എന്റെ കല്യാണം കഴിഞ്ഞ സമയം. കാറും മായീ യാത്ര ചെയ്യുന്നത് ഒരു ബുദ്ധിമുട്ടായീ.
പാർക്കിംഗ് പ്രശ്നം. പിന്നെ കാറിൽ ഇരുനുള്ള അവളുടെ ഒടുക്കത്തെ ഒറക്കം.
ഒരു സ്കൂട്ടെർ വാങ്ങി കളയാം എന്നൊരു തോന്നൽ.
ഞാനും പ്രിയതമയും കൂടി എറണാകുളത്തേക്ക് പോയീ.
അമ്മെടെ ഒരു കസിന് (പൈനുംമൂട്ടിൽ) അവിടെ യമഹായുടെ ഷോ റൂം ഉണ്ട്.
അലക്സാണ്ടർ ചക്രവര്ത്തി ചെയ്തത് പോലെ , ചെന്നു കണ്ടു കീഴടക്കി (മീൻസ് വാങ്ങി).
അപ്പോൾ കടക്കാര് ഒരു ചോദ്യം മിസ്സെസ് ഇന് വേണ്ടി ആണോ.
ഞാൻ പറഞ്ഞു എസ്.
എന്നാപിന്നെ സാറെ മിസ്സെസിന്റെ പേരിൽ എടുതോടെ.
ഞാൻ വിചാരിച്ചു സംഗതി ശരി ആണെലോ. അവൾക്കു എന്നെ പറ്റി ഒരു മതിപ്പും ഉണ്ടാകും.
ഞാൻ പറഞ്ഞു ആങ്ങനെ ആയികോട്ടെ.
ഉച്ച കഴിഞ്ഞു വാ. കടക്കരാൻ പറഞ്ഞു.
ഉച്ചകഴിഞ്ഞ് ചെന്നു. വണ്ടി കഴുകി കുട്ടപ്പെൻ ആക്കി വച്ചിരിക്കുന്നു.
ഞാൻ കേറി സ്റ്റാർട്ട് ആക്കി. അവൾ കേറി പുറകിൽ ഇരുന്നു.
ഞങ്ങൾ ബെൻസ് മേടിച്ചത് പോലെ ആഘോഷംമായിട്ട് തിരുവല്ലായിലേക്ക് തിരിച്ചു.
ഇനിയും ആണ് കടമ്പ. രജിസ്റ്റർ ചെയ്യണം.
പിറ്റേന്ന് രാവിലെ തന്നെ കുളിച്ചു സുന്ദരനും സുന്ദരിയുമായീ നേരെ RTO ഓഫീസിലേക്ക് ചെന്നു.
യേമാന്റെ മുറിയിലോട്ടു തല ഇട്ടു.
യേമാൻ : ഹും എന്താ.
ഞാൻ : വണ്ടി രജിസ്റ്റർ ചെയ്യാൻ വന്നതാ.
യേമാൻ : കൂടെ ആരും ഇല്ലേ.
ഞാൻ : ഭാര്യ ഉണ്ട്.
യേമാൻ : അതല്ല ചോദിച്ചത് . എജെന്റ് മാര് ആരും ഇല്ലേ എന്നാണ്.
ഞാൻ : ഇല്ല.
യേമാൻ : എനിക്ക് നിങ്ങളോട് ബഹുമാനം തോന്നുന്നു. നേരിട്ടു വന്നല്ലോ. ഫിൽ ചെയ്ത ഫോം എവിടെ.
ഞാൻ : ഫിൽ ചെയ്യ്തില്ല. ഫോം കിട്ടിയില്ല.
യേമാൻ : സാരമില്ല ഞാൻ തരാം. ഇവിടെ ഇരുന്നു ഫിൽ ചെയ്തോ.
ഹോ ഞാൻ അത്ഭുതപെട്ടു പോയീ. എന്ത് നല്ല സർ. RTO ഓഫീസ് മുഴുവൻ നാറികൾ ആണ് എന്ന് പറഞ്ഞവനെ തല്ലണം .
ഞാൻ ഫിൽ ചെയ്തു . സ്റെന്സിൽ എടുക്കാൻ മറന്നു പോയീ.
യേമാൻ : എഞ്ചിൻ നമ്പർ stencil ചെയ്തില്ലേ.
ഞാൻ : അറിയില്ല.
യേമാൻ : സാരമില്ല ഞാൻ ചെയ്തു തരാം.
ആ പരുപാടിയും കഴിഞ്ഞു.
ഇപ്പോൾ യേമാൻ ഫിൽ ചെയ്താ ഫോം വായിക്കുക ആണ് .
യേമാൻ : ഈ അനിഷ ആരാണ്. വണ്ടി മേടിച്ചപ്പോൾ കൊടുത്ത ആളിന്റെ പേരിലെ വണ്ടി രജിസ്റ്റർ ചെയ്യാൻ ഒക്കു .
ഞാൻ : എന്റെ ഭാര്യയാണ്. കൊണ്ടുവന്നിട്ടുണ്ട്.
യേമാൻ : ഭാര്യ ആണെന്ന് ഉള്ളതിന് ഉള്ള തെളിവ് ?.
ഞാൻ എന്റെ ഭാര്യയെ സൂക്ഷിച്ചു നോക്കി. ദൈവമേ മാറി പോയോ. കല്യാണം കഴിഞ്ഞിട്ട് ഒരാഴ്ച്ചയെ ആയിട്ടുള്ളൂ .
ഞാൻ : സാർ ഇത് എന്റെ ഭാര്യ തന്നെ ആണ്.
യേമാൻ : ഒക്കെ ശരിയായിരിക്കും. പക്ഷെ ഞങ്ങള്ക്ക് തെളിവ് വേണം.
ഞാൻ : അതിനു ഞാൻ എന്ത് ചെയ്യണ്ണം( പള്ളിയില നിന്നുള്ള വിവാഹ സർട്ടിഫിക്കറ്റ് പോര എന്ന് മനസിൽ ആയീ).
യേമാൻ : അതിനല്ലേ വില്ലജ് അപ്പിസർ ഇരികുന്നത്. അയാൾ തരും. താൻ ഇപ്പോൾ തന്നെ വില്ലേജ് ആപ്പിസില്ലോട്ടു ചെല്ല്. കൈയോടെ ഇങ്ങു എഴുതിമേടിചോണ്ട് പോര്.
ഞങ്ങൾ നേരെ വില്ലേജ് ആപ്പിസില്ലോട്ടു ചെന്ന്. അവിടെ അതാ കസെരയിൽ അവിടുന്ന് ഇരിക്കുന്നു.
ഞാൻ കൈ കൂപ്പി.
ആപ്പിസർ : എന്ത് വേണം.
ഞാൻ : ഇവൾ എന്റെ ഭാര്യ ആണെന്ന് ഉള്ള സർട്ടിഫിക്കറ്റ് വേണം.
ആപ്പിസർ : അപ്പോൾ അല്ലെ.
ഞാൻ : അയ്യോ ആണു സാർ. RTO ഇക്ക് കൊടുക്കാനാ.
ആപ്പിസർ : ഓ ഓക്കേ. അപ്പോൾ അതാണ് കാര്യം. ഒരു അപേക്ഷ എഴുതി തരു. സ്റ്റാമ്പ് ഒട്ടിക്കണം.
ഞാൻ നിന്ന് പരുങ്ങ്ന്നത് കണ്ടു ആപ്പിസർ : അകത്തു ഒരു ചേച്ചി ഇരിപ്പുണ്ട് . ചേച്ചി സഹായിക്കും.
ഹൊ ആശ്വാസം ആയീ.
ചേച്ചിയെ കണ്ടു. ചേച്ചി എഴുതി. ചേച്ചി സ്റ്റാമ്പ് ഒട്ടിച്ചു. ഞാൻ ഒപ്പിട്ടു.
ചേച്ചി : 25rs ഫീസ്.
ഞാൻ : ഓക്കേ ഓക്കേ.
ചേച്ചി : (ശബ്ദം താഴ്ത്തി) സാറിന്റെ കാരിയം മറന്നു പോകരുത്.
ഞാൻ : എത്ര
ചേച്ചി : നൂറു.
ഞാൻ : ഓക്കേ ഓക്കേ. ഞാൻ വേറെ നൂറു ചേച്ചിയെ ഏല്പിച്ചു.
ഭാര്യ : എന്തിനാ വേറെ നൂറു കൊടുത്തത്. അവര് 25 അല്ലെ പറഞ്ഞത്.
ഭാര്യയുടെ ഈ ആകാംഷ എന്നിക്കു ആദ്യം മനസ്സിൽ ആയില്ല.
ഞാൻ : മിണ്ടാതെ ഇരിയടി.
അവൾ : അല്ല എന്നിക്കു മനസ്സിൽ ആയ്യില്ല, എന്തിനാ 100 കൊടുത്തത്.
ഞാൻ : കണ്ണുരുട്ടി.
അവൾക്കു സഹിക്കുന്നില്ലാ .
അപേക്ഷയുമായീ നേരെ ആപ്പിസരുടെ മുറിയിലേക്ക്. കൂടെ ചേച്ചിയും.
എന്തോ ഒന്ന് ഡ്രോ ഇലേക്ക് വീണു. 100 ആയയിരിക്കും.
ഭാര്യ : ഫീസ് 25rs എന്നാ പറഞത്.
ആപ്പിസർ എന്നെ രൂക്ഷമായിട്ടു ഒന്ന് നോക്കി. ഞാൻ വിചാരിച്ചു തീര്ന്നു ഇനിയും ഒന്നും കിട്ടാൻ പോകുന്നില്ല.
ഏതായാലും അവൾ എന്റെ ഭാര്യ ആണെന്ന് ഉള്ള സർട്ടിഫിക്കറ്റ് + എന്റെ കൂടെ തന്നെ സെയിം അഡ്രസ് സിൽ ആണ് താമസം എന്ന സർട്ടിഫിക്കറ്റ് ഉം കിട്ടി.
ഞാൻ : ഇത് മതിയോ സാർ.
ആപ്പിസർ : അല്ല വേറെ എന്തെങ്ങിലും കൂടി വേണോ.
ഞാൻ : ഇത് മതി.
(അല്ല ഞാനും അവളും ഒരു മുറിയിൽ ഒരു കട്ടിലിൽ ആണ് കിടക്കുന്നത് എന്നുകൂടി എഴുതി വാങ്ങാമായിരുന്നു. ചുമ്മാ ഒരു ഒരൊറപ്പിനു).
ആപ്പിസർ : എങ്കിൽ ചെല്ല്.
അങ്ങനെ വണ്ടി രജിസ്റ്റർ ചെയ്തു.
ഇനിയും അവളെ വണ്ടി ഓടിക്കാൻ പടുപ്പിക്കണം. ഞങ്ങൾ രാവിലെ ഇറങ്ങും. പതിയെ ഓടിപ്പിക്കും. ഏതു പോസ്റ്റ് കണ്ടാലും അവൾ അതിനു നേരെ ലൈൻ വരച്ചത് ഇടിക്കാൻ ചെല്ലും.
റൂട്ട് തിരുവല്ല കവിയൂര് ചങ്ങനാചേരി തിരുവല്ല. കവിയൂര് ചെല്ലുബോൾ അവളുടെ കസിണ്‍ ഒരു രാജുച്ചയാൻ വെളുക്കെ ചിരിച്ചുകൊണ്ട് വഴിയിൽ കാണും . എന്നിട്ട് ഒരു ചോദ്യംവും.
"ഇതുവരെ പഠിച്ചില്ലേ".
ഒരു മാസം കൊണ്ട് ഒരു വിധത്തിൽ അവളെ പടുപ്പിച്ചു.
ഇനിയും ലൈസെൻസ് എടുക്കണം (അത് വേറെ കഥ ). ലൈസെൻസ് എടുത്തു .
എന്നിക്കു തിരിച്ചു പോകാൻ സമയം ആയീ. ഞാൻ പറഞ്ഞു നീ സൂക്ഷിച്ചു വേണം വണ്ടി ഓടിക്കാൻ. ഞാൻ പുറകിൽ ഇല്ല എന്നൊരു വിചാരം വേണം.
അവൾ സധാരണ റോഡിൽ വണ്ടികൾ ഒന്നും ഇല്ല എങ്കിൽ മാന്യം മരിയാതക്ക് ഓടിക്കും. ഒരു ബസോ ലോറിയോ വന്നാൽ തീര്ന്നു പിന്നെ എങ്ങോട്ട് ആണു പായുന്നതെന്ന് പറയാൻ പറ്റില്ല.
അങ്ങനെ ഞാൻ സഹാറ മരുഭൂമിയിലക്കും അവൾ ഇവിടെ റ്റൈറ്റെസ് സാറിന്റെ സ്കൂളിൽ പടുപ്പിക്കാനും തുടങ്ങി .
വല്ലപ്പോഴും ആണ് ഒന്ന് ഫോണ്‍ ചെയ്യാൻ പറ്റുന്നത്. അതുകൊണ്ട് ടെസെൻ കണക്കിനു പേപ്പറിൽ എഴുത്ത് എഴുതുകയാണ് മെയിൻ പണി . എട്ടു മാസം എങ്ങെനെ എങ്കിലും തള്ളി നീക്കണം.
അങ്ങനെ ഇരിക്കെ ഞങ്ങളുടെ മെയിൽ വണ്ടി 2000 km അകലെ നിന്നും വന്നു. ഡ്രൈവർ സർദാർജി എന്റെ ഫ്രണ്ട് ആണ് .
സർദാർജി : ബായീ സാബ് . ക്യാ യാല്ലേ . ചെങ്കാ (പഞ്ചാബി ആണ് )
എന്നും പറഞ്ഞു കേറി വന്നു. കൈയിൽ ഒരു എഴുത്തും ഉണ്ട്. എഴുത്ത് എനിക്ക് തന്നു.
സന്തോഷം കൊണ്ട് ഞാൻ മരിക്കും എന്ന് തോന്നി. അനിഷയുടെ ലെറ്റർ ആണ്.
ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങി. കുളിച്ചു. അപ്പോൾ അടുത്ത മുറിയിലെ റേഡിയോ ഓപ്പറേറ്റർ സർദാർജി വന്നു ഡിന്നർ റിനു വി ളിച്ചു. ഞാൻ പറഞ്ഞു ബായീ പൊക്കൊ. മനസ്സിൽ മുഴുവൻ എഴുത്താണ് അപ്പോളാ ഒരു ഡിന്നർ .
എഴുത്ത് ഇങ്ങനെ ആയിരുന്നു.
സെൻചാച്ച വണ്ടി വിറ്റു. ഞാൻ അല്ല. അമ്മ. 19000 രൂപ കിട്ടി .
ഞാൻ മിഴിച്ചു ഇരുന്നു പോയീ . 25500 രൂപാ കൊടുത്തു 1997 ഇൽ വാങ്ങിയതാണ്. വെറും 3 മാസം പോലും ഉപയോഗിച്ചില്ല .
വീണ്ടും ലെറ്റർ വായിച്ചു. സംഭവം ഇതാണ്.
ഞാൻ പോയീ കഴിഞ്ഞു അവൾ സ്കുട്ടെരും ആയീ ഇരവിപേരൂർക് പോയീ.
കൊഴപ്പം ഇല്ല . എല്ലാം ഭംഗിയായി കലാശിച്ചു.
വീണ്ടും തിരിച്ചു വീടിലേക്ക് മടങ്ങി വരുന്ന സമയത്ത് എതിരെ പോത്തുകളേം തെളിയിച്ചു കൊണ്ട് ഒരാൾ വരുന്നു. പിന്നെ നടന്നത് എന്നിക്കു ഊഹികാവുന്ന്തെ ഉള്ളു.
പോത്തു മരിയതെക്ക് റോഡിൽ കൂടി പോയീ കാണും . അവൾ വല്ല കണ്ടോം വഴി വണ്ടി ഓടിച്ചു കാണും.
അവളുടെ ഭാഷയിൽ പറഞ്ഞാൽ , പോത്തിനെ കണ്ടതും അവൾ മാക്സിമം സ്പീഡിൽ രക്ഷപെടാൻ വേണ്ടി സൈഡിൽ കൂട്ടി ഇട്ടിരിക്കുന്ന മെറ്റലിന്റെ പുറതു കൂടി കേറ്റി ഓടിച്ചു. ദാണ്ടേ കിടക്കുന്നു അവൾ റോഡിൽ. അശ്വതി സുഖമായിട്ടു അവളുടെ വയറ്റിലും. ആളുകൾ ഓടികൂടി. വലിച്ചു പൊക്കി.
ആളുകൾ : അയ്യോ ഇത് സെന്നിന്റെ ഭാര്യ അല്ലെ. നോക്കണേ സെന്നിന്റെ ഒരു ഒരു പ്രസിദ്ധി.
അവൾ : ആണ്.
ആളുകൾ : വല്ലതും പറ്റിയോ മോളെ.
അവൾ : ഇല്ല.
ഇതിനിടെ ആരോ വിവരം വീട്ടിൽ എത്തിച്ചു. അവൾ വീണത് കറ്റൊടു ഭാഗത്തായിരുന്നു.
അമ്മെക്കു ദേഷ്യം ആയീ.
അപ്പോൾ ദാണ്ടേ അവൾ വരുന്നു. അമ്മ വിവരം അന്വേഷിച്ചു.
അമ്മ : ഇനിയും നീ ഈ സാധനം ഓടിക്കണ്ട. ഇപ്പോൾ തന്നെ കൊടുത്തേക്കാം.
അപ്പോൾ തന്നെ പള്ളം ബേബിച്ചായനെ (അനിഷയുടെ അങ്കിൾ) വിവരം അറിയിച്ചു. ബേബിച്ചായെൻ പിറ്റേന്ന് രാവിലെ തന്നെ പുള്ളിയുടെ കസിനും ആയീ വന്നു ഒറ്റ വില പറഞ്ഞു. 19000rs. സ്കുട്ടെർ പോയീ.
ഞാൻ ഉടനെ തന്നെ സായിപ്പിനേം വിളിച്ചു വണ്ടിയെടുത്തു 300km അകലെ ഉള്ള ടൌണിൽ വന്നു അവളെ വിളിച്ചു.
ഒരു പുളിച്ച ചിരിയോടെ അവൾ . " പോയത് നന്നായീ. പന്ന സ്കുട്ടെർ ആയിരുന്നു".
പിന്നെ ഇതുവരെ അവൾ വണ്ടി ഓടിച്ചിട്ടില്ല.
യീയിടെ എന്റെ സ്കുട്ടെർ മകൾ ഓടിക്കുന്നത് കണ്ടപ്പോൾ അവൾക്കു കലി വന്നു. അമ്മയും മകളും തമ്മിലുള്ള സംസാരം.
അമ്മ: എടി സൂക്ഷിച്ചു ഓടിക്കു. റോഡിൽ പോകണ്ടാ. എതിരെ വല്ല പോത്തുകളും വരും.
മകൾ : പിന്നെ പൊത്ത അല്ലെ വരുന്നത്.
അമ്മ: പറയുന്നത് കേട്ടാൽ മതി. മെറ്റൽ കൂട്ടി ഇട്ടിട്ടു ഉണ്ടായിരിക്കും.
മകൾ : അല്ലേലും അമ്മെ റോഡ് മുഴുവൻ മെറ്റലാ.
ഞാൻ ഊറി ചിരിച്ചു കൊണ്ട് നിന്നപ്പോൾ അവൾ എന്റെ അടുക്കൽ വന്നു വളരെ പതിയെ പറഞ്ഞു
"നമ്മുക്ക് ഇതങ്ങു വിറ്റെക്കാം.
ഞാൻ : എന്തിനാ
ഭാര്യ : ആപത്ത്ആണെനെ. മോള് വളർന്നു വരികയല്ലേ.
അതായതു മോളും അവളെപ്പോലെ ലൈസെൻസ് എടുത്ത ശേഷം ഓട്ടോ ഇൽ പോകണംമായിരികും.
ഭാര്യ : അതുപോലെ തന്നെ ഒരുകാര്യം കൂടി പറയാൻ മറന്നു.
ഭാര്യ : സെൻ ചാചെന്റെ ബൈക്ക്നു ബാക്ക് ബ്രേക്ക് തീരെ ഇല്ല.
മൈ ഗോഡ് ഇത് ഇവള്ക്കെങ്ങനെ മനസ്സിൽ ആയീ. ഞാൻ മനസ്സിൽ പറഞ്ഞു.
വളരെ ശരിയാണ്. വണ്ടിക്കു ബ്രേക്ക് വളരെ കുറഞ്ഞിരിക്കുന്നു. ബ്രേക്ക് ഷൂ മറാർ ആയീ എന്ന് മെക്കാനിക് പറഞ്ഞിരുന്നു .
എന്നിക്കു ഭാര്യ യോട് വളരെ ബഹുമാനം മതിപ്പ് സ്നേഹം എല്ലാം തോന്നി. കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്താലോ എന്ന് തോന്നി . പിന്നേം വേണ്ട എന്ന് വെച്ചു. മക്കൾ കളിയാക്കും . എന്നാലും ആളു ഭയങ്കരി തന്നെ. അവൾക്കു ഒരു ഇന്റെരെസ്ടും ഇല്ലാത്ത കാര്യം ആണ് വണ്ടിയും വണ്ടി പണിയും. ഞാൻ ഓയിൽ ചേഞ്ച് ചെയ്യാൻ സഹായതിന്നു വിളികുമ്പോൾ അവളുടെ മുഖം ഒന്ന് കാണണം. പിന്നെ ഞാൻ അവളെ സുഖിപിക്കുവാൻ ജോസിസ് ഇൽ അല്ലെങ്ങിൽ തോംസണ്‍ ഇൽ കൊണ്ടുപോയീ ഗീ മൈസോർ പാവ് വാങ്ങി കൊടുക്കും.
ഹോ കൊള്ളം ആളു കൊള്ളം. ഇന്ന് അവൾക്കു ഞാൻ ഗീ മൈസോർ പാവ് മാത്രമല്ല ചോക്ലേറ്റ് ഐസ് ക്രീമും അവളുടെ ഇഷ്ടപെട്ട custard ആപ്പിൾ ജൂസും വാങ്ങി കൊടുക്കുന്നുട്.
ഞാൻ : അല്ല നിനക്ക് എങ്ങനെ മനസ്സിൽ ആയീ ബ്രേക്ക് കുറവാണു എന്ന്?.
അവൾ : ഞാൻ നോക്കി.
ഞാൻ : എപ്പോൾ ?
അവൾ : ഓ കഴിഞ്ഞ ആഴ്ച സെൻചായാൻ ചെയിൻ നിനു lubricant സ്പ്രേ ചെയ്തുകൊണ്ടിരുന്നപ്പോൾ.
ഞാൻ : അതിനു നീ എപ്പോൾ ബ്രേക്ക് ചവിട്ടി.
അവൾ : ചവുട്ടാന്നോ. എന്തിനാ ചവുട്ടുന്നത്. പിടിച്ചാൽ പോരെ.
അവൾ : ഞാൻ ഇടതു വശത്തെ ലിവറിൽ പിടിച്ചു നോക്കി.
ഞാൻ : എന്റമ്മോ . നീ ഏതു ലിവർ പിടിച്ചു എന്നാ പറയുന്നത്.
അവൾ : ഇടതു വശത്തെ.
ഞാൻ : അതെന്തിന് ഉള്ളതാണ് എന്ന് അറിയാമോ.
അവൾ : ബ്രേക്ക് അല്ലെ . എന്റെ പഴയ വണ്ടിയുടെ ബ്രേക്ക് ഇടതു വശത്തായിരുന്നല്ലോ.
ഞാൻ : അപ്പോൾ (ഫൂട്ട് ബ്രേക്ക് പെടൽ ചൂണ്ടി ) ഇത് എന്തുവാ.
അവൾ : ആാ ആർക്ക് അറിയാം.
അപ്പോഴേക്കും മകൾ സ്കുട്ടെർ മായീ എത്തി.
മകൾ : അമ്മെ കേറ് അമ്മെ ഞാൻ അമ്മെ വച്ച് ഓടിക്കാം .
മകൾ അമ്മയെയും വച്ച് കൂൾ ആയിട്ട് ഓടിച്ചു ഗേറ്റ് കടന്നു പോകുന്നതും നോക്കി ഞാൻ നിന്നപ്പോൾ നാലു മണി വെയിൽ ലിന് ഒരു പ്രതേക സൗന്തര്യം തോന്നി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ