരുട്ടി മതിലിനോട് ചേർത്ത വച്ച് . 

കാല് നിലത്തു ഉറക്കുന്നില്ല . ബലം ഇല്ലാത്തപോലെ . അകെ കോച്ചി വ്രുങ്ങലിച്ചു ഇരിക്കുക ആണ് . മുകളിലെ അലൂമിനിയം ഷീറ്റിൽ നിന്ന് ഒലിക്കുന്ന ഐസ് പോലത്തെ വെള്ളത്തിൽ കൈ കഴുകി . ചെറിയ ഒരു മുറി പോലെ താഴെ സിമെന്റ് ആണ് .

ഭിത്തിയിൽ ചാരി ഞാൻ ഇരുന്നു .അപ്പോൾ കടക്കാരൻ വന്നു .

കടക്കാരൻ : എവിടെ നിന്ന സാറെ .

ഞാൻ: കോയമ്പത്തൂരിൽ നിന്ന് .

കടക്കാരൻ : അവിടെ മഴ ഉണ്ടോ

ഞാൻ: ഭയങ്കര മഴ ആണ്

കടക്കാരൻ : സാറ് എങ്ങോട്ടാ

ഞാൻ: കേരളത്തിലേക്ക് .

കടക്കാരൻ : കേരളത്തിൽ എവിടാ

ഞാൻ: തിരുവല്ലയിൽ

കടക്കാരൻ : : ഓഹോ , സാറെ അവിടെ എല്ലാം വെള്ളം ആണെന്ന് പറയുന്നു

ഞാൻ: ആണോ . ഏയ് എല്ലാടവും വെള്ളം കേറത്തില്ല . ഞാൻ ഒരു ധൈര്യം കിട്ടാൻ ആണ് അങ്ങനെ പറഞ്ഞത് . എനിക്ക് സത്യത്തിൽ പേടി തോന്നി .

ഞാൻ:കഴിക്കാൻ എന്തുണ്ട്

കടക്കാരൻ ഏതാനം seconds എന്റെ മുഖത്ത് നോക്കി . അയാൾക്ക്‌ എന്റെ ക്ഷീണം മനസ്സിൽ ആയീ കാണും

കടക്കാരൻ :  ചപ്പാത്തിയും ചിക്കൻഫ്രൈ യും എടുക്കട്ടേ .

എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല . ഞാൻ കേൾക്കുന്നത് സത്യം ആണോ . ഞാൻ സ്വർഗത്തിൽ ആണോ .

വായിൽ കപ്പൽ മാത്രമല്ല അന്ധർവാഹിനിയും ഓടിക്കാൻ ഉള്ള വെള്ളം നിറഞ്ഞു .

ഞാൻ  ഒന്നും പറയുന്നില്ല എന്ന് കണ്ടു അയാൾ പറഞ്ഞു ദോശയും ഉണ്ട് . സാറിന് നല്ല ക്ഷീണം ഉണ്ട് എന്ന് തോന്നുന്നു.

ഞാൻ : അതെയതെ . ചപ്പാത്തിയും ചിക്കനും എടുക്കു . 4  ചപ്പാത്തി വേണം .

കടക്കാരൻ : ഓക്കേ . കട്ടൻ ?

ഞാൻ: വേണം വേണം .

ഞാൻ സൂക്ഷിച്ചു നോക്കി . കാരണം കണ്ണുകൾക്കു 200kg weight ഉണ്ട് .

അയാൾ വീണ്ടും എന്നെ നോക്കി . എന്നിട്ടു ഫ്രൈചൈയ്യാൻ വച്ചിരിക്കുന്ന മസാല പുരട്ടിയ ചിക്കൻ  പീസ് കൾക്ക് ഇടയിൽ തിരിയാൻ തുടങ്ങി . എന്നിട്ടു അതിലേക്കും വലിയ ഒരു ചിക്കൻ ബ്രെസ്റ് പീസും  കൂടെ വേറെ ഒരു ലെഗ് പീസും എടുത്തു തിളയ്ക്കുന്ന എണ്ണയിലേക്ക് ഇട്ടു . 

എന്നിട്ടു പറഞ്ഞു "എനിക്ക് അറിയാം സാറിന് നല്ല വിശപ്പ് ഉണ്ട് എന്ന് ". ഞാൻ പതിയെ ചിരിച്ചു തലയാട്ടി തിളയ്ക്കുന്ന എണ്ണയിലേക്ക് നോക്കി ഇരുന്നു.

ഇപ്പോൾ ഞാൻ എന്റെ വീടിന്റെ ഗേറ്റ് കടക്കുക ആണ് . അനീഷ അതാ വാതിക്കൽ തന്നെ നിൽക്കുന്നു .ഞാൻ കാട്ടിലേക്ക് ചരിഞ്ഞു .

പെട്ടന്ന് അനീഷ എന്റെ തലയിൽ തലോടി പറഞ്ഞു : എന്താ താമസിച്ചത്

ഞാൻ : താമസിച്ചു പോയീ :

അനീഷ : കഴിച്ചോ .

ഞാൻ : അറിയില്ല  എനിക്ക് ഒന്ന് കണ്ണ് അടക്കണം

അനീഷ : എന്ന ഉറങ്ങു .

അങ്ങനെ ഞാൻ എന്റെ വീട്ടിൽ  കിടക്കയിൽ കിടന്നു അതി മനോഹരമായിട്ടു ഉറങ്ങികയായിരുന്നു.

അപ്പോൾ അതാ ഒരു വിളി .

സാറെ സാറെ . ഞാൻ ഞെട്ടി ഉണർന്നു . അനീഷ എവിടെ . എന്റെ കട്ടിൽ എവിടെ . ഞാൻ എവിടെ ആണ് .

കടക്കാരൻ ചിരിച്ചു കൊണ്ട് പറഞ്ഞു സാറെ എന്തൊരു ഉറക്കം ആയിരുന്നു വിളിക്കാൻ തോന്നിയില്ല . പക്ഷേ ആഹാരം തണുത്തു പോകുമലോ എന്ന് വിചാരിച്ചു വിളിച്ചത് . 15 മിനിറ്റ് സാറ്  ഉറങ്ങി . അയാൾ എല്ലാ കണക്കും സൂക്ഷിക്കുന്ന ആളാണ് എന്ന് എനിക്ക് മനസ്സിൽ ആയീ .

ഞാൻ എഴുനേറ്റു. ചൂട് ചപ്പാത്തിയും ചിക്കനും മുൻപിൽ . പിന്നെ ഒന്നും നോക്കിയില്ല അഭയാർത്ഥികൾ കഴിക്കുന്നപോലെ ഒരു വെട്ടായിരുന്നു .എന്റെ അമ്മോ . എന്താ രുചി നാലു ചപ്പാത്തി അപ്രതിക്ഷ്യം  ആയീ . കടക്കാരൻ 2 ദോശകൂടെ  തന്നു അതും തിന്നു .

കടക്കാരൻ : സാറെ ചൂട് ചായ ഉണ്ട് എടുക്കട്ടേ .

ഞാൻ : എടുക് എടുക് . അതും കുടിച്ചു . ഹാവ് എന്ത് സുഖം . നല്ല ഒരു ഏമ്പക്കം വിട്ടു . ഞാൻ മഴ നോക്കി ഇരുന്നു . ആ ചൂടത്തു നിന്നും ഇറങ്ങാൻ തോന്നിയില്ല . എന്നാൽ പെട്ടന്ന് വീട്ടിൽ എത്താൻ ഒരു മോഹം തോന്നി . 

നല്ല ആരോഗ്യം . ക്ഷീണം പമ്പ കടന്നിരിക്കുന്നു . കടക്കാരനോട് നന്ദി പറഞ്ഞു അയാൾ ചോദിച്ചതിലും കൂടുതൽ കൊടുത്തു  ഞാൻ ഇറങ്ങുബോൾ അയാൾ പറഞ്ഞു

"ഇനിയും  വരണം"

ഞാൻ: തീർച്ചയായും

എന്നാൽ പിന്നീട് ഞാനും അനിഷയും അതുവഴി പോയിട്ട് ആ കട കണ്ടു പിടിക്കാൻ പറ്റിയില്ല . കഷ്ടം  ആ സ്ഥലത്തിന്റെ പേര് പോലും ചോദിച്ചില്ല .

അങ്ങനെ ഞാൻ വീണ്ടും പടു മഴയത്തേക്കും കാറ്റത്തേക്കും ഇറങ്ങി . TVS സ്റ്റാർ City സ്റ്റാർട്ട് ചെയ്തു . ഒറ്റ കിക്കിന് അവൻ റെഡി .

വീണ്ടും കോരിച്ചൊരിയുന്ന  മഴയിലേക്ക് . എന്നാൽ ഇത് മുൻപിലത്തെ പോലെ അല്ല . വിശപ്പ് മാറി ക്ഷീണം മാറി . എന്നാലും കാറ്റ് സഹിക്കുന്നില്ല . സമയം നോക്കണം എന്ന് ഉണ്ട് . പക്ഷെ വാച്ച് രണ്ടു കോട്ടിനു അടിയിൽ ആണ് . 

അതുമല്ല ഈ വാച്ച് മഴ കൊള്ളിച്ചു കളയാൻ എനിക്ക് ഇഷ്ടവും അല്ല . ഒരു 15 വർച്ചങ്ങൾക്കു മുൻപ് റോഷിൻ എനിക്കും  അനിഷക്കും കൂടി ഒരു വെഡിങ് ഗിഫ്ട് ആയിട്ട് തന്നതാണ് . ഞാൻ അത് സൂക്ഷിച്ചു വെച്ചു .

ബൈക്ക് തിരുവല്ല ലക്‌ഷ്യം ആക്കി മുൻപോട്ടു ഒരു 80 km / ഹവറിൽ  പോകുക ആണ്. എന്തൊക്കൊയോ മനസ്സിൽ ചിന്തിച്ചു ഉറങ്ങാതെ ഇരിക്കാൻ മാക്സിമം ശ്രമിക്കുക ആണ് . ക്ഷീണം കാരണം വീണ്ടും കണ്ണുകൾ അടഞ്ഞു പോകുന്നു .

പെട്ടെന്ന് തോന്നി ഒരു പട്ടു പടിയാലോ. ആരും റോഡിൽ ഇല്ല മഴയുടെ ഹുങ്കാരം മാത്രം . ഇടിമുഴങ്ങുന്നത് പോലെ കാറ്റു അടിക്കുന്നുണ്ട് .

ഏതു പട്ടു പാടും . പെട്ടന്ന് മനസിലേക്ക് ഒരു പാട്ടു വന്നു .

ആത്മാവാം  വഴികാട്ടി എന്നെ സാധാ നടത്തി  

കൊണ്ട് പോകും വനത്തിൽ  കൂടെ സാവധാനത്തിൽ .

Wow കൊള്ളാം . ഉറക്കെ പാടി . അപ്പോഴാണ് ആ പാട്ടിന്റെ ശക്തി എനിക്ക്  മനസ്സിൽ ആയതു . പിന്നെ ഒരു ആഴ്ചക്കു  ശേഷം  വീണ്ടും ആ പാട്ടു ഒറ്റയ്ക്ക് പാടേണ്ടി വന്നു . 

പക്ഷെ അത് ഇതുപോലെ ആയിരുന്നില്ല . ശരിക്കും മരണത്തിലേക്ക് നടന്നു പോകുന്ന സമയം . അത്  പിറകെ  പറയാം..

ക്ഷീണരേ സന്തോഷിപ്പിന്‍ തന്നിന്‍പ മൊഴി കേള്‍പ്പിന്‍

സഞ്ചാരീ നീ കൂടെ വാ ചേര്‍ക്കാം നിന്നെ വീട്ടില്‍ ഞാന്‍

ഉറക്കെ ഉറക്കെ പാടി . പാടും തോറും ഒരു പുതിയ ഉന്മേഷം കിട്ടിയത് പോലെ പ്രത്യേകിച്ച് ഈ വരികൾ നല്ല ധൈര്യം തന്നു

സത്യസഖി താന്‍ തന്നേ സര്‍വ്വദാ എന്‍ സമീപെ

തുണയ്ക്കും നിരന്തരം നീക്കും ഭയം സംശയം

കാറ്റുഗ്രമടിയ്ക്കിലും ഇരുള്‍ കനത്തീടിലും

സഞ്ചാരീ നീ കൂടെ വാ ചേര്‍ക്കാം നിന്നെ വീട്ടില്‍ ഞാന്‍" (2)

                                   4

ആയുഷ്ക്കാലത്തിന്നന്തം ചേര്‍ന്നാര്‍ത്തി പൂണ്ട നേരം

സ്വര്‍ഗ്ഗചിന്ത മാത്രമേ ഏകമെന്നാശ്രയമേ

താന്‍ മാത്രം ആ നേരത്തും എന്നെ ആഴം കടത്തും

സഞ്ചാരീ നീ കൂടെ വാ ചേര്‍ക്കാം നിന്നെ വീട്ടില്‍ ഞാന്‍

ശരിക്കും ഇത് ജീവിതത്തിൽ ശരിയല്ലേ . കാറ്റുഗ്രമടിയ്ക്കിലും ഇരുള്‍ കനത്തീടിലും,

താന്‍ മാത്രം ആ നേരത്തും എന്നെ ആഴം കടത്തും.

അങ്ങനെ പാടി പാടി ഓടിച്ചു കൊണ്ടുയിരിക്കുമ്പോൾ  വേറൊരു ചിന്ത വന്നു . മനുഷ്യൻ ആണ്. പല ചിന്തകളും വരം. 

എങ്ങനെ കുതിരാൻ കടക്കും.

അവിടെ ബ്ലോക്ക് ആയാൽ ഒരു 3 മണിക്കൂർ ചുമ്മാ പോകും .

അപ്പോള്  മനസിൽ പറഞ്ഞു ഇല്ല അവൻ എന്നെ ആഴം കടത്തും.

വിജനമായ ഹൈവേ ആദ്യമായിട്ട് ഞാൻ കാണുക ആണ് . ഞാൻ മാത്രം . ഒരു ചീവീട് പോലും ഇല്ല .

അങ്ങനെ ഓടിച്ചുകൊന്ടിരിക്കുമ്പോൾ പെട്ടെന്ന് അതാ ഒരു ഫ്‌ളൈഓവർ ഒരു വളവു ഞാൻ ചിന്തിച്ചു ദൈവമേ ഇത് എവിടെ ആണ് . എനിക്ക് വഴി തെറ്റിയോ . അകെ കൺഫ്യൂഷൻ ആയ  നേരം . 

എന്നാൽ നല്ല പരിചയം ഉള്ള വളവും ഫ്‌ളൈഓവറും . സ്പീഡ്  കൊറച്ചു. എങ്ങനെയും ഒരു ബോർഡ് കണ്ടു പിടിക്കണം . കൊടും മഴയത്തു ഒന്ന് കാണുന്നില്ല . പെട്ടന്ന് അതാ ഒരു പച്ച ബോർഡ് . വെള്ള അക്ഷരം . 

ഞാൻ മാക്സിമം കണ്ണ് തുറന്നു ഹെൽമറ്റിന്റെ  വൈസർ പൊക്കി നോക്കി . എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.

ബോർഡിൽ കണ്ടത് ഇതായിരുന്നു .

തൃശൂർ 13  km. ങേ അപ്പോൾ ഞാൻ കണ്ട ആ വളവു മണ്ണൂത്തി ആയിരുന്നോ .

ഞാൻ എപ്പോൾ കുതിരാൻ കയറി ഇറങ്ങി , ഞാൻ എപ്പോൾ പാലക്കാട്  കഴിഞ്ഞു , പോട്ടെ ഞാൻ എപ്പോൾ വാളയാർ ചെക്‌പോസ്റ് കഴിഞ്ഞു . ശരിയാണ് അതാ  പാലിയേക്കര ടോൾ പ്ലാസയിലെ ലൈറ്റ് കാണാം .

എന്റെ ദൈവമേ എന്ന് അറിയാതെ വിളിച്ചു പോയീ . സ്വപ്നത്തിൽ ദൈവം എന്നെ ആഴം കടത്തി ഇവിടെ വരെ എത്തിച്ചു . വീണ്ടും ഒരു തട്ട് കട . അവിടെ കുറെ ലോറി ഡ്രൈവേഴ്സ് കൂടി നില്പുണ്ട് . 

ഒരു കട്ടൻ കുടിച്ചു .

അപ്പോൾ  സമയം 11  മണി .

ഞാൻ : "ആരെങ്കിലും തിരുവല്ല ആലപ്പുഴ സൈഡ് നിന്ന് വന്നവർ ഉണ്ടോ"

ഒരു ഡ്രൈവർ : സാറെ ഞങ്ങൾ അതു വഴി കഷ്ടിച്ച് വന്നു . ഭയങ്കരമായിട്ടു വെള്ളം കേറി ഏതാണ്ട് മുഴുവൻ  വീടുകളും  മുങ്ങി തുടങ്ങിയിട്ടുണ്ട്. സാര് എങ്ങോട്ടാ .

ഞാൻ : തിരുവല്ല

ഡ്രൈവർ : സാറെ കോട്ടയത്തെ വഴി പൊയ്ക്കോ .

ഞാൻ പിന്നെ നിന്നില്ല . വീണ്ടും ബൈക്ക് എന്നെയും കൊണ്ട് ഓടാൻ തുടങ്ങി . പെട്രോൾ ലെവൽ നോക്കി കുഴപ്പം ഇല്ല . അങ്ങനെ തൃശൂർ കഴിഞ്ഞു . അങ്കമാലി , ആലുവാ കഴിഞ്ഞപ്പോൾ ഒരു ആശ്വാസം ഒന്നുകിൽ  നമ്മുടെ സ്ഥലത്തു എത്തിയല്ലോ .

 അങ്ങനെ ഞാൻ വൈറ്റിലയിൽ എത്തി . 

തീരെ നിവൃത്തി ഇല്ലായെങ്കിൽ ജീചായന്റെ കതകിൽ മുട്ടുക തന്നെ .  

വണ്ടി നിർത്തിയില്ല. നേരെ തൃപ്പൂണിത്തറയിലേക്കു തിരിഞ്ഞു . റോഡിൽ മുട്ടറ്റം വെള്ളം എവിടെ കുഴി എവിടെ റോഡ് എന്നൊന്നും തിരിച്ചു അറിയില്ല .

കാഞ്ഞിരമറ്റത്തു എത്തിയപ്പോൾ ഒരു ചെറിയ ജനക്കൂട്ടം . അവിടുത്തുകാര് അല്ല . ടെമ്പോ , ലോറി, ഓട്ടോറിക്ഷ ഡ്രൈവേഴ്സ് ആണ് . വലിയ ഒരു മരം റോഡിൽ വീണു കിടക്കുന്നു ആർക്കും പോകാൻ പറ്റുകയില്ല. പിന്നെ ഞാൻ ഒന്നും നോക്കിയില്ല . 

വണ്ടി തിരിച്ചു  തൃപ്പൂണിത്തറക്കു വന്നു. അവിടെ നിന്നും കുണ്ടനൂർക് പോയീ . അവിടെ നിന്നും ആലപ്പുഴക്ക് തിരിഞ്ഞു . വലിയ പ്രശ്നം ഇല്ലാതെ ആലപ്പുഴയിൽ എത്തി .

അവിടെ ഒരു ഉത്സവത്തിന്റെ ആള് ഉണ്ട് . പലർക്കും തിരുവല്ല , ചങ്ങനാശേരി കൊഴാഞ്ചേരി ഇവിടെ ഒക്കെ പോകണം. പക്ഷെ ധൈര്യം ഇല്ല . ഞാൻ വീണ്ടും ഭാഗ്യം പരീക്ഷിക്കാൻ തീരുമാനിച്ചു . 

എന്നെ അവൻ ആഴം കടത്തും നിശ്ചയം. 

അങ്ങനെ ആലപ്പുഴ-ചങ്ങനാശേരി റോഡിൽ എത്തി . അതാ പോലീസ്

പോലീസ് : സാറെ പല സ്ഥലത്തും . വെള്ളമാ എങ്ങനെ പോകും .

ഞാൻ: സാറെ എനിക്ക് പോയെ പറ്റു .

പോലീസ്:  സൂക്ഷിച്ചു നടുക്കുകൂടി പോകണം .

ഞാൻ : ഓക്കേ.

അങ്ങനെ ഞാൻ അവിടെ നിന്നും വണ്ടി എടുത്തു . വണ്ടിയുടെ ടയർ കാൽ ഭാഗം പലസ്ഥലത്തും വെള്ളത്തിൽ താന്നു . റോഡിൻറെ രണ്ടു സൈഡിൽ ഉള്ള പോസ്റ്റിന്റെ center കണക്കാക്കി വണ്ടി ഓടിക്കുക ആണ് .

 ഇപ്പോൾ വെള്ളം വീലിന്റെ ആക്സിൽ ബോൾട് വരെ ആയീ . കൊടും കൂരിരുട്ടു . ബൈക്കിന്റെ വെട്ടം മാത്രം . ധൈര്യം സംഭരിച്ചു വീണ്ടും മുൻപോട്ടു .  വെള്ളം ,ശക്തമായ  ഒഴക്കു എന്നിവ കാരണം വണ്ടി കണ്ട്രോൾ ചെയ്യാൻ പ്രയാസമായി.

sparker  plug ഇന്റെ അടുത്ത് വര വെള്ളം എത്തി . തിരിച്ചു പോകാനും വയ്യ മുന്നോട്ടു പോകാനും വയ്യ . പിന്നെയും ഓടിച്ചു . അങ്ങനെ അങ്ങനെ ചങ്ങനാശേരിക്ക് തൊട്ടടുത്ത് കോൺടൂർ ഹോട്ടൽ വരെ എത്തി . 

അപ്പോൾ നോക്കിയപ്പോൾ അതിനു അപ്പുറം കടൽ പോലെ വെള്ളം . പെട്ടന്ന്  അതാ ഒരു വണ്ടി ചന്തക്കു പോകുന്ന വഴി വരുന്നു . ഞാനും അങ്ങോട്ട് തിരിഞ്ഞു .

ചന്ത വഴി കേറി നേരെ ചങ്ങനാശേരി ടൗണിൽ എത്തി . അവിടെ നിന്നും തിരുവല്ലയിലേക്കു രാജകിയമായീ ഒരു യാത്ര നടത്തി . പുറകിലോട്ടു നോക്കിയതേ ഇല്ല . തിരുവല്ലയിൽ ചെല്ലുമ്പോൾ വലിയ ജനക്കൂട്ടം

പോലീസ് വണ്ടികൾ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു . പല ആളുകളുടെയും കൈയിൽ ആവിശ്യ സാധനങ്ങൾ അടങ്ങിയ പെട്ടി .

ഞാൻ ചോദിച്ചപ്പോൾ അവർ ക്യാമ്പുകളിലേക്ക് പോകുക ആണ് .

അങ്ങനെ ഞാൻ ഇപ്പോൾ വീടിന്റെ ഗേറ്റ് കടക്കുക ആണ് . എനിക്ക് എന്നെ തന്നെ വിശ്വസിക്കാൻ പ്രയാസം ആയീ തോന്നി . എന്റെ വീട് . എത്ര സുന്ദരം .

ബൈക്ക് ഞാൻ പോർച്ചിലേക്കു കയറ്റി വച്ച് . ഞാൻ ബൈക്കിനെ സൂക്ഷിച്ചു നോക്കി 275 km മഴയ്‌തുകൂടി അവൻ എന്നെ കൊണ്ടുവന്നു . അല്ല തെറ്റി ദൈവം എന്നെ കൊണ്ടുവന്നു . Thank you Jesus .

ഞാൻ ബെല്ലടിച്ചു . അനീഷ വാതിൽ തുറന്നു .

അനീഷ : എന്താ താമസിച്ചേ . ഞാൻ ഒരു പാട് വിളിച്ചു . പിന്നെ മഴയത്തു വിളിക്കരുത് എന്ന് പറഞ്ഞതുകൊണ്ട് വിളിച്ചില്ല . എന്തൊരു മഴയാ ഇത് . വെള്ളപൊക്കം വല്ലതും ഉണ്ടോ .

ഞാൻ : താമസിച്ചു പോയീ . പതിയെ ആണ് വന്നത് . എനിക്ക് ഒന്ന് കുളിക്കണം . സമയം എന്തായീ .

അനീഷ : ദൈവമേ 4 മണി . എനിക്ക് സ്കൂളിൽ പോകണം. എന്നെ ഇന്ന് കൊണ്ട് വിടാമോ .

ഞാൻ: വയ്യട ക്ഷീണമാ . കുളിച്ചിട്ടു ഞാൻ ഒന്ന് കിടക്കട്ടെ . എന്നെ വിളിക്കരുത് 

ഞാൻ കുളിക്കാൻ പോയീ . ചൂട് വെള്ളത്തിൽ ഒരു കുളി . ഇപ്പോൾ ഏകദേശം 4:30 AM ആയിരിക്കുന്നു . 

എനിക്ക് എന്നെ തന്നെ വിശ്വസിക്കാൻ പ്രയാസം തോന്നി . ഞാൻ ഇതാ എന്റെ കട്ടിലിൽ ഉറങ്ങാൻ   പോകുന്നു .

Thank You  Jesus . 

അനീഷ അടുക്കളയിലേക്കു പോയീ . പെട്ടന്ന് ഫോൺ ബെല്ലടിക്കുന്നതു പോലെ . ഞാൻ ആദ്യം വിചാരിച്ചു സ്വപ്നം കാണുക ആണെന്ന് . അല്ല ഫോൺ ബെൽ അടിക്കുക തന്നെ ആണ് .

എടുത്തു നോക്കാൻ ശ്രമിച്ചു . നോക്കി . അതാ മച്ചാൻ വിളിക്കുന്നു (രാജേഷ് ).

രാജേഷ് മച്ചാൻ : മച്ചാനെ Good മോർണിംഗ് 

ഞാൻ :  ഗുഡ് Morning .

രാജേഷ് മച്ചാൻ :  ഒരു കാര്യം  ഉണ്ട് . എങ്ങനെ എങ്കിലും രാവിലെ തന്നെ ചെന്ന് അമ്മുവിനെ പാലാ ഹോസ്റ്റലിൽ നിന്ന് വീട്ടിൽ കൊണ്ട് വരണം .  ഹോസ്റ്റൽ അടച്ചു . റോഡ് മുഴുവൻ വെള്ളത്തിൽ ആയീ . ടാക്സി കാര് ആരും വരില്ല .

ഞാൻ സമയം നോക്കി . 6  മണി . 

ഞാൻ : മച്ചാനെ നോക്കട്ടെ . ഞാൻ പോയീ നോക്കാം 

രാജേഷ് മച്ചാൻ : Thank  you .

ഞാൻ : വണക്കം .

പെട്ടെന്ന് എഴുനേറ്റു പാലായിലേക്ക് പോകാൻ തയാറായീ.

അനീഷ : എന്നെ സ്കൂളിൽ വിട്ടിട്ടു പോ .

പോയീ . അവളെ സ്കൂളിൽ ഇറക്കി .  

നേരെ പുതുപ്പള്ളിയിലേക്കു . മൊത്ത 54 കിലോമീറ്റർ .

വഴി മുഴുവൻ മൂടൽ മഞ്ഞും മഴയും . തണുത്തിട്ടു വയ്യ .

ആളുകൾ ജീവനും കൊണ്ട് മറ്റു സ്ഥലങ്ങളിലേക്ക് പോകുന്നു .

അതാ  ഒരു തട്ട് കട . വണ്ടി നിർത്തി . ചൂട് ചായ വന്നു.

ഞാൻ : പാലായിലേക്ക്  പുതുപ്പള്ളി വഴി പോകാമോ .

കടക്കാരൻ  എന്നെ അദ്‌ഭുതത്തോടെ നോക്കി .

കടക്കാരൻ: സാറെ  ബുദ്ധിമുട്ടാണ് . മുഴുവൻ വെള്ളം ആണ് . എന്താ ഇത്ര അത്യാവശ്യം .

ഞാൻ: മകളെ ഹോസ്റ്റലിൽ നിന്ന് കൊണ്ടുവരാൻ ആണ് .

കടക്കാരൻ:  എന്നാൽ വേഗം പൊയ്ക്കോ . പോലീസ് തടയാൻ സാധ്യത ഉണ്ട് .

ഞാൻ വീണ്ടും യാത്ര തിരിച്ചു . മഴ കൂടുക ആണ് ഇടയ്ക്കു ഫോൺ ബെല്ലടിക്കുന്നുണ്ട് . 

സ്റ്റാർ സിറ്റി മഴയിൽ കൂടി എന്നെ കൊട്നുപോകുക ആണ് .

അങ്ങനെ ഞാൻ പുതുപള്ളിയിൽ എത്തി . അവിടം വിജനം വീണ്ടും പാലായിലേക്ക് .

പാലായിലേക്ക് അടുക്കും തോറും വെള്ളത്തിന്റെ വരവ് കൂടി കൂടി വന്നു .

ഇതാ ഞാൻ ഏറ്റുമാനൂർ പാലാ  റോഡിലേക്ക് കയറി. ഒരു ഒളിമ്പിക് ഓട്ടം തികച്ചവനെ പോലെ ഞാൻ നേരെ പാലായിലേക്ക് പാഞ്ഞു .  പെട്ടന്ന് റോഡ് മുഴുവൻ വണ്ടികളുടെ ഒരു പ്രളയം . 

ഒരിഞ്ചു മുന്നോട്ടു പോകാൻ പറ്റുന്നില്ല . ഞാൻ തിരക്കിയപ്പോൾ ആണ് അറിയുന്നത് പല ടൗണിന്റെ ഭൂരി ഭാഗവും വെള്ളം കയറി ഇരിക്കുന്നു . 

ഞാൻ അവിടെ കൈലി ഉടുത്തു നിന്ന ഒരാളെ സമീപിച്ചു . ആള് ആ നാട്ടുകാരാണ് ആയിരിക്കുമല്ലോ .

ഞാൻ : പല St. തോമസ് കോളേജിലേക്കു എങ്ങനെ എത്താം .

അയാൾ: അടുത്താഴ്ച വെള്ളം കുറയുമ്പോൾ എത്താം . എന്നിട്ടു അയാൾ എന്നെ നോക്കി ഇളിച്ചു കാണിച്ചു .

പാലാ ചാർളി ചാപ്ലിനോട് അപ്പോൾ തന്നെ വിട പറഞ്ഞു . അതാ ഒരു ചെറിയ ബേക്കറി കം ചായക്കട.

ഇത് അങ്ങോട്ട് പോകുമ്പോൾ റോഡിന് വലതു  ആണ് . ഞാൻ അവിടെ കേറി ഒരു ചായയുടെ കുടിച്ചു .

ഞാൻ ബേക്കറി കാരനോട്  എന്റെ സങ്കടം ബോധിപ്പിച്ചു . എന്നെ എങ്ങനെയെങ്കിലും രക്ഷിക്കണം എന്ന് പറഞ്ഞു .

അയാൾ : സാറെ ഞാൻ ഒരു വഴി പറയാം . വെള്ളം ഇല്ലായിരുന്നു എങ്കിൽ ഇപ്പൊ, സാർ  നേരെ ഉള്ള വഴിയിലൂടെ അങ്ങെത്തുമായിരുന്നു . എന്നാൽ ഇത് വളഞ്ഞ വഴി ആണ് . ഒരു അര മണിക്കൂർ കൂടുതൽ എടുക്കും . മലചുറ്റി പോകണം .

ഞാൻ : ഏതു മലയും ചുറ്റാം. അങ്ങെത്തിയാൽ മതി . 

അയാൾ എന്നെ കടയുടെ വെളിയിൽ കൊണ്ടുവന്നു . എന്നിട്ടു കടയെ  നോക്കുമ്പോൾ  അതിനെ വലതു വശത്തു കൂടി  ഒരു കാറിനു പോകാൻ പറ്റുന്ന ഒരു റോഡ് കാണിച്ചു തന്നു . എന്നിട്ടു പ്രധാന അടയാളങ്ങൾ എല്ലാം പറഞ്ഞു തന്നു .

അയാളുടെ പൈസയും കൊടുത്തു താങ്ക്‌സും പറഞ്ഞു വീണ്ടും മല കയറാൻ തുടങ്ങി . തെന്നി കിടക്കുന്ന ചെറിയ  റോഡ് . വലിയ വളവുകൾ .  ഓടിച്ചു . രാത്രി മുഴുവൻ ഓടിച്ച ക്ഷീണം ഉണ്ട് . കുഴപ്പം ഇല്ല . കൊച്ചിനെ എങ്ങനെ യെങ്കിലും കൊണ്ട് വരണം . 

വീണ്ടും ഒരു ജംഗ്ഷനിൽ എത്തി . അയാൾ പറഞ്ഞ കൃത്യം അടയാളം വച്ച് ഓടിച്ചു .ആരോടും ചോദിച്ചില്ല .

പെട്ടെന്ന് അതാ മെയിൻ റോഡ് കണ്മുന്നിൽ . പാലാ  റോഡിൽ വീണ്ടും കയറി . സ്വല്പം കൂടി ഓടിച്ചപ്പോൾ അമ്മുവിൻറെ ഹോസ്റ്റലിലേക്ക് പോകുന്ന വഴി .

എന്ത് ചെയ്‌യാം . അവിടെ അതാ ഒരു വലിയ മരം ഒടിഞ്ഞു കുറുകെ കിടക്കുന്നു . ഇനിയും എന്ത് ചൈയ്യും .

പിന്നെ മനസിൽ വിചാരിച്ചു നടന്നു പോയീ  അവളെ കൂട്ടി കൊണ്ട് പോരാം .

ഞാൻ വീണ്ടും വണ്ടി പുറകിലോട്ടു ഓടിച്ചു കോളേജ്  ഗ്രൗണ്ടിന്റെ സൈഡ് ഇൽ ഉള്ള വഴിയേ ഓടിച്ചു ബാക് ഗേറ്റിൽ എത്തി . ഭാഗ്യം ഒരു അച്ചൻ അവിടെ നിൽക്കുന്നു . ഞാൻ അച്ഛനോട് കാര്യം പറഞ്ഞു .

 അച്ചൻ  ഗേറ്റ് തുറന്നു തന്നു . ഞാൻ അതുവഴി നേരെ ഹോസ്റ്റലിൽ ചെന്ന് വണ്ടി സ്റ്റാൻഡിൽ വച്ചു .

വെളുക്കെ ചിരിച്ചു കൊണ്ട് വാർഡൻ ഇറങ്ങി വന്നു . ഞാൻ ആവശ്യം പറഞ്ഞു 

വാർഡൻ : ലീയാ പറഞ്ഞിരുന്നു . ഞാൻ നോക്കി ഇരിക്കുകയായിരുന്നു .

ഞാൻ മനസ്സിൽ : ങേ  എന്നെ എന്തിനാ നോക്കി ഇരിക്കുന്നത് . 

അപ്പോൾ അവർ മുകളിൽ ചെന്ന് 3 പെൺകുട്ടികളെ (അമ്മു ഉൾപ്പെടെ ) വിളിച്ചു കൊണ്ട് വന്നു . എന്നിട്ടു എന്നോട് അവരുടെ പ്ലാൻ പറഞ്ഞു . 

ഇനിയും അങ്ങോട്ട് എങ്ങനെ ഞാൻ വണ്ടി ഓടിക്കണം എന്ന് അവർ എന്നെ പഠിപ്പിക്കുക ആണ്  . ഞാൻ പെട്രോൾ ടാങ്കിന്റെ മുകളിലേക്ക് കയറി ഇരുന്നു ഈ മൂന്ന് പെൺകുട്ടികളെ പിറകിൽ ഇരുത്തി കൊണ്ട് പോകണം പോലും .

ഞാൻ : എന്റെ പൊന്നു സിസ്റ്റർ എന്നെ കിട്ടില്ല . വേറെ മാർഗം അന്വേഷിക്ക് .

വാർഡൻ : അയ്യോ പറ്റില്ല .പ്ളീസ് ഇവരെ കൂടി  കൊണ്ടുപോയാൽ  ഇവിടെ പിന്നെ ആരും ഇല്ല . എനിക്ക് വീട്ടിലും പോകാം . ഞാൻ വാ പൊളിച്ചു നിൽക്കുമ്പോൾ  വാർഡൻ കുട്ടികളോട് .

"വേഗം പോയീ നിങ്ങളുടെ ബാഗ് എടുത്തു കൊണ്ട് വാ ". 

കേട്ട പാതി കേൾക്കാത്ത പാതി ഹിറ്റ്ലറുടെ ആജ്ഞ കേട്ട ജർമൻ പട്ടാളക്കാരെ പോലെ   അവർ മുകളിലത്തെ അവരുടെ മുറികളിലേക്ക് പാഞ്ഞു.

വാർഡൻ: ഞാൻ ഇപ്പോൾ വരം .

ഞാൻ മനസ്സിൽ പറഞ്ഞു : പൊയ്ക്കോ ഇനിയും വരണ്ട .

എന്ത് ചൈയ്യണം എന്ന് അറിയാതെ ഞാൻ മിഴിച്ചു നിൽക്കുക ആണ് .

അപ്പോൾ അതാ ദൈവം എന്നെ സഹായിക്കാൻ എന്ന പോലെ കോളേജിന്റെ ഒരു ബസ്  അവിടേക്കു കൊണ്ട് വന്നു .

ഞാൻ ഓടി പോയീ ഡ്രൈവർ ചേട്ടനെ കണ്ടു . നല്ല പ്രായം ഉള്ള ഒരാൾ .

ഞാൻ : ചേട്ടാ എന്നെ രക്ഷിക്കണം 

ചേട്ടൻ : എന്താ കാര്യം. അയാൾ ഒരു പ്രിൻസിപ്പലിന്റെ ഗമയിൽ ചോദിച്ചു. 

ഞാൻ ഉണ്ടായ സംഭവം മുഴുവൻ പറഞ്ഞു . 

ചേട്ടൻ : ഞാൻ രാവിലെ മുതൽ ബസ്റ്റാന്റ് ട്രിപ്പ് അടിക്കുക ആണ്. എനിക്ക് വയ്യ. .

ഞാൻ: ചേട്ടാ അങ്ങനെ പറയരുത് . എന്നെ സഹായിക്കണം.

ഒടുവിൽ ചട്ടൻ മറ്റു രണ്ടു പെൺകുട്ടികളെ കൂടി ബസ്റ്റാന്റിൽ കൊണ്ട് വിടാം എന്ന് സമ്മതിച്ചു .

ഞാൻ വീണ്ടും ഹോസ്റ്റലിലേക്ക് ചെന്നു . വാർഡൻ അതാ അവിടെ നിൽക്കുന്നു ഞാൻ കാര്യം പറഞ്ഞു .ട്രിപ്പിൾ ലോഡ് പോയാൽ സംഭവിക്കാവുന്ന കാര്യങ്ങൾ പറഞ്ഞു മനസിലാക്കി . പോലീസ് പിടിക്കാൻ സാധ്യത ഉണ്ട് എന്നും പറഞ്ഞു . അവർ സമ്മതിച്ചു .

അമ്മുവിന്റെ ബാഗ് എല്ലാം  എന്റെ വണ്ടിയുടെ rain  കവറിന് അകത്താക്കി അവൾക്കു ഒരു കോട്ടും തലയിൽ ഇടാൻ വഴിയിൽ നിന്ന് ഒരു പ്ലാസ്റ്റിക് കൂടും  വാങ്ങി വന്ന വഴി മലകേറി ഇറങ്ങി വീട്ടിലേക്കു തിരിച്ചു . 

അപ്പോൾ മനസ്സിൽ ഓർത്തു ആ ബേക്കറി കടക്കാരനോട്  ഒരു നന്ദി പറയണം എന്ന്. എന്നാൽ റോഡിൽ ഇറങ്ങിയതും  ഞാനും അമ്മുവും ഏതാണ്ട് സംസാരിച്ചു ഇരുന്നത് കൊണ്ടും അവിടെ എത്തിയപ്പോൾ ആ കാര്യം ഓർത്തില്ല . വീട്ടിൽ വന്നാണ് അത് വീണ്ടും ഓർത്തത് .

അങ്ങനെ ഞങ്ങൾ തിരുവല്ലയിൽ എത്തി . നേരെ ജോസിസ്  ബേക്കറിയിൽ കയറി ചെറിയ ഒരു ലഞ്ച് കഴിച്ചു .

വീട്ടിൽ എത്തിയപ്പോൾ മണി രണ്ടു കഴിഞ്ഞു .

അനിഷയെ സ്കൂളിന്റെ കാറിൽ അവർ വീട്ടിൽ എത്തിച്ചിട്ടുന്ടയിരുന്നു .

അമ്മു, അച്ചു , കിച്ചു അനീഷ യും ചേർന്ന് നിർത്താതെ സംസാരിക്കാൻ തുടങ്ങി .

ഞാൻ ബൈക്ക് സ്റ്റാൻഡിൽ വച്ച്  കുറച്ചു നേരം അവനെ തന്നെ നോക്കിയിരുന്നു . ഇത്ര വിശ്വസ്തതയോടെ വാങ്ങിയപ്പോൾ തൊട്ടു എന്നെ കൊണ്ട് നടന്നു . പല അപകടങ്ങളിലും പെട്ടിട്ടുണ്ട് . എന്നാൽ 

എങ്ങനെയെങ്കിലും ദൈവം ഞങ്ങളെ വീട്ടിൽ എത്തിക്കും . 

ഞാൻ വീട്ടിലേക്കു കയറി . ഒരു പ്രാവിശ്യം കൂടെ കുളിച്ചു . കട്ടിലിലേക്ക് വീണു . ഒന്നുറങ്ങണം . 

Thank  you  Jesus . കണ്പോളകൾക്കു ഭയങ്കര weight . വെളിയിൽ മഴ തകർക്കുന്നു . ഡൈനിങ്ങ് റൂമിൽ നിന്ന് പൊട്ടിച്ചിരി ഉയര്ന്നുണ്ട് . ഞാൻ അറിയാതെ ഉറങ്ങി പോയീ .

ഫോണിന്റെ ബെൽ കേട്ട് ഉണർന്നു . കൂട്ടുകാരൻ ആണ് . 

കൂട്ടുകാരൻ  gibby : മഴയത്തു സുഖിച്ചു മൂടി പുതച്ചു കിടക്കുകാ  അല്ലെ. ഒരു ചെറിയ പണി ഉണ്ട് . നമ്മുക്ക് ഒരിടം വരെ പോകണം . കൊച്ചു എലീറ്റിലോട്ടു(എലൈറ്റ് ഹോട്ടൽ) വാ. മധുവിനോട്  പറഞ്ഞു നമ്മുക്കു  ഒരു സ്പെഷ്യൽ കാപ്പി ഉണ്ടാക്കി കുടിച്ചിട്ട് പോകാം .  

വീട്ടിൽ പറഞ്ഞേക് കുറച്ചു താമസിച്ചേ വരൂ എന്ന് .

ഞാൻ : OK .

ഞാൻ കണ്ണും മിഴിച്ചു സീലിംഗിലേക് നോക്കി കിടന്നു .

N B: ഈ  ബ്ലോഗ് ഞാൻ നേരത്തെ എഴുതി തീർത്തിരുന്നു . എന്നാൽ ഒരിക്കലും പബ്ലിഷ് ചൈയ്യാൻ കഴിഞ്ഞില്ല .

ഇന്ന് ഇത് പബ്ലിഷ് ചെയ്യുമ്പോൾ ഒരു കാര്യം പറയാതെ വയ്യ . മുകളിൽ പറഞ്ഞ വെയ്റ്റർ ആയ മധു .ഞങ്ങളുടെ പാവം കൂട്ടുകാരൻ ഞങ്ങൾക്ക് വേണ്ടി സ്പെഷ്യൽ കാപ്പിയുമായീ ഒരു പുഞ്ചിരിയോടെ എപ്പോഴും വരുന്ന മധു .

ഏകദേശം 3  ആഴച്ചകൾക്കു മുൻപ് കോവിഡ് പിടിപെട്ടു മരണപെട്ടു .


പ്രിയ സൃഹുത്തേ എല്ലാത്തിനും  നന്ദി .  കണ്ണുനീരോടെ വിട . മറ ക്കിലൊരിക്കലും നിന്നെ ഞങ്ങൾ


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ